Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightസംഭലിന്റെ അസത്യ മാതൃക

സംഭലിന്റെ അസത്യ മാതൃക

text_fields
bookmark_border
സംഭലിന്റെ അസത്യ മാതൃക
cancel
സം​ഭ​വ​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കാ​ൻ വി​സ​മ്മ​തി​ക്കു​ന്ന പൊ​ലീ​സ് കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്ക് മു​സ്‍ലിം​ക​ളെ​ത്ത​ന്നെ കു​റ്റ​പ്പെ​ടു​ത്തു​ന്നു. ഈ ​പ്ര​തി​ഷേ​ധ​ത്തെ ഗൂ​ഢാ​ലോ​ച​ന​യെ​ന്ന് വി​ശേ​ഷി​പ്പി​ച്ച് മു​സ്‍ലിം നേ​താ​ക്ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ന്നു

സം​ഭ​ലി​ൽ നാ​ലു​പേ​ർ മ​രി​ച്ചി​രി​ക്കു​ന്നു. നാ​ല് ഇ​ന്ത്യ​ക്കാ​ർ, കൃ​ത്യ​മാ​യി​പ്പ​റ​ഞ്ഞാ​ൽ നാ​ല് മു​സ്‍ലിം​ക​ൾ. ഹി​ന്ദു​ക്ക​ളോ​ട് പെ​രു​മാ​റു​ന്ന​തു പോ​ലെ പൊ​ലീ​സ് അ​വ​രോ​ട് പെ​രു​മാ​റി​യി​രു​ന്നെ​ങ്കി​ൽ അ​വ​രി​പ്പോ​ഴും ജീ​വ​നോ​ടെ ഉ​ണ്ടാ​കു​മാ​യി​രു​ന്നു. ഏ​തെ​ങ്കി​ലും വൈ​കാ​രി​ക വി​ഷ​യ​ത്തി​ൽ നി​യ​ന്ത്ര​ണം വി​ടു​ക​യോ പ്ര​ക്ഷു​ബ്ധ​രാ​വു​ക​യോ ചെ​യ്യു​ന്ന ഒ​രു ഹി​ന്ദു ജ​ന​ക്കൂ​ട്ട​ത്തെ അ​ച്ച​ട​ക്ക​ത്തി​ലാ​ക്കാ​ൻ അ​പൂ​ർ​വ​മാ​യേ പൊ​ലീ​സ് വെ​ടി​വെ​ക്കാ​റു​ള്ളൂ. ഹി​ന്ദു​ക്ക​ൾ വീ​ടു​ക​ൾ, വാ​ഹ​ന​ങ്ങ​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ എ​ന്നി​വ​ക്ക് തീ​യി​ടു​ന്ന​തും ആ​ക്ര​മി​ക്കു​ന്ന​തും ആ​ളു​ക​ളെ മ​ർ​ദി​ക്കു​ന്ന​തു​മെ​ല്ലാം ന​മ്മ​ൾ പ​ല​ത​വ​ണ ക​ണ്ടി​ട്ടു​ണ്ട്, എ​ന്നാ​ൽ സം​ഭ​ലി​ൽ ചെ​യ്ത​തു​പോ​ലെ പൊ​ലീ​സ് പ്ര​തി​ക​രി​ച്ച​താ​യി നാം ​വാ​യി​ച്ചി​ട്ടി​ല്ല.

കാ​വ​ടി യാ​ത്ര​ക്കാ​ർ ജ​ന​ങ്ങ​ളെ ത​ല്ലു​ന്ന​തി​ന്റെ മാ​ത്ര​മ​ല്ല, പൊ​ലീ​സു​കാ​രെ ആ​ക്ര​മി​ക്കു​ന്ന​തി​ന്റെ വി​ഡി​യോ​ക​ളും ന​മ്മ​ൾ ക​ണ്ടി​ട്ടു​ണ്ട്. പ​ക്ഷേ, പൊ​ലീ​സ് സ്വ​യം സം​യ​മ​നം പാ​ലി​ച്ച​ത​ല്ലാ​തെ സം​ഭ​ലി​ൽ ചെ​യ്ത​തു​പോ​​ലു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത് ന​മ്മ​ൾ ക​ണ്ടി​ല്ല.

