അധികാരമാകരുത് കോൺഗ്രസിന്റെ മുഖ്യ അജണ്ട -വി.ഡി. സതീശൻ
text_fieldsവിഷയം രാഷ്ട്രീയമായാലും പരിസ്ഥിതിയായാലും നിലപാടുകൾ തുറന്നുപറയുന്ന നേതാ വാണ് വി.ഡി. സതീശൻ. അത് പലപ്പോഴും സ്വന്തം പാർട്ടിക്കോ നേതാക്കൾക്കോ പോലും ഇഷ്ടപ്പെ ട്ടുകൊള്ളണമെന്നില്ല. പാർട്ടിയുടെ സമീപനങ്ങളെ എതിർക്കാനും തിരുത്താനുമുള്ള ജനാ ധിപത്യബോധത്തെ രാഷ്ട്രീയ ഭാവിയെക്കുറിച്ച ആശങ്കക്കുള്ളിൽ മൂടിവെക്കാൻ അദ്ദേഹം ഒരു ക്കമല്ല. പാർട്ടിയുടെ നിലപാടുകൾ ശരിയല്ലെന്ന് തോന്നിയപ്പോഴെല്ലാം സതീശൻ എതിർശ ബ്ദം ഉയർത്തിയിട്ടുണ്ട്. സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങിയതുകൊണ്ട് വോട്ട് കി ട്ടില്ല എന്ന് അദ്ദേഹം പറയുന്നു. പുതിയ രാഷ്ട്രീയ സാഹചര്യത്തിലും നിലപാടുകൾ തുറന്നു പ്ര ഖ്യാപിക്കുകയാണ് കോൺഗ്രസിലെ വിമത ശബ്ദമായ, എ.െഎ.സി.സി സെക്രട്ടറിയും കെ.പി.സി.സി ഉപാധ്യക്ഷ നും എം.എൽ.എയുമായ വി.ഡി. സതീശൻ...
ലോക്സഭാ തെരഞ്ഞെടുപ്പ് വരുന്നു. നിലവിലെ രാ ഷ്ട്രീയസാഹചര്യം കോൺഗ്രസിന് എത്രമാത്രം അനുകൂലമാണ്?
ദേശീയതലത്തിൽ കോൺ ഗ്രസിന് വളരെ അനുകൂല സാഹചര്യമാണുള്ളത്. നരേന്ദ്ര മോദിയുടെ നാലരവർഷത്തെ ഭരണം ജനം വിലയിരുത്തിക്കഴിഞ്ഞു. മോദി ഭരണത്തിൽ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ താറുമാറായി. യു.പ ി.എ ഭരണകാലത്ത് രാജ്യത്തിെൻറ വരുമാനം വർധിക്കുകയും സമ്പത്തിെൻറ നീതിപൂർവമായ വിതരണം നടക്കുകയും ചെയ്തിരുന്നു. മോദി സർക്കാറിെൻറ നയങ്ങളും തീരുമാനങ്ങളുമെല ്ലാം കോർപറേറ്റുകൾക്ക് വേണ്ടിയുള്ളതാണ്. താഴേക്കിടയിലേക്ക് സമ്പത്തിെൻറ വിതരണ ം നടക്കുന്നില്ല. പെട്രോളിയം ഉൽപന്നങ്ങളുടെ വില കുറക്കാതെ സർക്കാർ വൻ സാമ്പത്തികനേട ്ടമാണ് ഉണ്ടാക്കിയത്. പക്ഷേ, സാധാരണക്കാർക്ക് ഗുണം കിട്ടിയില്ല. കാർഷികമേഖലയെ തകർ ത്തു. കർഷക ആത്മഹത്യ വർധിച്ചു. ഇതിെൻറ പ്രതിഫലനമാണ് നിയമസഭാ തെരഞ്ഞെടുപ്പുകള ിൽ ഹിന്ദി ഹൃദയഭൂമിയിൽ ബി.ജെ.പിക്കേറ്റ തിരിച്ചടി. ഇവിടങ്ങളിൽ ശക്തമായി തിരിച്ചുവ രാനായത് കോൺഗ്രസിെൻറ ആത്മവിശ്വാസം വർധിപ്പിക്കുന്നു. കേരളത്തിലാകെട്ട, പാർല മെൻറ് തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഒരു കാരണവശാലും അക്കൗണ്ട് തുറക്കില്ല എന്ന് ഞങ്ങൾക ്ക് ഉറച്ച വിശ്വാസമുണ്ട്.
യു.പിയിൽ ബി.എസ്.പി-എസ്.പി മഹാസഖ്യത്തിൽനിന്ന് കോൺഗ ്രസ് പുറത്താണല്ലോ?
പ്രാദേശിക തലത്തിൽ അവരുടെ സഖ്യത്തിൽ ഞങ്ങൾക്ക് കൂടുതൽ സ ീറ്റ് തരാനാവില്ല. ദേശീയ പാർട്ടി എന്ന നിലയിൽ കോൺഗ്രസ് യു.പി പോലൊരു വലിയ സംസ്ഥാന ത്ത് രണ്ടോ നാലോ സീറ്റിൽ മത്സരിക്കേണ്ട കക്ഷിയല്ല. യു.പിയിൽ 2009ൽ കോൺഗ്രസ് ഒറ്റക്ക് മ ത്സരിച്ച് 21 സീറ്റ് നേടിയിട്ടുണ്ട്. കോൺഗ്രസ് അവിടെനിന്ന് തുടച്ചുനീക്കപ്പെട്ടു എന്ന് പലരും പ്രചരിപ്പിക്കുേമ്പാഴാണ് രാഹുലിെൻറ നേതൃത്വത്തിൽ ആ വിജയം നേടാനായ ത്. അവിടെ കോൺഗ്രസിന് ഒരു അടിത്തറയുണ്ട്. അത് നഷ്ടപ്പെടുത്തി ആരുമായും സഖ്യമുണ്ടാ ക്കാനാവില്ല. സഖ്യത്തിൽനിന്ന് കോൺഗ്രസിനെ മാറ്റിനിർത്തുന്നതാണ് നല്ലത് എന്നത് എസ്.പിയുടെയും ബി.എസ്.പിയുടെയും തീരുമാനമാണ്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമേ ആ തീരുമാനം ശരിയായിരുന്നോ തെറ്റായിരുന്നോ എന്ന് പറയാനാകൂ.
നരേന്ദ്ര മോദിയെ ന േരിടാൻ കെൽപുള്ള നേതാവായി വളരാൻ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞിട്ടുണ്ടോ?
