സ്ത്രീകളുടെ ശുദ്ധിയിൽ സംശയംതീരാതെ
text_fieldsഒരു ആധുനികസമൂഹമെന്ന നിലയിൽ മുന്നോട്ടു നടക്കാനുള്ള ഇച്ഛാശക്തി ഈ രാജ്യത്ത് നിലനിർത്താൻ ഭരണഘടന വ്യാഖ്യാനങ്ങ ൾക്ക് ചരിത്രപരമായ ചുമതലയുണ്ടെന്ന് അംഗീകരിക്കുന്നതായിരുന്നു ശബരിമലയിലെ യുവതീപ്രവേശന വിലക്ക് ഇല്ലാതാക്ക ിയ സുപ്രീംകോടതിവിധി. ആ ചരിത്രപരമായ തീരുമാനത്തിലൂടെ മുന്നോട്ടു നടക്കുന്നതിനുപകരം അറച്ചുനിൽക്കുകയാണ് സുപ്രീ ംകോടതി പുനഃപരിശോധനഹരജികളിൽ നൽകിയ വിധിയിൽ. ഏതു ആചാരാനുഷ്ഠാനങ്ങളായാലും ഭരണഘടന പൗരന് നൽകുന്ന അവകാശങ്ങളെ മറികട ക്കാനോ വിലക്കാനോ അവക്ക് കഴിയില്ല എന്ന പ്രഖ്യാപനമായിരുന്നു ആ വിധി. സ്ത്രീകളെ അവരുടെ ശാരീരിക സവിശേഷതകളുടെ പേര ിൽ തരംതാഴ്ത്തിക്കാണാനോ മറ്റുള്ളവർക്ക് ലഭ്യമായ അവകാശങ്ങൾ അനുഭവിക്കുന്നതിൽനിന്നു തടയാനോ ആകില്ലെന്നും അന്ന് കോടതി വ്യക്തമാക്കി. ആർത്തവത്തിെൻറ പേരിലുള്ള അശുദ്ധി കൽപിക്കൽ തൊട്ടുകൂടായ്മയിൽ കുറഞ്ഞൊന്നുമല്ല എന്നു പ റഞ്ഞതോടെ ജാതിക്കപ്പുറവും ഉടലെടുക്കുകയും നിലനിൽക്കുകയും ചെയ്യുന്ന തൊട്ടുകൂടായ്മയുടെയും സ്ത്രീവിരുദ്ധതയുടെ യും പിന്തിരിപ്പൻ സാമൂഹികക്രമത്തിനെയാണ് അന്ന് സുപ്രീംകോടതി ആക്രമിച്ചത്.
എന്നാൽ, പുനഃപരിശോധന ഹരജികളിലെ വിധിയിൽ, അഞ്ചംഗ െബഞ്ച് തീർപ്പുകൽപിച്ച വിഷയങ്ങളെയെല്ലാം വീണ്ടും പരിശോധിക്കേണ്ടതുണ്ടെന്ന നിലപാടെടുത്തതോടെ ഒരു തരത്തിൽ ഒരു അട്ടിമറിയാണ് നടന്നിരിക്കുന്നത്. വിശ്വാസപ്രശ്നങ്ങളിൽ കോടതികൾക്ക് എത്രത്തോളം ഇടപെടാനാകും എന്ന കാര്യത്തിൽ ശബരിമല വിധിയിൽ സംശയമൊന്നുമുണ്ടായിരുന്നില്ല. ഏതു വിശ്വാസവും പ്രായോഗികരൂപത്തിലേക്കും സാമൂഹികവ്യവഹാരങ്ങളിലേക്കും വരുമ്പോൾ അതായത്, വിശ്വാസം അതിെൻറ അമൂർത്തമായ വൈയക്തികമണ്ഡലം വിട്ട് ഒരു സാമൂഹിക ഭൗതികപ്രവർത്തനമണ്ഡലത്തിലേക്ക് എത്തുമ്പോൾ അതിനു രാജ്യത്തെ ഭരണഘടനയെ മറികടക്കാനാവില്ല എന്നായിരുന്നു ശബരിമല വിധിയുടെ അന്തസ്സത്ത. ഇതാണ് വീണ്ടും പരിശോധിക്കേണ്ടതാെണന്ന് ഭൂരിപക്ഷവിധിയിലൂടെ സുപ്രീംകോടതി പറയുന്നത്. തെറ്റായ കീഴ്വഴക്കങ്ങളും ഒത്തുതീർപ്പുകളുമാണ് കോടതി ഇതിലൂടെ നടത്തിയിരിക്കുന്നത്. അഞ്ചംഗ െബഞ്ചിെൻറ വിധി പുനഃപരിശോധനക്കായി വരുമ്പോൾ, പുനഃപരിശോധ ഹരജികളിൽ തീർപ്പുകൽപിക്കുന്നതിനുള്ള നടപടിക്രമങ്ങളും രീതികളും അനുസരിച്ചാണ് അതു ചെയ്യേണ്ടിയിരുന്നത്. ശബരിമല വിധിയെ അസാധുവാക്കുന്ന പ്രത്യക്ഷമായ കുഴപ്പങ്ങൾ അതിലുണ്ടോ എന്നത് മാത്രമാണ് കോടതി പരിശോധിക്കേണ്ടിയിരുന്നത്. അതിനുപകരം പുനഃപരിശോധന ഹരജിയെ ഒരു പുതിയ ഹരജിപോലെ പരിഗണിക്കുകയാണ് ഭൂരിപക്ഷവിധിയിൽ ചെയ്യുന്നത്.
