‘വിശ്വാസപൂർവം മൻസൂർ’ തഴയപ്പെടുേമ്പാൾ
text_fields‘വിശ്വാസപൂർവം മൻസൂർ’ എന്ന ചിത്രം ഇത്തവണത്തെ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒമ്പതു മലയാള സിനിമകളുടെ പട്ടികയിൽ ഉൾപ്പെട്ടില്ല എന്നത് ഒരുകണക്കിന് വലിയ ആശ്വാസം നൽകുകയും ആഹ്ലാദം പകരുകയും ചെയ്യേണ്ടതാണ്. രാജ്യം കടന്നുപോകുന്ന കൂടുതൽ ഭീഷണ സ്വഭാവമുള്ള അവസ്ഥ കേരളീയ പശ്ചാത്തലത്തിൽ സത്യസന്ധവും വിവേകപൂർവകവുമായി ആവിഷ്കരിക്കുന്ന കലാസൃഷ്ടിയെന്ന നിലക്ക്, ഇതിനകം കാണാനവസരം ലഭിച്ചവരിൽനിന്ന്, പൊതുവെ അകമഴിഞ്ഞ അംഗീകാരം നേടിയ ചിത്രമാണ് പി.ടി. കുഞ്ഞിമുഹമ്മദ് സംവിധാനം ചെയ്ത ‘വിശ്വാസപൂർവം മൻസൂർ.’ ഇൗ ചിത്രത്തിേൻറതിനെക്കാൾ ഉന്നതമായ മാനവികതയോടെ മനുഷ്യാവസ്ഥ ആവിഷ്കരിക്കുന്ന ഒമ്പതു ചിത്രങ്ങൾ മലയാളത്തിൽനിന്ന് 22ാമത് െഎ.എസ്.എഫ്.കെയിൽ എത്തുമെന്നത് ആർക്കാണ് ആശ്വാസദായകമാവാതിരിക്കുക. ആരെയാണ് ആഹ്ലാദിപ്പിക്കാതിരിക്കുക. 1950കളുടെ മധ്യത്തിൽ സത്യജിത് റായ് ലോക സിനിമ കീഴടക്കിയത് ‘മനുഷ്യകഥാനുഗായി’യായ ‘പാഥേർപാഞ്ചാലി’ എന്ന ചിത്രവുമായായിരുന്നില്ലേ?
‘വിശ്വാസപൂർവം മൻസൂർ’ പുറന്തള്ളപ്പെട്ടുവെന്നത് വിശ്വസിക്കാൻ കൂട്ടാക്കാതിരുന്ന മനസ്സുകൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രകടിപ്പിച്ച പ്രതികരണങ്ങളിലൊന്നിൽ ചൂണ്ടിക്കാണിച്ചതുപോലെ, കേരളത്തിനു സ്വന്തമായൊരു രാജ്യാന്തര ചലച്ചിത്രോത്സവത്തിനുവേണ്ടി പോരാടിയവർക്ക് അടിസ്ഥാനപരമായൊരു കാഴ്ചപ്പാടുണ്ടായിരുന്നു. ഡൽഹിയിലെ ഫിലിം ഫെസ്റ്റിവൽ ഡയറക്ടറേറ്റിനു കീഴിൽ ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവങ്ങൾ രാഷ്ട്രീയ യജമാനന്മാരുടെ മനസ്സറിഞ്ഞ് ഉദ്യോഗസ്ഥ വൃന്ദം നിക്ഷിപ്ത താൽപര്യത്തിെൻറയും സ്വാർഥതാൽപര്യത്തിെൻറയും പൂരണത്തിനുതകുന്ന കെട്ടുകാഴ്ചകളാക്കിത്തീർക്കുകയും 1988ലും 1997ലും കേരളത്തിലെത്തിയപ്പോൾ സംസ്ഥാനത്തെ ഇടതു സർക്കാറിെൻറ ഇച്ഛാശക്തിയിൽ അതേ മേളകൾ ഒരളവുവരെ ജനകീയാഭിലാഷാനുസരണം രൂപാന്തരപ്പെടുകയും ചെയ്ത സാഹചര്യത്തിലായിരുന്നു, കേരളത്തിനു സ്വന്തമായൊരു രാജ്യാന്തര ചലച്ചിത്രോത്സവം എന്ന ആശയം രൂപപ്പെടുകയും പ്രബലമാവുകയും സാക്ഷാത്കാരം സാധിക്കുകയും ചെയ്തത്. സിനിമയെ മനുഷ്യപ്പറ്റുള്ള കലയായി കാത്തുരക്ഷിക്കുക എന്നതുതന്നെയായിരുന്നു ഇതിലെല്ലാം അന്തർധാരയായി നിലകൊണ്ട കാഴ്ചപ്പാട്. ആ കാഴ്ചപ്പാടിേനാട് നീതിപുലർത്തിയാകും ഒമ്പത് മലയാള ചിത്രങ്ങളുടെ പട്ടിക അതിനു നിയുക്തമായ ജൂറി ഇപ്പോൾ തയാറാക്കിയിരിക്കുന്നതെന്ന് നമുക്കു തീർത്തും വിശ്വസിക്കുക.
