Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഇന്നും പൊള്ളിച്ച്...

ഇന്നും പൊള്ളിച്ച് സൂര്യനെല്ലി

text_fields
bookmark_border
ഇന്നും പൊള്ളിച്ച് സൂര്യനെല്ലി
cancel


ശത്രുരാജ്യത്ത്​ എന്നപോലെയാണ് ഇന്ത്യയിൽ സ്ത്രീകളുടെ ജീവിതം. ഒരു ദിവസം രാജ്യത്ത്​ നടക്കുന്ന ബലാത്സംഗത്തി ​​െൻറ, പീഡനത്തി​​െൻറ കണക്ക്​ ​​െഞട്ടിപ്പിക്കുന്നതാണ്​. ഇരകൾ എന്നും ദുരിതത്തിലുമാണ്​. ആയുസ്സി​​െൻറ നല്ലൊരു ഭാ ഗം അനുഭവിച്ച, ഇപ്പോഴും തുടരുന്ന വേദനയുടെയും ഒറ്റപ്പെടലി​​െൻറയും നിഴലുകൾ വീണ് ഇരുളിലാണ്ട ഒരു വീടുണ്ട്... വീട്ടി ലെ അപ്പനും അമ്മക്കും പ്രായമായിരിക്കുന്നു. രണ്ടു പതിറ്റാണ്ടിലേറെ തിന്നുതീർത്ത വ്യഥയുടെ ആഴം കണ്ണുകളിലുണ്ട്. അവ ൾക്കിപ്പോഴും പഴയ അതേ നിസ്സംഗത...

''നോക്കൂ, അവരുടെ ആഘോഷങ്ങളൊക്കെ വലിയ വാർത്തയാണ്. അവരു കാരണം ഈ അവസ്ഥയിലായ ഞങ്ങൾക്ക് ആഘോഷങ്ങളില്ല. തോരാ കണ്ണീരുമാത്രം...'' കേരളത്തി​െൻറ തീരാകളങ്കമായ സൂര്യനെല്ലി കേസിലെ യുവതിയുടെ അമ് മയുടെ വാക്കുകളാണിത്. സംഭവം നടന്ന് രണ്ടു പതിറ്റാണ്ടിലേറെയായിട്ടും ആ കുടുംബം അനുഭവിക്കുന്ന വേദനയുടെ തീവ്രത കുറ ഞ്ഞിട്ടില്ല. അല്ലലില്ലാതെ ജീവിച്ച കുടുംബത്തിലേക്ക് ഇടിത്തീ കണക്കെയാണ് ദുരന്തമെത്തിയത്. അതോടെ, മൂത്ത സഹോദരി യുടെ പഠനം പാതിവഴിയിൽ മുടങ്ങി. അവർ വിദേശത്ത് കുറച്ചുകാലം ജോലി നോക്കിയെങ്കിലും നിർത്തിപ്പോന്നു. കേസിൽ നീതിക ിട്ടിയെങ്കിലും സമൂഹത്തിൽ ഒറ്റപ്പെടുത്തൽ തുടരുകയാണ്. പ്രായം 70കളിലെത്തിയ മാതാപിതാക്കൾ കിടപ്പിലാണ്. മക്കൾക്ക ് വിദ്യാഭ്യാസം നൽകി നല്ലരീതിയിൽ വിവാഹം കഴിപ്പിച്ചയക്കുകയായിരുന്നു അവരുടെ വലിയ സ്വപ്നം. എന്നാൽ, തങ്ങൾക്കുശേഷം മക്കൾക്ക് ആരുണ്ടാകുമെന്ന ഭീതിയാണ്