തീർച്ചയാ യും. ഹിഡൻ അജണ്ടകളും വാചാടോപവുമാണ് മോദിക്കുള്ളത്. രാഹുൽ ഗാന്ധിയെ ജനങ്ങൾക്ക് അറ ിയാം. അദ്ദേഹം straight forward ആണ്. കൗശലം നിറഞ്ഞ, തന്ത്രശാലിയായ ഒരു രാഷ്ട്രീയ നേതാവായിരിക്കില് ല രാഹുൽ. പക്ഷേ, കഠിനാധ്വാനിയായ, വിശാല കാഴ്ചപ്പാടുള്ള, ഇന്ത്യ എന്ന ആശയത്തെ പ്രതിനിധാ നം ചെയ്യാൻ കഴിയുന്ന നേതാവാണ് അദ്ദേഹം. എല്ലാ മതവിഭാഗങ്ങളെയും സംസ്കാരങ്ങളെയും ഉൾ ക്കൊള്ളുന്ന വിശാല വീക്ഷണമാണ് കോൺഗ്രസിേൻറത്. അത് നെഞ്ചിലേറ്റാനും മുന്നോട്ടുക ൊണ്ടുപോകാനും കഴിയുന്ന വ്യക്തിത്വംതന്നെയാണ് രാഹുൽ. അദ്ദേഹം സംസാരിക്കില്ല, വാർത്താ സമ്മേളനം നടത്തില്ല, പ്രസംഗിക്കില്ല എന്നൊക്കെയായിരുന്നു ആക്ഷേപം. അതെല്ലാം തിരുത്തി യെഴുതിയില്ലേ. അതേസമയം, മോദിയുടെ പ്രസംഗങ്ങൾക്ക് ജനങ്ങൾക്കിടയിൽ വിശ്വാസം നഷ്ട പ്പെട്ടു. അദ്ദേഹം പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ ഒരുപാട് അകലമുണ്ടെന്ന യാ ഥാർഥ്യം ജനം തിരിച്ചറിഞ്ഞിട്ടുണ്ട്.
കേരളത്തിൽ സംഘ്പരിവാർ ഉയർത്തുന്ന ഭീഷണ ി ഫലപ്രദമായി ചെറുക്കാൻ കോൺഗ്രസിന് കഴിയുന്നുണ്ടോ?
ബി.ജെ.പി ദേശീയതലത്തിലെ ന്നപോലെ സംസ്ഥാനതലത്തിലും എല്ലാ വിഷയങ്ങളെയും വർഗീയവത്കരിക്കുകയാണ്. ക്ഷേത്രങ്ങളിലെ സ്വത്ത് സർക്കാർ കൊണ്ടുപോകുന്നു എന്നും മുസ്ലിം, ക്രിസ്ത്യൻ പള്ളികളുടെ സ്വത്ത് അവർതന്നെ എടുക്കുന്നു എന്നും പറഞ്ഞ് ഹിന്ദുവികാരം ഇളക്കിവിടാൻ ബി.ജെ.പി വർഷങ്ങളായി ശ്രമിക്കുന്നു. അതിനെ അതേ അർഥത്തിൽതന്നെ നേരിടണമെന്നതിൽ സംശയമില്ല. കേരളത്തിൽ കോൺഗ്രസും യു.ഡി.എഫും കുറച്ചുകൂടി ശക്തമായി ബി.ജെ.പിയെ ലക്ഷ്യം വെക്കണം എന്നുതന്നെയാണ് എെൻറ അഭിപ്രായം. ഇക്കാര്യത്തിൽ സി.പി.എം കൈക്കൊള്ളുന്ന സമീപനത്തോടും എനിക്ക് വ്യത്യസ്ത അഭിപ്രായമാണ്. ബി.ജെ.പി ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര നടത്തുേമ്പാൾ സമാന ആഘോഷം സംഘടിപ്പിച്ചല്ല സി.പി.എം പ്രതികരിക്കേണ്ടത്. അവർ ജാതീയമായി പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുേമ്പാൾ സി.പി.എം ഇപ്പുറത്ത് ജാതിമതിൽ ഉണ്ടാക്കുന്നു.
ബി.ജെ.പി സൃഷ്ടിക്കുന്ന വർഗീയധ്രുവീകരണത്തെ വർഗീയ ധ്രുവീകരണംകൊണ്ട് തന്നെ നേരിടാൻ ശ്രമിക്കുന്നത് അബദ്ധമാണ്. അതിശക്തമായ മതേതര നിലപാട് സ്വീകരിക്കുക എന്നതാണ് ബി.ജെ.പിക്കുള്ള ഏറ്റവും നല്ല മറുപടി. ഹിന്ദുക്കൾക്കിടയിലോ മതങ്ങൾക്കിടയിലോ ഭിന്നതയുണ്ടാക്കി താൽക്കാലികമായി ബി.ജെ.പിയെ നേരിടുക എന്ന രീതിയോട് യോജിപ്പില്ല. ദൗർഭാഗ്യവശാൽ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും ഇന്ന് ആ സമീപനമാണ് സ്വീകരിക്കുന്നത്. ദേശീയതലത്തിൽ ബി.ജെ.പിക്കെതിരായ ഏറ്റവും വലിയ ശക്തി കോൺഗ്രസാണ്. സി.പി.എമ്മിനോ മറ്റ് ഇടതുപാർട്ടികൾക്കോ രാജ്യവ്യാപകമായി ബി.ജെ.പിയുടെ ഭീഷണി ചെറുക്കാനാവില്ല. കേരളത്തിൽ ബി.ജെ.പിയെ എതിർക്കാൻ ഏറ്റവും മുന്നിൽ നിൽക്കേണ്ടത് കോൺഗ്രസാണ്. പാർട്ടി കുറേക്കൂടി ശക്തമായി അക്കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം.
പക്ഷേ, ഇൗ യാഥാർഥ്യം കോൺഗ്രസ് നേതൃത്വം വേണ്ടത്ര തിരിച്ചറിഞ്ഞിട്ടുണ്ടോ?
ഇതുസംബന്ധിച്ച് പാർട്ടിക്കുള്ളിൽ ശക്തമായ ചർച്ചകൾ നടക്കുന്നുണ്ട്. നിരന്തരം വിഷയങ്ങൾ വന്നുകൊണ്ടിരിക്കുന്നു എന്നതാണ് കോൺഗ്രസ് നേരിടുന്ന ഒരു വെല്ലുവിളി. ബി.ജെ.പിക്കെതിരെ യുദ്ധമുഖം തുറക്കുേമ്പാൾ വീഴ്ചകൾ ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാറിനെ ആക്രമിക്കുന്നില്ല എന്ന പരാതി വരും. ഒരേസമയം കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്കെതിരെയും സംഘ്പരിവാറിനെതിരെയും യുദ്ധമുഖങ്ങൾ തുറന്നുവെക്കേണ്ടിവരുന്നതിന്റെ പ്രതിസന്ധി കേരളത്തിലെ പ്രതിപക്ഷത്തിനുണ്ട് എന്നത് യാഥാർഥ്യമാണ്. ഞങ്ങളെപ്പോലുള്ളവരുടെ മുഖ്യ പരിഗണന വർഗീയതയെ നേരിടുക എന്നതിനാണ്. അതിന് കോൺഗ്രസിനേ കഴിയൂ. അത് എങ്ങനെ വേണമെന്ന ചർച്ചയും പാർട്ടിയിൽ നടക്കുന്നുണ്ട്. ബി.ജെ.പിയെയും സി.പി.എമ്മിനെയും തുല്യമായി നേരിടണമെന്നും ബി.ജെ.പിയെ കൂടുതൽ ശക്തമായി ലക്ഷ്യം വെക്കണമെന്നും രണ്ടഭിപ്രായം ഉള്ളവരും പാർട്ടിയിലുണ്ട്. കേന്ദ്രത്തിലായാലും കേരളത്തിലായാലും അധികാരത്തിൽ തിരിച്ചുവരുക എന്നതാകരുത്, പകരം വർഗീയതയെ കുഴിച്ചുമൂടുക എന്നതാകണം കോൺഗ്രസിന്റെ മുഖ്യ അജണ്ട. അധികാരം സെക്കൻഡ് ഒാപ്ഷനായി മാത്രമേ കാണാവൂ.