പൊ​ലീ​സ് അ​ധി​കാ​രി​ക​ൾ അ​വ​രോ​ടു​ത​ന്നെ ചോ​ദി​​ക്കേ​ണ്ട ഒ​രു ചോ​ദ്യ​മു​ണ്ട്. ക​ല്ലെ​റി​യു​ന്ന​വ​രാ​ണെ​ങ്കി​ൽ​പോ​ലും, പ്ര​ക്ഷു​ബ്ധ​മാ​യ ഒ​രു ഹി​ന്ദു ആ​ൾ​ക്കൂ​ട്ട​ത്തി​നു​നേ​രെ നി​ങ്ങ​ൾ ഇ​തു​പോ​ലെ ത​ന്നെ പെ​രു​മാ​റു​മാ​യി​രു​​ന്നു​വോ?

ഒ​രു മു​സ്‍ലിം​ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ല എ​ന്ന​വ​കാ​ശ​പ്പെ​ടു​ന്ന പൊ​ലീ​സി​ന്റെ വാ​ദ​പ്ര​കാ​രം മു​സ്‍ലിം​ക​ൾ ഉ​തി​ർ​ത്ത വെ​ടി​യേ​റ്റാ​ണ് അ​വ​ർ​ക്കി​ട​യി​ലെ നാ​ലു​പേ​ർ കൊ​ല്ല​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. അ​ഞ്ചു​വ​ർ​ഷം മു​മ്പ്​ യു.​പി​യി​ൽ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​നി​ടെ 21 മു​സ്‍ലിം​ക​ൾ കൊ​ല്ല​പ്പെ​ട്ട​പ്പോ​ഴും ഇ​തു​പോ​ലെ ത​ന്നെ, വെ​ടി​യു​ണ്ട​ക​ൾ അ​വ​രു​ടെ ഔ​ദ്യോ​ഗി​ക തോ​ക്കു​ക​ളി​ൽ​നി​ന്ന് വ​ന്ന​വ​യ​ല്ലെ​ന്ന് പൊ​ലീ​സ് അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു.

ഭ​ര​ണ​കൂ​ട അ​ധി​കാ​രി​ക​ൾ​ക്ക് താ​ൽ​പ​ര്യ​മി​ല്ലെ​ന്ന് വ​രി​കി​ൽ സ​ത്യം ക​ണ്ടെ​ത്തു​ക അ​സാ​ധ്യ​മാ​ണ്. അ​വ​ർ സ​ത്യ​ത്തി​ന്റെ സ്ഥാ​ന​ത്ത് ആ​ഖ്യാ​ന​ങ്ങ​ൾ ച​മ​യ്​​ക്കു​ന്നു. ഡ​ൽ​ഹി വം​ശീ​യാ​തി​ക്ര​മ​ത്തി​ന് മു​സ്‍ലിം ആ​ക്ടി​വി​സ്റ്റു​ക​ൾ​ക്കു​മേ​ലും എ​ൽ​ഗ​ർ പ​രി​ഷ​ത്ത് അ​ക്ര​മ​ത്തി​ന് പ​രി​പാ​ടി​യു​മാ​യി വി​ദൂ​ര ബ​ന്ധ​മു​ള്ള​വ​ർ​ക്കെ​തി​രെ​യു​മാ​ണ് കു​റ്റം ചാ​ർ​ത്തി​യ​ത്.