ഇന്ന്​. കേസില്ലാതാക്കാൻ മക്കളെ അപായപ്പെടുത്തുമെന്ന ഭീതിയുമുണ്ട്. അതിനാൽ പുറത്തുപോകുേമ്പാൾ മറ്റുള്ളവരിൽനിന്ന് ഒന്നും വാങ്ങിക്കഴിക്കരുതെന്ന് നിർബന്ധപൂർവം പറയുന്നു.
അറസ്​റ്റിലാകുന്നതുവരെ സൂര്യനെല്ലി കേസിലെ പ്രതികൾ ജീവിതം ആഘോഷിക്കുകയായിരുന്നു. ആ സമയം കുടുംബം സമൂഹത്തിൽ ഭീകരമായി ഒറ്റപ്പെട്ടു. മുഖമില്ലാത്ത, പേരില്ലാത്ത, ഊരില്ലാത്ത ഇരയെന്ന പെൺകുട്ടിയായി അവൾ മാറി. പ്രായം 30കൾ പിന്നിട്ടിട്ടും അവരിപ്പോഴും സൂര്യനെല്ലി പെൺകുട്ടിയാണ്. 25.10.2000ത്തിലെ നായനാർ മന്ത്രിസഭ തീരുമാനത്തെ തുടർന്ന്​ വാണിജ്യനികുതി വകുപ്പിൽ ജോലി ലഭിച്ചതാണ്​ പിടിച്ചുനിൽക്കാൻ തുണച്ചത്​. എന്നാൽ, 2012ൽ കള്ളക്കേസിൽ കുടുക്കി ജയിലിലടക്കാൻ ശ്രമം നടന്നു​. ഒരാഴ്ചയോളം ജയിലിൽ കിടക്കേണ്ടിയുംവന്നു. ജോ ലിയിൽനിന്ന് സസ്പെൻഡ് ചെയ്തു. വനിത സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന്

തിരിച്ചെടുത്തെങ്കിലും കേസ് നിലനിൽക്കുന്നു. ഏതാനും മാസംമുമ്പുവരെ വിവാഹാലോചന വന്നു. അപായപ്പെടുത്താനുള്ള ശ്രമമാകാം വിവാഹത്തിനു പിന്നിലെന്നു പേടിച്ച് പിന്നാലെ പോയില്ല. അവൾ കൊല്ലപ്പെട്ടാൽ കേസിൽ പിന്നെ സാക്ഷിയില്ലല്ലോ. ആരെയും വിശ്വാസമില്ലാത്തതിനാൽ സഹോദരിയും വിവാഹിതയായില്ല. ദുഃസ്വപ്നം കണക്കെയാണ് ഓരോ ദിനവും കുടുംബം തള്ളിനീക്കുന്നത്. പഴയ പോരാട്ടവീര്യത്തിനു പകരം ദൈന്യതയാണ് കണ്ണുകളിൽ. അയൽവീട്ടുകാർപോലും സഹകരിക്കില്ല. ഒരു പൊതുപരിപാടിയിലും ആ കുടുംബം പ​െങ്കടുക്കാറില്ല. ബന്ധുവീടുകളിലെ വിവാഹങ്ങൾപോലുള്ള ചടങ്ങുകൾക്ക് ക്ഷണമില്ല. ആകെയുള്ള ബന്ധം അമ്മയുടെ ചേച്ചിയുമായാണ്. സൂര്യനെല്ലി കേസിനെക്കുറിച്ച് മാധ്യമങ്ങളെഴുതുന്ന ഓരോ വാക്കും ആ കുടുംബത്തിലുണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്.

കേസ്​ വഴികൾ
കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ ആസൂത്രിത പെൺവാണിഭ കേസിൽ പ്രബലരും സ്വാധീനമുള്ളവരുമായിരുന്നു പ്രതികളേറെയും. അതിനാൽ, കേസി​െൻറ ഓരോ ഘട്ടത്തിലും പെട്ടിക്കണക്കിന് പണവുമായി വന്ന്​ അവർ കുടുംബത്തെ സ്വാധീനിക്കാൻ ശ്രമിച്ചു. മകൾക്ക് സംഭവിച്ചത് ഒരാൾക്കും ആവർത്തിക്കരുതെന്ന ദൃഢനിശ്ചയത്തോടെ അതെല്ലാം തട്ടിമാറ്റി മാതാപിതാക്കൾ നീതിക്കായുള്ള പോരാട്ടത്തിനിറങ്ങി. കോടതിയിൽനിന്നുവരെ അധിക്ഷേപം കേട്ടു. നീതിന്യായവ്യവസ്ഥയുടെ തലപ്പത്തിരിക്കുന്നവർ ബാലവേശ്യയെന്ന് വിളിച്ച് അപമാനിച്ചു. അവിടെയൊന്നും തളരാതെ മുന്നോട്ടുപോയി.1999ൽ പൊതുജന സമ്മർദത്തെ തുടർന്ന് മന്ത്രിസഭാ തീരുമാനമനുസരിച്ച് കോട്ടയത്ത് ഒരു പ്രത്യേക കോടതി കേസി​െൻറ വിചാരണക്കായി രൂപവത്​കരിച്ചു. ഇതായിരുന്നു കേരളത്തിലെ ആദ്യത്തെ പ്രത്യേക കോടതി. പ്രതികളിൽ നാലുപേരൊഴികെ എല്ലാവരെയും ശിക്ഷിച്ച പ്രത്യേക കോടതി വിധി, ഹൈകോടതി 2005ൽ റദ്ദാക്കുകയും പ്രധാന പ്രതിയായ ധർമരാജൻ ഒഴികെയുള്ളവരെ വെറുതെ വിടുകയും ചെയ്തു. ഇതിനെതിരെ സർക്കാറും ഇരയും സുപ്രീം കോടതിയിൽ അപ്പീൽ നൽകി. 2013 ജനുവരിയിൽ, വിധി സുപ്രീംകോടതി റദ്ദാക്കി കേസ് കേരള ഹൈകോടതിയിൽ പുനഃപരിശോധനക്ക്​ അയച്ചു. ഹൈകോടതി നടത്തിയ പുനർവിചാരണയിൽ പഴയ വിധി അസാധുവാക്കി. കീഴ്‌ക്കോടതി വിധി ഭേദഗതികളോടെ പുനഃസ്ഥാപിച്ചു. അപ്പോഴേക്കും പ്രതികളിൽ ചിലർ ആത്മഹത്യചെയ്തു, ചിലർ മരിച്ചു.

