പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ
text_fieldsസാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് രണ്ടാം മോദി സർക്കാറിൻെറ ആദ്യ ബജറ്റ് ധനമന്ത്രി നിർമലാ സീത ാരാമൻ പാർലമെൻറിൽ അവതരിപ്പിച്ചത്. തൊഴിലില്ലായ്മ, ബാങ്കിങ് മേഖലയിലെ പ്രതിസന്ധി, ഉപഭോഗത്തിലുണ്ടായ കുറവ് , ഗ്രാമീണ മേഖലയിലെ വരുമാനം കുറഞ്ഞത് തുടങ്ങി സർക്കാറിന് മുന്നിൽ മറികടക്കാൻ നിരവധി വെല്ലുവിളികളാണ് ഉണ്ടായി രുന്നത്. ഇതിലെ പ്രധാന പ്രതിസന്ധി തൊഴിലില്ലായ്മയാണ്. ഈ ദിശയിൽ പ്രതീക്ഷ നൽകുന്ന ബജറ്റല്ല അവതരിപ്പിച്ചത്. പ െട്രോളിനും ഡീസലിനും അധിക തീരുവ ഏർപ്പെടുത്താനുള്ള തീരുമാനം ഇന്ധനവില വീണ്ടും ഉയരുന്നതിലേക്ക് നയിക്കും. അന്ത ാരാഷ്ട്ര രംഗത്തെ പ്രതിസന്ധി കൂടി ഇക്കാര്യത്തിൽ പരിഗണിക്കേണ്ടിയിരുന്നുവെന്ന വിമർശനങ്ങൾ ഉയരുന്നുണ്ട്.
നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ കൂടുതൽ ഇളവുകൾ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ഉദാരവൽക്കരണത്തെ കൂടുതൽ പ ്രോൽസാഹിപ്പിക്കുന്നതാണ്. ഇതിന് പുറമേ പൊതുമേഖലയുടെ സ്വകാര്യവൽക്കരണത്തെ ഈ ബജറ്റും പിന്തുണക്കുന്നു. മേ ാദി സർക്കാറിൻെറ അവസാന ബജറ്റിൽ പൊതുമേഖലയുടെ ഓഹരി വിൽപനയിലൂടെ 90,000 കോടിയാണ് സ്വരൂപിക്കാൻ ലക്ഷ്യമിട്ടതെങ്കിൽ ഇക്കുറി അത് ഒരു ലക്ഷം കോടിക്ക് മുകളിലാണ്. ഈ രീതിയിൽ സമ്പദ്വ്യവസ്ഥയുടെ ഉദാരവൽക്കരണത്തിനും സ്വകാര്യവൽക്ക രണത്തിനും വഴിയൊരുക്കുന്നതാണ് നിർമല അവതരിപ്പിച്ച കന്നി ബജറ്റ് .
സാമ്പത്തികമാന്ദ്യം മറികടക്കില്ല
സാമ്പത്തികമാന് ദ്യം മറികടക്കാനുള്ള നിർദേശങ്ങളൊന്നും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. കാർഷിക മേഖലയുടെ വരുമാനത്തിലുണ്ടായ കു റവ് ജി.ഡി.പി നിരക്കിനെ കാര്യമായി സ്വാധീനിച്ചിരുന്നു. എന്നാൽ മേഖലയുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പറയുന്നുണ് ടെങ്കിലും അത് എങ്ങനെ ഉയർത്തുമെന്നതിനെ കുറിച്ച് സർക്കാർ മൗനം പാലിക്കുന്നു. രാജ്യത്തെ ഉപഭോഗം വർധിപ്പിക്കുന്നതിനായുള്ള നിർദേശങ്ങളും ഉൾപ്പെട്ടിട്ടില്ല.
