Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightശബരിമല: ഇൗശ്വരന്മാർ...

ശബരിമല: ഇൗശ്വരന്മാർ കോപിക്കുന്നതെന്തിന്​?

text_fields
bookmark_border
ശബരിമല: ഇൗശ്വരന്മാർ കോപിക്കുന്നതെന്തിന്​?
cancel

ഇന്ത്യയുടെ ആധുനിക സാമൂഹിക വിപ്ലവ ചരിത്രത്തിലെ നാഴികക്കല്ലാണ്​ വൈക്കം സത്യഗ്രഹവും അതിനുശേഷമുണ്ടായ ക്ഷേത്ര പ്രവേശന വിളംബരവും. ജാതി രാക്ഷസീയതക്കേറ്റ ഏറ്റവും വലിയ പ്രഹരമായിരുന്നു അത്​. ഗാന്ധിജിയും നാരായണഗുരുവും പെരിയോറും ടി.കെ. മാധവനുമുൾപ്പെടെ അനേകം മഹാത്മാക്കൾ നേതൃത്വം കൊടുത്ത ആ സമരം കേരളത്തിൽ മാത്രമല്ല രാജ്യമാകെ ഉണ്ടാകേണ്ടിയിരുന്ന സാമൂഹിക മാറ്റത്തി​നു​ വേണ്ടിയുള്ള കാഹളധ്വനിയായി മാറി. അധികാര രാഷ്​ട്രീയ ത​ന്ത്രങ്ങൾക്കുപരിയായി അന്നത്തെ പ്രധാന കക്ഷികളായ കോൺഗ്രസും കമ്യൂണിസ്​റ്റ്​ പാർട്ടിയും ഇൗ സമരത്തി​​​െൻറ മുൻപന്തിയിൽ തന്നെയുണ്ടായിരുന്നുവെന്നും പ്രത്യേകം പ്രസ്​താവിക്കേണ്ടതുണ്ട്​. സവർണരുടെ പാർട്ടിയായി അറിയപ്പെട്ടിരുന്ന കോൺഗ്രസിന്​ കേരളത്തിൽ ഒരു ബഹുജന അടിത്തറയുണ്ടായത്​ വൈക്കം സത്യഗ്രഹ വിജയത്തിനുശേഷമാണ്​ എന്നും പറയേണ്ടതുണ്ട്​.

വൈക്കം സത്യഗ്രഹം പ്രധാനമായും മനുഷ്യാവകാശ ലംഘനത്തിലൂന്നിയതായിരുന്നു. അതുകഴിഞ്ഞിട്ട്​ 82 വർഷങ്ങളായെങ്കിലും, 2018ൽ മറ്റൊരു ക്ഷേത്രാരാധനയുടെ മറവിൽ നടക്കുന്ന നീചമായ മനുഷ്യാവകാശലംഘനം നമ്മെ അമ്പരപ്പിക്കുന്നു. മുപ്പതുകളിലും മറ്റും നടന്ന സാമൂഹിക മാറ്റങ്ങളിൽനിന്നും നാ​െമ്പടുത്ത പ്രതീക്ഷകൾ അസ്​തമിക്കുകയാണോ എന്ന ഭയം ഇതിനെ ചുറ്റിപ്പറ്റി നടക്കുന്ന ചർച്ചകൾ കാണു​േമ്പാൾ തോന്നിപ്പോവുകയാണ്​. വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും ഉപരിയായി ഭരണഘടനയെ ഉയർത്തിപ്പിടിക്കുന്ന ഇന്ത്യയിലെ പരമോന്നത കോടതിയോട്​ നന്ദിപറയുന്നതോടൊപ്പം സാമൂഹിക മാറ്റങ്ങൾക്ക്​ വിഘാതം നിൽക്കുന്ന ശബ്​ദങ്ങൾക്കും പ്രസ്​ഥാനങ്ങൾക്കും മു​െമ്പാന്നും കിട്ടാത്തതരത്തിലുള്ള പ്രധാന്യം ലഭിക്കുന്നത്​ എന്തുകൊണ്ടാണെന്നത്​ നാം തിരിച്ചറിയേണ്ടതുണ്ട്​.