സർക്കാറിെൻറ വീഴ്ചകൾ ചൂണ്ടിക്കാട്ടാനും ജനകീയ വിഷയങ്ങൾ ഏറ്റെടുക്കാനും പ്രതിപക്ഷത്തിന് കഴിയാതെപോകുന്നുണ്ടോ?
ഭരണപരമായ വിഷയങ്ങളിൽ സർക്കാറിനെ പ്രതിക്കൂട്ടിൽ നിർത്താൻ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ, വിഷയങ്ങൾ മാറിക്കൊണ്ടിരിക്കുന്നു. ഒരു വിഷയം നമ്മൾ ഉയർത്തിക്കൊണ്ടുവന്നാൽ അതുമായി മുന്നോട്ടുപോകാൻ കഴിയുന്നില്ല. അപ്പോഴേക്കും മറ്റൊരു വിഷയം വരും. ഇതൊരു പ്രതിസന്ധി തന്നെയാണ്. ഇൗ ഘട്ടത്തിൽതന്നെ പെട്രോളിയം വില വർധന അടക്കം കേന്ദ്രസർക്കാറിെൻറ നയങ്ങളെയും വർഗീയ സമീപനങ്ങളെയും എതിർക്കേണ്ടതുമുണ്ട്. വൈവിധ്യമാർന്ന പ്രശ്നങ്ങളാണ് കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്കെതിരെ ഉയർത്തേണ്ടിവരുന്നത്. ഒരു വിഷയത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുേമ്പാൾ എന്തുകൊണ്ടാണ് മറ്റൊരു വിഷയത്തെക്കുറിച്ച് പറയാത്തതെന്ന് ചോദ്യം വരുന്നു. ഒരേ സമയം ഒന്നിലധികം വിഷയങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കേണ്ടിവരുേമ്പാഴുള്ള ഒരു പ്രതിസന്ധി ചെറുതല്ല. എനിക്ക് പ്രധാനമെന്ന് തോന്നുന്ന വിഷയമാകില്ല മറ്റൊരാളുടെ മുൻഗണന. വ്യക്തികളും ഗ്രൂപ്പുകളും മാറുേമ്പാൾ പരിഗണനാ വിഷയങ്ങളും മാറും. ഞങ്ങൾ ഉന്നയിക്കുന്ന വിഷയങ്ങൾക്ക് ചിലപ്പോൾ പരിഗണന കിട്ടുന്നില്ലെന്ന ഗൗരവതരമായ പ്രശ്നവുമുണ്ട്.
ഗുരുവായൂർ, വൈക്കം സത്യഗ്രഹങ്ങളെ പിന്തുണച്ച് സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങളിൽ നേതൃപരമായ പങ്ക് വഹിച്ച പാരമ്പര്യമുള്ള കോൺഗ്രസ് ശബരിമല വിഷയത്തിൽ ഇത്തരമൊരു നിലപാട് എടുത്തത് എന്തുകൊണ്ടാണ്?
എനിക്ക് ഇൗ വിഷയത്തിൽ വ്യത്യസ്ത നിലപാടാണുള്ളത്. അത് പാർട്ടിയിൽ വ്യക്തമായി പറഞ്ഞിട്ടുമുണ്ട്. സ്ത്രീ സമത്വം എന്ന ആശയത്തെ മുറുകെപ്പിടിക്കുന്ന ആളാണ് ഞാൻ. കോൺഗ്രസിെൻറ അടിസ്ഥാന തത്ത്വവും അതാണ്. ഇത്തരം വിഷയങ്ങളുടെയെല്ലാം യഥാർഥ കാരണം മലയാളി സമൂഹത്തിെൻറ ഇടയിലുള്ള സ്ത്രീവിരുദ്ധതയാണ് എന്നാണ് ഞാൻ കരുതുന്നത്. യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് ശബരിമല വിഷയം കോടതിയിൽ വന്നപ്പോൾ നിലവിലെ ആചാരങ്ങൾ മാറ്റേണ്ട എന്നാണ് സത്യവാങ്മൂലം നൽകിയത്. പക്ഷേ, ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ വിഷയം കൈകാര്യം ചെയ്ത രീതിയിൽ പാളിച്ചയുണ്ടായി. വിഷയം വർഗീയവത്കരിക്കുക എന്ന ബി.ജെ.പിയുടെ രഹസ്യ അജണ്ടക്ക് വെള്ളവും വളവും പകർന്നുകൊടുക്കുകയാണ് യഥാർഥത്തിൽ സർക്കാർ ചെയ്തത്. സർക്കാരിെൻറ നടപടികളുടെയെല്ലാം നേട്ടം കിട്ടിയത് ബി.ജെ.പിക്കാണ്.
ശബരിമല വിഷയം കോൺഗ്രസ് നേതൃത്വം ഏറെ ചർച്ച ചെയ്ത ശേഷമാണ് വിശ്വാസി സമൂഹത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചത്. കോടതിവിധിക്കനുകൂലമായ പ്രതികരണമാണ് ആദ്യം പ്രതിപക്ഷ നേതാവിൽനിന്നും കെ.പി.സി.സി അധ്യക്ഷനിൽനിന്നുമെല്ലാം ഉണ്ടായത്. പാർട്ടിക്കുള്ളിൽതന്നെ ഇക്കാര്യത്തിൽ ഒേട്ടറെ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. കോൺഗ്രസ് ദേശീയ അധ്യക്ഷൻ വേറൊരു അഭിപ്രായം പറഞ്ഞു. കേരളത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യം രാഹുലിെൻറ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ സംസ്ഥാനഘടകത്തിന് പ്രത്യേകമായ തീരുമാനമെടുക്കാൻ അനുവാദം നൽകുകയാണ് ഉണ്ടായത്. സ്ത്രീസമത്വം, ലിംഗനീതി തുടങ്ങിയ വിഷയങ്ങളിൽ പണ്ടുമുതലേ വിട്ടുവീഴ്ചയില്ലാത്ത പുരോഗമനപരമായ നിലപാട് സ്വീകരിച്ചിട്ടുള്ള പാർട്ടിയാണ് കോൺഗ്രസ്. എന്നാൽ, കേരളത്തിൽ സ്ത്രീസമത്വത്തിെൻറ പേരിലല്ല ശബരിമല വിഷയം ചർച്ചചെയ്യപ്പെടുന്നത്. വിഷയം വർഗീയവത്കരിക്കാൻ ബി.ജെ.പിക്ക് അവസരമുണ്ടാക്കിക്കൊടുക്കരുതെന്ന സദുദ്ദേശ്യംകൂടി എെൻറ സഹപ്രവർത്തകർക്കുണ്ട്. അതുകൊണ്ടാണ് ഇക്കാര്യത്തിൽ വ്യത്യസ്ത നിലപാട് എടുക്കുേമ്പാഴും ഞാൻ അവരെ കുറ്റപ്പെടുത്താത്തത്.
