വോട്ടറുടെ മനസ്സും മോദിയുടെ പരിക്കും
text_fieldsലോക്സഭ തെരഞ്ഞെടുപ്പു പൂർത്തിയായി വരുന്നതിനിടയിൽ പൊതുവായി ഉയർന്നുകേൾക്കുന് ന ചില നിരീക്ഷണങ്ങളുണ്ട്. അത് ഇങ്ങനെയൊക്കെയാണ്: വോട്ടറുടെ മനസ്സ് വായിക്കാൻ പ്രയാ സം. തരംഗങ്ങളില്ലാത്ത തെരഞ്ഞെടുപ്പ്. അടിയൊഴുക്കുകളുണ്ട്. പ്രവചനവും അസാധ്യം. എന്നാ ൽ, ഇൗ വ്യാഖ്യാനങ്ങൾക്കപ്പുറം നിൽക്കുന്ന ചില യാഥാർഥ്യങ്ങളുണ്ട്. പ്രധാനമന്ത്രി നരേന് ദ്ര മോദി നയിക്കുന്ന ബി.ജെ.പിക്ക് ഇത്തവണ കേവല ഭൂരിപക്ഷം കിട്ടില്ല. പ്രതിപക്ഷത്തെ പ്രധാ ന കക്ഷിയായ കോൺഗ്രസ് നില മെച്ചപ്പെടുത്തും. രണ്ടിടത്തും ഇല്ലെന്നു പറയാവുന്നവരടക്ക ം പ്രാേദശിക കക്ഷികൾ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കും. ഇൗ പറഞ്ഞതിൽനിന്ന് വോട്ടറു ടെ മനസ്സ് വായിച്ചെടുക്കാൻ പ്രയാസമില്ല. അഞ്ചു വർഷമായി അധികാരത്തിലിരിക്കുന്ന നരേ ന്ദ്രമോദിക്കും ബി.ജെ.പിക്കും എതിരാണ് ബഹുഭൂരിപക്ഷത്തിെൻറ വികാരം. 2014ൽ 31 ശതമാനം വോട് ടുകൊണ്ടാണ് മോദി നയിച്ച ബി.ജെ.പി ഒറ്റക്ക് കേവല ഭൂരിപക്ഷം നേടിയത്. അതിലും താഴേക്കു പോ കുന്ന ഏതൊരു വോട്ടു ശതമാനവും ബി.ജെ.പിക്ക് ഏൽപിക്കുന്ന പരിക്കിെൻറ ആഴം എത്രയായിരി ക്കും എന്നതാണ് യഥാർഥത്തിൽ കണ്ടറിയേണ്ടത്. ചിതറി നിൽക്കുന്ന പ്രതിപക്ഷ പാർട്ടികൾ ബി. ജെ.പിക്കെതിരായ വികാരം എത്രത്തോളം ഒരുമിപ്പിച്ചെടുക്കും എന്നതാണ് പ്രധാനം.
മോദി സർക്കാറിനെതിരായ വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നതു കൊണ്ടാണ് കോൺഗ്രസിനും പ്രാദേശിക കക്ഷികൾക്കും നില മെച്ചപ്പെടുത്താൻ കഴിയുന്നത്. കഴിഞ്ഞ തവണത്തേതിൽനിന്ന് വ്യത്യസ്തമായി, മോദിയോടുള്ള താൽപര്യം കുറഞ്ഞുപോയതു വഴി അടിയൊഴുക്കുകളുടെ ഗതി മാറിയിട്ടുണ്ട്. അതുവഴി ആർക്കും കേവല ഭൂരിപക്ഷമില്ലാത്ത തൂക്കുസഭ വരുമെന്ന് ഉറപ്പായിരിക്കുന്നു. ഇൗ തൂക്കുസഭാന്തരീക്ഷത്തിൽ നിന്ന് ആരു നേട്ടമുണ്ടാക്കുമെന്ന പ്രവചനമാണ് യഥാർഥത്തിൽ പ്രയാസമായിത്തീരുന്നത്. മോദിസർക്കാറിനെതിരായ ജനവികാരം ഒരുമിപ്പിക്കാൻ ചിതറിനിൽക്കുന്ന പ്രതിപക്ഷത്തിന് കഴിഞ്ഞിെല്ലന്നത് യാഥാർഥ്യമാണ്. തെരഞ്ഞെടുപ്പിനു ശേഷം അവർക്ക് എത്രത്തോളം ഒന്നിച്ചു നിൽക്കാൻ സാധിക്കും എന്നതാണ് ഇനിയങ്ങോട്ട് പ്രധാന ചോദ്യമായി മാറുന്നത്. അവസാന ഫലവും പുറത്തുവന്നു കഴിയുേമ്പാൾ കരുത്തന്മാരായി മാറുന്ന പ്രാദേശിക കക്ഷികൾ ഏതു പക്ഷത്തേക്ക് ചായുമെന്ന് ഉറപ്പിക്കാനാവില്ല. അതുകൊണ്ട്, ജനവിധി എന്തായിരുന്നാലും രാഷ്ട്രീയ ചതുരംഗപ്പലകയിലെ കരുക്കൾ വേണ്ടവിധം നീക്കാൻ വിരുതുള്ളവർ അടുത്ത സർക്കാറുണ്ടാക്കും.
