Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_right‘ചുണയുള്ള നായർ...

‘ചുണയുള്ള നായർ മണിയടിക്കും... എച്ചിൽ പെറുക്കി നായർ പുറത്തടിക്കും.... ’

text_fields
bookmark_border
‘ചുണയുള്ള നായർ മണിയടിക്കും... എച്ചിൽ പെറുക്കി നായർ പുറത്തടിക്കും.... ’
cancel

‘ചുണയുള്ള നായർ മണിയടിക്കും ... എച്ചിൽ പെറുക്കി നായർ പുറത്തടിക്കും.... ’

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ തെരുവിലിറങ്ങിയിരിക്കുന്ന എത്ര പേർ പ്രത്യേകിച്ചും നായർ സമുദായങ്ങളിൽ പെട്ടവർ ഇൗ വരികൾ കേട്ടിട്ടുണ്ടെന്ന് പരിശോധിക്കുന്നത് കൗതുകകരമായിരിക്കും. മുദ്രാവാക്യ സമാനമായ ഇൗ പ്രസ്താവന ചരിത്ര പ്രസിദ്ധമായ ഗുരുവായൂർ സത്യഗ്രഹ കാലത്ത് ഉയർന്ന് കേട്ട ഒന്നാണെന്ന കാര്യം അറിയണമെങ്കിൽ ചരിത്രം അറിയാൻ ശ്രമിക്കണം. സവർണർക്ക് മാത്രം പ്രവേശനമുണ്ടായിരുന്ന ഗുരുവായൂർ ക്ഷേത്രത്തിൽ അവിടത്തെ മൂർത്തിയായ ശ്രീകൃഷ്ണ ​​​െൻറ പേരുള്ള മറ്റൊരാൾ 1931 ഡിസംബർ 31ന് സവർണ മേൽകോയ്മക്കെതിരെ നടത്തിയ അതീവ സാഹസത്തി​​​െൻറ തുടർച്ചയായിട്ടാണ് ഇൗ വാക്കുകൾ പിറന്ന് വീണത്.

പി കൃഷ്ണപിള്ള


പിൽക്കാലത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തി​​​െൻറ വിപ്ളവ നക്ഷത്രമായി മാറിയ പി.കൃഷ്ണപിള്ള കോൺഗ്രസുകാരനായിരിക്കെ നടത്തിയ ധീരമായ ഇടപെടലാണ് പിന്നീട് ഏറെ ചർച്ച ചെയ്യപ്പെട്ട ഗുരുവായൂർ ക്ഷേത്രത്തിലെ വിവാദ മണിയടി.ശബരിമലയിലെ സ്ത്രീപ്രവേശ വിഷയത്തിൽആചാര ലംഘനത്തി​​​െൻറ പേരിൽ നായർ സർവീസ് സൊസൈറ്റിയുടെ ആഹ്വാന പ്രകാരം അബാല വൃദ്ധം സമുദായംഗങ്ങൾ നാടൊട്ടുക്കും വിശ്വാസ സംരക്ഷണ -നാമജപ യാത്രക്കായി മുറവിളി കൂട്ടി തെരുവിലിറങ്ങുന്ന വർത്തമാന കാലഘട്ടത്തിൽ തൊണ്ണൂറ് വർഷം മുമ്പ് സമുദായത്തിലെ ഉൽപതിഷ്ണുക്കളായവർ ഗുരുവായൂരിൽ സ്വീകരിച്ച നേതൃപാടവം എന്തെന്ന് ചുരുങ്ങിയ പക്ഷം നേതൃത്വ സ്ഥാനം അലങ്കരിക്കുന്നവരെങ്കിലും മനസ്സിലാക്കിയിരിക്കണം.

