കുഞ്ഞാലിക്കുട്ടി വീണ്ടും വരുേമ്പാൾ
text_fieldsപാണ്ടിക്കടവത്ത് കുഞ്ഞാലിക്കുട്ടി എന്ന കുഞ്ഞാപ്പ അഖിലേന്ത്യരാഷ്ട്രീയം വിട്ട് അഖില സംസ്ഥാനരാഷ്ട്രീയത്തിലേക്ക് വരുന്നു എന്നതാണല്ലോ ഇപ്പോഴത്തെ പുകിൽ. അതിലെന്തിരിക്കുന്നു എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഫാഷിസത്തെ താഴെയിറക്കാനും ന്യൂനപക്ഷങ്ങളെ അഖിലേന്ത്യാടിസ്ഥാനത്തിൽ സംഘടിപ്പിക്കാനുമാണ് കുഞ്ഞാപ്പയെ ഡൽഹിക്ക് വിമാനം കയറ്റിയതെങ്കിലും അദ്ദേഹം കേരളരാഷ്ട്രീയത്തിൽ ശ്രദ്ധചെലുത്തി ഇവിടെത്തന്നെയായിരുന്നു എന്ന് ആർക്കാണ് അറിയാത്തത്.
കേരളത്തിലെ കൃത്യാന്തരബാഹുല്യത്താൽ പാർലമെൻറ് നടപടികളിൽ ശരിയായി ഇടപെടാനോ ഫാഷിസത്തിെൻറ തലക്കടിക്കാനോ കൂട്ടംതെറ്റി മേയുന്ന ന്യൂനപക്ഷങ്ങളെ ഒരു കുടക്കീഴിലേക്ക് ആട്ടിത്തെളിക്കാനോ കഴിഞ്ഞില്ലെന്നതും വാസ്തവം. അതിന് അദ്ദേഹത്തെ കുറ്റം പറയാനാവില്ല. കേരളത്തിൽ പാർട്ടിയിൽ ആളെക്കൂട്ടാനും പാർട്ടിപത്രത്തിന് വരിചേർക്കാനും കല്യാണത്തിനും മരണത്തിനും കൂടാനും പാർട്ടിക്കാർക്ക് കുഞ്ഞാപ്പ തന്നെ വേണം. പാർലമെൻറിൽ വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് നടന്നപ്പോഴും മുത്തലാഖ്ബില്ലിൽ വോട്ടെടുപ്പ് നടന്നപ്പോഴും നേരത്തിന് അവിടെയെത്താൻ കഴിയാഞ്ഞത് കേരളത്തിലെ തീരാപ്രശ്നങ്ങളിൽ മുഴുകിയതുകൊണ്ടാണെന്ന് അദ്ദേഹം പാർട്ടിക്ക് വിശദീകരണം നൽകിയതാണ്. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലും ഇക്കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിലും പാർട്ടിയെ നയിച്ചതും കുഞ്ഞാപ്പയാണ്.
ഇ. അഹമ്മദിനെ കേരളപാർട്ടിക്ക് 'ഉൾക്കൊള്ളാൻ കഴിയാതാ'യപ്പോഴാണ് ഡൽഹിക്കയച്ചത്. ഉർവശീശാപം ഉപകാരമായെടുത്ത് അഹമ്മദ് അവിടെ ജീവിതകാലത്തേക്കുള്ള ഇടം കണ്ടെത്തി. കേന്ദ്രമന്ത്രിയായി, യു.എന്നിൽ കേന്ദ്രപ്രതിനിധിയുമായി. അദ്ദേഹത്തിെൻറ മരണശേഷം അനിവാര്യഘട്ടത്തിൽ മുസ്ലിംലീഗിെൻറ അഖിലേന്ത്യനേതൃത്വം ഏറ്റെടുക്കണമെന്ന് പാണക്കാട് തങ്ങൾ പറഞ്ഞപ്പോൾ 'വിനീതനായ' കുഞ്ഞാലിക്കുട്ടി അതേറ്റെടുത്തു. അഹമ്മദിന് തെളിഞ്ഞ രാശി കുഞ്ഞാലിക്കുട്ടിക്കും തെളിഞ്ഞുകൂടെന്നില്ലല്ലോ. വേങ്ങരയിലെ നിയമസഭാംഗത്വം രാജിവെച്ച് പാർലമെൻറിൽ കയറി. 2019ലെ തെരഞ്ഞെടുപ്പിൽ കേന്ദ്രത്തിൽ കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന മുന്നണി അധികാരത്തിൽ വരുമെന്നും മുസ്ലിംലീഗിനൊരു മന്ത്രിസ്ഥാനം ലഭിക്കുമെന്നും കണക്കുകൂട്ടിയത് കുഞ്ഞാലിക്കുട്ടിയും ലീഗും മാത്രമല്ല.
