തിരുെനൽവേലിയിൽനിന്നുള്ള സ്നേഹവിളികൾ
text_fieldsതോപ്പിൽ മുഹമ്മദ് മീരാനെ ആദ്യം കാണുന്നത് എത്രയോ വർഷങ്ങൾക്കുമുമ്പ് കോഴിക്കോ ട്ടെ ബാങ്കുകാരുടെ സംഘടനയായ ‘നവതരംഗം’ പരിപാടിയിൽ സംബന്ധിക്കാൻ അദ്ദേഹം നഗരത്തി ലെത്തിയപ്പോഴാണ്. മുളക് കച്ചവടക്കാരനായ എഴുത്തുകാരൻ ഒരത്ഭുതമായിരുന്നു അന്ന്. തി രുെനൽവേലിയിൽനിന്ന് കച്ചവടാവശ്യാർഥം തിരുവനന്തപുരത്ത് ഇടക്കിടെ എത്തുന്ന ഈ എഴുത്തുകാരൻ തമിഴിലും മലയാളത്തിലും ഒരേപോലെ എഴുതുന്നു എന്ന അറിവ് തന്നെ അത്ഭുതപ്പെ ടുത്തിയിരുന്നു. അന്ന് അദ്ദേഹം ചെയ്ത പ്രസംഗം, തെൻറ ആദ്യകൃതി ‘കടലോര ഗ്രാമത്തിൻക തൈ’ ആരാലും ശ്രദ്ധിക്കപ്പെടാതെ അവഗണിക്കപ്പെടുകയും അച്ചടിച്ച കോപ്പികൾ വെറുതെ സുഹൃ ത്തുക്കൾക്ക് കൊടുക്കേണ്ടിയും വന്ന ദുരവസ്ഥയെക്കുറിച്ചായിരുന്നു. പിന്നീട് ഈ കൃ തി തമിഴിൽ വൻ വിൽപനയാവുകയും ഇംഗ്ലീഷ്, മലയാളം, തെലുങ്ക്, കന്നട എന്നീ ഭാഷകളിൽ വിവർത്തനം ചെയ്യപ്പെടുകയും ചെയ്തു. ഇതിെൻറ ഇംഗ്ലീഷ് പരിഭാഷ ‘ദ സ്റ്റോറി ഓഫ് എ സീ സൈഡ് വില്ലേജ്’ ക്രോസ്വേഡ് അവാർഡിെൻറ ചുരുക്കപ്പട്ടികയിലും ഇടം നേടി.
പിന്നീട് തോപ്പിൽ മുഹമ്മദ് മീരാൻ എെൻറ ഒരു ജ്യേഷ്ഠ സഹോദരനെപ്പോലെയായിരുന്നു. വർഷങ്ങൾക്കുമുമ്പ് ഞങ്ങൾ കോഴിക്കോട്ടെ കഥയെഴുത്തുകാർ ഒരു വീട്ടിൽ കുടുംബസമേതം ഒരുദിവസം ഒന്നിച്ചുകൂടുന്ന പതിവുണ്ടായിരുന്നു. ഇടവിട്ട് എല്ലാ കഥയെഴുത്തുകാരുടെയും വീട്ടിൽ ഭക്ഷണവും സംസാരവുമൊക്കെയായി കൂടിയ അക്കാലത്ത്, ഞങ്ങളുടെ കൊളത്തറയിലെ ‘മാഴ്സി’ൽ കോഴിക്കോട്ടെ കഥയെഴുത്തുകാരുടെ കുടുംബത്തോടൊപ്പം തിരുെനൽവേലിയിൽനിന്നെത്തിയ തോപ്പിൽ മുഹമ്മദ് മീരാനും വിശിഷ്ടാതിഥിയായി ഉണ്ടായിരുന്നു. എെൻറ സാഹിത്യജീവിതത്തിലും മറക്കാനാവാത്ത പേരാണ് തോപ്പിൽ മുഹമ്മദ് മീരാേൻറത്. എെൻറ ഒട്ടേറെ കഥകൾ ചിന്തനൈചരം, സമനിലൈ സമുദായം എന്നീ മാസികകളിൽ വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചത് കൂടാതെ ‘മീസാൻകല്ലുകളുടെ കാവൽ’ എന്ന എെൻറ നോവൽ തമിഴിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുകയും ചെയ്തു. ശ്രീലങ്കയിൽനിന്നുള്ള മലയാളമറിയുന്ന തമിഴ് എഴുത്തുകാരൻ അൽ അസൂമതിനെക്കൊണ്ട് എെൻറ ‘അവൾ പെയ്യുന്നു’ എന്ന കഥാസമാഹാരം വിവർത്തനം ചെയ്യിപ്പിക്കുകയും അതിന് അവതാരിക എഴുതുകയും ചെയ്തത് തോപ്പിൽ മുഹമ്മദ് മീരാനാണ്.