തീരെ ചരിത്രമറിയാത്തവരും ഒരിക്കലും അത് പഠിക്കണമെന്ന് ആഗ്രഹിക്കാത്തവരുമായ പുതു തലമുറയെ വഴി തിരിച്ച് വിടാൻ ശ്രമിക്കുന്ന സ്ഥാപിത താൽപര്യക്കാരായ സമുദായ നേതൃത്വം അറിയാതെ പോകുന്ന ഒരു കാര്യമുണ്ട്.കാലമിനിയും ഉരുളും.പിൽക്കാലത്ത് ഭാവി തലമുറ പഴയകാല സംഭവങ്ങളിലേക്ക് കടന്ന് ചെല്ലാൻ ആഗ്രഹിച്ചാൽ നിങ്ങളുടെ കാര്യം ശുദ്ധ അബദ്ധമായിരിക്കും. അന്ന് ചരിത്രം പഠിക്കുന്നവർ ഇങ്ങനെയൊക്കൊ നടന്നുവല്ലോ എന്നോർത്ത് അത്ഭുതം കൊള്ളും.തന്നെയുമല്ല,നിശ്ചയമായും നിങ്ങളെ കുറിച്ച് ഒാർത്ത് ലജ്ജിക്കുകയും ചെയ്യും.അത്തരമൊരു അവസ്ഥയെ കുറിച്ച് നിങ്ങൾക്ക് ധാരണയില്ലാഞ്ഞിട്ടല്ല. പക്ഷെ താൽക്കാലിക ലാഭത്തിനായി ബി.ജെ.പിയുടെ വോട്ടുരാഷ്ട്രീയത്തി​​​െൻറ ഭാഗമായി സംഘ്പരിവാറിൻെറ ചട്ടുകമായി പ്രവർത്തിക്കുന്നതിനിടയിൽ അവയെല്ലാം ബോധപൂർവ്വം വിസ്മരിക്കുന്നുവെന്ന് പറയേണ്ടി വരും.

mahathma-gandhi2


1931 ജൂലൈയിൽ ബോംബെയിൽ ചേർന്ന എ.െഎ.സി.സി യോഗത്തിൽ മഹാത്മ ഗാന്ധിജിയിൽ നിന്നും ഗുരുവായൂരിൽ സത്യഗ്രഹം നടത്താനുള്ള അനുമതി വാങ്ങിയത് പിൽക്കാലത്ത് കേരള ഗാന്ധിയെന്ന് അറിയപ്പെട്ട കെ.കേളപ്പൻ എന്ന മലയാളികളുടെ ആവേശമായി മാറിയ കേളപ്പജിയായിരുന്നു.ആഗസ്റ്റ് 21ന് ചേർന്ന കെ.പി.സി.സി യോഗം സെപ്തംബർ 25 ന് ഗുരുവായൂർ ക്ഷേത്ര സത്യഗ്രഹ ദിനം കൊണ്ടാടാനുള്ള െഎതിഹാസികമായ തീരുമാനം കൈക്കൊള്ളുകയുമായിരുന്നു.ഒപ്പം നവംബർ ഒന്നിന് ക്ഷേത്ര നടയിൽ സമരമിരിക്കാനും തീരുമാനിച്ചു.തീരുമാനങ്ങളുടെ ഭാഗമായി സാമൂതിരിക്ക് ക്ഷേത്രം തുറന്ന് കൊടുക്കണമെന്ന നിവേദനവും കോൺഗ്രസ് നേതൃത്വം കൈമാറി. അഖിലേന്ത്യാ അധ്യക്ഷനായ രാഹുൽ ഗാന്ധി പരസ്യമായി ശബരിമലയിൽ നേതൃത്വത്തിൻെറ അഭിപ്രായം അർത്ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കിയിട്ടും െഎക്യ കേരളത്തിലെ ഇപ്പോ ഴത്തെ കോൺഗ്രസ് നേതൃത്വം സ്വീകരിച്ചിരിക്കുന്ന പിന്തിരിപ്പൻ നിലപാടും പിൽക്കാലത്ത് ചർച്ചചെയ്യപ്പെടുമെന്നതിലും സംശയമില്ല. കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ സംബന്ധിച്ചിടത്തോളം മലബാറിൽ നിന്നാരംഭിച്ച ഗുരുവായൂർ സത്യഗ്രഹത്തി​​​െൻറ വേരുകളെ കുറിച്ച് പ്രാഥമിക ധാരണ പോലുമില്ലാതെ പോകുന്നതിലും വലിയ ദുരവസ്ഥയില്ല. 1931ഒക്ടോബർ 31ന് കാൽ നടയായി കണ്ണൂരിൽ നിന്നാരംഭിച്ച കാൽനടജാഥ ഗുരുവായൂരിൽ എത്തി മുൻ നിശ്ചയ പ്രകാരം നവംബർ ഒന്നിന് തന്നെ കേളപ്പജിയുടെ നേതൃത്വത്തിൽ സത്യഗ്രഹ സമരമാരംഭിക്കുകയും ചെയ്തു.