മു​സ്‍ലിം​ക​ളെ പ്ര​കോ​പി​പ്പി​ച്ചു​വെ​ന്നും അ​ത് അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ച്ചു​വെ​ന്നും ആ​രോ​പി​ച്ച് സം​ഭ​ലി​ൽ നി​ന്നു​ള്ള ലോ​ക്സ​ഭാം​ഗ​ത്തി​നും പ്രാ​ദേ​ശി​ക എം.​എ​ൽ.​എ​യു​ടെ മ​ക​നു​മെ​തി​രെ പൊ​ലീ​സ് പ്ര​ഥ​മ​വി​വ​ര റി​പ്പോ​ർ​ട്ട് ഫ​യ​ൽ ചെ​യ്ത​തി​ൽ അ​തി​ശ​യി​ക്കാ​നി​ല്ല. മു​സ്‌​ലിം​ക​ൾ കൊ​ല്ല​പ്പെ​ട്ട ശേ​ഷം പൊ​ലീ​സ് ഫ്ലാ​ഗ് മാ​ർ​ച്ച് ന​ട​ത്തു​ന്ന​തി​ലും അ​ത്ഭു​ത​മി​ല്ല.

മു​സ്‍ലിം​ക​ളു​ടെ മ​ര​ണ​ത്തി​ൽ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഖേ​ദ​മൊ​ന്നും പ്ര​ക​ടി​പ്പി​ച്ചി​ല്ല. പ​ക​രം, കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ദുഃ​ഖാ​ർ​ഥ​രാ​യ കു​ടും​ബ​ങ്ങ​ളോ​ട് അ​വ​ർ പ​റ​ഞ്ഞു: “ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​തി​നു​മു​മ്പ്, അ​വ​ർ (മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ) ചോ​ദി​ക്ക​ണം, അ​വ​രു​ടെ കു​ട്ടി​ക​ൾ എ​ന്തി​നാ​ണ​വി​ടെ ക​ല്ലെ​റി​യാ​ൻ പോ​യ​തെ​ന്ന്. അ​വ​ര​വി​ടെ എ​ന്തെ​ങ്കി​ലും മ​ത​പ​ര​മാ​യ ജോ​ലി​യോ, വി​ശു​ദ്ധ ക​ർ​മ​മോ പ്ര​ഫ​ഷ​ന​ൽ ക​ട​മ​യോ നി​ർ​വ​ഹി​ക്കാ​ന​ല്ല പോ​യ​ത്’’.

ആ​ൾ​ക്കൂ​ട്ടം ത​ടി​ച്ചു​കൂ​ടി​യ​തും ക​ല്ലെ​റി​ഞ്ഞ​തും ‘പ്ര​ചോ​ദി​ത​മാ​യ പ്ര​വൃ​ത്തി’​യാ​യി കാ​ണ​പ്പെ​ട്ടു​വെ​ന്ന് പൊ​ലീ​സ് അ​വ​കാ​ശ​പ്പെ​ട്ട​താ​യി ദ ​വ​യ​ർ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

സ​ർ​വേ സം​ഘം പ​ള്ളി​യി​ലെ​ത്തി​യ ശേ​ഷം ത​ടി​ച്ചു​കൂ​ടി​യ മു​സ്‌​ലിം​ക​ൾ സ​ജ്ജ​രാ​യാ​ണ് വ​ന്ന​തെ​ന്നും അ​വ​രെ അ​ക്ര​മം ന​ട​ത്താ​ൻ ഗൂ​ഢാ​ലോ​ച​ന​ക്കാ​ർ പ്രേ​രി​പ്പി​ച്ചു​വെ​ന്നു​മു​ള്ള എം.​പി​ക്കും എം.​എ​ൽ.​എ​യു​ടെ മ​ക​നു​മെ​തി​രാ​യ എ​ഫ്.​ഐ.​ആ​ർ ഇ​ത് വി​ശ​ദീ​ക​രി​ക്കു​ന്നു. പ​ള്ളി​ക്കു സ​മീ​പം ജ​യ് ശ്രീ​റാം മു​ദ്രാ​വാ​ക്യ​ങ്ങ​ൾ മു​ഴ​ങ്ങി​യ​തി​നെ​ത്തു​ട​ർ​ന്ന് രോ​ഷാ​കു​ല​രാ​യ ജ​ന​ക്കൂ​ട്ടം ത​ന്നി​ഷ്ട​പ്ര​കാ​രം ന​ട​ത്തി​യ അ​ക്ര​മ​മാ​ണി​തെ​ന്ന വാ​ദം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു.