sabarimala-kerala news

സമൂഹ മാധ്യമങ്ങൾ ഉൾപ്പെടെ പല ഘടകങ്ങളും സാംസ്​കാരികമായ ഒരു അന്ധകാരത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും അതിനെതിരെ നിൽക്കേണ്ടുന്ന സാമൂഹിക-രാഷ്​ട്രീയ പ്രസ്​ഥാനങ്ങളുടെ ന​െട്ടല്ല്​​ ഒടിഞ്ഞുപോയിരിക്കുന്നു എന്ന വസ്​തുത നാം കാണാതിരുന്നുകൂടാ. മതേതരമായ ഒരു പുത്തൻ പരിപ്രേക്ഷ്യത്തെ ഉയർത്തിക്കൊണ്ടുവരാൻ സാധിക്കുന്നി​െല്ലന്ന്​ മാത്രമല്ല മതവാദികളുടെ ബിംബങ്ങളെ (ഉദാ: രാമായണ മാസാചരണം) തന്നെ വളരെ വികലമായി അനുകരിക്കേണ്ട ദുരവസ്​ഥയും വന്നുചേർന്നിരിക്കുകയാണ്​. ശബരിമലയിലെ അയ്യപ്പക്ഷേത്രത്തി​ലേക്ക്​ ആർത്തവ പ്രായത്തിലുള്ള സ്​ത്രീകളുടെ പ്രവേശനത്തിനെച്ചൊല്ലിയുള്ള തർക്കത്തി​​​െൻറ തുടക്കം പുരോഗമനാശയങ്ങളുടെ ഇൗറ്റില്ലമായ കേരളത്തിലല്ല; മഹാരാഷ്​ട്രയിൽ ഒരുസംഘം സ്​ത്രീകൾ ശനി ശിഖനാപുർ ക്ഷേത്രവുമായി ബന്ധപ്പെട്ട സ്​ത്രീകളുടെ പ്രവേശന നിഷേധ​െത്ത എതിർത്തതോടെയാണെന്ന്​ നാം ഒാർക്കേണ്ടതാണ്​.

ദലിതുകളുടെയും സ്​ത്രീകളുടെയും പ്രവേശനത്തെ ചൊല്ലിയുള്ള തർക്കം ശബരിമല മാത്രമല്ല, ഇ​തുപോലെ ജാതി-പുരുഷ മേധാവിത്വപരമായ ആചാരങ്ങൾ അനുഷ്​ഠിക്കുന്ന എല്ലാ ആരാധനാലയങ്ങൾക്കും ബാധകമാണെന്നും ആ ​ആചാരങ്ങൾ ഭരണഘടനയിലെ അടിസ്​ഥാന തത്ത്വങ്ങളുടെ ലംഘനമാണെന്നും മഹാരാഷ്​ട്രയിലെ ഒരുസംഘം സ്​ത്രീകളാണ്​ ആദ്യമായി ഇത്ര ശക്തമായി ഉന്നയിക്കുന്നത്​. കേരളത്തിലെ സ്​ത്രീകൾ എന്തുകൊണ്ട്​ അടിസ്​ഥാനപരമായി ഒരു സ്​ത്രീ ശാക്തീകരണ പ്രസ്​ഥാനത്തെ അർഹമായ രീതിയിൽ അനുസന്ധാനം ചെയ്​തി​െല്ലന്ന ചോദ്യം ബാക്കിനിൽക്കുന്നു. മലയാള സിനിമയിൽ സ്​ത്രീകൾ നടത്തുന്ന പരിഷ്​കരണ ശ്രമങ്ങളെ കാണാതിരിക്കുന്നില്ല എന്നുകൂടി പറഞ്ഞുകൊള്ള​െട്ട.