ജനങ്ങളുടെ കൈവശം കൂടുതൽ പണം ലഭ്യമാക്കുന്ന പൊതുമിനിമം പരിപാടി പോലുള്ള എന്തെങ്കിലുമെന്ന് പ്രഖ്യാപിച്ചെങ്കിൽ അത് ഉപഭോഗം വർധിക്കുന്നതിന് കാരണമാവുമായിരുന്നു. പ്രതീക്ഷിച്ച പോലെ മാന്ദ്യം മറികടക്കാൻ വൻ തുക അടിസ്ഥാന സൗകര്യമേഖലക്കായി ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. അഞ്ച് വർഷം കൊണ്ട് 100 ലക്ഷം കോടി ചെലവഴിക്കുെമന്നാണ് പ്രഖ്യാപനം. എന്നാൽ, ഈ തുക എങ്ങനെ കണ്ടെത്തുമെന്നതിനെ കുറിച്ച് പരാമർശമില്ലാത്തത് ബജറ്റ് വാഗ്ദാനത്തിൻെറ മൗലികതയെ ചോദ്യം ചെയ്യുന്നു.
തൊഴിലിനായി ഒന്നുമില്ല; വിലക്കയറ്റം സൃഷ്ടിച്ചേക്കും
പെട്രോളിനും ഡീസലിനും ഒരു രൂപ വീതും അധിക സെസും തീരുവയും ഏർപ്പെടുത്താനുള്ള തീരുമാനം സാധാരണ ജനങ്ങളെ നേരിട്ട് ബാധിക്കും. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറയുേമ്പാഴും എണ്ണ കമ്പനികൾ ഇന്ത്യയിൽ വില കുറക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇതിന് പുറമേയാണ് അധിക സെസ് കൂടി ഏർപ്പെടുത്തുന്നത്. അധിക സെസ് ഏർപ്പെടുത്തുന്നതോടെ രാജ്യത്തെ ഇന്ധനവില വീണ്ടും ഉയരും. ഇറാനും യു.എസും തമ്മിൽ നില നിൽക്കുന്ന പ്രശ്നങ്ങൾ അന്താരാഷ്ട്ര വിപണിയിലും എണ്ണവിലയെ സ്വാധീനിക്കും. ഇത് വരും മാസങ്ങളിൽ എണ്ണവില കുതിച്ചുയരാൻ കാരണമാകും.
രാജ്യത്തെ ഉൽപന്നങ്ങളുടെ ഉപഭോഗം വളരെ കുറഞ്ഞ അളവിലാണുള്ളത്. സമ്പദ്വ്യവസ്ഥയെ ഇത് പ്രതിസന്ധിയിലാക്കുകയും ചെയ്യുന്നു. ഇന്ധനവില വർധനവിലൂടെ വിലക്കയറ്റം ഉണ്ടായാൽ രാജ്യത്ത് ഉപഭോഗത്തിൻെറ അളവിനെയും അത് സ്വാധീനിക്കും. ഇത് സമ്പദ്വ്യവസ്ഥയിൽ കൂടുതൽ പ്രതിസന്ധിയാണ് സൃഷ്ടിക്കുക.
പുതിയ തൊഴിലുകൾ സൃഷ്ടിക്കുന്നതിനും ബജറ്റിൽ കാര്യമായ നിർദേശങ്ങളില്ല. സ്റ്റാർട്ട് അപ് സംരംഭങ്ങൾക്ക് ചില ഇളവുകൾ നൽകിയിട്ടുണ്ടെങ്കിലും അത് കൊണ്ട് മാത്രം പുതിയ തൊഴിലുകൾ സൃഷ്ടിക്കാൻ കഴിയുമോയെന്നതാണ് ഉയരുന്ന ചോദ്യം. വിദേശനിക്ഷേപം ഉയർത്തുന്നത് തൊഴിൽ മേഖലയിൽ എത്രത്തോളം സ്വാധീനമുണ്ടാക്കുമെന്നത് കണ്ടറിയണം. 59 മിനുട്ടിനുള്ളിൽ ഓൺലൈനിലൂടെ ഒരു കോടി രൂപ സംരംഭങ്ങൾക്ക് വായ്പ അനുവദിക്കുമെന്ന് ബജറ്റ് പ്രഖ്യാപനത്തിൽ ഉണ്ട്. എന്നാൽ, ചുവപ്പ്നാട കുരുക്കാകുന്ന ഇന്ത്യ പോലൊരു രാജ്യത്ത് ഇത് എത്രത്തോളം യാഥാർഥ്യമാകുമെന്നതിനെ കുറിച്ചുള്ള ആശങ്കകൾ ഉയർന്ന് കഴിഞ്ഞു.
