'ഞങ്ങൾ ഇന്ത്യൻ മുസ്‍ലിംകളാണെന്ന് ആർ.എസ്.എസ് മേധാവി അംഗീകരിച്ചു; ഇനി മോദിയെ കാണും'
text_fieldsആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് കഴിഞ്ഞ ദിവസം മദ്രസകളിലും മസ്ജിദുകളിലും സന്ദർശനം നടത്തുകയും ചില മുസ്‍ലിം വ്യക്തിത്വങ്ങളുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. ഇത് വലിയ ചർച്ചകൾക്കും വഴിവെച്ചിരുന്നു. മോഹൻ ഭാഗവതുമായുള്ള ചർച്ചയെ കുറിച്ച് പ്രമുഖ മാധ്യമപ്രവർത്തകൻ കരൺ ഥാപ്പറുമായി നജീബ് ജംഗ്, എസ്.വൈ ഖുറൈഷി എന്നിവർ സംസാരിച്ചു. ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് ഞങ്ങൾ ഇന്ത്യൻ മുസ്‍ലിംകളാണെന്നും ഇനിമുതൽ ഹിന്ദു മുസ്‍ലിംകൾ എന്ന് വിളിക്കില്ലെന്നും അറിയിച്ചതായി ഇരുവരും അഭിമുഖത്തിൽ പറഞ്ഞു. ഇനി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കാണും എന്നും ഇരുവരും പറഞ്ഞു.
2021 സെപ്റ്റംബറിൽ ഭഗവത് പറഞ്ഞതിൽ നിന്നുള്ള കാര്യമായ മാറ്റമാണിത്, പി.ടി.ഐ റിപ്പോർട്ട് പ്രകാരം, "ഹിന്ദു എന്ന വാക്ക് നമ്മുടെ മാതൃരാജ്യത്തിന്റെയും പൂർവ്വികരുടെയും സംസ്കാരത്തിന്റെയും സമ്പന്നമായ പൈതൃകത്തിന് തുല്യമാണ്. ഓരോ ഇന്ത്യക്കാരനും ഹിന്ദുവാണ്."
ഇന്ത്യയിലെ മുസ്ലീങ്ങൾക്ക് വലുതായി വളരാനും ഹിന്ദുക്കൾക്ക് മേൽ ആധിപത്യം സ്ഥാപിക്കാനും കഴിയില്ലെന്ന് ഭഗവത് അംഗീകരിച്ചിട്ടുണ്ടെന്ന് വ്യക്തമായ ധാരണ ലഭിച്ചതായി മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഖുറൈഷി പറയുന്നു. ഏറെ ശ്രദ്ധിക്കപ്പെട്ട 'ദ പോപ്പുലേഷൻ മിത്ത്' എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ് ഖുറൈഷി.
ദ വയറിനായി കരൺ ഥാപ്പറുമായി നടത്തിയ 36 മിനിറ്റ് ചർച്ചയിൽ, ജാമിഅ മില്ലിയ ഇസ്ലാമിയയുടെ മുൻ വൈസ് ചാൻസലറും ഡൽഹി മുൻ ലെഫ്റ്റനന്റ് ഗവർണറുമായ ജംഗും ഖുറൈഷിയും ഈ ആഴ്ച അവസാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിക്കാൻ അനുവാദം ആവശ്യപ്പെട്ട് കത്തെഴുതുമെന്ന് വെളിപ്പെടുത്തി. ഭാഗവതിനെ കണ്ട അതേ അഞ്ച് പേർ പ്രധാനമന്ത്രിയെ കാണാൻ പോകുമെന്നും ഖുറൈഷി പറഞ്ഞു. ജംഗിനെയും ഖുറൈഷിയെയും കൂടാതെ ജനറൽ സമീർ ഉദ്ദീൻ ഷാ, ഷാഹിദ് സിദ്ദിഖി, സയീദ് ഷെർവാണി എന്നിവരും ഇതിൽ ഉൾപ്പെടുന്നു. മോദിയുടെ അനുമതി ലഭിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല എന്നും ഇരുവരും പറഞ്ഞു. മുസ്‍ലിംകളോട് വിദ്വേഷം വെച്ചുകൊണ്ട് 'ബാബർ കി ഔലാദ്', പാകിസ്താനിൽ പോ, അബ്ബാ ജാൻ എന്നീ ആക്ഷേപങ്ങൾ ഉയർത്തരുതെന്ന് ആവശ്യപ്പെടുമെന്നും ഇരുവരും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.