നി​ഷ്പ​ക്ഷ​രാ​യ ഏ​തൊ​രു നി​രീ​ക്ഷ​ക​രും ചോ​ദി​ക്കു​ന്ന ഒ​രു ​ചോ​ദ്യ​മു​ണ്ട്: കോ​ട​തി നി​യോ​ഗി​ച്ച വ്യ​ക്തി പ​ള്ളി​യി​ലേ​ക്ക് വ​രു​മ്പോ​ൾ ആ​ൾ​ക്കൂ​ട്ടം അ​ദ്ദേ​ഹ​ത്തി​ന് അ​ക​മ്പ​ടി സേ​വി​ക്കു​ക​യും പ്ര​കോ​പ​ന​പ​ര​മാ​യ മു​ദ്രാ​വാ​ക്യം മു​ഴ​ക്കു​ക​യും ചെ​യ്യു​ന്ന​ത് ത​ട​യു​ക എ​ന്ന​ത് ഭ​ര​ണ​കൂ​ട​ത്തി​ന്റെ​യും പൊ​ലീ​സി​ന്റെ​യും ക​ട​മ​യ​ല്ലേ? സ​ർ​വേ പൂ​ർ​ത്തി​യാ​ക്കി ഉ​ദ്യോ​ഗ​സ്ഥ​ർ മ​ട​ങ്ങു​ന്ന​തു​വ​രെ ‘ജ​യ് ശ്രീ​റാം’ വി​ളി​ക​ൾ മു​ഴ​ങ്ങി. ഇ​തൊ​രു സ​ർ​വേ ആ​യി​രു​ന്നെ​ങ്കി​ൽ എ​ന്തി​നാ​യി​രു​ന്നു അ​വി​ടെ ആ ​ആ​ൾ​ക്കൂ​ട്ടം ത​ടി​ച്ചു​കൂ​ടി ജ​യ്ശ്രീ​റാം മു​ഴ​ക്കി​യ​ത്? അ​ത്ത​ര​മൊ​രു പ്ര​കോ​പ​ന​ത്തി​ന് ഭ​ര​ണാ​ധി​കാ​രി​ക​ൾ എ​ന്തു​കൊ​ണ്ടാ​ണ് സ​മ്മ​തി​ച്ചു​കൊ​ടു​ത്ത​ത്?