സ്വന്തം തട്ടകമായ തേങ്ങാപട്ടണവും പരിസരങ്ങളും മീരാെൻറ രചനകളിൽ നിറഞ്ഞുനിന്നു. സമൂഹത്തിെൻറ താഴത്തെട്ടിൽ ജീവിക്കുന്ന മുസ്ലിംകളുടെ അക്കാലത്തെ ജീവിതം ചിത്രീകരിച്ച മീരാന് തമിഴിൽ ഒട്ടേറെ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നു. പഴയ ചരിത്രം ഈ തമിഴ്-മലയാളം എഴുത്തുകാരന് ഏറെ പ്രിയപ്പെട്ടതായിരുന്നു. മുഹ്യുദ്ദീൻ മാലയുടെ കർത്താവായ ഖാദി മുഹമ്മദ് തേങ്ങാപട്ടണത്തെ ദർസിൽ ഓതിയ കഥയും അറബനമുട്ട് കേട്ട് വളർന്ന കൗമാരവും തേങ്ങാപട്ടണത്തെ മാപ്പിളപ്പാട്ടുകളും ഈ എഴുത്തുകാരെൻറ സംഭാഷണങ്ങളിൽ കടന്നുവരും. തമിഴിലെ വൈക്കം മുഹമ്മദ് ബഷീറായിരുന്നു തോപ്പിൽ മുഹമ്മദ് മീരാൻ. കടംവാങ്ങിയ ദർശനങ്ങളിൽ മുഖംമിനുക്കി നടക്കാത്ത എഴുത്തുകാരൻ. മണ്ണിൽ ആഴത്തിൽ വേരുകൾ പതിപ്പിച്ച, ചുറ്റുപാടുകളിൽനിന്ന് ഇതിവൃത്തങ്ങൾ തിരഞ്ഞെടുത്ത എഴുത്തുകാരൻ. ‘തുറൈമുഖം’ എന്ന നോവൽ സ്വന്തം ജീവിതകഥയും തെൻറ ബാപ്പയുടെ ജീവിതകഥയുമാണെന്നും അതുകൊണ്ടുതന്നെ ഈ കൃതി തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും തോപ്പിൽ മുഹമ്മദ് മീരാൻ.
മലയാളത്തിൽ തോപ്പിൽ മുഹമ്മദ് മീരാൻ എഴുതുേമ്പാൾ നല്ല എഡിറ്റിങ് നടത്തണമെന്ന് അദ്ദേഹം തന്നെ നിർദേശിക്കും. ‘എെൻറ മലയാളത്തിൽ തട്ടും തടയും കാണാം. ജന്മനാ ഞാനൊരു തമിഴനാണ്. മലയാളം പഠിച്ചതാണ്. ഒഴുക്കോടെ എഴുതാനായെന്നു വരില്ല’. എങ്കിലും, ഒട്ടേറെ രചനകൾ മലയാള പ്രസിദ്ധീകരണങ്ങൾക്കുവേണ്ടിയും ഈ വലിയ തമിഴ് എഴുത്തുകാരൻ എഴുതി.