അടുത്ത പ്രധാനമന്ത്രി രാഹുൽഗാന്ധിയാവുമെന്നും കേരളത്തിൽനിന്ന് പലർക്കും മന്ത്രിയാവാമെന്നും കേരളത്തിലെ കോൺഗ്രസ്നേതൃത്വവും നോമ്പുനോറ്റിരുന്നു. മൻകീ ബാത് എല്ലാം തകിടം മറിച്ചു. ഇനി ഡൽഹിയിൽ നിന്നുതിരിഞ്ഞിട്ട് കാര്യമില്ലെന്ന് പാർട്ടിക്കും നേതാവിനും തോന്നുക സ്വാഭാവികം. വീണ്ടും തങ്ങൾ (ഹൈദരലി ശിഹാബ്) പറഞ്ഞു, കേരളത്തിലേക്ക് വരണം, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കണം. വിനീതനായ അദ്ദേഹം അതും അനുസരിച്ചു, അത്രേയുള്ളൂ.
കോൺഗ്രസുകാർ ആരെ വിളിക്കണം?
എന്നാൽ, കോൺഗ്രസിലെ കാര്യമോ? രാജ്യവും കോൺഗ്രസും തകർന്നുകിടക്കുേമ്പാൾ ആരെ വിളിക്കണമെന്ന ആശയക്കുഴപ്പത്തിലാണ് അഖിലേന്ത്യനേതൃത്വവും അണികളും. എന്നാൽ, കേരളത്തിലെ കോൺഗ്രസുകാർ ഭാഗ്യം ചെയ്തവരാണ്. അവർക്ക് വിളിക്കാൻ ഒന്നിലധികം നേതാക്കളുണ്ട്. ഒരു ഭാഗത്ത് മുരളിയെ വിളിക്കാൻ മുറവിളിയും ഫ്ലക്സുമുയരുേമ്പാൾ, മറുവശത്ത് സുധാകരനെയും ഉമ്മൻ ചാണ്ടിയെയുമൊക്കെ വിളിക്കാൻ കരച്ചിലും മൂക്കുപിഴിച്ചിലുമുണ്ട്. ചെന്നിത്തലയും മുല്ലപ്പള്ളിയും ഹസനുമൊക്കെയുണ്ടാക്കിയ പൊല്ലാപ്പുകളാണ് എല്ലാത്തിനും കാരണം. മുറവിളി ഡൽഹിയിൽ കേട്ട കാരണം കേരളത്തെ രക്ഷിക്കാനുള്ള നേതാവിനെ കണ്ടെത്താൻ ഹൈകമാൻഡിൽനിന്ന് ആളുകൾ തിരുവനന്തപുരത്തെത്തിയിട്ടുണ്ട്.
എന്നാൽ, പാണക്കാട്ടെ തങ്ങന്മാരുടെ അനുയായികൾക്ക് ഇങ്ങെനയൊരു പ്രതിസന്ധി ഇല്ലേയില്ല. പാർട്ടിയാവെട്ട, കേരളമാവെട്ട, രക്ഷതേടി വിളിക്കാൻ അവർക്ക് കുഞ്ഞാപ്പയേയുള്ളൂ. പാർട്ടിയിലെ പ്രതിസന്ധി ഘട്ടത്തിൽ മറ്റു ചിലരെ വിളിച്ചതിെൻറ ഫലം ഒരിക്കൽ അനുഭവിച്ചതാണ്. കുഞ്ഞാലിക്കുട്ടിക്ക് പാർട്ടിസെക്രട്ടറി സ്ഥാനം രാജിവെക്കേണ്ട സാഹചര്യം വന്നപ്പോൾ, പകരം ഇ.ടി. മുഹമ്മദ് ബഷീറിനെയും മുനീറിനെയും നേതൃത്വം ഭരമേൽപിച്ചു. അധികം താമസിക്കേണ്ടി വന്നില്ല. പാർട്ടിയിൽനിന്ന് 'കുഞ്ഞാലിക്കുട്ടിയെ വിളിക്കൂ, പാർട്ടിയെ രക്ഷിക്കൂ' മുറവിളി ഉയർന്നു. അദ്ദേഹം സംസ്ഥാനത്തു തിരിച്ചെത്തി.
ഷാജി കുലുക്കിയാലും...