പ്രതികളിൽ ചിലർ ശിക്ഷാവിധിക്കെതിരെ സുപ്രീംകോടതിയിൽ നൽകിയ ജാമ്യാപേക്ഷ നിലനിൽക്കുന്നുണ്ട്. അതിനാൽ, കേസും കൂട്ടവും അവസാനിക്കാെത പിന്തുടരുന്നു. ആദ്യകാലത്ത് പെൺകുട്ടിയുടെ ഫോട്ടോ വരെ മാധ്യമങ്ങൾ നൽകിയിരുന്നു. ഇതിനെതിരെ സ്ത്രീസംഘടനകൾ പരാതിനൽകിയപ്പോഴാണ് ലൈംഗിക പീഡനക്കേസുകളിലെ ഇരകളുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തരുതെന്ന് കോടതി വിധിച്ചത്​.

പലായനം ചെയ്യുന്ന നിരപരാധികൾ
ബലാത്സംഗക്കേസുകളിലെ ഇരകൾക്ക് ജന്മനാടുകളിൽനിന്ന് പലായനം ചെയ്യേണ്ടിവരുകയോ പ്രലോഭനങ്ങളിൽപെട്ട് വിദേശ​േത്തക്ക്​ കടക്കുകയോ ചെയ്യേണ്ടിവരുന്നു. അതിനാൽ, കേസി​െൻറ അവസാനം വരെ നിയമപോരാട്ടം നടത്തിയവർ ചുരുക്കം. പലരും നോട്ടുകെട്ടുകളുടെ പ്രലോഭനത്തിൽ വീഴും. ഇനി പോരാടിയിട്ട് എന്തുകാര്യം എന്ന തോന്നലുണ്ടാകും. സ്വാഭാവികമാണത്. കേസ് ജയിച്ചാൽപോലും സമൂഹം അവരെ പഴയപോലെ സ്വീകരിക്കില്ല. അതിനു ശേഷവും ജീവിക്കണമല്ലോ. ഉപദ്രവിച്ചവർ സമൂഹത്തിൽ മാന്യന്മാരായി നടക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. ഇരകളെ ഫലപ്രദമായി പുനരധിവസിപ്പിക്കാനുള്ള സംവിധാനം ഇല്ലാത്തിടത്തോളം കാലം ഇത് ആവർത്തിക്കുമെന്ന് കോഴിക്കോട് ജില്ല കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടറും അഡീഷനൽ സർക്കാർ പ്ലീഡറുമായ അഡ്വ. പി.എം. ആതിര പറയുന്നു.