ശബരിമല വിഷയത്തിൽ കോൺഗ്രസ് ആൾക്കൂട്ടത്തിന് പിറകെ പോകരുതെന്ന് താങ്കൾ അഭിപ്രായപ്പെട്ടിരുന്നല്ലോ?
അന്നും ഇന്നും ഞാൻ അതേ നിലപാടിൽ ഉറച്ചുനിൽക്കുന്നു. ബി.ജെ.പി നടത്തുന്നതുപോലെ നാമജപ ഘോഷയാത്ര നടത്തേണ്ട പാർട്ടിയല്ല കോൺഗ്രസ്. കോൺഗ്രസിന് അതിേൻറതായ പാരമ്പര്യവും വഴികളുമുണ്ട്. വിശ്വാസ സംരക്ഷണ യാത്രയല്ല, രാഷ്ട്രീയ പ്രചാരണ യാത്ര നടത്താൻതന്നെയായിരുന്നു തീരുമാനം. ബി.ജെ.പി ഇൗ വിഷയം ആളിക്കത്തിക്കുമെന്ന് വ്യക്തമായിരുന്നു. കേന്ദ്രസർക്കാറിന് വേണമെങ്കിൽ ഒാർഡിനൻസ് കൊണ്ടുവന്ന് കോടതിവിധി മറികടക്കാം. എന്നാൽ, ഇൗ വിഷയത്തിലൂടെ ബി.ജെ.പി കുറച്ച് വളരുകയാണെങ്കിൽ വളർന്നോെട്ട എന്ന രഹസ്യ അജണ്ടയാണ് പിണറായി വിജയനും സി.പി.എമ്മിനും ഉണ്ടായിരുന്നത്. അതുവഴി കോൺഗ്രസിെൻറ വോട്ട് ബാങ്കിൽ ചോർച്ച ഉണ്ടായിക്കോെട്ട എന്നും അവർ കണക്കുകൂട്ടി.
താൽക്കാലിക ലാഭത്തിന് വേണ്ടിയുള്ള ഇത്തരം അജണ്ടകളാണ് കേരളത്തിൽ വർഗീയ ശക്തികളെ വളർത്തുന്നത്. മതേതര കാഴ്ചപ്പാടോടെയാണ് ഇതിനെ നേരിടേണ്ടത്. രാഷ്ട്രീയ പ്രചാരണ ജാഥയായിരുന്നു നടത്തേണ്ടത് എന്നാണ് ഇപ്പോഴും എെൻറ അഭിപ്രായം. സി.പി.എമ്മിെൻറയും ബി.ജെ.പിയുടെയും കാപട്യം തുറന്നുകാേട്ടണ്ടത് കോൺഗ്രസാണ്. പ്രളയകാലത്ത് ഒന്നിച്ചുനിന്നവരാണ് മലയാളികൾ. അത് ഏറെ സന്തോഷം നൽകുന്ന കാര്യമായിരുന്നു. പക്ഷേ, ശബരിമലയെ ചെല്ലി അവർ ഇരുധ്രുവങ്ങളിലായി. സംഘ്പരിവാർ ശക്തികൾക്കും സർക്കാറിനും ഇതിൽ തുല്യ പങ്കാണുള്ളത്. രഹസ്യ അജണ്ട വെച്ചുകൊണ്ടാണ് സർക്കാർ പ്രവർത്തിച്ചത്.
ശബരിമല വിഷയത്തിൽ കോൺഗ്രസിെൻറ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളുടേത് വ്യത്യസ്ത നിലപാടായിരുന്നല്ലോ?
കോൺഗ്രസ് അഭിപ്രായ സ്വാതന്ത്ര്യമുള്ള പാർട്ടിയാണ്. കേരളത്തിലെ കോൺഗ്രസിെൻറ രാഷ്ട്രീയകാര്യ സമിതിയിൽ ഇൗ വിഷയത്തിൽ ദീർഘമായ ചർച്ചകൾ നടന്നു. ഞാനടക്കം വ്യത്യസ്ത അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട്. മറിച്ചുള്ള അഭിപ്രായം ഉള്ളവരുമുണ്ട്. അവരെ കുറ്റപ്പെടുത്താനാവില്ല. കാരണം അവരുടെ ഉത്കണ്ഠ മറ്റൊന്നാണ്. വിശ്വാസി സമൂഹത്തിന് വേണ്ടി നിലകൊള്ളുന്നത് ബി.ജെ.പി മാത്രമാണ് എന്ന പ്രതീതി സൃഷ്ടിക്കുന്നത് വിശ്വാസികളെ ബി.ജെ.പി പാളയത്തിലേക്ക് നയിക്കും എന്ന ഉത്കണ്ഠയാണ് അവർ പങ്കുവെച്ചത്. വിഷയം രാഷ്ട്രീയമായി മുതലെടുത്ത് ഹിന്ദു വിശ്വാസി സമൂഹത്തെ പൂർണമായി തങ്ങളുടെ പിന്നിൽ അണിനിരത്താൻ ബി.ജെ.പി ശ്രമിക്കുമോ എന്ന അവരുടെ രാഷ്ട്രീയമായ ആശങ്കയെ കാണാതിരിക്കാനാവില്ല. ഒരു രാഷ്ട്രീയ പാർട്ടിക്ക് അത് ആവശ്യവുമാണ്. അല്ലാതെ അവരുടെ സത്യസന്ധതയില്ലായ്മയല്ല വിഷയം.
കേരളത്തിലെ സാഹചര്യങ്ങൾ വിലയിരുത്തിയാണ് കോൺഗ്രസ് നിലപാട് സ്വീകരിച്ചത്. അതിന് കേന്ദ്ര നേതൃത്വത്തിെൻറ അനുമതിയുമുണ്ട്. സംഘ്പരിവാറിനെ രാഷ്ട്രീയമായി നേരിടുക എന്ന നിലപാടിലേക്ക് കോൺഗ്രസിനെ എത്തിക്കുക എന്നത് പ്രധാനമാണ്. എേൻറതിന് സമാനമായ അഭിപ്രായമുള്ള ഒരുപാട് പേർ പാർട്ടിക്കുള്ളിലുണ്ട്. എെൻറ വ്യക്തിപരമായ നിലപാട് വളരെ വ്യക്തമാണ്. സ്ത്രീസമത്വത്തിന് വേണ്ടി നിൽക്കുന്നയാളാണ് ഞാൻ. പൊതുസമൂഹത്തിൽ നിലനിൽക്കുന്ന സ്ത്രീവിരുദ്ധ നിലപാട് മാറണമെന്നാണ് എെൻറ അഭിപ്രായം. സി.പി.എം ആക്ഷേപിക്കുന്നതുപോലെ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ ഒരുകാലത്തും ബന്ധമുണ്ടായിട്ടില്ല. ഉണ്ടാവുകയുമില്ല. സംസ്ഥാന സർക്കാറിനെ വിമർശിക്കുന്ന കാര്യത്തിൽ കോൺഗ്രസ് സ്വീകരിച്ച നിലപാട് ഒരുപക്ഷേ ബി.ജെ.പിയുടേതിന് സമാനമായിട്ടുണ്ടാകാം. അതിനർഥം കോൺഗ്രസും ബി.ജെ.പിയും തമ്മിൽ ബന്ധമുണ്ടെന്നല്ല.
