പ്രവചനാതീതൻ
text_fieldsബ്രക്സിറ്റ് ബ്രിട്ടീഷ് രാഷ്ട്രീയത്തിലിപ്പോൾ പ്രതീക്ഷയെക്കാളേറെ ആകുലതകളുടെ പദമാണ്. എലിസബത്ത് രാജ് ഞിക്കു കീഴിൽ 14ാമത്തെ പ്രധാനമന്ത്രിയായി പദവിയേറ്റ ബോറിസ് ജോൺസൺ എന്ന മാധ്യമപ്രവർത്തകനായ ടോറി നേതാവിന് വിശേഷിച്ചും. ഒരു വർഷം മുമ്പുവരെ രാജ്യാന്തര തലത്തിൽ പോയിട്ട് സ്വന്തം നാട്ടിൽ പോലും വലിയ വിലാസങ്ങല്ലാതിരു ന്നിടത്തുനിന്ന് ബ്രക്സിറ്റ് ഉയർത്തിപ്പിടിച്ച് മാസങ്ങൾക്കിടെ രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ നേതാവാ യി വളർന്ന ജോൺസണ് ബ്രിട്ടനെ യൂറോപ്യൻ യൂനിയനിൽനിന്ന് പുറത്തുകടത്താനാകുമോ?
‘പേരറിയാതൊരു’ നേതാവ്
സ്പെക്റ്റേറ്റർ പത്രത്തിെൻറ പത്രാധിപരായും ‘ഡെയ്ലി രടലഗ്രാഫി’െൻറ യൂറോപ്യൻ ലേഖകനായും അറിഞ ്ഞത്ര ബ്രിട്ടിഷുകാർക്ക് ബോറിസ് ജോൺസൺ എന്ന രാഷ്ട്രീയക്കാരനെ പരിചയം കാണില്ല. 2016ൽ ബ്രക്സിറ്റ് ഹിതപരിശോധ ന നടന്നതിനു പിറകെ ഡേവിഡ് കാമറൺ അധികാരമൊഴിയുേമ്പാൾ പകരക്കാരനു വേണ്ടിയുള്ള ടോറി പട്ടികയിൽ ഇങ്ങനെയൊരാൾ ഉണ ്ടായിരുന്നില്ല. അന്ന് താൽപര്യമറിയിച്ചു രംഗത്തുവന്നിട്ടും സ്വന്തം പ്രചാരണ മാനേജർ മൈക്കൽ ഗോവ് പോലും വോട ്ടുചെയ്തത് മറുപക്ഷത്തിന്. ഒരു വർഷം മുമ്പ് തെരേസ മേയ് മന്ത്രിസഭയിൽനിന്ന് ഇതേവിഷയത്തിൽ പ്രതിഷേധിച്ച് ര ാജിനൽകിയപ്പോഴും മാധ്യമങ്ങൾക്ക് വലിയ വാർത്തയായില്ല. മേയ് തയാറാക്കിയ ബ്രക്സിറ്റ് കരാറിനോടുള്ള അനിഷ്ടം പരസ്യമാക്കിയായിരുന്നു വിദേശകാര്യ സെക്രട്ടറിയായിരുന്ന ജോൺസൺ അന്ന് മന്ത്രിസഭക്കു പുറത്തുകടന്നത്. പാർലമെൻറിനകത്തും പുറത്തും പിന്തുണക്കാൻ ആളില്ലാതെ ഒറ്റയാനായിട്ടായിരുന്നു പിന്നെയും രാഷ്ട്രീയ യാത്ര. പ്രതിനിധി സഭയിൽ സംസാരിക്കാനെഴുന്നേറ്റാൽ ഇൗ ഭാവിനേതാവിനെ കേൾക്കാൻ താൽപര്യം കാണിച്ചവർ നന്നേ കുറവ്.