അ​തി​ൽ കോ​ട​തി​ക​ൾ​ക്കും ബ​ന്ധ​മു​ണ്ട്. ഏ​തെ​ങ്കി​ലു​മൊ​രു പ്ര​ത്യേ​ക ക്ഷേ​ത്രം നേ​ര​ത്തെ പ​ള്ളി​യാ​യി​രു​ന്നു​വെ​ന്ന അ​വ​കാ​ശ വാ​ദ​വു​മാ​യി ഒ​രു മു​സ്‍ലിം പ​രാ​തി​ക്കാ​ര​ൻ കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​ത്, അ​ല്ലെ​ങ്കി​ൽ ഒ​രു പ്ര​ത്യേ​ക ക്ഷേ​ത്രം മു​മ്പ് ബു​ദ്ധ​ക്ഷേ​ത്ര​മാ​യി​രു​ന്നു​വെ​ന്ന് സ്ഥാ​പി​ക്കാ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഒ​രു ബു​ദ്ധ​മ​ത​ക്കാ​ര​ൻ കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​ത് സ​ങ്ക​ൽ​പി​ക്കു​ക. അ​ത്ത​രം പ​രാ​തി​ക​ളെ കോ​ട​തി​ക​ൾ പ​രി​ഗ​ണി​ക്കു​മോ? ക്ഷേ​ത്രം നി​ല​വി​ൽ വ​രു​ന്ന​തി​നു​മു​മ്പ് അ​വി​ടെ എ​ന്താ​യി​രു​ന്നു​വെ​ന്ന് ക​ണ്ടെ​ത്താ​ൻ ആ ​ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ സ​ർ​വേ ന​ട​ത്താ​ൻ സ​മ്മ​തി​ക്കു​മോ? അ​തി​ന്റെ ഉ​ത്ത​രം ന​മു​ക്ക​റി​യാം. കോ​ട​തി​ക​ൾ അ​ത്ത​രം ഹ​ര​ജി​ക​ൾ ത​ള്ളു​ക മാ​ത്ര​മ​ല്ല, ഹ​ര​ജി​ക്കാ​ർ​ക്ക് പി​ഴ ചു​മ​ത്തു​ക​പോ​ലും ചെ​യ്തേ​ക്കും. കാ​ര​ണം മ​റ്റെ​ല്ലാ​ത്തി​നും മു​മ്പ് ഈ ​നാ​ട്ടി​ൽ ഹി​ന്ദു നി​ർ​മി​തി​ക​ള​ല്ലാ​തെ ഒ​ന്നും​ത​ന്നെ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും എ​ല്ലാം അ​തി​നു​ശേ​ഷം സം​ഭ​വി​ച്ച​വ​യാ​ണെ​ന്നും അ​വ​രും വി​ശ്വ​സി​ക്കു​ന്നു.

ഇ​ത്ത​രം കേ​സു​ക​ളി​ൽ സം​ഭ​ലി​ൽ ചെ​യ്ത​തു​പോ​ലെ സ​ർ​വേ ന​ട​ത്താ​ൻ കോ​ട​തി​ക​ൾ തി​ടു​ക്കം​കൂ​ട്ടു​മോ എ​ന്നും നാം ​ചോ​ദി​ക്കേ​ണ്ട​തു​ണ്ട്. എ​ന്ന് മു​ത​ലാ​ണ് ന​മ്മു​ടെ കോ​ട​തി​ക​ൾ ഒ​രു പെ​റ്റീ​ഷ​ൻ ഫ​യ​ൽ ചെ​യ്താ​ലു​ട​ൻ ന​ട​പ​ടി​ക്ക് ഉ​ത്ത​ര​വി​ടു​ന്ന​ത്ര കാ​ര്യ​ക്ഷ​മ​മാ​യ​ത്?

സം​ഭ​ലി​ൽ സം​ഭ​വി​ച്ച​ത് ഇ​താ​ണ്.