താങ്കൾ എന്നും ഹർത്താൽ വിരുദ്ധ നിലപാട് സ്വീകരിച്ചിട്ടുള്ളയാളാണല്ലോ. പ്രതിപക്ഷത്തിരുന്ന കഴിഞ്ഞ രണ്ടര വർഷത്തിനിടെ യു.ഡി.എഫും പലതവണ ഹർത്താൽ നടത്തി. ഇതിനോട് എങ്ങനെ പ്രതികരിക്കുന്നു?
ആര് നടത്തുന്നതായാലും ഹർത്താലിനെതിരെ ശക്തമായ നിലപാടാണ് എനിക്കുള്ളത്. ഹർത്താലും വഴിതടയലും കാലഹരണപ്പെട്ട സമരരീതികളാണ്. ഹർത്താൽ പ്രഖ്യാപിക്കാൻ ഒരുങ്ങിയ യു.ഡി.എഫ്, കോൺഗ്രസ് നേതാക്കളെ ഹർത്താൽവിരുദ്ധർ എന്ന് മുദ്രകുത്തപ്പെട്ട ഞാൻ അടക്കമുള്ളവർ ഇടപെട്ട് പലതവണ പിന്തിരിപ്പിച്ചിട്ടുണ്ട്. കോൺഗ്രസ് ഒരിക്കലും ഹർത്താൽ നടത്താൻ പാടില്ലെന്നാണ് എെൻറ അഭിപ്രായം. രണ്ട് പതിറ്റാണ്ടായി ഞാൻ ഒരു ഹർത്താലിലും പെങ്കടുത്തിട്ടില്ല. വഴിമുടക്കി സമരം ചെയ്യുന്നതിനും ഞാൻ എതിരാണ്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗ്രന്ഥം ഭരണഘടനയാണ്.
അതിെൻറ ചട്ടക്കൂടിൽ നിൽക്കാനാണ് ഇഷ്ടം. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ്. നാളെ നിങ്ങൾ വീട്ടിൽനിന്ന് പുറത്തിറങ്ങരുതെന്ന് പറയാനുള്ള അധികാരം ഒരു രാഷ്ട്രീയ പാർട്ടിക്കുമില്ല. അങ്ങനെ പറയുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള സംഘടിതമായ കടന്നാക്രമണമാണ്. അത് ഭരണഘടനയുടെ അന്തഃസത്തക്ക് നിരക്കുന്നതല്ല. ഇത്തരം കാര്യങ്ങളോടൊന്നും ഒരിക്കലും യോജിക്കാനാവില്ല. ലോകത്തിന്തന്നെ പുതിയ സമരമാർഗങ്ങൾ കാണിച്ചുകൊടുത്ത രാജ്യമാണ് ഇന്ത്യ.
കോൺഗ്രസ് ഉൾപ്പെടെ എല്ലാ രാഷ്ട്രീയപാർട്ടികളും പുതിയ സമരമാർഗങ്ങൾ തേടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അടുത്തിടെ നടന്ന ദേശീയ പണിമുടക്കിന് ആധാരമായ വസ്തുതകളോട് എനിക്ക് എതിർപ്പില്ല. എന്നാൽ, 48 മണിക്കൂർ പണിമുടക്കുക എന്നത് നാഷനൽ വെയ്സ്റ്റാണ്. യു.ഡി.എഫിനും കോൺഗ്രസിനും ഹർത്താലിനോട് അനുകൂലമായ ഒരു നിലപാടല്ല ഇപ്പോഴുള്ളത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അത് ഞങ്ങളെപ്പോലുള്ളവരുടെ വിജയമായി കാണുന്നു. കോൺഗ്രസ് ഹർത്താൽ നടത്താനൊരുങ്ങിയാൽ ഭാവിയിലും ഞാൻ ശക്തമായി എതിർക്കും.
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പും കെ.പി.സി.സി പുനഃസംഘടനയും നീണ്ടുപോകുന്നു. പുനഃസംഘടന പോലും സാധ്യമല്ലാത്ത വിധം പ്രശ്നങ്ങൾക്ക് നടുവിലാണോ കേരളത്തിലെ കോൺഗ്രസ്?
കോൺഗ്രസിന് അതിേൻറതായ രീതിയുണ്ട്. സി.പി.എമ്മിൽ കൃത്യമായി തെരഞ്ഞെടുപ്പ് നടക്കുന്നു എന്ന് പറയുന്നു. എങ്ങനെയാണ് നടക്കുന്നത്? ഒരു പാനൽ അവതരിപ്പിക്കും. അതിനെതിരെ മത്സരിക്കാൻ ആർക്കെങ്കിലും അവസരം കൊടുക്കും. മത്സരിച്ചയാൾ ജയിച്ചുവന്നാൽ കുറച്ചുകഴിഞ്ഞ് എന്തെങ്കിലും കാരണം പറഞ്ഞ് ഒഴിവാക്കും. തോറ്റയാളെ ജയിച്ചയാളായി പ്രഖ്യാപിക്കും. സി.പി.എമ്മിൽ ഒരു ജനാധിപത്യവുമില്ല. സംസ്ഥാന നേതൃത്വത്തിന് ഇഷ്ടമല്ലാത്ത ഒരു ജില്ല കമ്മിറ്റിയോ ഏരിയ കമ്മിറ്റിയോ വന്നാൽ അതിനെ എങ്ങനെ അട്ടിമറിക്കണമെന്ന് അവർക്ക് കൃത്യമായി അറിയാം.
ജനാധിപത്യ പാർട്ടി എന്ന നിലയിൽ കോൺഗ്രസിൽ വ്യത്യസ്ത അഭിപ്രായങ്ങൾ സ്വാഭാവികമാണ്. കോൺഗ്രസിൽ പുനഃസംഘടന പ്രക്രിയകൾ നടക്കുന്നുണ്ട്. കെ.പി.സി.സി ഭാരവാഹികളെ നിശ്ചയിക്കാൻ രാഷ്ട്രീയകാര്യസമിതി ചേർന്ന് മുതിർന്ന നേതാക്കളെ ചുമതലപ്പെടുത്തി. എന്തായാലും തെരെഞ്ഞടുപ്പിന് മുമ്പ് പുനഃസംഘടന നടന്നേ മതിയാകൂ. ഇൗ അഭിപ്രായം രാഷ്ട്രീയകാര്യസമിതിയെ ശക്തമായി അറിയിച്ചിട്ടുണ്ട്.
കോൺഗ്രസിൽ ഗ്രൂപ്പിസം ഒരു യാഥാർഥ്യമാണെന്ന് മുതിർന്ന നേതാക്കൾവരെ സമ്മതിക്കുന്നു. ഗ്രൂപ്പുകളെ വളർത്തുന്നതും സംരക്ഷിക്കുന്നതും നേതാക്കൾതന്നെയല്ലേ?