പക്ഷേ, 55 കാരനായ ഒാക്സ്ഫഡ് ബിരുദധാരി ക്ഷമയോടെ സ്വന്തം വഴിയിൽ ഉറച്ചുനിന്നു. മാധ്യമ ഉപേദഷ്ടാവ് ലീ കെയിൻ, പാർലമെൻറിലെ സഹായി കോണർ ബേൺസ് എന്നിവരെ കൂട്ടുപിടിച്ച് പതിയെ ബ്രിട്ടീഷ് രാഷ്ട്രീയത്തിെൻറ അമരത്തേക്കു ചുവടുവെച്ചു. മുൻ ടോറി എം.പി ജെയിംസ് വാർട്ടൺ സഹായിച്ച് പാർലമെൻറിലെ അംഗങ്ങളുമായി കൊണ്ടുപിടിച്ച ചർച്ചകൾ നടത്തി. ദിവസങ്ങളും ആഴ്ചകളുമെടുത്ത് ഒാരോ പ്രതിനിധിയുമായും നിരന്തരം സംവദിച്ച് വിഷയത്തിെൻറ (തെൻറയും) വലിപ്പം ബോധ്യപ്പെടുത്തി. 16 എം.പിമാരുമായി വരെ ഒരു ദിവസം ചർച്ച നടന്നു. ഭക്ഷണത്തിൽ പോലും കടുത്ത ചിട്ടകൾ ഏർപെടുത്തി. അപ്പോഴും, ‘ഡെയ്ലി ടെലഗ്രാഫി’ലെ തെൻറ പ്രതിവാര കോളം ജോൺസൺ മുടക്കിയില്ല. പിന്നെ എല്ലാം പെെട്ടന്നായിരുന്നു. ജൂൺ ആദ്യത്തിൽ തുടങ്ങിയ ദൗത്യം ജൂലൈ 24ൽ എത്തുേമ്പാഴേക്ക് ജോൺസെണ പ്രധാമന്ത്രി പദത്തിൽ എത്തിച്ചിരുന്നു. പാർട്ടി മൽസരത്തിൽ എതിരാളിയായി ജെറമി ഹണ്ട് ഉണ്ടായിരുന്നുവെങ്കിലും അങ്കം കഴിഞ്ഞപ്പോൾ ‘പൊടി പോലുമുണ്ടായിരുന്നില്ല കണ്ടുപിടിക്കാൻ’. ഒരു പതിറ്റാണ്ടു മുമ്പ് ലണ്ടൻ മേയറായി രാഷ്ട്രീയത്തിലെത്തിയ ജോൺസൺ അങ്ങിനെ ബ്രിട്ടെൻറ പ്രധാനമന്ത്രി പദത്തിലേക്ക്. സഹ രാഷ്ട്രീയക്കാരുടെ വിശ്വാസം ആർജിക്കുന്നതിൽ ഇപ്പോഴും പരാജയമായ ജോൺസൺ പക്ഷേ, തെൻറയും രാജ്യത്തിെൻറയും സ്വപ്നങ്ങൾ ശരിക്കും സാക്ഷാത്കരിക്കുമോ?
ട്രംപിെൻറ ഇഷ്ടക്കാരൻ
സംസാരത്തിലും നടപ്പിലും മുതൽ മുടിയിൽ വരെ സാമ്യമുണ്ട് ജോൺസണ് ട്രംപുമായി. ലോകം ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ പുതിയ തമ്പുരാനെ അറിഞ്ഞുതുടങ്ങും മുമ്പ് ട്രംപ് അദ്ദേഹത്തെ വാഴ്ത്തിത്തുടങ്ങിയതാണ്.
ടെലിവിഷൻ രംഗത്ത് ചുവടുറപ്പിച്ച ട്രംപിനു സമാനമായി ജോൺസൺ പത്ര മാധ്യമ രംഗത്തായിരുന്നു സാന്നിധ്യമറിയിച്ചത്. ട്രംപിനു വേണ്ടി മറ്റുള്ളവർ എഴുതിയപ്പോൾ ജോൺസൺ സ്വന്തമായി 10 പുസ്തകങ്ങൾ എഴുതി. അതിലൊന്ന് ഇരുവരും ആരാധനയോടെ കാണുന്ന വിൻസ്റ്റൺ ചർച്ചിലിെൻറ ജീവചരിത്രം. വാക്കുകൾ പിശുക്കാത്ത, അപ്പപ്പോൾ തുറന്നുപറയുന്ന പ്രകൃതം (പലപ്പോഴും ദുസ്സഹമായ ഭാഷയിൽ) സഹ രാഷ്ട്രീയക്കാരുടെ അനിഷ്ടം വേണ്ടുവോളം ഇരുവരും വാരിക്കൂട്ടി. സ്വന്തത്തെ കുറിച്ച് നുണ പറയാൻ ട്രംപ് മൽസരിച്ചപ്പോൾ, ജോൺസൺ യൂറോപ്യൻ യൂനിയനെ കുറിച്ചായിരുന്നു കൂടുതൽ വ്യാജോക്തികൾ ചൊരിഞ്ഞത്. അന്ന്, ഇതുപോലൊരു നുണയുടെ പേരിൽ ടൈംസ് ഒാഫ് ലണ്ടനിൽനിന്ന് പണി പോയ അനുഭവവും ഇൗ മുൻ മാധ്യമ പ്രവർത്തകനുണ്ട്. ബ്രസൽസിൽ മാധ്യമ പ്രവർത്തകനായി ജോലിയെടുത്തപ്പോഴൊക്കെയും തെൻറ ഇ.യു വിരുദ്ധ രാഷ്ട്രീയം വിളമ്പാൻ ഒട്ടും മടികാണിച്ചിരുന്നില്ല.
ജോൺസൺ അധികാരമേറ്റപ്പോൾ ആദ്യം അനുമോദനവുമായി എത്തിയത് ലോകത്തുടനീളമുള്ള തീവ്ര വലതുപക്ഷ നേതാക്കളാണെന്നതും ചേർത്തുവായിക്കണം. ഇറ്റലിയിലെ കടുത്ത കുടിയേറ്റ വിരുദ്ധനായ മാറ്റിയോ സാൽവീനി, ബ്രസീലിെൻറ പുതിയ വലതുപക്ഷ പ്രസിഡൻറ് ജെയർ ബോൾസോനാരൊ, ആസ്ട്രേലിയയിലെ ‘വൺ നേഷൻ’ നേതാവ് പോളിൻ ഹാൻസൺ, ജർമനിയിൽ ‘എ.എഫ്.ഡി’ നേതാവ് ആലിസ് വീഡൽ... പിന്നെ ട്രംപും.
