മോഹന്‍ ഭാഗവതിൻെറ വിജയദശമി വെളിപാടുകള്‍
text_fieldsആര്. എസ്.എസ് നേതാവ് മോഹന്‍ ഭാഗവത് എപ്പോഴെങ്കിലും സ്വന്തം സംഘടനയെ കുറിച്ചുയര്‍ന്ന വിമര്‍ശനത്തിന് മറുപടി പറയ ാറുണ്ടോ? ആര്.എസ്.എസിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് ഈ സംഘടനയുടെ ആശയങ്ങളാല്‍ പ്രബുദ്ധരായ മാധ്യമങ്ങളും ബുദ്ധിജീവികളുമാണ് സാധാരണ പ്രതിരോധം തീര്‍ക്കാറുള്ളത്. ചരിത്രത്തില്‍ ഇന്നേവരെ ഒറ്റ ആര്.എസ്.എസ് സര്‍സംഘ് ചാലകും പാകിസ്താന് പ്രധാനമന്ത്രിമാര്‍ക്ക് മറുപടി പറഞ്ഞിട്ടില്ല. ഇതാദ്യമായി മോഹന്‍ ഭാഗവത് എന്ന സംഘിെൻറ ആറാം ദേശീയ അധ്യക്ഷന്‍ ഇംറാന്‍ ഖാനെ പേെരടുത്തുപറഞ്ഞ് ആര്.എസ്.എസിെൻറ മുഖം രക്ഷിക്കാന്‍ ഇറങ്ങിയിരിക്കുന്നു. അന്താരാഷ്ട്രവേദികളില്‍ ഒരിക്കല്‍ പോലും ആര്.എസ്.എസിനെതിരെ ഇംറാന്‍ നടത്തിയതു പോലൊരു വിമര്‍ശനം മറ്റേതെങ്കിലും രാഷ്ട്രനേതാവ് നടത്തിയിട്ടില്ല എന്നത് വസ്തുതയാവാം. അതുകൊണ്ടു അഖിലേന്ത്യ അധ്യക്ഷന്‍ തന്നെയാണ് മറുപടി പറയേണ്ടതെന്നും സമ്മതിക്കാം. എന്നാൽ, അവഗണിച്ചുതള്ളാവുന്ന ഒന്നല്ല ആ വിമര്‍ശനമെന്ന് ആര്.എസ്.എസ് ഒടുവില്‍ അംഗീകരിക്കുക കൂടിയാണ് ഇപ്പോള്‍ ചെയ്തതെന്ന് നിഷേധിക്കാനാവില്ല.
ഒരുകാലത്ത് ജർമനിയില്‍ ഹിറ്റ്ലര്‍ നടപ്പാക്കിയ വംശീയാധിപത്യ സിദ്ധാന്തത്തില്‍ വിശ്വസിക്കുന്ന ഒരു പ്രത്യയശാസ്ത്രമാണ് ആര്.എസ്.എസ് എന്നും ആ പ്രത്യയശാസ്ത്രമായിരുന്നു ഗുജറാത്തില്‍ 2000ത്തോളം മുസ്ലിംകളെ കൂട്ടക്കുരുതിക്കിരയാക്കിയതിനു പിന്നിലെ പ്രേരകശക്തിയെന്നും അതേ സംഘടനയുടെ ദുഷ്പ്രേരണയുടെ ഭാഗമായാണ് കശ്മീരില്‍ 370ാം വകുപ്പ് റദ്ദാക്കി സംസ്ഥാനത്തെ ജനങ്ങളെ കൂട്ടക്കുരുതിയിലേക്ക് തള്ളിയിടാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരുങ്ങുന്നതെന്നുമാണ് ഐക്യരാഷ്ട്രസഭയിലെ ഇംറാെൻറ വിവാദമായ പരാമര്‍ശം. ഹിറ്റ്ലറുടെ സിദ്ധാന്തങ്ങളുമായി ആര്.എസ്.എസിനുള്ള സാമ്യതയും ഹിറ്റ്ലര്‍ ഒരുകാലത്ത് അനുവര്‍ത്തിച്ച രാഷ്ട്രീയ പരീക്ഷണങ്ങളുടെ ഇന്ത്യന്‍ പുനരാവിഷ്കാരമാണ് ആര്.എസ്.എസ് എന്നും എന്തിനേറെ ഹിറ്റ്ലറുടെ നാസിപ്പടയാളികളുടെ വേഷംപോലും സ്വന്തം ‘ഗണവേഷ’ത്തിലൂടെ അപ്പടി പകര്‍ത്തിയെടുക്കുകയാണ് സംഘ് ചെയ്യുന്നതെന്നുമൊക്കെ കഴിഞ്ഞ എത്രയോ കാലമായി സംഘടന നേരിട്ടുകൊണ്ടിരുന്ന ആരോപണങ്ങളാണ്. അപ്പോഴൊന്നും അതിന് മറുപടി പറയണമെന്ന ബോധം പാര്‍ട്ടിക്ക് ഉണ്ടായിരുന്നില്ല. പേക്ഷ, ഹിറ്റ്ലറെയോ അദ്ദേഹത്തിെൻറ വംശീയാധിപത്യ സിദ്ധാന്തങ്ങളെയോ തള്ളിപ്പറയാതെ തെളിവുകളില്ലാതെ ആരോപണമുന്നയിക്കുകയാണ് ഇംറാന്‍ ചെയ്തതെന്ന കേവല പരാമര്‍ശത്തില്‍ ഒതുങ്ങിനില്ക്കുക മാത്രമായിരുന്നു ഭാഗവത്.
