വെള്ളപ്പൊക്കത്തിൽ നെഞ്ചിടിപ്പോടെ നെല്ലറ...
text_fieldsചെറുകാലിക്കായലിന് സമീപമാണ് ആറുപങ്ക് പാടശേഖരം. കുട്ടനാടൻ പാടങ്ങളിലെ ഏറ്റവും സമൃദ്ധമായ ഇടങ്ങളിലൊന്ന്. കായലിെൻറ ഒാരത്ത് നിറയെ കർഷകരുടെ വീടുകളാണ്. ഉമ്പിക്കാരം വീട്ടിൽ കമലാക്ഷിയമ്മക്ക് വയസ്സ് 99. കർക്കടകപ്പെയ്ത്തുകൾ ഇൗ കാലത്തിനിടക്ക് ഒരുപാട് കണ്ടിട്ടുണ്ട്. ഇക്കുറി കമലാക്ഷിയമ്മ ഒന്ന് ആടിയുലഞ്ഞുപോയി. അവർ മാത്രമല്ല, കുട്ടനാട് മുഴുവൻ. ജൂലൈ 16ന് തുടങ്ങിയ തോരാമഴ കുട്ടനാടിനെ ആകെ നക്കിത്തുടച്ചാണ് തിങ്കളാഴ്ച ഭാഗികമായെങ്കിലും പെയ്െതാഴിഞ്ഞത്.
ദ്വീപെന്നുപോലും ഇൗ നാടിനെ പറയാനാകില്ല. കമലാക്ഷിയമ്മ ഇളയ മകനൊപ്പമാണ് താമസം. ആദ്യമഴയിൽതന്നെ താമസിക്കുന്ന വീട് വെള്ളത്തിനടിയിലായി. അടുത്തുള്ള സഹോദരൻ കുതുകറച്ചിറ രവീന്ദ്രെൻറ വീട്ടിൽ അഭയം തേടി. ഉയരത്തിൽ തൂണുകൾ സ്ഥാപിച്ച ആ വീട് മാത്രമാണ് അവിടെ െവള്ളത്തിൽ നിന്ന് ഉയർന്ന് നിൽക്കുന്നത്. പ്രദേശെത്ത 25ലധികം കുടുംബങ്ങൾ ഇൗ വീട്ടിൽ കഴിയുന്നു. വെള്ളമിറങ്ങി എന്ന് വീട്ടിൽ പോകാനാകുമെന്ന ആശങ്കയിലാണ് അവർ.
സങ്കടപ്പെയ്ത്ത്...
നെഹ്റു ട്രോഫി വള്ളംകളിയിൽ 12 തവണ വിജയം നേടിയ യു.ബി.സി കൈനകരിയുടെ അമരക്കാരനാണ് തൊമ്മിച്ചായൻ. 86 വയസ്സായി. ഇന്നും സ്വന്തമായി കൃഷി െചയ്യുന്നയാൾ. െവള്ളപ്പൊക്കവും മടവീഴ്ചയും തൊമ്മിച്ചായെൻറ വീട് മുഴുവൻ ചളിവെള്ളത്തിനടിയിലാക്കി. കൃഷി നശിച്ചു. ഭാര്യയെ ബന്ധുവീട്ടിലാക്കി തനിച്ചിരിപ്പാണ് തൊമ്മിച്ചായൻ വെള്ളം ഇറങ്ങിപ്പോകുന്നതും കാത്ത്. വിത്തുവിതച്ച് ഇടപ്പരുവമായാലേ ഇൻഷുർ െചയ്യാനാകൂ. വിതച്ച് ദിവസങ്ങൾ മാത്രമായ പാടം മഴവെള്ളം വിഴുങ്ങിയതിെൻറ വിങ്ങലിൽനിന്ന് ഇനിയും തൊമ്മിച്ചായൻ മുക്തനായിട്ടില്ല. ഇങ്ങനെ അറുതിയില്ലാത്ത ദുരിതമഴയിൽ പെയ്െതാഴുകുകയാണ് കുട്ടനാട്ടിലെ ഒാരോ കർഷകനും.
പെരുംെവള്ളപ്പൊക്കം
കേരളം കണ്ട ഏറ്റവും വലിയ െവള്ളപ്പൊക്കത്തിൽ സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടായത് ആലപ്പുഴക്കാണ്. 17,594 കുടുംബങ്ങളെ മഴയും വെള്ളപ്പൊക്കവും ബാധിച്ചു. ഏഴ് ജീവൻ നഷ്ടമായി. 1202 ഹെക്ടറിലെ കൃഷി നശിച്ചു. 225 കോടിയുടെ കൃഷിനാശം ഉണ്ടായി. ഏകദേശകണക്കാണിത്. വെള്ളം പിൻവലിഞ്ഞശേഷമേ യഥാർഥ ചിത്രം പുറത്തുവരൂ. ആയിരക്കണക്കിന് വീടുകളാണ് െവള്ളത്തിൽ. 30ലധികം ബണ്ടുകളാണ് തകർന്നത്. മഴ പെയ്തുതുടങ്ങിയ ദിവസംതന്നെ കുട്ടനാട്ടിൽ രൂക്ഷമായ വെള്ളപ്പൊക്കമായിരുന്നു. മടവീഴ്ചകൂടി ആയതോടെ വീടുകൾ വെള്ളത്തിനടിയിലായി.