മന്നത്ത് പത്മനാഭൻ


ഇതിനിടയിൽ സാക്ഷാൽ മന്നത്ത് പത്മനാഭൻ നടത്തിയ അത്യധികം ആവേശകരമായ ഒരു പ്രസംഗമുണ്ട്.‘ഞങ്ങൾ ക്ഷേത്രത്തിൽ പ്രവേശിക്കും.മാത്രമല്ല, ഒരു സവർണൻ നടത്തുന്ന എല്ലാ ക്ഷേത്ര ആരാധനകളും നടത്താൻ ഞങ്ങൾക്കും സ്വാതന്ത്യമുണ്ട്’. അനിഷേധ്യനായ സമുദായാചാര്യൻ മന്നത്തിൻെറ നിശ്ചയ ദാർഡ്യം സ്ഫുരിക്കുന്ന വാക്കുകൾ നിലവിലെ എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ കേട്ടിട്ടുണ്ടാവാനിടയില്ല. അല്ലെങ്കിൽ അദ്ദേഹം ശബരിമല വിഷയത്തിൽ മുൻ പന്തളം രാജാവിനും ഇറക്കുമതി ചെയ്ത താഴമൺ തന്ത്രി കുടുംബത്തിനും അടിയറവ് പറയും വിധമുള്ള അങ്ങേയറ്റത്തെ വിനീത വിധേയത്വം പ്രകടമാക്കുന്ന നിലപാടുകൾ സ്വീകരിക്കുകയില്ലായിരുന്നു.

sukumaran-nair-and-balakrishna-pillai
സുകുമാരൻ നായർ, ബാലകൃഷ്ണ പിള്ള


കൃഷ്ണ മന്ത്രവുമായി അയിത്ത ജാതിക്കാരുൾപ്പെടെയുള്ള സമര ഭടന്മാർ ഗുരുവായൂർ ക്ഷേത്ര നടയിൽ എത്തിയപ്പോൾ ക്ഷേത്ര ജീവനക്കാർ അവരെ തടഞ്ഞു.ബലപ്രയോഗവും അരങ്ങേറി. മന്നത്ത് പത്മനാഭൻെറ ആഹ്വാനത്തെ തുടർന്ന് സോപാനത്തിലുള്ള മണിയടിക്കാൻ സമര ഭടന്മാർ ശ്രമം തുടരുന്നതിനിടയിൽ ഡിസംബർ 22ന് ദീപാരാധന കഴിഞ്ഞയുടനെ പി.കൃഷ്ണപിള്ള ധൈര്യ പൂർവ്വം േക്ഷത്രത്തിന് അകത്ത് കടന്ന് മണിയടിച്ചു.സോപാനത്തി​​​െൻറ ചുമതലയുണ്ടായിരുന്ന തമിഴ് ബ്രാഹ്മണനായ പട്ടരുടെ നിർദേശ പ്രകാരം നായർ സമുദായത്തിൽ പെട്ടവർ വന്ന് കൃഷ്ണപിള്ളയെ അതി ക്രൂരമായി മർദ്ദിക്കുകയായിരുന്നു.ഇൗ ഭീഷണിയിൽ പിന്തിരിയാതെ 23 ന് വൈകിട്ടും മണിയടി തുടരുകയായിരുന്നു.28ന് വളണ്ടിയർ ക്യാപ് റ്റനായ എ.കെ.ഗോപാലനേയും നിർദയം മർദ്ദിച്ചു. തുടർന്നാണ് സമരം ശക്തി പ്രാപിക്കുകയും ക്ഷേത്രം അനിശ്ചിത കാലത്തേക്ക് അടച്ചിടാൻ ബന്ധപ്പെട്ടവർ നിർബന്ധിതരാവുകയായിരുന്നു.അപ്പോഴും സത്യ ഗ്രഹ സമരം തുടരുകയുണ്ടായി.