സൂര്യനെല്ലി പെൺകുട്ടിയെ ജഡ്ജി ബാലവേശ്യയെന്ന് വിളിച്ചതിനെതിരെ തിരൂർ കോടതിയിൽ ഒരു സാമൂഹികപ്രവർത്തകൻ നൽകിയ ഹരജിയിൽ ഹാജരായത് ആതിരയായിരുന്നു. ''പെൺകുട്ടിയെ കാണുന്നതുവരെ ഇച്ഛാശക്തിയുള്ള ഒരാളായിരുന്നു മനസ്സിൽ. എന്നാൽ, വക്കാലത്തിൽ എവിടെ ഒപ്പിടണമെന്നുപോലും അറിയാത്ത ഒരാളെയാണ് കാണാൻ സാധിച്ചത്. അതുകൊണ്ടാകാം തനിക്കുനേരെ നടന്ന പരിഹാസങ്ങളൊന്നും മനസ്സിലേക്കെടുക്കാതെ ശാന്തമായിരിക്കാൻ അവർക്ക് സാധിച്ചത്. അതുപോലെ മിക്ക ലൈംഗികപീഡനക്കേസുകളിലെയും ഭൂരിഭാഗം ഇരകളും ഐ.ക്യു ലെവൽ കുറച്ചുകുറഞ്ഞവരായിരിക്കും. ഇവരാരും പുറത്തുപറയില്ല എന്ന ധാരണയിലാണ് പീഡനം നടക്കുന്നത്. നടക്കുന്നതി​െൻറ പ്രത്യാഘാതങ്ങളൊന്നും അവർക്ക് അറിയണമെന്നുമില്ല'' -ആതിര തുടർന്നു.

ലൈംഗിക അതിക്രമം നടന്നാൽ എന്തുചെയ്യണം?
പൊലീസിൽ പരാതിപ്പെടുകയാണ് ആദ്യം ചെയ്യേണ്ടത്. അതിനുപറ്റിയ ശാരീരികാവസ്ഥയിൽ അല്ലെങ്കിൽ ആരെങ്കിലും മുഖേന സംഭവസ്ഥലത്തെ പൊലീസിനെ വിവരമറിയിക്കണം. ആ സമയത്ത് ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് സാധനങ്ങളും നശിപ്പിക്കരുത്. കേസിലെ നിർണായക തെളിവുകളാണിത്. 'ഫ്രീസിങ്' എന്നാണ് കോടതിയുടെ ഭാഷയിൽ പറയുക. ഫ്രീസിങ് ചെയ്തതുകൊണ്ടുമാത്രം തെളിയിക്കാനായ കേസാണ് ജിഷ കൊലപാതകം. പ്രതിയുടെ കൈയുടെ ഡി.എൻ.എ സാമ്പിളുകൾ ജിഷയുടെ വീടി​െൻറ വാതിലി​െൻറ കൊളുത്തിൽനിന്ന് കിട്ടിയിരുന്നു. ശാസ്ത്രീയ തെളിവുകൊണ്ടുമാത്രം തെളിയിക്കാനായ കേസാണത്.

ശരീരത്തിലുണ്ടായ തെളിവുകൾ നശിപ്പിക്കാതിരിക്കുക. കഴുകാതിരിക്കുക. ഡോക്ടർമാരുടെ റിപ്പോർട്ട് വേണം. ശരീരം മുഴുവൻ പരിശോധിക്കും. ബലപ്രയോഗത്തി​െൻറ തെളിവുകൾ ശരീരത്തിൽ ഉണ്ടാകും. ഉടൻ എത്തിയാൽ ഇതെല്ലാം ഡോക്ടർമാർക്ക് കണ്ടെത്താം. സംഭവം നടന്നയുടൻ പരാതിപ്പെടുകയാണ് പ്രധാനം. വർഷങ്ങൾക്കു ശേഷം പരാതിയുമായി വന്നാൽ കേസ് തെളിയിക്കാനാവില്ല. അല്ലെങ്കിൽ, ഇലക്ട്രോണിക് തെളിവുകൾ വേണം. പ്രതി പരിചയമുള്ളയാളാണെങ്കിൽ അയാളുടെ പേര് നിർബന്ധമായി പറഞ്ഞിരിക്കണം. അല്ലാത്ത പക്ഷം അയാളുടെ ശാരീരിക പ്ര​േത്യകതകൾ പറയണം. പരിചയമില്ലാത്ത സ്ഥലത്തുവെച്ചാണ് പീഡനം നടക്കുന്നതെങ്കിൽ ഓർമയിലുള്ള കാര്യങ്ങളും സ്ഥലമോ പ്രതികളെയോ പിന്നീട് കണ്ടാൽ തിരിച്ചറിയാൻ കഴിയുമെന്നതും പൊലീസിനോട് പറയണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape Caseopinionrape victimmalayalam newsopen forum
Next Story