ശബരിമല വിധിയിൽ എന്തെങ്കിലും ഭരണഘടനാപരമായ വ്യാഖ്യാനപ്പിശകുകളുണ്ടോ എന്നത് മറ്റു കേസുകൾ പരിഗണിക്കുന്ന വേളയിൽ മറ്റൊരു വിശാല െബഞ്ചിനു തീർപ്പുകൽപിക്കുകയും അങ്ങനെ വിധി അസാധുവാക്കുകയും ചെയ്യാം. എന്നാൽ, അത് മറ്റു കേസുകൾ വിധിതീർപ്പിനു വരുന്ന ഘട്ടത്തിലായിരിക്കണം. ശബരിമല വിധിയുടെ പുനഃപരിശോധന ഹരജി സുപ്രീംകോടതിയിൽ അത്തരമൊരു നിയമപരമായ ചുമതല ഏൽപിക്കുന്നില്ല.
മുസ്ലിം, പാഴ്സി, ദാവൂദിബോറ വിഭാഗത്തിലെ സ്ത്രീകളുടെ വിവിധ ഹരജികളെല്ലാം ഇത്തരത്തിലൊരു വിശാലെബഞ്ചിെൻറ തീർപ്പിനു വിധേയമാക്കിയ സുപ്രീംകോടതി ശബരിമല വിധിയുടെ പുനഃപരിശോധനയുമായി അതിനെ കൂട്ടിക്കെട്ടിയത് തീർത്തും അനാവശ്യമാണ്. മതന്യൂനപക്ഷങ്ങളിൽപ്പെട്ട സ്ത്രീകളുടെ വിഷയങ്ങൾ പരിഗണനക്ക് വരുമ്പോൾ ശബരിമലവിധിയടക്കം പരിഗണിച്ചു വിധിപറയാൻ ഒരു തടസ്സവുമില്ലാതിരിക്കെ പൊതുസമൂഹത്തിൽനിന്നു ഹിന്ദു യാഥാസ്ഥിതികരും ഹിന്ദുത്വരാഷ്ട്രീയവും നേരിടുന്ന പൗരാവകാശങ്ങൾ സംബന്ധിച്ച എതിർപ്പുകളെ വഴിതിരിച്ചു വിടുന്നതിനുള്ള ഒരു രാഷ്ട്രീയ അടവിനോട് ചേർന്നുപോകുന്നു ഈ ഭൂരിപക്ഷവിധി.