1932 ൽ േക്ഷത്രം വീണ്ടും തുടർന്നുവെങ്കിലും കെ.കേളപ്പൻ സെപ്തംബർ 21ന് തന്നെ നിരാഹര സത്യഗ്രഹം ആരംഭിച്ചതോടെ സമരത്തിന് പുതിയ മാനം കൈവന്നു.സാമൂതിരിക്ക് കാര്യങ്ങളുടെ ഗൗരവം മനസ്സിലായി.അദ്ദേഹം ഇടപെട്ടതിനെ തുടർന്ന് മഹാത്മജി തന്നെ നിരാഹാരം അവസാനിപ്പിക്കാൻ കേളപ്പജിയോട് ആവശ്യപ്പെടുകയായിരുന്നു.എന്നാൽ മൂന്ന് മാസത്തിനുള്ളിൽ എല്ലാവർക്കുമായി ക്ഷേത്രം തുറന്ന് കൊടുത്തില്ലെങ്കിൽ വീണ്ടും ശക്തമായ സമരം ആരംഭിക്കുമെന്ന് സാമൂതിരിക്ക് കമ്പി സന്ദേശം അയക്കാൻ ഗാന്ധിജി മറന്നില്ല.അങ്ങനെ ആ വർഷത്തെ ഗാന്ധി ജയന്തി ദിനത്തിൽ കേളപ്പ​​​െൻറ നിരാഹാര സമരം അവസാനിച്ചു.

Sreenarayana-guru,-K-Kelappan
ശ്രീനാരായണ ഗുരു, കെ. ​കേളപ്പൻ


തുടർന്ന് പൊന്നാനി താലൂക്കിൽ ഹൈന്ദവ സമുദായത്തിൽ നടത്തിയ ഹിതപരിശോധനയിൽ 77 ശതമാനം പേരും ക്ഷേത്രം തുറന്ന് കൊടുക്കണമെന്ന് അഭിപ്രായപ്പെട്ടത് മറ്റൊരു ചരിത്ര നിയോഗമായിരുന്നു.അങ്ങനെ പിന്നാക്ക വിഭാഗങ്ങൾക്കുള്ള അയിത്തം ഗുരുവായൂരിലെങ്കിലും അവസാനിച്ചു.തിരുവിതാംകൂറിലെ ക്ഷേത്രപ്രവേശന വിളംബരം നാലുവർഷം കൂടി കഴിഞ്ഞാണ് സംഭവിച്ചത്.എന്നിട്ടും ക്ഷേത്രങ്ങളിൽ പിന്നാക്ക വിഭാഗങ്ങൾ പേടിയേതുമില്ലാതെ സ്വൈര്യമായും സന്തോഷവുമായി പ്രവേശിക്കാൻ തുടങ്ങിയത് പിന്നീടും കുറേയേറെ വർഷങ്ങൾ കഴിഞ്ഞ് മാത്രം.അപ്പോഴും ക്ഷേത്രപൂജാരിമാരാകുന്നതിന് അവർക്ക് അവകാശമുണ്ടായിരുന്നില്ല.തന്ത്ര വിധി പ്രകാരമുള്ള പരിശീലനം വിജയകരമായി പൂർത്തിയാക്കിയവരെ പോലും ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ പ്രവേശിപ്പിക്കാൻ സവർണത്തമ്പുരാന്മാർ ഒരുക്കമല്ലായിരുന്നു.