ഗ്രൂപ്പുകളെ കൊണ്ടുനടക്കുന്നത് നേതാക്കൾതന്നെയാണ്. ഗ്രൂപ്പില്ലെങ്കിൽ പിന്നെ തങ്ങൾക്ക് നിലനിൽപ്പില്ല എന്നതാണ് ഇത്തരം നേതാക്കളുടെ അവസ്ഥ. കോൺഗസിൽ ഗ്രൂപ്പുണ്ട്. അത് പണ്ട് കാലം മുതലേ ഉള്ളതാണ്. എന്നാൽ, പ്രധാന വിഷയങ്ങൾ വരുേമ്പാൾ ഗ്രൂപ്പ് മറന്ന് ഒന്നിക്കുകയും ചെയ്യും. ഗ്രൂപ്പുകൾക്ക് ഞാൻ എതിരല്ല. പക്ഷേ, ഗ്രൂപ്പുകളുടെ അതിപ്രസരം പാടില്ല. ഗ്രൂപ് നോക്കി സ്ഥാനമാനങ്ങൾ വീതംവെക്കുന്നതും ശരിയല്ല. ഇൗ രീതി അവസാനിക്കണം. മെറിറ്റ് ആകണം മാനദണ്ഡം. ഗ്രൂപ്പിെൻറ അതിപ്രസരത്തിൽ മെറിറ്റ് പലപ്പോഴും പരിഗണിക്കപ്പെടാതെ പോകുന്നു എന്നത് സങ്കടകരമായ കാര്യമാണ്.
അർഹതയുള്ള ഒരുപാട് പേർക്ക് അവസരങ്ങൾ നിഷേധിക്കപ്പെടുന്നുണ്ട്. എല്ലാ ഗ്രൂപ്പിൽ പെട്ടവരോടും വ്യക്തിപരമായ അടുപ്പം നിലനിർത്തുന്നയാളാണ് ഞാൻ. ഗ്രൂപ്പുകളുടെ അതിപ്രസരം ഇല്ലാതാക്കുന്നതിലാണ് എന്നെപ്പോലുള്ളവരുടെ ശ്രദ്ധ. പക്ഷേ, ഗ്രൂപ്പുകൾ കോൺഗ്രസിൽ മാത്രമല്ലെന്ന് ഒാർക്കണം. എല്ലാ രാഷ്ട്രീയ പാർട്ടികളിലും ഗ്രൂപ്പുണ്ട്. സമുദായ സംഘടനകളിലും അമ്പലകമ്മിറ്റികളിലും പള്ളിക്കമ്മിറ്റികളിലുമെല്ലാം ഗ്രൂപ്പിസമാണ്. മലയാളികൾ ഒരുമിച്ചുകൂടുന്നിടത്തെല്ലാം ഗ്രൂപ്പുണ്ട്. യു.എ.ഇയിൽ ആയിരത്തോളം മലയാളി സംഘടനകളുണ്ട്. ഇത് മലയാളിയുെട പൊതുസ്വഭാവമാണ്.
ഗൗരിയമ്മ തെരഞ്ഞെടുപ്പിൽ തോറ്റതുമുതൽ ജെ.എസ്.എസിന് യു.ഡി.എഫുമായി അകൽച്ചയുണ്ട്. സി.പി.എമ്മിലേക്ക് മടങ്ങിപ്പോകാനും അവർ ആഗ്രഹിക്കുന്നു. വീരേന്ദ്രകുമാറിെൻറ പാർട്ടി തികഞ്ഞ വഞ്ചനയാണ് കോൺഗ്രസിനോട് ചെയ്തത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകി. കോൺഗ്രസിൽനിന്ന് സീറ്റ് വാങ്ങി രാജ്യസഭാംഗമായി ഒപ്പുവെച്ച് അതിെൻറ മഷിയുണങ്ങും മുമ്പ് മുന്നണി വിട്ടുപോയത് പിന്നിൽനിന്ന് കുത്തലാണ്. ഭരണത്തിലുള്ള പാർട്ടിക്കൊപ്പം ചേർന്നു എന്നല്ലാതെ അതിൽ മറ്റൊന്നുമില്ല. കോൺഗ്രസ് നേതൃത്വത്തിെൻറ പിടിപ്പുകേടുകൊണ്ടല്ല ഇവരാരും പോയത്.
സാമ്പത്തിക സംവരണത്തെ അനുകൂലിച്ച കോൺഗ്രസ് നിലപാടിനോട് താങ്കൾക്ക് യോജിപ്പുണ്ടോ?
50 ശതമാനത്തിൽ കൂടുതൽ സംവരണം വന്നാൽ മെറിറ്റ് പുറത്തുപോകുമെന്നത് ഇക്കാര്യത്തിൽ എന്നെ ഉത്കണ്ഠപ്പെടുത്തുന്നു. വളരെ ഗൗരവത്തോടെ നിയമപരമായി ചർച്ചചെയ്യേണ്ട കാര്യമാണിത്. ഇതിൽ സാമൂഹികനീതിയുടെ ഒരു വിഷയമുണ്ട്. നേരത്തേ മുതൽ കോൺഗ്രസ് സാമ്പത്തിക സംവരണത്തെ എതിർത്തിരുന്ന പാർട്ടിയൊന്നുമല്ല. മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സഹായം കിട്ടിയാൽ സന്തോഷം. പക്ഷേ, അതിന് സംവരണം കൊണ്ടുവരുേമ്പാൾ അത് മെറിറ്റിനെ ബാധിക്കും. ഇത് പരിഹാരം കാണേണ്ട വിഷയമാണ്. ബിൽ പാസാക്കുന്നതിന് മുമ്പ് ദേശീയതലത്തിൽ ഗൗരവതരമായ ചർച്ച നടക്കണമായിരുന്നു. അതുണ്ടായില്ല.
ശബരിമല വിഷയമായാലും സാമ്പത്തിക സംവരണമായാലും സമുദായ സംഘടനകളെ പിണക്കാൻ കോൺഗ്രസ് ഇഷ്ടപ്പെടുന്നില്ല എന്നത് ശരിയല്ലേ. വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന ഭയമാണോ ഇതിന് പിന്നിൽ?
ഞാൻ സമുദായ സംഘടനകൾക്ക് എതിരല്ല. കേരളത്തിലെ സാഹചര്യത്തിൽ അവ ആവശ്യവുമാണ്. സമുദായ സംഘടനകളുടെ അടിസ്ഥാന ലക്ഷ്യം സ്വന്തം സമുദായത്തിലെ പാർശ്വവത്കരിക്കപ്പെട്ടവരെയും സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നിൽക്കുന്നവരെയും മുഖ്യധാരയിലേക്ക് കൈപിടിച്ചുകൊണ്ടുവരുക എന്നതാകണം. കേരളത്തിലെ പല സമുദായ സംഘടനകളും അതത് സമുദായത്തിലെ സമ്പന്നന്മാരുടെയും സ്വാധീനമുള്ളവരുടെയും നിയന്ത്രണത്തിലാണ്. പാർശ്വവത്കരിക്കപ്പെട്ടവർക്ക് വേണ്ടിയല്ല മറിച്ച് ഇൗ സമ്പന്നന്മാർക്ക് വേണ്ടിയാണ് സമുദായ നേതാക്കൾ സംസാരിക്കുന്നത്. ഏത് സമുദായത്തോട് ആര് അനീതി കാണിച്ചാലും രാഷ്ട്രീയ പാർട്ടികൾ താങ്ങും തണലുമായി അവരോടൊപ്പമുണ്ടാകണം. അതാണ് മതേതര കാഴ്ചപ്പാട്.
