ആത്മഹത്യകൾ തടയാൻ നമുക്കൊരുമിക്കാം
text_fieldsആത്മഹത്യ തടയുന്നതിന് അവബോധം സൃഷ്ടിക്കാനും ആഗോളതലത്തിൽ നടപടി സ്വീകരിക്കുന്നതിനുമായി ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ ഇൻറർനാഷനൽ അസോസിയേഷൻ ഫോർ സൂയിസൈഡ് പ്രിവൻഷൻ (ഐ.എ.എസ്.പി) 2003 മുതൽ സെപ്റ്റംബർ 10, ലോക ആത്മഹത്യ വിരുദ്ധ ദിനമായി ആചരിച്ചുവരുന്നു. 'ആത്മഹത്യകൾ തടയാൻ ഒരുമിച്ച് പ്രവർത്തിക്കാം' എന്നതാണ് ഈ വർഷത്തെ ദിനാചരണപ്രമേയം.
ലോകത്ത് ഏതു പ്രായത്തിലുള്ളവരുടേതായാലും മരണകാരണങ്ങളിൽ ആദ്യ ഇരുപതിൽ ഒന്നാണ് ആത്മഹത്യ. ഒരു വർഷം എട്ടു ലക്ഷത്തിലേറെ പേർ ആത്മഹത്യ ചെയ്യുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. അതായത്, ഓരോ 40 സെക്കൻഡിലും ഒരു ആത്മഹത്യ നടക്കുന്നുവെന്ന്. 25ഓളം പേർ ആത്മഹത്യക്കു ശ്രമിച്ച് പരാജയപ്പെടുന്നുവെന്നും കണക്കുകളുണ്ട്. മറ്റൊരു രീതിയിൽ പറഞ്ഞാൽ, എല്ലാ സെക്കൻഡിലും ലോകത്തെവിടെയോ ഒരു ആത്മഹത്യയോ അല്ലെങ്കിൽ ഒരു ആത്മഹത്യാശ്രമമോ നടക്കുന്നുവെന്ന്.
നഷ്ടപ്പെടുന്ന ഓരോ ജീവനും ആരുടെയെങ്കിലും പങ്കാളിയോ കുഞ്ഞോ രക്ഷിതാവോ സുഹൃത്തോ സഹപ്രവർത്തകനോ ആകാം. ഓരോ ആത്മഹത്യയും ആ ആളുമായി ബന്ധപ്പെട്ട 135ഓളം പേരെ മാനസികമായും വൈകാരികമായും തളർത്തുന്നുവെന്നാണ് കണക്കുകൾ. ഇതിനർഥം ഒരു വർഷം ശരാശരി 10 കോടിയിലേറെപ്പേരെ ആരുടെയെങ്കിലും ആത്മഹത്യയുടെ ഫലം ബാധിക്കുന്നു എന്നാണ്.
ഭാരതത്തിെൻറ ആത്മഹത്യാ തലസ്ഥാനമാണ് നമ്മുടെ കൊച്ചു കേരളം. പ്രതിവർഷം ഏകദേശം 8000 ആത്മഹത്യകൾ ഇവിടെ നടക്കുന്നു- പ്രതിദിനം 25 പേർ അല്ലെങ്കിൽ ഒരു മണിക്കൂറിൽ ഒരാൾ എന്ന നിരക്കിൽ. ഇതിനു പുറമേ ഓരോ രണ്ടു മിനിറ്റിലും ഒരാൾ ആത്മഹത്യക്കു ശ്രമിക്കുന്നു. ഇതിൽ 60 ശതമാനവും 30-59 വയസ്സിനിടയിലുള്ളവരാണ് എന്നതാണ് ഏറെ ആശങ്കയുളവാക്കുന്നത്. കേരളത്തിലെ 15നും 40നുമിടയിൽ പ്രായമുള്ളവരുടെ മരണകാരണങ്ങളിൽ പ്രധാനം ആത്മഹത്യയാണ്.
എന്നാൽ, ഈ രണ്ട് സാമൂഹികവിപത്തുകളോടുമുള്ള കേരളീയ സമൂഹത്തിെൻറ പ്രതികരണങ്ങൾ വളരെ വ്യത്യസ്തമാണ്. റോഡപകടങ്ങളെ തുടർന്നുള്ള മരണനിരക്കിലെ വർധനയെ സർക്കാർ വളരെ ഗൗരവമായാണ് സമീപിച്ചത്. സർക്കാർ വിശദമായ റോഡ് സുരക്ഷ പദ്ധതി രൂപവത്കരിക്കുകയും അതുപോലെതന്നെ സാമൂഹികാവബോധന പ്രവർത്തനങ്ങൾ നടപ്പാക്കുകയും അപകടങ്ങളിൽപെടുന്നവർക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നതിന് കാര്യക്ഷമമായി ഇടപെടുകയും ചെയ്തു. ഈ പ്രവർത്തനങ്ങൾ കാരണം കഴിഞ്ഞ ഒരു ദശകത്തിൽ റോഡുകളിൽ വാഹനങ്ങൾ പല ഇരട്ടി വർധിച്ചിട്ടും റോഡപകടങ്ങളും അതേതുടർന്നുള്ള മരണങ്ങളും താരതമ്യേന കുറക്കാനായിട്ടുണ്ട്.