Devaswom-Board

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ എഴുപതുകളിൽ എഴുത്ത്,അഭിമുഖ പരീക്ഷകളും പ്രവർത്തി പരിചയവുമടങ്ങുന്ന എല്ലാ കടമ്പകളും മറികടന്ന് തെരെഞ്ഞെടുക്കപ്പെട്ട ദലിത് ശാന്തിമാരെ പിൻവലിക്കാനായിരുന്നു ദേവസ്വം ബോർഡ് തീരുമാനം.ഇവരെ ബോർഡിന് കീഴിലെ നൈറ്റ് വാച്ചർമാരായി പുനർവിന്യസിച്ച പാരമ്പര്യമാണ് മുൻകാല ദേവസ്വം ബോർഡിനുള്ളത്.പിൽക്കാലത്ത് കെ.കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ ഇപ്പോൾ ബി.ജെ.പിയുടെ സംസ്ഥാന ഉപാധ്യക്ഷനായി മാറിയ മുൻ കോൺഗ്രസുകാരൻ രാമൻ നായർ തിരുവിതാംകൂർ ദേവസ്വം ബോർഡ് അധ്യക്ഷനായിരിക്കെ വീണ്ടും പിന്നാക്ക വിഭാഗങ്ങളിലെ ശാന്തിമാരുടെ നിയമന വിഷയം ചർച്ചയായി ഉയർന്നു വന്നു.അന്ന് തലസ്ഥാനത്ത് മാധ്യമ പ്രവർത്തകനായ ഇൗ ലേഖകൻ അദ്ദേഹത്തോട് വിഷയത്തിലെ പ്രതികരണം ആരാഞ്ഞു.അന്ന് പ്രസിദ്ധീകരിക്കരുത് എന്ന അഭ്യർത്ഥനയോടെ ഒരു കാര്യം പറഞ്ഞത് ഇന്നും ചെവിയിൽ മുഴങ്ങുന്നു.‘പിന്നാക്ക വിഭാഗങ്ങളെ ശാന്തിമാരാക്കുന്നതെല്ലാം കൊള്ളാം.പക്ഷെ ക്ഷേത്രങ്ങളിൽ വിശ്വാസികൾ വരേണ്ടേ?.പൂണൂലിട്ടവർ പൂജ ചെയ്തെങ്കിൽ മാത്രമെ ഭക്തർക്ക് വിശ്വാസ്യതയുണ്ടാവൂ.’

രാമൻ നായർ ബി.ജെ.പി നേതാക്കൾക്കൊപ്പം


രാമൻ നായരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.അദ്ദേഹമടക്കമുള്ളവർ കാലങ്ങളായി വെച്ച് പുലർത്തുന്ന വിശ്വാസം അതാണ്.ബഹുഭൂരിപക്ഷം വരുന്ന പിന്നാക്ക വിഭാഗങ്ങളിലെ വിശ്വാസികളെ പോലും മാനസികമായി അടിമകളാക്കി മാറ്റാൻ ബ്രാഹ്മണ്യത്തിൻെറ കുടില തന്ത്രങ്ങൾക്ക് കഴിയുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്. എസ്.എൻ.ഡി.പിയും കെ.പി.എം.എസും മാത്രം വിചാരിച്ചാൽ കേരളത്തിലെ ഹിന്ദു സമൂഹത്തിലെ ബഹുഭൂരിപക്ഷം വരുന്ന ജനതയെ നവോത്ഥാനത്തിൻെറ പാതയിലേക്ക് തിരിച്ച് വിടുവാൻ കഴിയുമെന്ന കാര്യത്തിൽ തർക്കമില്ല. മഹാത്മാ അയ്യങ്കാളിയുടെ പ്രസിദ്ധമായ വില്ലുവണ്ടി സമരത്തിൻെറ 125ാം വാർഷികം ‘സ്മൃതിപഥ’മെന്ന പേരിൽ പിന്നാക്ക വിഭാഗങ്ങളിൽ മാത്രമല്ല പൊത് സമൂഹത്തിന് തന്നെ ആഴത്തിൽ ചരിത്ര ബോധം ഉണർത്തക്കവിധം മനോഹരമായി അവതരിപ്പിക്കാൻ കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാറിന് കഴിഞ്ഞിരിക്കുന്നു. അവിടേയും കേരളീയ നവോത്ഥാനത്തി​​​െൻറ മുഖ്യ അമരക്കാരനായിരുന്ന ശ്രീനാരായണ ഗുരുവിൻെറ പിൻമുറക്കാരായ വെള്ളാപ്പള്ളി നടേശ​​​െൻറ നേതൃത്വത്തിന് കഴിയുന്നില്ല. എൻ.എസ്.സ് നേതൃത്വത്തി​​​െൻറ തെരുവ് സമരത്തോട് യോജിപ്പില്ലെന്ന് വ്യക്തമാക്കി അദ്ദേഹം തൽക്കാലം മാറിനിൽക്കുന്നുവെങ്കിലും മകനും ബി.ഡി.ജെ.എസ് അധ്യക്ഷനും എൻ.ഡി.എ കേരള ഘടകം കൺവീനറുമായ തുഷാർ വെള്ളാപ്പള്ളിയും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ളയും ചേർന്നാണ് സംഘ്പരിവാറിൻെറ ആശീർവാദത്താൽ നടക്കുന്ന ശബരി സംരക്ഷണ രഥയാത്ര നയിക്കുന്നത്.