ആര്.എസ്.എസിെൻറ പിറന്നാള്‍ കൂടിയായ വിജയദശമി ദിനത്തില്‍ എല്ലാ വര്‍ഷവും സര്‍സംഘ് ചാലകുമാര്‍ നടത്തിവരാറുള്ള പ്രഭാഷണത്തില്‍ ആര്.എസ്.എസുകാര്‍ അല്ലാത്തവര്‍ക്ക് താല്പര്യമുള്ള വിഷയങ്ങള്‍ വളരെ അപൂർവമാണ് ഉണ്ടാവാറ്. ഇത്തവണത്തെ പ്രസംഗത്തില്‍ പക്ഷേ ഒന്നിലധികം മേഖലകളില്‍ സംഘടനക്ക് സ്വന്തത്തെ കുറിച്ച് മറ്റുള്ളവരോടു പറയാന്‍ ഒരു പാട് കാര്യങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ട വശം ആള്‍ക്കൂട്ട കൊലപാതകങ്ങളെ കുറിച്ച് ഇതാദ്യമായി ആര്.എസ്.എസ് നിലപാട് സ്വീകരിച്ചു എന്നതുതന്നെയാണ്. സ്വന്തം അണികളോട് അടങ്ങിയിരിക്കാന്‍ പറയേണ്ട അവസ്ഥയില്‍ കാര്യങ്ങള്‍ എത്തിയെന്നും അതിന് അന്താരാഷ്ട്രസമൂഹം മുമ്പാകെ ഉത്തരം പറയേണ്ടിവരുന്ന ചില സാഹചര്യങ്ങള്‍ ഇതിനകം സൃഷ്ടിക്കപ്പെട്ടുകഴിെഞ്ഞന്നും സംഘടന വിലയിരുത്തുന്നുണ്ടെന്ന് വ്യക്തം. വലിയ വിമ്മിട്ടത്തോടെയുള്ള കുറ്റസമ്മത സ്വഭാവം ഭാഗവതിെൻറ പരാമർശത്തിലുണ്ട്. ആള്‍ക്കൂട്ട കൊലപാതകം യഥാര്‍ഥത്തില്‍ ഭാരതീയസംസ്കാരത്തിെൻറ ഭാഗമല്ലെന്നും വൈദേശികമാണെന്നുമാണ് ആര്.എസ്.എസ് അധ്യക്ഷന്‍ ചൂണ്ടിക്കാട്ടുന്നത്. ജനക്കൂട്ടം കല്ലെറിഞ്ഞു കൊല്ലാനൊരുങ്ങുന്ന സ്ത്രീയുടെ കാര്യത്തില്‍ യേശുക്രിസ്തു ഇടപെടുകയും പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’യെന്ന് ഉപദേശിക്കുകയും ചെയ്ത സംഭവം ഒരു വൈദേശിക മതഗ്രന്ഥത്തിലുണ്ടെന്ന് ഭാഗവത് ഉദ്ധരിക്കുകയും ചെയ്തു. അതായത് ജയ് ശ്രീരാം വിളിക്കാത്തതിനും മാട്ടിറച്ചി കഴിച്ചതിനും പശുക്കളെ വില്ക്കാന് കൊണ്ടുപോയതിനുമൊക്കെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവങ്ങളില്‍ ആര്.എസ്.എസിനെ കുറ്റം പറയാന്‍ ‘വിദേശ രാജ്യ’ങ്ങളില്‍ (അല്ലെങ്കില്‍ മതങ്ങളില്‍)പെട്ട ആര്‍ക്കും അര്‍ഹതയില്ല. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെയെന്ന് ചുരുക്കം.