സ്വന്തം വളർച്ചക്ക് മാത്രമല്ല, പാർട്ടിയുടെയും സമുദായത്തിെൻറയും വളർച്ചക്ക് അധികാരം അനിവാര്യമാണെന്ന ലളിത സമവാക്യം കുഞ്ഞാലിക്കുട്ടിയുടെ കൂടപ്പിറപ്പാണ് എന്നതുതന്നെ അദ്ദേഹത്തിെൻറ െമറിറ്റ്. അതിനായി സമവായത്തിനാണ് ഊന്നൽ. അത് പലപ്പോഴും ഫലം കണ്ടിട്ടുമുണ്ട്. പക്ഷേ, പാർട്ടിയിൽ ചില വിരോധികളുണ്ട്. അവർ ഇടക്കു വാലുപൊക്കും. പാണക്കാട് ഇടപെട്ട് താമസിയാതെ തല താഴ്ത്തും. ഇപ്പോഴും ചില വാലുകൾ പൊങ്ങിവരുന്നു. പാണക്കാട് കുടുംബത്തിൽനിന്നുതന്നെയാണ് ആദ്യവെടി-സംസ്ഥാന പ്രസിഡൻറ് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡൻറുമായ മുഈനലി ശിഹാബ് തങ്ങളുടെ വക. തീരുമാനം പുനഃപരിശോധിക്കണമെന്നാണ് അദ്ദേഹം വിഡിയോ സന്ദേശത്തിൽ ആവശ്യപ്പെട്ടത്.
കഴിഞ്ഞദിവസം നാദാപുരത്തെ യു.ഡി.എഫ് യോഗത്തിൽ, മുസ്ലിംലീഗ് സംസ്ഥാനസെക്രട്ടറി കെ.എം. ഷാജി എം.എൽ.എ 'അധികാരം ഭ്രാന്താവരുതെന്നും അതു വിട്ടൊഴിയാൻ ധൈര്യമുള്ളവനേ ശോഭിക്കാൻ കഴിയൂ' എന്നുംപറഞ്ഞത് കുഞ്ഞാലിക്കുട്ടിയെ ലക്ഷ്യംവെച്ചാണ്. ഷാജി കുലുക്കിയാലും കുഞ്ഞാപ്പ കുലുങ്ങില്ലെന്നതു വേറെ. കുഞ്ഞാപ്പ പിടിമുറുക്കുേമ്പാൾ മറ്റു പലർക്കും പിടിവിടുമെന്ന ഭയമാണ് മറുവശത്ത്.
എന്തിനും ഏതിനും കുഞ്ഞാപ്പ
ഇ. അഹമ്മദിെൻറ മരണത്തെ തുടർന്നുണ്ടായ ഒഴിവിൽ നിയമസഭാംഗത്വം രാജിവെച്ച് പാർലമെൻറിലേക്ക് മത്സരിച്ചപ്പോഴും ഉപതെരഞ്ഞെടുപ്പിന് വഴിവെച്ചതിലൂടെ സംസ്ഥാന ഖജനാവിനും പാർട്ടി ഖജനാവിനും നഷ്ടമുണ്ടാക്കിയെന്നും പാർട്ടി അണികൾക്ക് അധ്വാനഭാരമുണ്ടാക്കിയെന്നും ആക്ഷേപമുയർന്നിരുന്നു. ആവർത്തിക്കപ്പെടാൻ പോവുന്ന ഇതേ ആക്ഷേപത്തിെൻറ ഫ്യൂസ് ഉൗരാനാണ്, നിയമസഭതെരഞ്ഞെടുപ്പിനൊപ്പം ലോക്സഭ ഉപതെരഞ്ഞെടുപ്പിനും അവസരമുണ്ടാക്കി, കാലേക്കൂട്ടി എം.പി സ്ഥാനം രാജിവെക്കാനുള്ള കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം. ഇങ്ങനെയൊക്കെ കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി കുഞ്ഞാപ്പ 'പുലി'യായെന്നല്ല 'പുപ്പുലി'യായി വന്നാലും എലിയായി മാളത്തിൽ ഒളിക്കേണ്ടി വരുമെന്നാണ് മന്ത്രി ജലീലിെൻറ മുന്നറിയിപ്പ്. 2006ൽ 'അന്തംകമ്മി ലീഗണികൾ' കുറ്റിപ്പുറത്തേക്ക് പുലിയായി എഴുന്നള്ളിച്ച കുഞ്ഞാലിക്കുട്ടി ജലീലിനോട് പരാജയപ്പെട്ടിരുന്നു. അന്ന് നിയമസഭയിൽ രണ്ടക്കം തികക്കാൻ കഴിയാതിരുന്നതിനേക്കാൾ കയ്പേറിയ അനുഭവമാവും ഇക്കുറി 'പുപ്പുലി'യായി വരുേമ്പാഴുണ്ടാവുക എന്നാണ് ജലീൽ മുഖപുസ്തകത്തിലൂടെ നൽകുന്ന മുന്നറിയിപ്പ്.