ബി.എസ്.എൻ.എൽ പോലെ തകർന്ന് കൊണ്ടിരിക്കുന്ന പൊതുമേഖല സ്ഥാപനങ്ങളെ പുനരുദ്ധരിക്കാനുള്ള പദ്ധതികളും ബജറ്റിൽ ഇടംപിടിച്ചിട്ടില്ല. ഇത്തരം സ്ഥാപനങ്ങൾ തകരുേമ്പാൾ വൻ തൊഴിൽ നഷ്ടമാണ് ഉണ്ടാവുക. പൊതുമേഖല ഓഹരികൾ വിറ്റഴിക്കുന്നത് മൂലവും തൊഴിൽ നഷ്ടമുണ്ടാക്കും.
നികുതി ഇളവ് കോർപ്പറേറ്റുകൾ മാത്രം
ആദായ നികുതി സ്ലാബുകളിൽ മാറ്റമാണ് മധ്യവർഗം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, മുൻ ധനമന്ത്രി പിയൂഷ് ഗോയൽ അവതരിപ്പിച്ച ഒന്നാം മോദി സർക്കാറിൻെറ അവസാന ബജറ്റിലെ നിർദേശങ്ങൾ അതേപടി തുടരുകയാണ് നിർമലയും ചെയ്തത്. അതൊടൊപ്പം കോർപ്പറേറ്റുകൾക്ക് നികുതിയിളവ് പ്രഖ്യാപിക്കുകയും ചെയ്തു.
ഓഹരി വിപണിയിലെ ദീർഘകാല നിക്ഷേപങ്ങൾക്ക്് ചുമത്തുന്ന നികുതിയായ എൽ.ടി.സി.ജി, ഓഹരികളുടെ ലാഭവിഹിതത്തിന് ചുമത്തുന്ന ഡിവിഡൻറ് ഡിസ്ട്രിബ്യൂഷൻ ടാക്സ്, സെക്യൂരിറ്റി ട്രാൻസാക്ഷൻ ടാക്സ് എന്നിവയിലെല്ലാം ഇളവുകൾ ഓഹരി വിപണിയും പ്രതീക്ഷിച്ചിരുന്നു. പക്ഷേ വിപണിയേയും നിർമല നിരാശരാക്കി. ഇതിൻെറ പ്രതിഫലനം കൂടിയായാണ് ബജറ്റിന് പിന്നാലെയുണ്ടായ ഇന്ത്യൻ ഓഹരി വിപണിയുടെ തകർച്ച.