ഹിന്ദുരാഷ്ട്രം എന്നു പറയുന്നതിെൻറ അര്‍ഥം അത് മറ്റേതെങ്കിലും സമുദായങ്ങള്‍ക്ക് എതിരല്ലെന്നും അങ്ങനെ ഏതെങ്കിലും ആര്.എസ്.എസുകാരന് മനസ്സിലാക്കിയിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്നും ചൂണ്ടിക്കാട്ടുമ്പോള്‍ പ്രായോഗികമായി ഇതങ്ങനെയല്ലാതെ മനസ്സിലാക്കിയ എത്ര അണികളെ അദ്ദേഹത്തിന് കാണിച്ചുതരാനാവും? മുസ്ലിംകളും ഇന്ത്യക്കാരാണെന്ന് ഈ പ്രസംഗത്തില്‍ ഭാഗവതിന് പറയേണ്ടിവന്നത് എന്തുകൊണ്ടാണ്? നരേന്ദ്ര മോദി മുതല്‍ സര്‍സംഘ് ചാലക് വരെ ‘അപലപിച്ചിട്ടും’ രാജ്യത്തിനകത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ എണ്ണം കുറയാത്തതെന്ത്? എന്തു കൊണ്ട് അതിെൻറ ഇരകള്‍ക്കും വേട്ടക്കാര്‍ക്കും എപ്പോഴും ഒരേനിറം? എന്തുകൊണ്ട് ഇത്തരം കേസുകളിലെ കുറ്റവാളികള്‍ നിരന്തരമായി ആഘോഷിക്കപ്പെടുകയും അധികാരപദവികളില്‍ എത്തിപ്പെടുകയും ചെയ്യുന്നു? മോഹന്‍ ഭാഗവത് പറയുന്നു നൂറ് കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ മൂന്നോ നാലോ എണ്ണം മാത്രമാണ് ആര്.എസ്.എസുമായി ബന്ധപ്പെടുന്നവയെന്ന്. ഈ സാമ്പിള്‍ സൈസില്‍ തന്നെയുണ്ട് ഒരുതരം ആത്മവഞ്ചന. അഞ്ച് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ നാല് എണ്ണം മാത്രമാണ് സംഘ്പരിവാറുമായി ബന്ധമുള്ളവ എന്നതു പോലും ഇന്നത്തെ ഇന്ത്യയില്‍ അതിശയോക്തിപരമാണ്. 100 കൊലപാതകങ്ങള്‍ ഇങ്ങനെ നടക്കുന്നുണ്ടെങ്കില്‍ അതില്‍ നാലോ അഞ്ചോ മാത്രമാണ് സംഘ്പരിവാറുമായി ബന്ധമില്ലാത്തവ എന്നതല്ലേ വാസ്തവം?
ആരെങ്കിലും ചെയ്യുന്ന നീചപ്രവൃത്തികള്‍ ഹിന്ദുക്കളുടെ മൊത്തമായി വ്യാഖ്യാനിക്കരുതെന്നും ആര്.എസ്.എസിെൻറ തലയില്‍ കെട്ടിവെക്കരുതെന്നും പ്രസംഗത്തിലൊരിടത്ത് ഭാഗവത് പറയുന്നുണ്ട്. ഹിന്ദുക്കള്‍ വേറെയാണെന്നും ആര്.എസ്.എസിന് നല്ല ഹിന്ദുക്കളുടെ കാര്യത്തില്‍ മാത്രമേ ഉത്തരവാദിത്തമുള്ളൂ എന്നുമാണ് അതിെൻറ ധ്വനി. അതായത് ഏതോ പ്രകാരത്തില്‍ ആര്.എസ്.എസ് ഹിന്ദുക്കളെ നന്നാക്കാനിറങ്ങിയ സംഘടനയാണെന്ന് കേള്വിക്കാരന് ഗ്രഹിച്ചുകൊള്ളണം. ഇത് ശരിയെങ്കില്‍ ചീത്ത ഹിന്ദുക്കളെ സൃഷ്ടിക്കുന്ന നീക്കങ്ങളെ കര്‍ശനമായി തടയേണ്ടതല്ലേ? നല്ല ഹിന്ദുക്കളായ നരേന്ദ്ര മോദിയും അമിത് ഷായും രാജ്യത്തെ ശതകോടി ജനങ്ങളുടെ അഭിലാഷമനുസരിച്ച് 370ാം വകുപ്പ് കശ്മീരില്‍ റദ്ദാക്കിയെന്നും ഹിന്ദുരാഷ്ട്രമെന്ന സങ്കൽപത്തിലേക്ക് അവിശ്രമം ഇനിയും പണിയെടുക്കണമെന്നും മറ്റും വേറെയും ചില ഭാഗങ്ങള്‍ പ്രസംഗത്തിലുണ്ട്. അതായത് സര്‍ക്കാറുകള്‍ നല്ല ഹിന്ദുക്കളുടേതാണെന്ന്. ഒരു ജനതയെ തെമ്മാടികളാക്കി മാറ്റുന്ന നീക്കങ്ങളെ തള്ളിപ്പറയുകയും എന്നാല്‍ അത്തരക്കാരെ സംരക്ഷിക്കുന്ന സര്‍ക്കാറുകള്‍ തേൻറതാണെന്ന് അഭിമാനിക്കുകയും എന്നിട്ട് ഇതൊന്നും ഹിന്ദുസംസ്കാരത്തിെൻറ ഭാഗമല്ലെന്ന് അന്താരാഷ്ട്ര സമൂഹം ശ്രദ്ധിക്കാനിടയുള്ള യോഗങ്ങളില്‍ പ്രസംഗിക്കുകയും ചെയ്യുന്ന ആ നയതന്ത്ര ചാതുരിക്ക് നമോവാകം.