സംസ്ഥാന ചലച്ചിത്ര അക്കാദമി നിയോഗിച്ച ഇൗ ജൂറിയുടെ തലവൻ, ജോൺ എബ്രഹാമിെൻറ ‘വിദ്യാർഥികളേ ഇതിലേ ഇതിലേ’ മുതൽ മലയാള സിനിമക്കായി വലിയ സേവനമനുഷ്ഠിച്ച തമിഴ്നാട്ടുകാരനായ പ്രഗല്ഭ ഛായാഗ്രാഹകൻ രാമചന്ദ്രബാബുവുമാണ്. കൊൽക്കത്തയിൽനിന്നുള്ള ജൂദാജിത് സർക്കാർ എന്ന ബംഗാളി സംവിധായകനും ഡൽഹിയിൽനിന്നുള്ള ചലച്ചിത്ര കലാഭിജ്ഞയായ വീണ ഹരിഹരനുമാണ് ജൂറിയിലെ മറ്റു രണ്ട് അംഗങ്ങൾ. ഫെഡറേഷൻ ഒാഫ് ഫിലിം സൊസൈറ്റീസ് ഒാഫ് ഇന്ത്യയുടെ കേരള അധ്യക്ഷനും കോഴിക്കോെട്ട അശ്വിനിയുടെ ജനറൽ സെക്രട്ടറിയുമായ ചെലവൂർ വേണുവും പ്രസിദ്ധ ചലച്ചിത്രകാരൻ എം.ജി. ശശിയുമാണ് അഞ്ചംഗ ജൂറിയിൽ ആകെ കേരളത്തിൽനിന്നുള്ള രണ്ടുപേർ. കേരളത്തിനു പുറത്തുനിന്നുള്ളവർക്ക് ഭൂരിപക്ഷമുള്ള ജൂറിയാണ് കേരളത്തിെൻറ രാജ്യാന്തര ചലച്ചിത്രോത്സവത്തിലേക്ക് മലയാള ചിത്രങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത് എന്നതാണ് വസ്തുത. ‘മണ്ണിെൻറ മക്കൾ വാദം’ പോലൊരു സങ്കുചിതവാദമായി ഇതിനെ വ്യാഖ്യാനിച്ചു തള്ളേണ്ടതില്ല. രാജ്യത്തെ ഏറ്റവും മികച്ച കേരളീയ ചലച്ചിത്രങ്ങൾ തെരഞ്ഞെടുക്കാൻ ഏറ്റവും യോഗ്യർ കേരളീയ ജീവിതവും സംസ്കാരവും സ്വകീയമായുള്ള കേരളീയർതന്നെയല്ലേ എന്നതാണ് പ്രസക്തമായ സംശയം.
നൂറിലേറെ മലയാള ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവഹിച്ചു എന്നതുകൊണ്ട് മറ്റൊരു ഭാഷയിലും സംസ്കാരത്തിലുമുള്ള ഒരാൾ മലയാള ചലച്ചിത്ര കലയുടെ മൂല്യനിർണയത്തിൽ മലയാളിയേക്കാൾ കേമനാവുമോ? ഇരുനൂറോ മുന്നൂറോ മലയാള സിനിമ നീതിപൂർവമായി വിലയിരുത്താനാവുമോ എന്നതിനേക്കാൾ അർഥവത്താണ് ഛായാഗ്രഹണം പോലെ സാേങ്കതികജടിലമായ ഒരു മേഖലയിലെ പ്രതിഭാശാലിയെക്കുറിച്ചുള്ള നടേപ്പറഞ്ഞ ചോദ്യമെന്നു വേണം കരുതാൻ. ഇതര ഭാഷക്കാരിയായ നടിക്ക് ഒരു മലയാള സിനിമയിലെ തെൻറ കഥാപാത്രത്തെ ഉൾക്കൊള്ളാൻ നടത്തേണ്ടിവരാവുന്നത്ര സാംസ്കാരികമായ ഹോംവർക്ക് ആ നിലയിലുള്ള ഒരു ഛായാഗ്രാഹകന് ഏതായാലും വേണ്ടിവരില്ലല്ലോ. അതുകൊണ്ടുതന്നെ അേദ്ദഹത്തിെൻറ കോപ്പ് അത്രക്കു പരിമിതവുമായിരിക്കാനാണു സാധ്യത.