ഞായറാഴ്ചത്തെ വോെട്ടടുപ്പും പിന്നിട്ട് അവസാനഘട്ടത്തിലേക്ക് വോെട്ടടുപ്പു നീങ്ങുേമ്പാൾ സർക്കാർ രൂപവത്കരണത്തിെൻറ വിവിധ സാധ്യതകളാണ് തെളിഞ്ഞുനിൽക്കുന്നത്. ഏതൊക്കെയാണ് ആ സാധ്യതകൾ?
1. ബി.ജെ.പിയും സഖ്യകക്ഷികളും കൂടി കേവല ഭൂരിപക്ഷം നേടിയില്ലെങ്കിൽ, ആ ചേരിയിലേക്ക് മറ്റു ചില പ്രാദേശിക കക്ഷികളെക്കൂടി വലിച്ചടുപ്പിച്ച് ഭൂരിപക്ഷം തികക്കുക. 2. നിലവിലുള്ള എം.പിമാരുടെ എണ്ണം മൂന്നിരട്ടി വർധിപ്പിച്ചാൽ പോലും 150 സീറ്റ് തികയില്ലാത്ത കോൺഗ്രസിനെ നിലവിലുള്ള സഖ്യകക്ഷികൾക്കു പുറമെ കൂടുതൽ പാർട്ടികൾ പിന്തുണച്ച് കേവല ഭൂരിപക്ഷത്തിന് വേണ്ട 272 സീറ്റിലേക്ക് എത്തിക്കുക. 3. പ്രാദേശിക കക്ഷികൾ നിർണായകമായി മാറിയിരിക്കുന്ന തെരഞ്ഞെടുപ്പിൽ, അവരുടെ നേതൃത്വത്തിൽ ബദൽസർക്കാർ വരുന്നതിന് ഒന്നുകിൽ കോൺഗ്രസോ, അതല്ലെങ്കിൽ ബി.ജെ.പിയോ പിന്തുണ നൽകുക.
ഇൗ മൂന്ന് സാധ്യതകൾക്കുള്ളിൽ വേറെ ഉൾപിരിവുകളും ഉണ്ടായെന്നു വരാം. മോദി മാറിനിന്നുകൊണ്ട് ബി.ജെ.പി വീണ്ടും അധികാരത്തിൽ വരുന്നതിന് കൂടുതൽ സഖ്യകക്ഷികളുടെ പിന്തുണ സമ്പാദിക്കാൻ ശ്രമിക്കുന്നതാണ് അത്തരത്തിലുള്ള ഒരു സാധ്യത. കോൺഗ്രസ് 200നടുത്ത് സീറ്റിലേക്ക് എത്തിയില്ലെങ്കിൽ, 2004ന് സമാനമായി മറ്റൊരു മൻമോഹൻ സിങ്ങിനെ മുൻനിർത്തി കോൺഗ്രസിെൻറ നേതൃത്വത്തിൽ സർക്കാർ ഉണ്ടായെന്നു വരാം. മമത ബാനർജി, മായാവതി എന്നിങ്ങനെ പ്രാദേശിക കക്ഷി നേതാക്കളിലൊരാളെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ച് ബി.ജെ.പി വിരുദ്ധ ചേരിയുടെ സർക്കാർ ഉണ്ടാക്കാൻ അവസരങ്ങളുണ്ട്. ഭരണം കൈവിട്ടു പോയാൽകൂടി ഒരു പ്രാേദശിക സഖ്യകക്ഷി നേതാവിന് പ്രധാനമന്ത്രിക്കസേര വെച്ചുനീട്ടിക്കൊണ്ട്, നിലവിലെ പ്രമുഖ പ്രതിപക്ഷ പാർട്ടികൾ അധികാരത്തിൽ വരുന്നതു തടയുകയെന്ന സാധ്യത ബി.ജെ.പിക്കും വേണമെങ്കിൽ പരീക്ഷിക്കാം.