ആള്‍ക്കൂട്ട കൊലപാതകങ്ങളെ ആര്.എസ്.എസ് ആചാര്യന് തള്ളിപ്പറയുമ്പോള്‍ രാജ്യത്ത് കറകളഞ്ഞ ആര്.എസ്.എസ് മുഖ്യമന്ത്രിമാര്‍ പലരും ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നിയമവാഴ്ചയെ കുറിച്ച് ഭാഗവതിന് ഒരു ചുക്കും അറിയില്ലെന്നാണോ? ‘ജോ ന ബോലെ ജയ് ശ്രീരാം/ഭേജ് േദാ ഉസ്കൊ ഖബറിസ്താന്‍’ (ജയ് ശ്രീരാം പറയാത്തവനെ ഖബറിസ്താനിലയക്കൂ) എന്ന സന്ദീപ് ആചാര്യയുടെ സംഗീത ആല്‍ബം ഏറ്റവുമധികം വിറ്റുപോയ സംസ്ഥാനങ്ങളിലൊന്നാണ് ഉത്തര്‍പ്രദേശ്. കമ്പ്യൂട്ടര്‍ എൻജിനീയര്‍ ജോലിയുപേക്ഷിച്ച് മ്യൂസിക് ആല്‍ബങ്ങളിറക്കാന്‍ തുടങ്ങിയ പ്രേം കൃഷ്ണവംശി കുറെക്കൂടി പരസ്യമായി മുസ്ലിംകളോട് പാകിസ്താനിലേക്കു പോകാന്‍ ആഹ്വാനം ചെയ്യുന്ന പാട്ടുകാരനാണ്. വേറൊരു ഗായകനാണ് പ്രേം വർമ. ഇനിയുമുണ്ട് സംഘ്പരിവാര്‍ കണ്ണിലെ കൃഷ്ണമണികളായി കാത്തുസൂക്ഷിക്കുന്ന ഇത്തരം പാട്ടുകാരും എഴുത്തുകാരും നടീനടന്മാരുമൊക്കെ. ഹിന്ദുക്കളുടെ തലകൊയ്യാന്‍ ആഹ്വാനം ചെയ്ത് ഏതെങ്കിലും മുസ്ലിം രാജ്യത്ത് ആല്ബമിറക്കിയാല് ആര്.എസ്.എസ് ആചാര്യെൻറ സമ്മതം ചോദിച്ചിട്ടും നിലവിലുള്ള നിയമം ശക്തിപ്പെടുത്തിയിട്ടുമൊന്നുമല്ലല്ലോ സര്‍ക്കാറുകള്‍ നടപടിയെടുക്കുക?
അന്താരാഷ്ട്രസമൂഹത്തിെൻറ കണ്ണില്‍ പൊടിയിടാനായി ഗാന്ധിജിയെയും അംബേദ്കറെയുമൊക്കെ പ്രസംഗത്തില്‍ എടുത്തു പറയുന്നുണ്ട്. അവനവെൻറ സൗകര്യത്തിന് ഗാന്ധിജിയെയും അംബേദ്കറെയും സൃഷ്ടിക്കുകയും മൊത്തത്തില്‍ ഇരുവരെയും തള്ളിപ്പറയുകയും ഇഷ്ടമുള്ള പലതിനെയും ഹിന്ദുമതത്തിെൻറ ചെലവില്‍ എഴുതുകയും ലാഭകരമായ മറ്റു ചിലതിനെ ലോകത്തെ പേടിച്ച് തള്ളിപ്പറയുകയും ചെയ്യുന്ന കാപട്യക്കൂമ്പാരമായിരുന്നു ഈ വിജയദശമി പ്രസംഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.