ബ്രിട്ടെൻറ രാഷ്ട്രീയം മാറുമോ?
ബ്രിട്ടീഷ് രാഷ്ട്രീയം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിക്കു മധ്യേയാണിന്ന്. ബ്രക്സിറ്റ് എന്ന ഒറ്റ വിഷയത്തിൽ രണ്ടു പ്രധാനമന്ത്രിമാർ ഇതിനകം പടിയിറങ്ങിക്കഴിഞ്ഞു. പഴയപടി തേനൂറും വാഗ്ദാനങ്ങളുമായി മൂന്നാമത്തെയാൾ എത്തുേമ്പാഴും വിഷയങ്ങളിൽ ചെറിയ മാറ്റം പോലും സംഭവിച്ചിട്ടില്ല. മൂന്നു വർഷമെടുത്ത് ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ അതികായയായ തെരേസ മേയ് രൂപം നൽകിയ ബ്രക്സിറ്റ് കരാർ സ്വന്തം കക്ഷിയായ കൺസർവേറ്റീവുകളെ പോലും തൃപ്തിപ്പെടുത്തിയിരുന്നില്ല. അതു മാറ്റി പുതിയതൊന്നു രൂപം നൽകാമെന്നാണ് മോഹമെങ്കിൽ യൂറോപ്യൻ യൂനിയൻ വഴങ്ങുന്ന ലക്ഷണവുമില്ല.
കരാറിലെ വിഷയങ്ങളുടെ സങ്കീർണതയാണ് രാജ്യത്തെ അലട്ടുന്ന ഏറ്റവും വലിയ വെല്ലുവിളി. അയർലൻറ് അതിർത്തി സംബന്ധിച്ച തീരുമാനം തീർച്ചയായും കീറാമുട്ടിയാകും. യൂറോപ്യൻ യൂനിയനിൽനിന്ന് പിരിഞ്ഞാൽ അയർലൻറിനെയും വടക്കൻ അയർലൻറിനെയും വേലികെട്ടി വേർതിരിക്കേിവരും. അതാകെട്ട, കടുത്ത എതിർപ്പ് അകത്തുനിന്നു തന്നെ വിളിച്ചുവരുത്തും.
നാലു രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബ്രിട്ടനെങ്കിലും ബോറിസ് ജോൺസണോട് ഇംഗ്ലണ്ടുകാർക്ക് മാത്രമാണ് ഇത്തിരിയെങ്കിലും പ്രിയം. വടക്കൻ അയർലൻറിനും സ്കോട്ലൻറിനും ഇനി വിട്ടുപോകാമെന്നാണ് നിലപാട്. അതാകെട്ട, ആഭ്യന്തര കലഹത്തിലേക്ക് രാജ്യത്തെ തള്ളിവിടില്ലെന്ന് ഒരു ഉറപ്പുമില്ല.
മന്ത്രിസഭയിൽ ഇന്ത്യൻ വംശജരേറെ
കടുത്ത ഇസ്ലാം വിരുദ്ധതയും കുടിയേറ്റ വിരുദ്ധതയും ആരോപിക്കപ്പെടുന്ന ബോറിസ് ജോൺസണ് ഇന്ത്യയോടും വലിയ താൽപര്യമില്ലെന്ന് വിശ്വസിക്കുന്നവരേറെ. താൻ ഇന്ത്യയുടെ ‘മരുമകനാ’ണെന്ന് ഒരിക്കൽ പറഞ്ഞതും സഹകരണമാണ് വഴിയെന്ന് മോദിക്ക് നേരത്തെ ഉറപ്പുനൽകിയതും വിശ്വസിച്ചാൽ നിലപാടുകളിൽ മയം പ്രതീക്ഷിക്കാം.
വലതുപക്ഷ മനസ്സാണെന്നു പറയുേമ്പാഴും തെൻറ മന്ത്രിസഭയിൽ പക്ഷേ, പദവിയിൽ രണ്ടാമനും മൂന്നാമനും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽനിന്നുള്ളവരാണ്. രണ്ടാമനായി, ട്രഷറി ചാൻസ്ലർ സാജിദ് ഖാൻ പാക് വംശജനാണെങ്കിൽ തൊട്ടുപിറകിൽ ആഭ്യന്തര സെക്രട്ടറി പ്രീതി പേട്ടലാണ്. ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മരുമകൻ റിഷി സൂനക് (ട്രഷറി ചീഫ് സെക്രട്ടറി), അലോക് ശർമ (ഇൻറർനാഷനൽ ഡിവലപ്മെൻറ് സെക്രട്ടറി) എന്നിവരാണ് മറ്റുള്ളവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.