മ​സ്ജി​ദ് നി​ല​കൊ​ള്ളു​ന്നി​ട​ത്ത് നേ​ര​ത്തേ ഒ​രു ക്ഷേ​ത്രം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന അ​വ​കാ​ശ​വാ​ദ​ത്തോ​ടെ, അ​തി​ന്റെ സ്വ​ഭാ​വം നി​ർ​ണ​യി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഒ​രു ഹ​ര​ജി സ​മ​ർ​പ്പി​ക്ക​പ്പെ​ട്ടു. ജ​ഡ്ജി ഉ​ട​നെ ത​ന്നെ, ഭ​ര​ണ​കൂ​ട​ത്തി​നും മ​സ്ജി​ദ് ക​മ്മി​റ്റി​ക്കും നോ​ട്ടീ​സ് പോ​ലും ന​ൽ​കാ​തെ സ​ർ​വേ ന​ട​ത്താ​ൻ ഉ​ത്ത​ര​വി​ടു​ക​യും ഇ​തി​നാ​യി ആ​ളെ നി​യോ​ഗി​ക്കു​ക​യും ചെ​യ്തു. ഉ​ത്ത​ര​വി​റ​ങ്ങി മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ടം സ​ക​ല സൗ​ക​ര്യ​ങ്ങ​ളു​മൊ​രു​ക്കി​ന​ൽ​കി സ​ർ​വേ ആ​രം​ഭി​ച്ചു. ഇ​ത് പ്രാ​ദേ​ശി​ക മു​സ്‍ലിം ജ​ന​ത​ക്കി​ട​യി​ൽ അ​മ​ർ​ഷം സൃ​ഷ്ടി​ച്ചു. എം.​പി അ​വ​രെ സ​മാ​ധാ​നി​പ്പി​ക്കു​ക​യും സ​ർ​വേ ന​ട​ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ, ര​ണ്ട് ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം മു​ൻ​കൂ​ട്ടി ഒ​രു അ​റി​യി​പ്പു​മി​ല്ലാ​തെ സ​ർ​വേ സം​ഘം വീ​ണ്ടും ഈ ​ആ​രാ​ധ​നാ​ല​യ​ത്തി​ലേ​ക്കെ​ത്തി. പ​ള്ളി​യി​ലേ​ക്ക് ഈ ​സം​ഘ​ത്തെ അ​നു​ഗ​മി​ക്കാ​ൻ ആ​ൾ​ക്കൂ​ട്ട​ത്തെ ഭ​ര​ണ​കൂ​ടം അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. സ​ർ​വേ സം​ഘ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ചി​ല​ർ പു​റ​ത്തേ​ക്ക് പോ​കു​മ്പോ​ൾ ‘ജ​യ് ശ്രീ​റാം’ വി​ളി​ക​ൾ മു​ഴ​ക്കി​യ​താ​യി ആ​രോ​പി​ക്ക​പ്പെ​ടു​ന്നു. ഇ​ത് പ്ര​ദേ​ശ​ത്തെ മു​സ്‍ലിം​ക​ളെ പ്ര​കോ​പി​ത​രാ​ക്കി. ക​ല്ലേ​റു​ണ്ടാ​യി. പ്ര​ക്ഷോ​ഭ​കാ​രി​ക​ളാ​യ ജ​ന​ക്കൂ​ട്ട​ത്തി​നു​നേ​രെ പൊ​ലീ​സ് വെ​ടി​യു​തി​ർ​ക്കു​ന്ന​തി​ന്റെ ദൃ​ശ്യ​ങ്ങ​ൾ വി​ഡി​യോ​യി​ൽ പ​ക​ർ​ത്ത​പ്പെ​ട്ടു. നാ​ലു​പേ​ർ കൊ​ല്ല​പ്പെ​ട്ടു.

സം​ഭ​വ​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കാ​ൻ വി​സ​മ്മ​തി​ക്കു​ന്ന പൊ​ലീ​സ് കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്ക് മു​സ്‍ലിം​ക​ളെ​ത്ത​ന്നെ കു​റ്റ​പ്പെ​ടു​ത്തു​ന്നു. ഈ ​പ്ര​തി​ഷേ​ധ​ത്തെ ഗൂ​ഢാ​ലോ​ച​ന​യെ​ന്ന് വി​ശേ​ഷി​പ്പി​ച്ച് മു​സ്‍ലിം നേ​താ​ക്ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ന്നു.

ഇ​ത് ഇ​ന്ത്യ​യി​ൽ ഒ​രു ന​ട​പ്പു​രീ​തി​യാ​യി മാ​റി​യി​രി​ക്കു​ന്നു. ഭ​ര​ണ​കൂ​ട സം​വി​ധാ​നം ത​ങ്ങ​ൾ​ക്ക് എ​തി​രാ​ണെ​ന്നും ജു​ഡീ​ഷ്യ​റി ത​ങ്ങ​ളെ മൂ​ല​ക്കൊ​തു​ക്കു​ന്ന പ്ര​ക്രി​യ​ക​ൾ നി​ർ​ദാ​ക്ഷി​ണ്യം ആ​രം​ഭി​ക്കു​ന്നു​വെ​ന്നും മു​സ്‌​ലിം​ക​ൾ​ക്ക് ഇ​പ്പോ​ൾ അ​റി​യാം.