ഇൗ സാധ്യതകൾക്ക് നടുവിലാണ് തെരഞ്ഞെടുപ്പിനു ശേഷം രാഷ്ട്രപതി ഭവൻ നിർണായകമായി തീരുന്നത്. ഏതെങ്കിലും കക്ഷിക്കോ, തെരഞ്ഞെടുപ്പിനു മുമ്പത്തെ സഖ്യത്തിനോ കേവലഭൂരിപക്ഷം കിട്ടാത്ത ചുറ്റുപാടിൽ മന്ത്രിസഭ രൂപവത്കരിക്കാൻ രാഷ്്ട്രപതി ആരെയാണ് ആദ്യം ക്ഷണിക്കേണ്ടത്? ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സർക്കാറുണ്ടാക്കാൻ ക്ഷണിക്കാം. നിലവിലെ സാധ്യതകൾ അനുസരിച്ച്, കേവല ഭൂരിപക്ഷം കിട്ടിയില്ലെങ്കിൽകൂടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷ ബി.ജെ.പിക്കുണ്ട്. സർക്കാറുണ്ടാക്കാൻ രാഷ്ട്രപതി ക്ഷണിക്കുന്ന മുറക്ക് നിലവിലെ എൻ.ഡി.എ വിപുലപ്പെടുത്താനോ പുറംപിന്തുണ നൽകാനോ പാകത്തിൽ കൂടുതൽ പാർട്ടികളെ സ്വാധീനിക്കാമെന്ന കണക്കുകൂട്ടലും അവർക്കുണ്ട്. സർക്കാറുണ്ടാക്കാൻ രാഷ്ട്രപതിയുടെ ക്ഷണം കിട്ടിയാൽ സമ്മർദ, സ്വാധീനങ്ങൾ കൊണ്ടുള്ള വശത്താക്കൽ എളുപ്പമായിത്തീരും.
ബി.ജെ.പിയാണ് വീണ്ടും അധികാരത്തിൽ വരാൻ പോകുന്നതെന്നു കണ്ടാൽ ജഗൻമോഹൻ റെഡ്ഡിയുടെ വൈ.എസ്.ആർ കോൺഗ്രസ്, ചന്ദ്രശേഖര റാവുവിെൻറ തെലങ്കാന രാഷ്ട്രസമിതി, നവീൻ പട്നായിക്കിെൻറ ബി.ജെ.ഡി തുടങ്ങിയവ അകത്തു കയറിയോ, പുറത്തുനിന്നോ പിന്തുണച്ചെന്നു വരാം. യു.പിയിൽനിന്നും, കോൺഗ്രസുമായി നേർക്കുനേർ പോരാട്ടം നടക്കുന്ന മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, ഛത്തിസ്ഗഢ് എന്നിവിടങ്ങളിൽനിന്നും മഹാരാഷ്്ട്രയിൽനിന്നും ബി.ജെ.പിക്ക് വലിയ സീറ്റുചോർച്ച ഉണ്ടായേക്കും. അതുവഴിയുള്ള പോരായ്മ മേൽപറഞ്ഞ വിധം ചില പാർട്ടികളെ വശത്താക്കി മറികടക്കാനാണ് സ്വാഭാവികമായും ബി.ജെ.പി ശ്രമിക്കുക. കോൺഗ്രസ് രക്തം സിരകളിലോടുന്ന ജഗൻ ബി.ജെ.പി പാളയത്തിലെത്താതിരിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നത് മറുപുറം.
ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുമെന്ന് ഉറപ്പിക്കാവുന്ന ബി.ജെ.പിയെ ആദ്യം മന്ത്രിസഭ രൂപവത്കരിക്കാൻ രാഷ്ട്രപതി ക്ഷണിച്ചേക്കുമെന്ന തിരിച്ചറിവ് പ്രതിപക്ഷ നിരയിലുണ്ട്. അത് മറികടക്കാനുള്ള വഴികൾ ഒന്നിച്ചിരുന്ന് ചർച്ചചെയ്യാനുള്ള പുറപ്പാടിലാണ് അവർ. ഏറ്റവും വലിയ ഒറ്റക്കക്ഷിയെയല്ല, കേവല ഭൂരിപക്ഷത്തിന് ആവശ്യമായത്ര പിന്തുണക്കത്ത് ഹാജരാക്കുന്നവരെ മന്ത്രിസഭ രൂപവത്കരിക്കാൻ ക്ഷണിക്കണമെന്നും അതിന് സാവകാശം നൽകണമെന്നും രാഷ്ട്രപതിയോട് മുൻകൂർ ആവശ്യപ്പെടണമെന്ന ചർച്ച പ്രതിപക്ഷ ചേരിയിൽ നടക്കുന്നുണ്ട്. ചന്ദ്രബാബു നായിഡു, മമത ബാനർജി തുടങ്ങിയവർക്കിടയിൽ നടക്കുന്ന ചർച്ചകൾ ഇൗ വഴിക്കാണ്. അപ്പോൾ പോലും ബി.ജെ.പി വാഴിച്ച രാഷ്ട്രപതി എങ്ങോട്ടു ചായുമെന്ന് മിക്കവാറും ഉറപ്പിക്കാം.
ഫലത്തിൽ 200നടുത്ത സീറ്റ് ബി.ജെ.പിക്കും നിലവിലെ സഖ്യകക്ഷികൾക്കും കൂടിയുണ്ടെങ്കിൽ, കളം മറ്റാർക്കും വിട്ടുകൊടുക്കാതെ രണ്ടാമൂഴത്തിന് അവർ പരമാവധി ശ്രമിക്കും. ബി.ജെ.പിക്കും സഖ്യകക്ഷികൾക്കും കൂടിയുള്ള സീറ്റ് 200ലും താഴെ പോകുന്ന ഘട്ടത്തിലാണ്, അംഗസംഖ്യയുടെ ബലത്തിൽ കോൺഗ്രസിനോ, ബദൽചേരിക്കോ സർക്കാർ രൂപവത്കരണത്തിന് സാധ്യത തെളിയുന്നത്. കോൺഗ്രസ് നേതാവ് നയിക്കുന്ന സർക്കാറുണ്ടാക്കാൻ പാകത്തിൽ പിന്തുണ സമാഹരിക്കാൻ കോൺഗ്രസിനു കഴിഞ്ഞില്ലെങ്കിൽപ്പോലും, ബി.ജെ.പി അധികാരത്തിൽ വരുന്നതു തടയാൻ കർണാടക മാതൃകയിൽ ബദൽചേരിയെ പിന്തുണക്കുന്നതിനുവരെ കോൺഗ്രസ് തയാറായെന്നു വരും. ബി.ജെ.പിയുടെ പ്രകടനം വല്ലാതെ മോശമായാൽ എൻ.ഡി.എ സഖ്യത്തിൽനിന്ന് ഇറങ്ങി, പുതിയ അധികാര സമവാക്യങ്ങളിലേക്ക് ചുവടുവെക്കാൻ ഇന്ന് ബി.ജെ.പിക്കൊപ്പമുള്ള സഖ്യകക്ഷികളിൽ ചിലർ തയാറായെന്നും വരും. അങ്ങനെ വിപുലമായ സാധ്യതകളുടെ കാൻവാസാണ് ഇപ്പോൾ ദേശീയ രാഷ്ട്രീയം.