Sabarimala-kerala news

ശബരിമല ക്ഷേത്രത്തിലേക്ക്​ 10നും 50നും ഇടയിലുള്ള സ്​ത്രീകളുടെ പ്രവേശനത്തെ സ്​ത്രീപുരുഷ ഭേദമന്യേ എല്ലാ ഭക്തരുടെയും ​െഎശ്വര്യത്തെ കാംക്ഷിക്കുന്ന ഇൗശ്വരന്മാർ എന്തിന്​ അപ്രീതിപ്പെടണം. ഇൗശ്വ​േരച്ഛയുടെയും ആചാരങ്ങളുടെയും വ്യാഖ്യാനങ്ങൾ നിശ്ചയിക്കാൻ ചിലർക്കുള്ളതുപോലെ എല്ലാവർക്കും അവകാശമുണ്ടെന്നും അത്​ സംരക്ഷിക്കപ്പെടേണ്ടതാണെന്നും എന്തുകൊണ്ട്​ ബോധ്യമാകുന്നില്ല. അയ്യപ്പൻ ഒരു നൈതിക ​ബ്രഹ്മചാരിയാണെന്ന്​ വിശ്വസിക്കുന്നതുപോലെ അങ്ങനെ​യല്ലെന്ന്​ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യത്തെ എങ്ങനെ അവഗണിക്കാനാകും? ഹിന്ദൂയിസത്തിലെ പണ്ഡിതർ ചൂണ്ടിക്കാണിക്കുന്ന കാതലായ ബഹുസ്വരതയുടെ നിരാകരണത്തിൽ മാത്രമേ ഒരു ന്യൂനപക്ഷത്തി​​​െൻറ ആചാരമായ കാർക്കശ്യം കൊ​െണ്ടത്തിക്കുകയുള്ളൂ. സ്​ത്രീകളോടും ദലിതുകളോടുമുള്ള സമീപനം മനുസ്​മൃതി അനുശാസനങ്ങളുടെ അടിസ്​ഥാനത്തിൽ കാണുന്നത്​ തന്നെയാണ്​ ഇവിടുത്തെ കാതലായ പ്രശ്​നം. സ്വാതന്ത്ര്യത്തിനു​ ശേഷമുള്ള ഇന്ത്യ സ്​ത്രീയെന്നോ ദലിതനെന്നോ പുരുഷനെന്നോ വിവേചനമില്ലാതെ സാമൂഹികപരമായ തുല്യതയെന്ന ആശയത്തിലാണ്​ കെട്ടിപ്പടുത്തിരിക്കുന്നത്​. തുല്യതയെന്ന മാനദണ്ഡത്തിന്​ പ്രസക്​തിയില്ലാത്ത ഏത്​ മതം ആയിക്കൊള്ള​െട്ട അതി​​​െൻറ ആവശ്യകതയെന്താണ്​? സാമൂഹികപരമായ അത്തരം നീതികേടുകളെ സാധൂകരിക്കപ്പെടുന്ന ഏതു ദൈവദർശനമാണെങ്കിലും അതി​​​െൻറയും ആവശ്യമെന്താണ്​?

പൊതുകിണറുകളിൽനിന്ന്​ ജലമെടുത്തു പാനംചെയ്യാനുള്ള അവകാശംപോലും അവർണർക്ക്​ ഇല്ലായിരുന്നു. ഇന്നും ഇതൊക്കെ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ ഇൗ മനുഷ്യാവകാശ ലംഘനങ്ങൾ ഇന്ത്യയുടെ പല ഭാഗങ്ങളിലും നടക്കുന്നുണ്ട്​. സ്​ത്രീകളോടും ഇതേ മേധാവിത്വപരമായ സമീപനമാണ്​ പൊ​തു​േവ ഇന്ത്യൻ സമൂഹത്തിൽ കണ്ടുവരുന്നത്​. ആർത്തവ പ്രായത്തിലുള്ള സ്​ത്രീകളുടെ ആരാധനാലയത്തിലേക്കുള്ള പ്രവേശനം മിത്തോളജിയുടെയോ പാരമ്പര്യത്തി​േൻറയോ ആചാരങ്ങളുടെയോ മറ്റെ​െന്തങ്കിലും കാര്യങ്ങളുടേയോ അടിസ്​ഥാനത്തിലാണ്​ സാധൂകരണമെങ്കിൽ അതിന്​ ആധുനിക ജനാധിപത്യ രാജ്യത്തിൽ ഒരു സ്​ഥാനവുമില്ല. ശ്രീ അയ്യപ്പനിലോ മറ്റേതെങ്കിലും ദൈവ സങ്കൽപങ്ങളിലോ ലിംഗപരമായ അസമത്വങ്ങൾക്ക്​ സാധൂകരണം തേടുന്നതിൽ അർഥമില്ല. കാരണം, പാരമ്പര്യമായാലും ആചാരങ്ങളായാലും അവ ഉണ്ടാക്കിയത്​ ഒരു കാലത്ത്​ ശക്തരായിരുന്ന സവർണ മേധാവികളാണ്​. വൈക്കം ക്ഷേത്രപ്രവേശനത്തിൽനിന്ന്​ അവർണരെ മാറ്റിനിർത്താൻ പാരമ്പര്യത്തി​​​െൻറ വക്താക്കൾ അന്ന്​ പറഞ്ഞിരുന്നതും ഇന്ന്​ ശബരിമലയുടെ ആചാരസംരക്ഷകർ കൊട്ടിഘോഷിക്കുന്ന കാര്യങ്ങളൊക്കെ തന്നെയാണ്​.