പക്ഷേ, പഞ്ചായത്ത് മെംബറെയും നിയമസഭാ സ്ഥാനാർഥിയെയും മന്ത്രിയെയും തീരുമാനിക്കാൻ സമുദായ സംഘടനകളുടെ ഒാഫിസ് കയറിയിറങ്ങുന്ന രാഷ്ട്രീയത്തോട് എനിക്ക് യോജിപ്പില്ല. ഇവരുടെ കൈയിലാണ് വോട്ട് ബാങ്ക് എന്നൊരു തെറ്റിദ്ധാരണ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നേതൃത്വത്തിനുണ്ട്. അത് തിരുത്തണം. ഇവരുടെ കൈയിൽ വോട്ട്പെട്ടിയില്ല. പെട്ടിയെല്ലാം വേറെയാളുകൾ കൊണ്ടുപോയി. ഇൗ സമുദായ സംഘടനകൾക്കൊന്നും ഒരാളെയും സ്വാധീനിക്കാൻ കഴിയില്ല. ഒാരോ സമുദായത്തിൽപ്പെട്ടവരും വോട്ട് ചെയ്യുന്നത് പാർട്ടികളുടെയും നേതാക്കളുടെയും നിലപാട് നോക്കിയാണ്. ജനവിരുദ്ധ നിലപാടുകൾ സ്വീകരിച്ചിട്ട് സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങിയതുകൊണ്ടോ ആസ്ഥാനമന്ദിരങ്ങളും അരമനകളും കയറിയിറങ്ങിയതുകെണ്ടോ വോട്ട് കിട്ടില്ല.
യു.ഡി.എഫ് നേതൃത്വം അത്തരമൊരു സമീപനം എടുത്തപ്പോൾ ഞങ്ങൾ ശക്തിയായി എതിർത്തിട്ടുണ്ട്. പക്ഷേ, പിണറായി വിജയനും സി.പി.എമ്മും അതേ തന്ത്രം പയറ്റുന്നത് അത്ഭുതകരമാണ്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോൾ മുഖ്യമന്ത്രി എല്ലാ സമുദായനേതാക്കളെയും വിളിച്ച് സംസാരിക്കുകയും ഒാഫറുകൾ കൊടുക്കുകയും ചെയ്തു. ശബരിമല വിഷയത്തെയും അദ്ദേഹം ജാതീയമായാണ് നേരിട്ടത്. സമുദായ സംഘടനകൾക്ക് വിലപേശാനുള്ള ശക്തി സർക്കാർതന്നെ ഉണ്ടാക്കിക്കൊടുക്കുകയാണ്. ന്യൂനപക്ഷ പ്രീണനവും ഭൂരിപക്ഷ പ്രീണനവും ഒന്നുപോലെ അപകടമാണ്.
വി.എം. സുധീരൻ പോയി മുല്ലപ്പള്ളി രാമചന്ദ്രൻ കെ.പി.സി.സി അധ്യക്ഷനായി. നേതൃമാറ്റം പാർട്ടിക്ക് ഗുണം ചെയ്തോ?
മുല്ലപ്പള്ളി പരിചയസമ്പന്നനായ, പക്വമതിയായ രാഷ്ട്രീയ നേതാവാണ്. കോൺഗ്രസിന് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ കഴിയുന്ന വ്യക്തിത്വംകൂടിയാണ്. അദ്ദേഹത്തിെൻറ നേതൃത്വം കേരളത്തിലെ കോൺഗ്രസിന് ഗുണം ചെയ്യുമെന്നുതന്നെയാണ് വിശ്വാസം.
താങ്കൾ അധികാരമോഹിയാണെന്ന് കൊടിക്കുന്നിൽ സുരേഷ് ഒരിക്കൽ വിമർശിക്കുകയുണ്ടായി. മന്ത്രിസ്ഥാനത്തേക്കും കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്കുമെല്ലാം താങ്കളുടെ പേര് പലപ്പോഴും ഉയർന്നുവന്നിട്ടുമുണ്ട്. പാർട്ടി അർഹമായ പരിഗണന തന്നില്ല എന്ന തോന്നലുണ്ടോ?
അന്നത്തെ യു.ഡി.എഫ് സർക്കാറിെൻറ ചില നടപടികളെ ഞാൻ വിമർശിച്ചപ്പോൾ കോൺഗ്രസിലെ ഗ്രൂപ് രാഷ്ട്രീയത്തിെൻറ ഭാഗമായി ചിലയാളുകൾ കൊടിക്കുന്നിൽ സുരേഷിനെ എനിക്കെതിരെ മറുപടി പറയാൻ ഉപകരണമാക്കുകയായിരുന്നു. സർക്കാറിന് വേണ്ടി മറുപടി പറയാൻ അന്നത്തെ മന്ത്രിമാർക്കാർക്കും പറ്റാതെ വന്നപ്പോഴാണ് ഡൽഹിയിൽനിന്ന് കൊടിക്കുന്നിൽ സുരേഷിനെ കൊണ്ടുവന്നത്. തന്നെ ചിലർ ഉപകരണമാക്കുകയായിരുന്നു എന്ന് അദ്ദേഹത്തിനും പിന്നീട് ബോധ്യപ്പെട്ടിട്ടുണ്ട്.
ഞാൻ കഴിഞ്ഞ മന്ത്രിസഭയിൽ ഉണ്ടാകുമെന്ന് പലരും പറഞ്ഞിരുന്നു. ഉണ്ടായില്ല. ഇതാണ് വിമർശനത്തിന് അടിസ്ഥാനം. പക്ഷേ ആ അഞ്ച് വർഷക്കാലത്തിനിടെ ഒരിക്കൽപ്പോലും മന്ത്രിസഭയിൽ കയറിപ്പറ്റാൻ ഞാൻ ഒരു ശ്രമവും നടത്തിയിട്ടില്ല. മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് എന്നെ സമീപിച്ച മുതിർന്ന നേതാക്കളോട് പുനഃസംഘടനയാകാം, മന്ത്രിസഭയിലേക്ക് ഞാനില്ല എന്നാണ് പറഞ്ഞത്. വെറുമൊരു സ്ഥാനത്തിന് വേണ്ടി മാത്രമല്ല നമ്മൾ നിൽക്കുന്നത്. അവസരം കിട്ടുകയാണെങ്കിൽ അഞ്ച് വർഷം മന്ത്രിയായിരിക്കാൻ കഴിയണം. ബയോഡാറ്റയിൽ എഴുതിച്ചേർക്കാൻ വേണ്ടി മാത്രം മന്ത്രിയാകാൻ എനിക്ക് താൽപര്യമില്ല. ആഗ്രഹമുണ്ടായിരുന്നു എന്നത് സത്യമാണ്. നടന്നില്ല. എന്നെക്കാൾ മിടുക്കരായിട്ടുള്ളവർ മന്ത്രിമാരായി. അതിൽ പരിഭവവും പരാതിയുമില്ല. അഭിപ്രായങ്ങൾ തുറന്നുപറയുന്ന എെൻറ പ്രകൃതമോ ഗ്രൂപ് രാഷ്ട്രീയമോ ഒക്കെ അതിന് കാരണമായിട്ടുണ്ടാകാം. പക്ഷേ, രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കാൻ നിലപാടുകളിൽ വെള്ളം ചേർക്കാൻ എനിക്കാവില്ല.