തങ്ങൾക്കൊപ്പമെന്ന് കോൺഗ്രസിനോ ബി.ജെ.പിക്കോ പറയാൻ കഴിയാത്ത പ്രമുഖ പാർട്ടികൾ പലതാണ്. മമത ബാനർജി (തൃണമൂൽ കോൺഗ്രസ്), മായാവതി (ബി.എസ്.പി), അഖിലേഷ് യാദവ് (സമാജ്വാദി പാർട്ടി), ജഗൻമോഹൻ റെഡ്ഡി (ൈവ.എസ്.ആർ കോൺഗ്രസ്), നവീൻ പട്നായിക് (ബിജു ജനതാദൾ), അരവിന്ദ് കെജ്രിവാൾ (ആം ആദ്മി പാർട്ടി), ചന്ദ്രശേഖര റാവു (തെലങ്കാന രാഷ്ട്ര സമിതി) എന്നിവരുടെയും ഇടതുപാർട്ടികളുടെയും നിലപാടുകൾ പുതിയ സർക്കാർ രൂപവത്കരണത്തിൽ നിർണായകമായിരിക്കും. രാഷ്ട്രീയ ലോക്ദൾ, ഇന്ത്യൻ നാഷനൽ ലോക്ദൾ, എ.െഎ.യു.ഡി.എഫ്, അമ്മ മക്കൾ കക്ഷി, ജനസേന തുടങ്ങി ചെറുകക്ഷികളെയും അവഗണിക്കാൻ കഴിയില്ല. ബി.ജെ.പി വീഴുന്നുവെന്ന് കണ്ടാൽ, കോൺഗ്രസിന് അവസരം കൊടുക്കാതെ സ്വന്തം സാധ്യതകൾ തേടാൻ മമതയും മായാവതിയുമൊക്കെ മുന്നിട്ടിറങ്ങിയെന്നു വരും. അത്തരമൊരു ഘട്ടത്തിൽ ബി.ജെ.പിക്കൊപ്പമുള്ള രാംവിലാസ് പാസ്വാൻ (എൽ.ജെ.പി), നിതീഷ്കുമാർ (ജനതാദൾ^യു), കോൺഗ്രസിനൊപ്പമുള്ള ശരത്പവാർ (എൻ.സി.പി), എം.കെ സ്റ്റാലിൻ (ഡി.എം.കെ), ദേവഗൗഡ (ജനതാദൾ^എസ്) തുടങ്ങിയവർക്ക് ചാഞ്ചാട്ടങ്ങൾ ഉണ്ടാകുമോ എന്നത് കണ്ടറിയേണ്ട കാര്യം.
അതൊക്കെയും ജനവിധിക്ക് ശേഷമുള്ള പാർട്ടിവിധികളുടെ കാര്യമാണ്. എന്നാൽ അഞ്ചുവർഷം കൊണ്ട് മോദിസർക്കാർ ജനത്തെ എത്രമേൽ മടുപ്പിച്ചുവെന്ന യാഥാർഥ്യമാണ് പ്രചാരണം ഏഴാംഘട്ടത്തിലേക്ക് കേന്ദ്രീകരിക്കുേമ്പാൾ കൂടുതൽ വ്യക്തമായി വരുന്നത്. ഭരണത്തോടുള്ള അമർഷം പേറുന്നവരാണ് ശരാശരി വോട്ടർമാർ. തീവ്രദേശീയതയുടെയും വർഗീയതയുടെയും പ്രചാരണ കോലാഹലങ്ങൾ അവരെ മൗനത്തിലാക്കിയിട്ടുണ്ടാകാമെന്നു മാത്രം. ഇൗ അമർഷം സമാഹരിച്ചെടുക്കാനുള്ള െഎക്യപദ്ധതി മോദിയെ പുറത്താക്കണമെന്ന് ആഗ്രഹിക്കുന്ന പ്രതിപക്ഷ പാർട്ടികൾക്ക് ഇല്ലാതെ പോയി എന്നതാണ് പിന്നെയും പിടിച്ചുനിൽക്കാൻ ബി.ജെ.പിക്ക് പഴുതുനൽകുന്നത്.
ഒറ്റക്കൊറ്റക്ക് നോക്കിയാൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി, ബി.എസ്.പി നേതാവ് മായാവതി, സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് തുടങ്ങിയവർ ഇൗ തെരഞ്ഞെടുപ്പിൽ നടത്തിയത് അത്യധ്വാനമാണ്.
എന്നാൽ, വള്ളിക്കൊട്ടയിൽ വെള്ളം കോരുകയല്ല തങ്ങൾ ചെയ്യുന്നതെന്ന് ഉറപ്പുവരുത്താൻ അവർക്ക് കഴിഞ്ഞില്ല. തെരഞ്ഞെടുപ്പിൽ മോദി കാലിടറിയാലും പിടിച്ചുനിന്നാലും ഇത് യാഥാർഥ്യമാണ്. 21 പാർട്ടികൾ മാസങ്ങൾക്കു മുമ്പ് കാണിച്ച െഎക്യം തെരഞ്ഞെടുപ്പു നേരത്ത് കണ്ടില്ല. െഎക്യത്തേക്കാൾ, സ്വന്തം കരുത്താണ് എല്ലാവർക്കും പ്രധാനമായി മാറിയത്. പ്രതിപക്ഷത്തിെൻറ ദൗർബല്യങ്ങൾ മോദിയെ എത്രത്തോളം പിടിച്ചുനിർത്തിയെന്നു കൂടിയാണ് 23ന് വോെട്ടണ്ണുേമ്പാൾ തെളിയുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.