ഭാഷയുടെ കാര്യത്തിൽ സഹായത്തിന് ഇംഗ്ലീഷ് സബ്ടൈറ്റിലില്ലേ എന്ന ചോദ്യം സ്വാഭാവികം. പക്ഷേ, കേരളത്തിെൻറ ചലച്ചിത്രോത്സവത്തിലേക്ക് മലയാളത്തിൽനിന്നുള്ള എൻട്രികൾ തിരഞ്ഞെടുക്കാൻ ഇടയിലൊരു ഇംഗ്ലീഷിെൻറ ആവശ്യമെന്ത് എന്ന ചോദ്യം ന്യായമായും ഉദിക്കുന്നില്ലേ? മറ്റു ഭാഷകളിൽനിന്നുള്ള ചിത്രങ്ങൾ തിരഞ്ഞെടുക്കുേമ്പാൾ സബ്ടൈറ്റിലുകൾ ആശ്രയിക്കണം; ആ ഭാഷകളെല്ലാം നമുക്കു വശമുണ്ടാകണമെന്നില്ല എന്ന ഗതികേടുകൊണ്ട്. ഇവിടെ അങ്ങനെയൊരു ഗതികേടില്ലല്ലോ. മലയാള സിനിമയുടെ കാര്യത്തിലെന്തിന് വളഞ്ഞു മൂക്കുപിടിക്കുന്നു എന്ന് ആരെങ്കിലും ചോദിച്ചാൽ എന്താണു മറുപടി?
ഇന്നു കേരളീയ മനസ്സിനെ പിടികൂടിയിരിക്കുന്ന ഭയത്തിെൻറ ചങ്ങലയുടെ സാഹചര്യത്തിൽ ഇൗ മണ്ണിൽ വസിക്കുന്ന മലയാളികളുടെ, വിശേഷിച്ചും ന്യൂനപക്ഷ സമുദായാംഗങ്ങളുടെ, നിശ്വാസത്തിെൻറ ചൂട് മലയാളിയാണെങ്കിലും താമസം മിക്കവാറും മറുനാട്ടിലായുള്ള ഒരുവനു ഗ്രഹിക്കാനായിക്കൊള്ളണമെന്നില്ല. ‘നൈനക്ക് പ്പഴും ഒരു മാറ്റവും ഇല്ലന്നേ!’ എന്ന് മൻസൂറിെൻറ ഉമ്മ ഫാത്തിബിയോട് അവരുടെ സഹോദരൻ കലന്തൻ ഹാജി പറയുന്നതിെൻറ വൈകാരികമായ ഉള്ളടക്കം ഇംഗ്ലീഷ് സബ് ടൈറ്റിലിൽ എങ്ങനെ സംവേദനം ചെയ്യപ്പെടാനാണ്. വിവർത്തനത്തിൽ ഇത്തരം ചോർച്ച സ്വാഭാവികമാണ്. ഇവിടെ പക്ഷേ, ഇങ്ങനെ സത്ത ചോർന്നുപോകുന്ന വിവർത്തനത്തിെൻറയും സബ്ടൈറ്റിലിെൻറയും ഇടേങ്കാൽ കൂടാതെത്തന്നെ ആവശ്യം ഭംഗിയായി നിറവേറ്റപ്പെടാവുന്നതല്ലേയുള്ളൂ.
പക്ഷപാതിത്വത്തെക്കുറിച്ചുള്ള പരാതികൾ ഒഴിവാക്കാൻ കുറുക്കുവഴി എന്ന നിലക്കാവാം ഫിലിം അവാർഡ് നിർണയത്തിനും മറ്റും ജൂറിയിൽ പുറത്തുനിന്നുള്ളവരെ ഉൾപ്പെടുത്തി തുടങ്ങിയത്. അത് പക്ഷേ, അർഹിക്കുന്നവർക്ക് അംഗീകാരം ലഭിക്കുന്നതിന് പരിമിതികൾ സൃഷ്ടിച്ചിരിക്കാമെന്നത് ആരും ഗൗനിക്കാതെ പോയോ? അല്ലെങ്കിലും തങ്ങളുടെ തീരുമാനങ്ങളുടെ ഗുണദോഷങ്ങൾ സംബന്ധിച്ച പ്രതികരണങ്ങൾക്ക് കൈയുംകെട്ടി മറുപടി പറയേണ്ടതില്ലാത്ത നിരുത്തരവാദപരമായ ജൂറി അംഗത്വംതന്നെ നീതിപൂർവകമായ വിധിനിർണയത്തിന് സുനിശ്ചിതമായ ഭീഷണിയല്ലേ?