കെ.പി.സി.സി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടു എന്നതുതന്നെ അംഗീകാരമായാണ് കാണുന്നത്. ഞാൻ താരതമ്യേന കോൺഗ്രസിെൻറ പുതുതലമുറയിൽപ്പെട്ട ആളാണ്. എന്നിട്ടും പാർട്ടി എനിക്ക് ഒരുപാട് അവസരങ്ങൾ തന്നു. അഞ്ച് തവണ നിയമസഭയിലേക്ക് മത്സരിച്ചു. എ.െഎ.സി.സിയുടെയും കെ.പി.സി.സിയുടെയും ഭാരവാഹിയായി. നിയമസഭ പബ്ലിക് അക്കൗണ്ട്സ്, പബ്ലിക് എസ്റ്റിമേറ്റ് കമ്മിറ്റികളുടെ ചെയർമാനായി. ഇപ്പോൾ ഒഡിഷയിലെ തെരഞ്ഞെടുപ്പ് സ്ക്രീനിങ് കമ്മിറ്റി ചെയർമാനാണ്. പാർലമെൻറ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രധാന കമ്മിറ്റികളിലെല്ലാം ഞാനുണ്ട്. അപ്പോൾ പാർട്ടി എന്നെ പരിഗണിച്ചില്ലെന്ന് പറയുന്നത് ക്രൂരതയാകും. ആഗ്രഹിക്കുന്നത് തന്നെ കിട്ടണമെന്ന് നിർബന്ധമില്ലല്ലോ. രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്ന ഭയം എനിക്കില്ല.
രാമൻ നായർ ഉൾപ്പെടെ അടുത്തിടെ കോൺഗ്രസിൽനിന്ന് ബി.ജെ.പിയിലേക്ക് പോയല്ലോ?
രാമൻ നായർ പോയത് ഒറ്റപ്പെട്ട സംഭവമാണ്. അദ്ദേഹം പാർട്ടിയുടെ മുഖ്യധാരയിൽ സജീവമായി ഉണ്ടായിരുന്ന ആളല്ല. നായനാർ മന്ത്രിസഭയിൽ ധനകാര്യമന്ത്രിയായിരുന്ന വി. വിശ്വനാഥമേനോൻ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ചില്ലേ? സി.പി.എം. എം.എൽ.എ ആയിരുന്ന അൽഫോൻസ് കണ്ണന്താനം ബി.ജെ.പിയിലേക്ക് പോയില്ലേ? കണ്ണന്താനം കേന്ദ്രമന്ത്രിയായപ്പോൾ പിണറായി വിജയൻ സന്തോഷത്തോടെ സ്വാഗതം ചെയ്തു. സ്വന്തം അണികൾ ചോർന്നുപോകാതെ സി.പി.എം നോക്കിയാൽ മതി. കോൺഗ്രസ് പാരമ്പര്യമുള്ള ഒരു നേതാവും ബി.ജെ.പിയിലേക്ക് പോകില്ല.
നിലവിൽ കേരളത്തിലെ കോൺഗ്രസിെൻറ പ്രവർത്തനത്തിൽ താങ്കൾ പൂർണമായും തൃപ്തനാണോ?
കോൺഗ്രസ് കുറേക്കൂടി ഉൗർജസ്വലമായി രംഗത്തിറങ്ങണമെന്നാണ് എെൻറ അഭിപ്രായം. നേതാക്കന്മാർ കഠിനാധ്വാനം ചെയ്യുന്നുണ്ട് എന്നത് സത്യമാണ്. കേരള രാഷ്ട്രീയം ഏറെ സെൻസിറ്റിവ് ആയി മാറുകയാണ്. കാര്യങ്ങളെ വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാൻ കോൺഗ്രസിന് കഴിയണം. ചർച്ചചെയ്യപ്പെടേണ്ട വിഷയം ശ്രദ്ധയിൽനിന്ന് തിരിച്ചുവിട്ട് വൈകാരിക വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരാനാണ് കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ രാമജന്മഭൂമിയെക്കുറിച്ച് സംസാരിക്കുന്നത് അതുകൊണ്ടാണ്. വർഗീയ ധ്രുവീകരണമാണ് ലക്ഷ്യം. കോൺഗ്രസിനെപോലുള്ള പാർട്ടികൾ ഇതിെൻറ അപകടം മണത്തറിയണം. പ്രത്യേക അജണ്ടകൾ ഒരുക്കിക്കൊണ്ടുവന്ന് രാഷ്ട്രീയപാർട്ടികളെ കെണിയിൽപ്പെടുത്താനുള്ള ബി.ജെ.പിയുടെ തന്ത്രത്തെ കോൺഗ്രസ് ജാഗ്രതയോടെ കരുതിയിരിക്കണം.
താങ്കൾ ഉൾപ്പെടെയുള്ള എം.എൽ.എമാർ മുന്നോട്ടുവെച്ച ഹരിതരാഷ്ട്രീയത്തിന് കേരളത്തിൽ എന്തെങ്കിലും ചലനം ഉണ്ടാക്കാൻ കഴിഞ്ഞോ?
തീർച്ചയായും. ഞങ്ങൾ ഉയർത്തിയ വിഷയങ്ങൾ കേരളത്തിലെ പൊതുസമൂഹം ഗൗരവമായിതന്നെ ചർച്ചചെയ്തു. ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്നല്ല, ചർച്ച ചെയ്യണമെന്നാണ് ഞങ്ങൾ ആവശ്യപ്പെട്ടത്. അത് പറ്റില്ലെന്ന് പറഞ്ഞ് ഒരു ഗ്രൂപ്പിറങ്ങി. വർഗീയ ശക്തികളും അവർക്ക് പിന്നിലുണ്ടായിരുന്നു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഞങ്ങൾ നിയമസഭക്കകത്തും പുറത്തും ഉന്നയിച്ചിട്ടുണ്ട്. കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് പരിസ്ഥിതിക്ക് വേണ്ടി ശബ്ദിക്കുന്ന ഒരു ഗ്രൂപ് ഉയർന്നുവന്നു എന്നത് ചെറിയ കാര്യമല്ല. ഇത്തരം വിഷയങ്ങളിൽ പാർട്ടി വഴിവിട്ടുപോയപ്പോഴെല്ലാം ഞങ്ങൾ വിമർശിച്ചിട്ടുണ്ട്. തീരുമാനങ്ങൾ പലതും പിൻവലിപ്പിച്ചിട്ടുമുണ്ട്. ഗ്രൂപ് ഇപ്പോഴും സജീവമാണ്. ഏത് സർക്കാറായാലും പ്രകൃതിവിഭവങ്ങളെ തകർക്കുന്ന തീരുമാനങ്ങളെടുത്താൽ ഇനിയും ഞങ്ങൾ ശക്തമായി എതിർക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.