RSS-wants-india-dont


സംഘ്പരിവാർ മുന്നോട്ട് വെക്കുന്ന ഹിഡണും അല്ലാത്തതുമായ അജണ്ടകളിൽ വീഴുന്ന എൻ.എസ്.എസും എസ്.എൻ.ഡി.പിയുമൊക്കൊ തങ്ങളുടെ മുൻ കാല നേതൃത്വം സ്വീകരിച്ച ധീരവും ദീർഘവീക്ഷണം ഉൾക്കൊള്ളുന്നതുമായ നവോത്ഥാന മുന്നേറ്റങ്ങൾക്ക് നേർവിപരീതമായി സഞ്ചരിക്കുന്നതാണ് നിലവിൽ കേരളം അനുഭവിക്കുന്ന ഏറ്റവും വലിയ ദുരവസ്ഥ.ഇത്തരമൊരു ദശാ സന്ധിയിൽ കൃത്യമായ രാഷ്ട്രീയ നിലപാട് മുൻ കാലങ്ങളിൽ സ്വീകരിച്ച അഭിമാനകരമായ പാരമ്പര്യമുള്ള കോൺഗ്രസാകെട്ട ഇടത്പക്ഷത്തോട ് പ്രത്യേകിച്ച് സി.പി.എമ്മിനോടുള്ള ബദ്ധവൈര്യം മുൻ നിർത്തി അഖിലേന്ത്യാ നേതൃത്വത്തെ പരസ്യമായി ധിക്കരിക്കും വിധം അങ്ങേയറ്റം പ്രതിലോമകരമായ നിലപാടുകൾ സ്വീകരിക്കുന്നതും ചരിത്ര ബോധങ്ങളെ നിരാകരിക്കും വിധമുള്ള വെല്ലുവിളികളാണ് ഉയർത്തുന്നതെന്ന കാര്യം ദൗർഭാഗ്യകരമാണ്.പിൽക്കാല കേരളചരിത്രത്തിൽ ‘ഇവർ ചെയ്യുന്നതെന്താണെന്ന് ഇവർ അറിയുന്നില്ല’ എന്ന യേശുവചനത്തോട് അല്ലാതെ മറ്റൊന്നിനോടും ഇതിനെ ഉപമിക്കാനാവില്ല. പിൻ കുറി: സാമൂതിരി മഹാരാജാവ് 1918 ജൂൺ ആറിന് അന്നത്തെ എസ്റ്റേറ്റ് കലക്ടർ തോറൻ സായ്വിന് എഴുതിയ കത്തിൽ ഇങ്ങനെ ഒരു ഭാഗമുണ്ട്.

ശ്രീധരൻപിള്ള



‘തീയരുടെ ക്ഷേത്രത്തിൽ മുക്കുവർക്കും മറ്റും പ്രവേശനം നിഷേധിച്ചിരിക്കുന്നു.അതേ സമയം തീയർക്കും മറ്റും ഇവിടെ പ്രവേശനം വേണമെന്നും പറയുന്നു.ഇത് അനീതിയാണ്.തന്നല്ല ഇന്ന് തീയർ,നാളെ മുക്കുവർ,പിന്നെ ചെറുമർ എന്ന സ്ഥിതി വരും.ഇത് അനുവദിക്കാവുന്നതല്ല.ഇന്ന് അവർക്ക് വഴി മതി.നാളെ അവർ ഹിന്ദുക്കളാണെന്ന് വാദിക്കും.’ ഇവിടെ ഒരു ചോദ്യം ഉയരുന്നു.ഇൗ സമുദായങ്ങളെല്ലാം ഹിന്ദുക്കളായത് എന്ന് മുതൽക്കാണ്.? ----

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresscpimTensionnsswomenguruvayurMannathu Padmanabhanak gopalansabarimala verdictSabarimala Newsp krishna pillaiBJPsupreme court
News Summary - sabarimala verdict- nayar-nss- guruvayur- opinion
Next Story