ആദ്യദിവസങ്ങളിൽ പത്തും പന്ത്രണ്ടും വയസ്സുള്ളവർ വരെ വെള്ളത്തിലിറങ്ങിയാണ് മടകൾ അടച്ചത്. റോഡുകളിലും ഉയർന്ന സ്ഥലങ്ങളിലും ഉള്ള ഭക്ഷണവിതരണ കേന്ദ്രങ്ങളിൽനിന്ന് വിശപ്പകറ്റി പൂർണമായും മുങ്ങാത്ത വീടുകളുടെ ടെറസുകളിലാണ് പലരും താമസം. വളർത്തുമൃഗങ്ങളുടെ അവസ്ഥയാണ് ഏറെ സങ്കടം. നിരവധി പശുക്കളെ കരക്കെത്തിച്ചു. കോഴികൾ മരക്കൊമ്പുകളിൽ അഭയംതേടി. കുട്ടമംഗലം തോടിെൻറ ഒാരത്ത് താമസിക്കുന്നവരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. ഇവിടുത്തെ 253 വീട് പൂർണമായും വെള്ളത്തിലായി. 212 കൃഷിക്കാരുടെ 367.4 ഏക്കർ കൃഷി നശിച്ചു.
വിഷം തീണ്ടാം...
ഇരമ്പിയെത്തുന്ന വെള്ളത്തിൽ ഒലിച്ചുപോകാതെ നോക്കാം. പക്ഷേ, വിഷപ്പാമ്പുകളെ എന്തുചെയ്യും . തിങ്കളാഴ്ച കുട്ടമംഗലം ചിറയിൽവീട്ടിൽ ഭാസ്കരൻ പായ വിരിച്ചപ്പോൾ അതിൽ ചുരുണ്ടിരുന്നത് മൂന്ന് പാമ്പാണ്. മിക്ക സ്ഥലങ്ങളിലും പാമ്പുകൾ ഒഴുകിനടക്കുന്നത് കാണാം. പാമ്പ് കടിച്ചാൽ ചികിത്സക്കുപോലും കഴിയാത്ത അവസ്ഥയിലാണ് ഇവർ. അർബുദ രോഗികളുടെ ചികിത്സ മുടങ്ങി. നിരന്തരം നനഞ്ഞ് പലരുടെയും കാലുകളിൽ വ്രണങ്ങൾ വന്നുതുടങ്ങി. ജലജന്യരോഗങ്ങൾ പടരാനുള്ള സാധ്യത ഏറെയാണ്. കഴുത്തറ്റം വെള്ളത്തിലെങ്കിലും ദാഹത്തിന് ഒരിറക്ക് വെള്ളം കിട്ടാനില്ലാത്ത അവസ്ഥ വേറെ.
ചമ്പക്കുളം പഞ്ചായത്തിലെ െഎ. എച്ച്.ഡി.പി കോളനിവാസികൾ ദുരിതത്തിലാണ്. 40 പട്ടികജാതി വീടുകൾ അടക്കം 50 വീടാണ് ഉള്ളത്. മുഴുവൻ വീടും വെള്ളത്തിൽ മുങ്ങി. അടുത്തുള്ള സാമൂഹിക ആരോഗ്യ കേന്ദ്രത്തിലായിരുന്നു രണ്ടുദിവസം. കുറച്ച് വെള്ളമിറങ്ങിയപ്പോൾ എല്ലാവരും വീടുകളിലേക്ക് മടങ്ങി. െവള്ളമിറങ്ങിയ ഇടങ്ങളിലെല്ലാം വൻ ചളിക്കെട്ടാണ്. പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാനാണ് ഏറെ ബുദ്ധിമുട്ട്. പലരും പ്രയാസമോർത്ത് ഭക്ഷണം ഒരു നേരമാക്കി. സെപ്റ്റിക് ടാങ്കുകൾ തകർന്നതിനാൽ രോഗഭീതിയിലാണ് നാട്. പാടശേഖരത്തെ വെള്ളക്കെട്ട് പമ്പ് ചെയ്ത് ഒഴുക്കിയെങ്കിലേ വെള്ളക്കെട്ടിന് ശമനം ഉണ്ടാകൂ എന്ന് സാമൂഹികപ്രവർത്തകൻ രഞ്ജിത്ത് പറയുന്നു. കുട്ടനാട് പാക്കേജിലെ ഒന്നാംഘട്ടം നടപ്പാക്കിയതിലെ അപാകതയാണ് വെള്ളപ്പൊക്കത്തിന് കാരണെമന്ന് കൃഷിക്കാർതന്നെ പറയുന്നു.
നാശനഷ്ട കണക്ക്
- ക്യാമ്പുകൾ -292
- ദുരിതബാധിതർ -70,102
- മരണം -ഏഴ്
- കൃഷിനാശം -225 കോടി
- മറ്റ് നാശനഷ്ടം -17.69 കോടി
- തകർന്ന വീടുകൾ -11
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.