ശ്രീലങ്കയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഈ എഴുത്തുകാരൻ ശ്രീലങ്കയിൽ പോയി ‘വാരാദ്യമാധ്യമ’ത്തിനുവേണ്ടി നീണ്ട ലേഖനങ്ങളെഴുതിയത് ഓർക്കുന്നു. ശ്രീലങ്കയിൽ ഉന്നതതലങ്ങളിലടക്കം ഒരുപാട് ബന്ധങ്ങളുള്ള ഈ എഴുത്തുകാരൻ ഇസ്രായേലിലെ ചാരസംഘടനയായ മൊസാദ് ജാഫ്നയിൽ സ്വൈരവിഹാരം നടത്തുന്നതിനെക്കുറിച്ച് എത്രയോ വർഷങ്ങൾക്കുമുമ്പുതന്നെ ലേഖനങ്ങളിലൂടെ മുന്നറിയിപ്പ് തന്നിരുന്നു. സിംഹളരുടെയും തമിഴരുടെയും ഇടയിൽ ഏറ്റവും ദുരിതമനുഭവിക്കുന്ന ശ്രീലങ്കൻ മുസ്ലിംകളെക്കുറിച്ച് വളരെ വ്യത്യസ്തമായി തോപ്പിൽ മുഹമ്മദ് മീരാൻ എഴുതിയിട്ടുണ്ട്. (പിൽക്കാലത്ത് ടി.ഡി. രാമകൃഷ്ണനും ഈ അവസ്ഥ വിവരിച്ചിട്ടുണ്ട്). തോപ്പിൽ മുഹമ്മദ് മീരാൻ എഴുതി: ‘തമിഴരായ മുസ്ലിംകളെ തമിഴരായി അംഗീകരിക്കാൻ തമിഴ് പുലികളും കൂട്ടാക്കുന്നില്ല. ഇങ്ങനെ ഒരേ ഭാഷ സംസാരിക്കുന്നവർക്കിടയിൽതന്നെ രണ്ടുവിഭാഗങ്ങളാണിവിടെ.
ശ്രീലങ്കയിലെ മുസ്ലിംകളെല്ലാം മണ്ണിെൻറ മക്കളും തമിഴ് വംശജരുമാണ്. തമിഴ് മാതൃഭാഷയാണെങ്കിലും അവരെ തമിഴരായി അംഗീകരിക്കാതെ മുസ്ലിം എന്ന് പ്രത്യേക വിഭാഗമായി വേർതിരിക്കുന്നു. ശ്രീലങ്കയിൽ തമിഴർക്കായി സ്വതന്ത്ര ഈഴം ആവശ്യെപ്പട്ട് പോരാടുന്നത് തമിഴ് സംസാരിക്കുന്ന മുസ്ലിംകളെക്കൂടി ഉൾക്കൊള്ളുന്ന സ്വതന്ത്ര ഈഴത്തിന് വേണ്ടിയല്ല, മുസ്ലിംകൾ ഇല്ലാത്ത, തമിഴർ മാത്രമുള്ള സ്വതന്ത്ര ഈഴത്തിന് വേണ്ടിയാണ്.’ രാഷ്ട്രീയബോധമുള്ള എഴുത്തുകാരനായിരുന്നു മീരാൻ.
ഇനി തിരുെനൽവേലിയിൽനിന്നുള്ള സ്നേഹവിളികളില്ല. ഇടക്കിടെ വിളിച്ച് ദീർഘമായി സംസാരിക്കുമായിരുന്നു. ‘ഇടിമിന്നലുകളുടെ പ്രണയം’ കുറെ ഭാഗങ്ങൾ തമിഴിൽ വിവർത്തനം ചെയ്തുവെച്ചിട്ടുണ്ടെന്നും അത് പൂർത്തിയാക്കി പ്രസിദ്ധീകരിക്കുമെന്നും പറഞ്ഞിരുന്നു. കൈയൊപ്പിട്ടുത ന്ന പുസ്തകങ്ങൾ, വിവർത്തനങ്ങൾ വന്ന മാസികകൾ, സംഭാഷണങ്ങൾ-ഓർമയുടെ ആൽബത്തിൽ നിറയെ പ്രിയപ്പെട്ട മീരാൻ.
2002ൽ ‘മാധ്യമം’ കുടുംബമേളയിൽ വിശിഷ്ടാതിഥിയായി വന്നത് തോപ്പിൽ മുഹമ്മദ്മീരാനായിരുന്നു. ‘മാധ്യമം’ ലിറ്റററി ഫെസ്റ്റിവലിൽ ‘മലയാളത്തിെൻറ പാട്ടുപാരമ്പര്യം’ എന്ന സെഷനിൽ നടത്തിയ ഗംഭീര പ്രസംഗവും ഇപ്പോൾ ഓർമയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.