സ്വപ്ന വാഗ്ദാനങ്ങളിൽ ഗ്രാമീണ മേഖല
ഗ്രാമീണ മേഖലയുടെ സമഗ്രമായ പരിഷ്കാരമാണ് ബജറ്റ് ലക്ഷ്യംവെക്കുന്നത്. എല്ലാവർക്കും വീട്, വൈദ്യുതി, പാചകവാതകം എന്നിവ ഗ്രാമീണ മേഖലയിൽ ഉറപ്പു വരുത്തുമെന്ന് പ്രഖ്യാപനം പറയുന്നു. ധനകമ്മി സർക്കാറിനെ കടുത്ത പ്രതിസന്ധിയിലാക്കുന്ന സാഹചര്യത്തിൽ ഗ്രാമീണ മേഖലക്കായി എത്രത്തോളം ആനുകൂല്യങ്ങൾ നൽകാൻ കഴിയുമെന്നത് പരിശോധിക്കപ്പെടേണ്ട വിഷയമാണ്. ഗ്രാമീണ മേഖലയിൽ കടം മൂലം വലയുന്ന കർഷകർക്ക് പ്രത്യേക ആനുകൂല്യങ്ങളൊന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച കർഷകർക്കുള്ള മിനിമം വേതനത്തിന് പുറമേ മറ്റൊരു ആനുകൂല്യവും ഇക്കുറി പ്രഖ്യാപിച്ചിട്ടില്ല. കോർപ്പറേറ്റുകൾക്ക് നികുതിയിളവ് പ്രഖ്യാപിച്ചപ്പോഴും കർഷകരെ അവഗണിച്ചുവെന്ന വിമർശനങ്ങളും വ്യാപകമായി ഉയരുന്നുണ്ട്.
കരകയറുമോ ബാങ്കിങ് മേഖല
ബജറ്റ് അവതരണത്തിന് മുമ്പ് സർക്കാറിന് മുന്നിൽ വെല്ലുവിളി ഉയർത്തിയ മേഖലയായിരുന്നു ബാങ്കിങ്. കിട്ടാകടത്തിൻെറ തോത് കുറഞ്ഞുവെന്ന് അവകാശപ്പെടുേമ്പാഴും ബാങ്കുകളുടെ മൂലധന നിക്ഷേപത്തിനായി 70,000 കോടി രൂപയാണ് സർക്കാർ നൽകുന്നത്. മേഖലയിൽ ഇപ്പോഴും നില നിൽക്കുന്ന പ്രതിസന്ധിയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. തകർച്ചയുടെ വക്കിലായ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളെ കരകയറ്റാൻ പ്രത്യേക നിർദേശങ്ങളൊന്നും ഇത്തവണയില്ല. നിലവിൽ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക് നൽകി വരുന്ന സഹായങ്ങൾ തുടരുമെന്ന് മാത്രമാണ് ബജറ്റിൽ വ്യക്തമാക്കുന്നത്.
പ്രവാസികൾക്ക് അതിവേഗ ആധാർ, ആദായ നികുതി റിട്ടേണിന് ആധാർ കാർഡ്, ഇലക്ട്രിക് വാഹനങ്ങൾക്കുള്ള നികുതി ഇളവ്, ഭവന വായ്പകൾക്ക് നികുതിയിളവ് തുടങ്ങി ചുരുക്കം ചില പ്രഖ്യാപനങ്ങൾ ഒഴിച്ച് നിർത്തിയാൽ നിലവിൽ രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക മാന്ദ്യം മറികടക്കുന്നതിനുള്ള കാര്യമായ നിർദേശങ്ങൾ ബജറ്റിൽ ഉൾപ്പെട്ടിട്ടില്ല. കോർപ്പറേറ്റുകൾക്ക് ഇളവുകൾ പ്രഖ്യാപിക്കുന്ന ബജറ്റ് കർഷകർ അടക്കമുള്ളവരുടെ അടിസ്ഥാനപരമായ പ്രശ്നങ്ങളോട് അനുഭാവപൂർവമായ സമീപനം സ്വീകരിക്കുന്നില്ല. നികുതി ഇളവുകൾ പ്രതീക്ഷിച്ച മധ്യവർഗത്തിനും ബജറ്റ് നിരാശയാണ് നൽകുന്നത്. നോട്ട് നിരോധനവും ജി.എസ്.ടിയും മൂലം പ്രതിസന്ധിയിലായ ചില്ലറ വ്യാപാര മേഖലയിലുള്ളവർക്ക് പെൻഷൻ മാത്രമാണ് ആശ്വസിക്കാൻ വക നൽകുന്ന ഏക പ്രഖ്യാപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.