sabarimala-malayalam news

1936 നവംബർ 12ാം തീയതി പുറത്തിറക്കിയ ‘ക്ഷേത്ര പ്രവേശന വിളംബര’ത്തിലെ വാചകങ്ങൾ പാരമ്പര്യത്തി​​​െൻറ വക്താക്കൾ വീണ്ടും വായിക്കേണ്ടതാണ്​. 12 ദിവസങ്ങൾക്കുശേഷം ചിത്തിര തിരുനാൾ മഹാരാജാവ്​ വെള്ളം ചേർത്ത മറ്റൊരു വിളംബരം കൂടിയിറക്കി. ജന്മംകൊണ്ട്​ അശ്​പൃശ്യ അഹിന്ദുക്കളെയും ‘ചില നേരങ്ങളിൽ’ സ്​ത്രീകളെയും ക്ഷേത്രപ്രവേശത്തിൽ നിന്ന്​ വിലക്കിക്കൊണ്ടുള്ള ഉത്തരവായിരുന്നു അത്​. സാമൂഹികമാറ്റത്തെ വെല്ലുവിളിച്ചുകൊണ്ട്​ മനുസ്​മൃതിയുടെ വക്താക്കൾ പിടി വീണ്ടും മുറുക്കുകയായിരുന്നു. സവർണ പുരുഷ മേധാവിത്വം 2000 വർഷമായി പടുത്തുയർത്തിയ സംവിധാനങ്ങൾ മാറ്റിയെടുക്കാൻ 1950ൽ ഭരണഘടന പ്രാബല്യത്തിൽ വരുന്നതുവരെ കാത്തിരിക്കേണ്ടിവന്നു. ക്ഷേത്രപ്രവേശനത്തി​​​െൻറ കാര്യത്തിൽ ഡോ. അംബേദ്​കർ ഗാന്ധിജിയുമായി വിയോജിച്ചതി​​െൻറയും അടിസ്​ഥാനം മനുസ്​മൃതിയെ ചുറ്റിപ്പറ്റിയുള്ളതായിരുന്നു. ഇപ്പോൾ നിയന്ത്രണമേതുമില്ലാത്ത സ്​ത്രീ ​പ്രവേശനത്തിന്​ അനുകൂലമായ വിധിയുണ്ടായെങ്കിലും മതത്തെ ആചാരബന്ധിതമായി നിർത്തണമെന്ന വാശിയോടെ ചിലർ രംഗത്തിറങ്ങിയിരിക്കുകയാണ്​. സുപ്രീംകോടതി വിധി ഒരു ചരിത്രപ്രധാനമായ വിധിയാണ്​. ഇന്ത്യ ഭരണഘടനാപരമായ ഒരു ജനാധിപത്യ രാഷ്​ട്രമാണെന്നും മതങ്ങളും അതോടൊപ്പമുള്ള ആചാരങ്ങളും എല്ലാംതന്നെ ഭരണഘടനാനുസൃതമായി മാത്രമേ കാണാനാവുകയുള്ളൂ എന്നും​ അടിവരയിട്ടിരിക്കുകയാണ്​ സുപ്രീംകോടതി​. മതങ്ങൾ കാലാനുസൃതമായി മാറേണ്ടിയിരിക്കുന്നു. 1956ൽ പാർലമ​​െൻറിൽ ഹിന്ദു കോഡ്​ ബിൽ പാസാക്കിയപ്പോഴും തെരുവിൽ പല നാടകങ്ങളും നടന്നുവെങ്കിലും അവസാനം എന്തുണ്ടായെന്നും നാം ഒാർക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:women entryopen forumSupremcourt verdictOPNIONSabarimala News
News Summary - Sabarimala issue-Opnion
Next Story