കണ്ണൂർ വീണ്ടും കൊലക്കളമാകുേമ്പാൾ സംഭവിക്കുന്നത്
text_fieldsഇടവേളക്കുശേഷം കണ്ണൂർ കൊലപാതകരാഷ്ട്രീയത്തിെൻറ കണ്ണീർചാലുകളിലേക്ക് തിരിച്ചുനടക്കുകയാണോ? പാനൂർ പെരിങ്ങത്തൂർ മുക്കിൽപീടികയിൽ മുസ്ലിംലീഗ് പ്രവർത്തകൻ മൻസൂറിെൻറ െകാല ഇത്തരമൊരു ആശങ്കയാണ് ഉയർത്തുന്നത്. തുടർക്കൊലകളുടെ കഥ ഏറെ പറയാനുള്ള കണ്ണൂർ കഴിഞ്ഞ കുറച്ചുനാൾ ശാന്തമായിരുന്നു. 2019ൽ കണ്ണൂരിെൻറ കലണ്ടറിൽ രാഷ്ട്രീയ കൊലയുടെ കോളം കാലിയാണ്. 2020 ൽ ഒന്നുണ്ടായി. മുക്കിൽപ്പീടികയിൽ മൻസൂറിെൻറ െകാലപാതകം ഈ വർഷം ആദ്യത്തേതാണ്. 2016ൽ ആറു പേരാണ് കണ്ണൂരിൽ രാഷ്ട്രീയ എതിരാളികളാൽ അരിഞ്ഞു വീഴ്ത്തപ്പെട്ടത്. 2017ൽ രാഷ്ട്രീയകൊലയുടെ എണ്ണം അഞ്ചും 2018ൽ നാലും ആയിരുന്നു. രാഷ്ട്രീയ എതിരാളികൾ കൊലക്കത്തി താഴെവെച്ച 2019നു ശേഷം വീണ്ടും രാഷ്ട്രീയകൊലയുടെ കളത്തിൽ അക്കങ്ങൾ നിറയുേമ്പാൾ പക്ഷേ, കാതലായ ചില മാറ്റങ്ങളുണ്ട്.
കോൺ–സി.പി.എമ്മിൽ തുടങ്ങി
കാവിയും ചുവപ്പും തമ്മിലേക്ക്
കണ്ണൂരിെൻറ കലാപരാഷ്ട്രീയ ചരിത്രമെടുത്താൽ അതിൽ ഒരു വശത്ത് സി.പി.എമ്മുണ്ട്. കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉദയം തല്ലിക്കെടുത്താൻ ശ്രമിച്ച കോൺഗ്രസിനോട് പൊരുതിത്തന്നെയാണ് പാർട്ടി കണ്ണൂരിെൻറ മണ്ണിൽ ചെങ്കൊടി നാട്ടിയത്. അതുകൊണ്ട് ആദ്യകാല രാഷ്ട്രീയസംഘർഷം കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടിയും തമ്മിലുള്ളതാണ്. അങ്ങനെ കണ്ണൂരിൽ സ്ഥാപിക്കപ്പെട്ട കമ്യൂണിസ്റ്റ് പാർട്ടി ഗ്രാമങ്ങളിൽ സംഘ്പരിവാറിെൻറ കാവിക്കൊടി പ്രത്യക്ഷപ്പെട്ടുതുടങ്ങിയതോടെ സ്വാഭാവികമായും രാഷ്ട്രീയ സംഘർഷം ചുവപ്പും കാവിയും തമ്മിലായി. അങ്ങനെ സി.പി.എമ്മിനും ആർ.എസ്.എസിനുമിടയിൽ കൊണ്ടും കൊടുത്തും മുന്നോട്ടുപോയ കൊലപാതക അങ്കം മറ്റൊരു ദിശയിലേക്ക് തിരിയുന്നതിെൻറ സൂചനകളാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളിൽ കാണുന്നത്.