ഇ​തെ​ല്ലാം ന​ട​ത്തു​ന്ന​ത് നി​യ​മാ​നു​സൃ​ത​മാ​യാ​ണ്. അ​തോ​ടെ മു​സ്‍ലിം​ക​ൾ​ക്ക് പ്ര​തി​ഷേ​ധി​ക്കാ​ൻ പോ​ലും സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യം വ​രും, അ​ല്ലെ​ങ്കി​ൽ അ​വ​ർ രാ​ജ്യ​ത്തെ നി​യ​മം ലം​ഘി​ച്ചു​വെ​ന്ന ആ​രോ​പ​ണ​മു​യ​രും.

ഈ ​രാ​ജ്യ​ത്തെ ത​ന്നെ ഒ​രു നി​യ​മ​ത്തി​ന് -1991 ലെ ​ആ​രാ​ധ​നാ​ല​യ നി​യ​മ​ത്തി​ന് - എ​ന്ത് സം​ഭ​വി​ച്ചു എ​ന്ന് ചോ​ദി​ച്ചാ​ൽ, ഇ​ന്ത്യ​യു​ടെ മു​ൻ ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡി​ന്റെ കൗ​ശ​ലം നി​റ​ഞ്ഞ പു​ഞ്ചി​രി ഓ​ർ​മി​പ്പി​ക്കേ​ണ്ടി​വ​രും. ഈ ​ചോ​ദ്യ​ത്തെ ത​ള്ളി​ക്ക​ള​ഞ്ഞ ച​ന്ദ്ര​ചൂ​ഡ്, ഒ​രു നി​ർ​മി​തി​യു​ടെ സ്വ​ഭാ​വ​ത്തെ​ക്കു​റി​ച്ചു​ള്ള ജി​ജ്ഞാ​സ​യെ തൃ​പ്തി​പ്പെ​ടു​ത്താ​ൻ ഹി​ന്ദു​ക്ക​ൾ​ക്ക് എ​ല്ലാ അ​വ​കാ​ശ​വു​മു​ണ്ടെ​ന്ന് പ​റ​ഞ്ഞു. അ​ദ്ദേ​ഹം വ​ഴി കാ​ണി​ച്ചു​കൊ​ടു​ത്ത ശേ​ഷം, ഉ​ത്ത​ർ​പ്ര​ദേ​ശ്, മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ മു​സ്‍ലിം പ​ള്ളി​ക​ൾ, ദ​ർ​ഗ​ക​ൾ, മ​റ്റ് ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് ഹി​ന്ദു പ്ര​തി​നി​ധി​ക​ൾ​ക്ക് ജി​ജ്ഞാ​സ ഉ​യ​രാ​ൻ തു​ട​ങ്ങി. ച​ന്ദ്ര​ചൂ​ഡ് കാ​ണി​ച്ച പ​രി​ലാ​ള​ന​മാ​ണ് ഇ​പ്പോ​ൾ സ​ക​ല പ്രാ​ഥ​മി​ക കോ​ട​തി​ക​ളും ആ​വ​ർ​ത്തി​ക്കു​ന്ന​ത്. മു​സ്‌​ലിം​ക​ൾ​ക്ക് അ​വ​രു​ടെ ജീ​വ​ൻ പ​ണ​യം​വെ​ച്ച് മാ​ത്ര​മേ ഇ​തി​നെ​തി​രെ പ്ര​തി​ഷേ​ധി​ക്കാ​നും ചെ​റു​ക്കാ​നും ക​ഴി​യൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:communalismSambhal police firing
News Summary - Sambhal Police Firing
Next Story