കുഞ്ഞാലിക്കുട്ടി വരുേമ്പാൾ കേരളത്തിലെ രാഷ്ട്രീയസമവാക്യങ്ങൾ മാറുമോ എന്ന് പലർക്കും ശങ്ക. തദ്ദേശ തെരഞ്ഞെടുപ്പിൽ അതിനു തുടക്കമിട്ടത് അന്ന് സി.പി.എം സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനാണ്. മുമ്പ് കുഞ്ഞൂഞ്ഞ്-കുഞ്ഞുമാണി-കുഞ്ഞാലിക്കുട്ടി കൂട്ടുകെട്ടായിരുന്നെങ്കിൽ ഇപ്പോഴത് ഹസൻ-അമീർ-കുഞ്ഞാലിക്കുട്ടി കൂട്ടുകെട്ടായെന്നായിരുന്നു കോടിയേരിയുടെ കണ്ടുപിടിത്തം. തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വെൽഫെയർ പാർട്ടിയുമായി മുറിഞ്ഞും അയഞ്ഞുമുള്ള ബന്ധത്തിന് വൻ പ്രചാരണം നൽകി അനുകൂല വോട്ടാക്കി മാറ്റാൻ സി.പി.എമ്മിനും മുന്നണിക്കും കഴിഞ്ഞുവെന്ന് തെരഞ്ഞെടുപ്പു ഫലം തെളിയിച്ചു. അതിെൻറ ബലത്തിലാണ് കോൺഗ്രസ് നിഷ്പ്രഭമായെന്നും യു.ഡി.എഫ് നേതൃത്വം മുസ്ലിംലീഗ് ഏറ്റെടുക്കുകയാണോ എന്നുമുള്ള സംശയം മുഖ്യമന്ത്രി പിണറായി വിജയനുണ്ടായത്.
ആരോപണത്തിനു തൊട്ടുപിന്നാലെയാണ് കുഞ്ഞാലിക്കുട്ടി സംസ്ഥാനരാഷ്ട്രീയത്തിലേക്ക് വരുന്നു എന്ന മുസ്ലിംലീഗിെൻറ പ്രഖ്യാപനം. തദ്ദേശ തെരഞ്ഞെടുപ്പിെൻറ തുടർച്ചയായി ക്രിസ്ത്യൻവോട്ട് ഉറപ്പിച്ചുനിർത്താൻ ഇടതുമുന്നണിക്ക് ഈ പ്രചാരണം ബലമാവുമെന്ന് സി.പി.എം കണക്കുകൂട്ടുേമ്പാൾ, ഹിന്ദുവോട്ടുകളുടെ ഏകീകരണത്തിന് തങ്ങൾക്കിത് ഏറെ ഗുണം ചെയ്യുമെന്നാണ് ബി.ജെ.പി വിലയിരുത്തുന്നത്.
മുൻനിരയിലുള്ളവർ പരാജയമാവുേമ്പാൾ തൊട്ടുപിന്നിലുള്ളവർ നേതൃത്വമേറ്റെടുക്കുന്നതിൽ അസ്വാഭാവികത കാണാനാവുമോ? കോൺഗ്രസ്നേതൃത്വം ദുർബലമാണെങ്കിൽ ആ മുന്നണിയെ നയിക്കാൻ മുന്നോട്ടു വരേണ്ടത് മുസ്ലിംലീഗ് തന്നെയല്ലേ? സി.പി.എമ്മിന് ക്ഷീണം സംഭവിച്ചാൽ നേതൃത്വം ഏറ്റെടുക്കേണ്ടത് ആ മുന്നണിയിലെ രണ്ടാം കക്ഷിയാണ്. അത് സി.പി.ഐയോ മാണി കോൺഗ്രസോ എന്ന് തീരുമാനിച്ചുറപ്പിക്കണമെന്നു മാത്രം. അതൊക്കെ സ്വാഭാവിക നീതി. അതിെൻറ പേരിലിത്ര ബഹളത്തിന് കാര്യമെന്തിരിക്കുന്നു?!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.