2018 ജനുവരി 19ന് ആർ.എസ്.എസുകാരനായ ശ്യാമപ്രസാദിനെ കൊമ്മേരിയിൽ വെച്ച് എസ്.ഡി.പി.ഐക്കാർ കൊലപ്പെടുത്തി. 2019 ഫെബ്രുവരിയിലാണ് മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ സി.പി.എമ്മുകാർ വെട്ടിക്കൊന്നത്. 2020 െസപ്റ്റംബർ 20ന് കണ്ണവത്ത് എസ്.ഡി.പി.ഐ പ്രവർത്തകൻ സലാഹുദ്ദീനെ ആർ.എസ്.എസുകാർ കൊന്നു. ശേഷമുണ്ടായ രാഷ്ട്രീയ കൊലയാണ് മുക്കിൽപീടികയിലെ മുസ്ലിംലീഗ് പ്രവർത്തകൻ മൻസൂറിെൻറത്. അതിൽ പ്രതിസ്ഥാനത്ത് സി.പി.എമ്മുകാരാണ്. ഈ പട്ടികയിൽ 2018 മുതൽ ഇങ്ങോട്ടുള്ള കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം പരിശോധിച്ചാൽ അത് മുഖ്യമായും സി.പി.എമ്മും ആർ.എസ്.എസും തമ്മിലല്ല. മറിച്ച് സി.പി.എമ്മും മുസ്ലിംലീഗും, സി.പി.എമ്മും കോൺഗ്രസും, ആർ.എസ്.എസും എസ്.ഡി.പി.ഐയും എന്ന നിലയിലേക്ക് മാറുകയാണ്. 2018 മേയ് ഏഴിന് മാഹി പള്ളൂരിൽ സി.പി.എമ്മുകാരൻ കണ്ണിപ്പൊയിൽ ബാബുവിനെ ആർ.എസ്.എസുകാർ കൊന്നതും അന്നേ ദിവസം ബി.ജെ.പി പ്രവർത്തകൻ കെ.പി. ഷമേജിനെ കൊന്ന് സി.പി.എമ്മുകാർ തിരിച്ചടിച്ചതും മാത്രമാണ് ഇതിന് അപവാദം.
ശ്രീ എമ്മിെൻറ ഇടപെടലിനു ശേഷം
കണ്ണൂരിലെ രാഷ്ട്രീയ സംഘർഷം അവസാനിപ്പിക്കാൻ യോഗാചാര്യൻ ശ്രീ എമ്മിെൻറ നേതൃത്വത്തിൽ സി.പി.എമ്മിെൻറയും ആർ.എസ്.എസിെൻറയും തലമൂത്ത നേതാക്കൾ ഒരു മേശക്ക് ചുറ്റുമിരുന്നത് 2016കാലത്താണ്. അതിനുശേഷമുള്ള ഒരു മാറ്റം കൂടിയാണിത്. ആർ.എസ്.എസ് പ്രാന്തകാര്യവാഹക് ഗോപാലൻ കുട്ടി മാഷും മുഖ്യമന്ത്രി പിണറായി വിജയനും ആദ്യം തിരുവനന്തപുരത്തും പിന്നീട് കണ്ണൂരും നടത്തിയ രഹസ്യ ചർച്ചകൾ ഈയിടെയാണ് പുറത്തുവന്നത്. കണ്ണൂരിലെ സംഘർഷം അവസാനിപ്പിക്കുന്നതിനായി നടന്ന സി.പി.എം-ആർ.എസ്.
എസ് ഉഭയകക്ഷി ചർച്ചയും നേതാക്കൾ തമ്മിലുള്ള 'ഹോട്ട്ലൈൻ' ബന്ധങ്ങളും താഴെത്തട്ടിലടക്കം ഉണ്ടായിരുന്നുെവന്ന് ബന്ധപ്പെട്ടവർ സമ്മതിച്ചതുമാണ്.
പ്രശ്നമുണ്ടാകുേമ്പാൾ പരസ്പരം സംസാരിക്കാൻ പ്രത്യേകം നേതാക്കളെവരെ പ്രാദേശിക തലത്തിൽ ഇരുപാർട്ടികളും ചുമതലപ്പെടുത്തിയിരുന്നു. ശ്രീ എമ്മിെൻറ മാധ്യസ്ഥ്യ ചർച്ചക്കുശേഷവും കണ്ണൂരിൽ പാർട്ടി ഗ്രാമങ്ങളിൽ സി.പി.എം-ആർ.എസ്.എസ് ഉരസലുകൾ പലപ്പോഴായി ഉണ്ടായി. അത് വലുതായി കൊലപാതകത്തിലേക്ക് നയിക്കാതിരിക്കുന്നതിൽ നേതാക്കൾ തമ്മിൽ അപ്പപ്പോൾ നടത്തിയ ചർച്ച ഫലം ചെയ്തിട്ടുണ്ട്. പൊലീസ് അധികാരികൾ പോലും ഇക്കാര്യം സമ്മതിക്കുന്നുണ്ട്. അങ്ങനെ പിടിച്ചുനിർത്തപ്പെട്ട അക്രമം ഇപ്പോൾ മറ്റൊരു ദിശയിലേക്ക് തിരിയുന്നത്, മുമ്പത്തേക്കാൾ വലിയ അപകടനിലയിലാണ്. കാരണം, കഴിഞ്ഞകാല സംഘർഷങ്ങൾക്ക് രാഷ്ട്രീയ നിറം മാത്രമായിരുന്നുവെങ്കിൽ ഇപ്പോൾ അത് മറ്റു പലതുമായി മാറുന്നതിെൻറ ആശങ്കകളാണ് ഉയരുന്നത്. മൻസൂർ വധത്തിനു തൊട്ടുപിന്നാലെ സമൂഹ മാധ്യമങ്ങളിൽ നടന്ന പ്രചാരണം അതിെൻറ സൂചനയാണ്.