ജൂറി ചെയർമാനെ മാത്രമായിരുന്നു ഇങ്ങെന മുമ്പ് ഇറക്കുമതി ചെയ്തിരുന്നത്. എന്നാൽ, ഇറക്കുമതി ഇപ്പോഴിതാ ജൂറിയുടെ ഭൂരിപക്ഷംതന്നെ അപഹരിക്കുന്ന അളവിലെത്തിയിരിക്കുന്നു. ചിത്രങ്ങൾ സബ്ടൈറ്റിലുകൾ നോക്കി മാത്രം പിന്തുടരുേമ്പാൾ ഉയർന്നുവരാവുന്ന സംശയങ്ങളുടെ പരിഹാരത്തിന് ഇതര ഭാഷാ അംഗങ്ങൾ മലയാളികളായ അംഗങ്ങളെ വിശ്വാസത്തിലെടുത്തുകൊള്ളണമെന്നില്ല. അവരെ വിശ്വാസമില്ലാത്തതുകൊണ്ടാണല്ലോ തങ്ങളെ ഇറക്കുമതി ചെയ്തതെന്ന ബോധം സ്വാഭാവികമായും ആഗതരെ നയിച്ചേക്കാം. പിന്നെയവർ സമീപിക്കുക തങ്ങളുടെ ആതിഥേയരായ അക്കാദമി ഭാരവാഹികളെതന്നെയാവാം. എല്ലാം ജൂറിയുടെ തീർപ്പ് എന്ന് ഭാരവാഹികൾ കൈയൊഴിയുന്ന വിധിനിർണയത്തിൽ അങ്ങനെ അവരുടെ ഇടപെടലുകൾക്ക് സ്വാഭാവികമായ വഴി ലഭ്യമാവുന്നു.
അതെന്തായാലും പരാശ്രയം കൂടാതെ സിനിമകൾ കണ്ട് അവയുടെ പോരിമയും പോരായ്മയും ശരിക്കും വിലയിരുത്താൻ കഴിയുന്ന മലയാളികളെതന്നെ കേരളത്തിെൻറ മേളയിലേക്ക് മലയാള ചിത്രങ്ങൾ തിരഞ്ഞെടുക്കാൻ (മറ്റു ഭാഷാചിത്രങ്ങൾ തിരഞ്ഞെടുക്കാനും) നിയോഗിക്കുകയാണെങ്കിൽ ഇടപെടൽ കൂടാതെയും യഥാർഥമായ ആവശ്യാനുസാരവും ദൗത്യം നിർവഹിക്കപ്പെടുമെന്ന് ജനങ്ങൾക്ക് ഉറപ്പിക്കാം.
അല്ലാത്തപക്ഷം, ‘വിശ്വാസപൂർവം മൻസൂർ’ പോലുള്ള ചിത്രങ്ങൾ െഎ.എഫ്.എഫ്.കെക്ക് അന്യമാവും. വർഗീയ കലാപത്തെ തുടർന്ന് മഹാനഗരത്തിൽനിന്ന് ജീവനുംകൊണ്ട് ഒാടിപ്പോന്ന ഒരമ്മക്കും മകൾക്കും തറവാട്ടിൽ അഭയം നൽകിയതിന് തീവ്രവാദിയെന്ന് മുദ്രകുത്തപ്പെടുകയും കൊടും പീഡനത്തിനിരയാവുകയും ചെയ്യുന്ന ഒരു ചെറുപ്പക്കാരെൻറ ദുരവസ്ഥയുടെ ആഖ്യാനത്തിലൂടെ ഭരണകൂട ഭീകരതയും അതിന് ന്യായീകരണം നൽകുന്ന പൊതുബോധവും സുഗ്രഹരീതിയിൽ ആവിഷ്കരിക്കുന്ന ഇൗ ചിത്രം ഇന്നത്തെ ഇന്ത്യനവസ്ഥയിൽ െഎ.എഫ്.എഫ്.കെയുടെ മത്സരവിഭാഗത്തിൽതന്നെ ഉൾപ്പെടുത്താൻ മേളയുടെ ഉത്തരവാദപ്പെട്ടവർക്ക് കഴിയേണ്ടതായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.