വിശാലെബഞ്ച് പരിഗണിക്കണം എന്ന് ഭൂരിപക്ഷ വിധിയിൽ പറയുന്ന കാര്യങ്ങളിലൊന്ന് ഭരണഘടന ധാർമികത സംബന്ധിച്ചാണ്. ഒരു മതേതര ജനാധിപത്യ ഭരണഘടന നിലനിൽക്കുന്ന രാജ്യത്ത് ധാർമികതയുടെ നിയമപരമായ വ്യാഖ്യാനത്തിലും പ്രയോഗത്തിലും അതിനു ഭരണഘടനാപരമായ ധാർമികതയെ മാത്രമേ ഉയർത്തിപ്പിടിക്കാനാകൂ. ദലിതരും മതന്യൂനപക്ഷങ്ങളും സ്ത്രീകളുമെല്ലാമടങ്ങുന്ന ഒരു വലിയ വിഭാഗം ജനതയെ നൂറ്റാണ്ടുകളായി അടിച്ചമർത്തിക്കൊണ്ടിരിക്കുന്നത് ധാർമികതയുടെ മതവ്യാഖ്യാനങ്ങൾ വെച്ചുകൊണ്ടാണ്. രാജ്യത്ത് നിലവിലുള്ള രാഷ്ട്രീയസാഹചര്യമാകട്ടെ, ഹിന്ദുത്വരാഷ്ട്രീയം സൃഷ്ടിക്കുന്ന അത്തരം പിന്തിരിപ്പൻ ആഖ്യാനങ്ങളിലൂടെ കടന്നുപോവുന്നു. അത്തരമൊരു ഘട്ടത്തിൽ ഭരണഘടനക്ക് അപ്പുറമുള്ള ധാർമികത വ്യാഖ്യാനങ്ങൾക്ക് പൗരാവകാശങ്ങളെ നിയന്ത്രിക്കാനാകുന്ന ശക്തിയുണ്ടെന്ന തരത്തിലേക്ക് കാര്യങ്ങൾ പോകാതിരിക്കേണ്ടതുണ്ട്.
ശബരിമല വിധിയെത്തുടർന്ന് കേരളത്തിലെ തെരുവുകളിൽ സംഘ്പരിവാറും സവർണ ജാതിക്കോമരങ്ങളും അഴിച്ചുവിട്ട കലാപങ്ങൾ ഇത്തരത്തിലുള്ള മതബദ്ധമായ സ്ത്രീവിരുദ്ധതയുടെയും ജനാധിപത്യവിരുദ്ധതയുടെയും ഉറഞ്ഞുതുള്ളലായിരുന്നു. ശബരിമല ദക്ഷിണേന്ത്യയിലെ രാമജന്മഭൂമിയാണെന്നായിരുന്നു ബി.ജെ.പി പ്രഖ്യാപിച്ചത്. കേരളസമൂഹത്തിലെ സ്ത്രീവിരുദ്ധതയുടെ ആക്രോശം കൂടിയായിരുന്നു ആ സമരം. ഒരു ആധുനിക ജനാധിപത്യസമൂഹമെന്ന നിലയിൽ അതിനോട് ചെറുത്തുനിൽക്കാൻ ശ്രമിച്ച മനുഷ്യർക്ക് പുനഃപരിശോധനഹരജിയിലെ വിധി സന്തോഷം തരുന്നില്ല.
ഭൂരിപക്ഷവിധി വിശാലെബഞ്ചിെൻറ തീർപ്പിനായി നിർദേശിക്കുന്ന ഒരു വിഷയം കടുത്ത ആശങ്ക ഉണ്ടാക്കുന്നതാണ്. ഒരു മതവിഭാഗത്തിലെ ആചാരങ്ങൾക്കോ സമ്പ്രദായങ്ങൾക്കോ എതിരെ ആ വിഭാഗത്തിൽ പെടാത്ത ആരെങ്കിലും നൽകുന്ന പൊതുതാൽപര്യഹരജി പരിഗണിക്കേണ്ടതുണ്ടോ എന്നാണത്. ഒരു ജനാധിപത്യസമൂഹത്തിൽ നീതിക്കു വേണ്ടിയുള്ള അന്വേഷണത്തെ, നീതിക്കുവേണ്ടിയുള്ള സംവാദങ്ങളെ മതബദ്ധമായി ചുരുക്കിക്കാണലായിരിക്കും ഇത്തരത്തിലൊരു ചോദ്യത്തിന് കോടതി നിഷേധാത്മകമായാണ് ഉത്തരം നൽകുന്നതെങ്കിൽ സംഭവിക്കുക. ഒരു ആധുനികസമൂഹത്തിൽ മനുഷ്യരെ മതത്തിെൻറ അടിസ്ഥാനത്തിൽ നീതിക്കുവേണ്ടിയുള്ള പൊതുസംവാദത്തിൽ പങ്കെടുപ്പിക്കുന്നത് തീർത്തും പിന്തിരിപ്പൻ നടപടിയാണ്. ഈയൊരു ചോദ്യം കോടതി ഉയർത്തി എന്നതുതന്നെ അത്തരമൊരു സാധ്യതയിലേക്ക് നമ്മെ ഭയപ്പെടുത്തുന്ന ഒന്നായി മാറുന്നുണ്ട്.