എന്നാൽ, ദൗർഭാഗ്യകരമെന്നു പറയട്ടെ, അത്തരമൊരു വ്യക്തമായ പദ്ധതി ആത്മഹത്യകൾ തടയുന്ന കാര്യത്തിൽ ഇല്ല. ഇന്ത്യയിൽ ഇന്നുവരെ ഒരു ദേശീയ ആത്മഹത്യ നിവാരണ പദ്ധതിയില്ല. ഉയർന്ന ആത്മഹത്യനിരക്ക് അടിയന്തര ശ്രദ്ധ പതിയേണ്ട ഒരു പ്രശ്നമാണെന്ന് ഇന്നും നാം തിരിച്ചറിഞ്ഞിട്ടില്ല. എന്തിനു പറയുന്നു, രാജ്യത്ത് നടക്കുന്ന ആത്മഹത്യകളെക്കുറിച്ച് വിശ്വാസയോഗ്യമായ കണക്കുകൾപോലുമില്ലെന്നതാണ് വസ്തുത. വ്യാപകമായി പ്രതിപാദിക്കുന്ന ൈക്രം ബ്യൂറോയുടെ കണക്കുകൾ യഥാർഥത്തിലുള്ള കണക്കുകളെക്കാൾ 30 എങ്കിലും കുറവാണെന്നാണ് പറയപ്പെടുന്നത്.
ആത്മഹത്യകൾ കുറയണമെങ്കിൽ നാലു കാര്യങ്ങൾ സംഭവിക്കണം. ഒന്നാമതായി, ആത്മഹത്യ ഒരു പ്രധാനമായ സാമൂഹികപ്രശ്നമാണ് എന്ന അവബോധം എല്ലാവരിലും ഉണ്ടാകണം. രണ്ടാമത്, ആത്മഹത്യകൾ എങ്ങനെ തടയാം എന്നതാണ്. ഉദാഹരണത്തിന്, സ്വന്തം സുഹൃത്തിന് വിഷാദരോഗം ഉണ്ടെങ്കിൽ അത് മനസ്സിലാക്കാനുള്ള അറിവ് സാമാന്യ ജനത്തിനുപോലും ഉണ്ടായിരിക്കണം. മൂന്നാമത്, മേനാരോഗങ്ങളെയും ആത്മഹത്യയെയും ചുറ്റിപ്പറ്റിയുള്ള അപമാനഭീതി കുറയണം.
നാലാമതായി, മേനാരോഗങ്ങളും മറ്റു പ്രശ്നങ്ങളുമായി ഉഴലുന്നവർക്ക് അവർ ഒറ്റക്കല്ല എന്ന വിശ്വാസം കൊടുക്കാൻ പൊതുസമൂഹത്തിനു സാധിക്കണം. ഇവ സാധിക്കണമെങ്കിൽ വ്യക്തമായ ഒരു ദേശീയ നയത്തിൽ അധിഷ്ഠിതമായ ഒരു ആത്മഹത്യ നിവാരണ പദ്ധതി നമുക്കുണ്ടായേ തീരൂ.
വിഷമസ്ഥിതിയിലുള്ള ഒരാളെ സഹായിക്കാൻ നമ്മുടെ ഒരു മിനിറ്റ്് നൽകാൻ അത് േപ്രാത്സാഹിപ്പിക്കുന്നു. നിങ്ങൾ, നിങ്ങളുടെ കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ അല്ലെങ്കിൽ ഒരു അപരിചിതൻ എന്നിവർ ഏത് അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് ഒരു മിനിറ്റ് സമയമെടുത്ത്് ഒന്ന് ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്യുന്നത് മറ്റൊരാളുടെ ജീവിതത്തിെൻറ ഗതിതന്നെ മാറ്റിയേക്കാം. പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോകുന്ന ഒരാളോട് ഒരു മിനിറ്റ് സമയമെടുത്ത് ഒരു സംഭാഷണം തുടങ്ങുന്നതിലൂടെ നിങ്ങൾ അയാളോടുള്ള കരുതൽ പ്രകടിപ്പിക്കാം. പ്രത്യാശ നഷ്ടപ്പെട്ട ഒരാൾക്ക് പ്രത്യാശയുടെ കിരണം പകരാം.
(കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിൽ സീനിയർകൺസൽട്ടൻറ് സൈക്യാട്രിസ്റ്റാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.