രാഷ്ട്രീയം നിറം മാറുന്നുവോ?
മുക്കിൽപീടികയിൽ കൊല്ലപ്പെട്ട മൻസൂർ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എ.പി വിഭാഗം വിദ്യാർഥിസംഘടനയായ എസ്.എസ്.എഫിെൻറ പ്രവർത്തകനും മൻസൂറിെൻറ പിതാവ് മുസ്തഫ കാന്തപുരം വിഭാഗത്തിെൻറ രാഷ്ട്രീയവേദിയായ കേരള മുസ്ലിം ജമാഅത്തിെൻറ പാറാൽ പുല്ലൂക്കര യൂനിറ്റ് ജോയൻറ് സെക്രട്ടറിയുമാണ്. കൊലപാതകത്തിൽ പ്രതിയെന്ന് ആരോപിക്കപ്പെടുന്ന സുഹൈൽ എന്നയാളും ഇതേ സംഘടനയുമായി ബന്ധപ്പെട്ടയാളാണെന്നും കൊലക്കു പിന്നിൽ രാഷ്്ട്രീയമല്ലെന്നുമുള്ള പ്രചാരണമാണ് സമൂഹ മാധ്യമങ്ങളിൽ ആദ്യം പടർന്നത്. സുഹൈൽ സജീവ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതായി ബോധ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിൽ പ്രാദേശിക സംഘടന നേതൃസ്ഥാനത്തുനിന്നും നേരേത്ത നീക്കം ചെയ്തിട്ടുള്ളതാണെന്ന് എസ്.വൈ.എസ് പാനൂർ സോൺ കമ്മിറ്റി വ്യക്തമാക്കിയതോടെ അതിെൻറ മുനയൊടിഞ്ഞു. ഇതോടെ മൻസൂർ വധത്തിനു പിന്നിൽ രാഷ്ട്രീയമാണെന്ന് പൊലീസും സ്ഥിരീകരിച്ചു.
കടവത്തൂർ പുല്ലൂക്കരയിൽ കൊല്ലപ്പെട്ട മൻസൂർ ഉത്തരമലബാറിൽ രാഷ്ട്രീയ സംഘർഷത്തിന് ഇരയാക്കപ്പെടുന്ന കാന്തപുരം എ.പി വിഭാഗത്തിൽനിന്നുള്ള മൂന്നാമത്തെയാളാണ്. കഴിഞ്ഞ രണ്ടു വർഷത്തിനിെട കൊലക്കത്തിക്ക് ഇരയായ മട്ടന്നൂരിലെ ഷുഹൈബ്, കാഞ്ഞങ്ങാട്ടെ ഔഫ് അബ്ദുറഹിമാൻ എന്നിവരും എസ്.വൈ.എസുമായി ബന്ധമുള്ളവരായിരുന്നു. മൻസൂറിെൻറയും ഷുഹൈബിെൻറയും കൊലപാതകത്തിൽ പ്രതിസ്ഥാനത്ത് സി.പി.എമ്മുകാരാണ് എങ്കിൽ ഔഫ് അബ്ദുറഹിമാെൻറ കൊലക്കേസിൽ പ്രതികൾ മുസ്ലിം ലീഗുകാരാണ്. എസ്.
വൈ.എസിെൻറ നേതൃത്വത്തിലുള്ള സാന്ത്വനം സേവന പ്രവർത്തനങ്ങളുടെ ചുക്കാൻപിടിച്ചിരുന്ന ആളായിരുന്നിട്ടും ഷുഹൈബ് വധക്കേസിൽ പ്രതികരിക്കാൻ കാന്തപുരം വിഭാഗം ദിവസങ്ങളെടുത്തു. അപ്പോഴും പ്രതികരണത്തിൽ രൂക്ഷമായ പദപ്രയോഗങ്ങൾ ഒഴിവാക്കപ്പെടുകയും ചെയ്തു. എന്നാൽ, ഔഫ് അബ്ദുറഹിമാെൻറ വിഷയത്തിൽ കൊലപാതക രാഷ്്ട്രീയത്തിനെതിരായി അവരുടെ പ്രതികരണം കൃത്യമായിരുന്നു. ഇപ്പോൾ മൻസൂർ വധവുമായി ബന്ധപ്പെട്ട പ്രതികരണത്തിലും ഷുഹൈബിെൻറ കാര്യത്തിൽ കാണിച്ച കരുതൽ പ്രകടമാണെന്നതും പറയാതെ വയ്യ.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.