മതത്തെയും മതേതരസമൂഹത്തെയും മതേതര ജനാധിപത്യ ഭരണഘടനെയെയും സംബന്ധിച്ച ആധുനികമനുഷ്യെൻറ സംശയങ്ങളല്ല ഇന്ന് കോടതി ഉന്നയിച്ചത്. പകരം, ജീർണമായ അനാചാരങ്ങളിൽ കുടുങ്ങിക്കിടക്കുന്ന, സ്ത്രീവിരുദ്ധതയെ സ്വാഭാവികമായ സാമൂഹികനിയമമായി വ്യാഖ്യാനിക്കുന്ന, ജനാധിപത്യത്തെ മതമേധാവിത്വത്തിനു പിറകിലായി വെക്കുന്ന, പൗരാവകാശങ്ങളെ മതമേലധ്യക്ഷന്മാരുടെ തീട്ടൂരങ്ങൾക്ക് വിധേയമാക്കുന്ന ഒരു അടഞ്ഞ സമൂഹം പുരോഗമനമൂല്യങ്ങളുടെയും പൗരാവകാശത്തിെൻറയും ഇരമ്പങ്ങൾക്കു നേരെ ചെവിപൊത്തി നിന്നുകൊണ്ട് ചോദിച്ച ചോദ്യങ്ങളാണ് കോടതി വിശാലെബഞ്ചിനു മുന്നിലേക്കായി വിട്ടത്. അല്ലായിരുെന്നങ്കിൽ ശബരിമല വിധിയിലെ പെൺപക്ഷ ജനാധിപത്യ മതേതരരാഷ്ട്രീയത്തെ അത് ഉയർത്തിപ്പിടിക്കുമായിരുന്നു. ഇന്ത്യയുടെ രാഷ്ട്രീയസമൂഹത്തിൽ ഭൂരിപക്ഷ മതവർഗീയത വീണ്ടും ഉയർത്തിക്കൊണ്ടുവരുന്ന ഭൂരിപക്ഷ മതവിശ്വാസത്തിനു കീഴിലാണ് ഭരണഘടനയടക്കം മറ്റെന്തും എന്ന പ്രതിലോമ കാഴ്ചപ്പാടിന് സാധുത നൽകാനുള്ള മാപ്പുസാക്ഷികൾ മാത്രമായാണ് ദാവൂദിബോറകളെയും പാഴ്സികളെയും മുസ്ലിംകളെയുമൊക്കെ കൂട്ടിച്ചേർത്തുവെച്ചത്.
നിലവിൽ ശബരിമലവിധി നടപ്പാക്കുന്നത് സുപ്രീംകോടതി തടഞ്ഞിട്ടില്ല. അതായത്, വിധി ഇപ്പോഴും സാധുവാണ്. ഏതു സ്ത്രീക്കും ശബരിമലയിൽ പ്രവേശിക്കാൻ ഇപ്പോഴും സ്വാതന്ത്ര്യമുണ്ട്. ഭാവിയിൽ വിശാലബെഞ്ച് ശബരിമല വിധി അസാധുവാക്കുന്ന തരത്തിൽ ഉത്തരം കണ്ടെത്തും എന്ന തീർപ്പ് സംഘ്പരിവാർ ഇപ്പോൾത്തന്നെ പുറപ്പെടുവിക്കുകയും സ്ത്രീവിരുദ്ധതയുടെയും ജനാധിപത്യവിരുദ്ധതയുടെയും മുദ്രാവാക്യങ്ങളുമായി കേരളത്തെ വീണ്ടും സവർണ ഹിന്ദുത്വ ലഹളയിലേക്ക് വലിച്ചിടാൻ ശ്രമിക്കും എന്നു കൂടി കരുതിയിരിക്കണം. കടുത്ത മതേതര, പെൺപക്ഷ, ജനാധിപത്യപ്രതിരോധം ഇതിനെതിരെ ഉയർത്തിക്കൊണ്ടുവന്നേ മതിയാകൂ.
(സുപ്രീംകോടതി അഭിഭാഷകനാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.