ബ്രക്സിറ്റടിക്കാതെ തെരേസ മേയും മടങ്ങുമ്പോൾ
text_fields2016 ജൂലൈ 13നാണ് ബ്രക്സിറ്റ് വാഗ്ദാനങ്ങളുടെ ചിറകിലേറി തെരേസ മേയ് എന്ന കൺസർവേറ്റീവ് നേതാവ് ബ്രിട്ടെൻ റ പ്രധാനമന്ത്രി പദത്തിലേറുന്നത്. അഞ്ചു വർഷവും അതിലേറെയും രാജ്യം ഭരിക്കുമെന്നും ബ്രക്സിറ്റ് വിഷയത്തിൽ ‘ഇ പ്പം ശരിയാക്കിത്തരാമെന്നും’ പറഞ്ഞായിരുന്നു ആഘോഷങ്ങളോടെ അധികാരാരോഹണം. പക്ഷേ, ഒരു നാൾ പോലും സ്വസ്ഥത ലഭിക് കാതെ, മുൾക്കിരീടം ഇതാ എടുത്തോളൂ എന്ന് വിതുമ്പി അവർ പടിയിറങ്ങുേമ്പാൾ ബ്രിട്ടനും ബ്രക്സിറ്റും തുടങ്ങിയേട ത്തുതന്നെ നിൽക്കുകയാണ്. അവധികൾ പലതു ലഭിച്ചിട്ടും രാഷ്ട്രീയം കളിച്ച് ബ്രിട്ടനിലെ പാർട്ടികളും, വിഷയം ഇത്ര വ ഷളാക്കിയവർ ഇനി ചെയ്യേണ്ടത് ചെയ്തില്ലെങ്കിൽ ‘ചെവിക്കുപിടിച്ച്’ പുറത്താക്കുമെന്ന ഭീഷണിയുമായി യൂറോപ്യൻ യൂനിയനും പാമ്പും കോണിയും കളിക്കുേമ്പാൾ മുൾമുനയിലാകുന്നത് ബ്രിട്ടനിലെ സാധാരണക്കാരനാണ്. ഇനി ബ്രക്സിറ്റ ് നടക്കാെത തരമില്ലെന്നിടത്തേക്ക് കാര്യങ്ങൾ എത്തിയിട്ടുണ്ടെങ്കിലും അതിൽകവിഞ്ഞ് വലിയ ധാരണയൊന്നും ബ്രിട ്ടനിലെ രാഷ്ട്രീയ നേതൃത്വത്തിന് ആയിട്ടില്ലെന്നതാണ് സത്യം. തൊഴിൽ നഷ്ടവും സഞ്ചാര സ്വാതന്ത്ര്യ നഷ്ടവും മാ ത്രമല്ല, യൂറോപ്പിെൻറ സാമ്പത്തിക തലസ്ഥാനമെന്ന സൽപേരും, ചെറുതും വലുതുമായി നാല് ‘രാജ്യങ്ങളെ’ ഒന്നിച്ച് നിർത്തിയ ശക്തിയെന്ന പെരുമയും ഒന്നിച്ച് ബലികഴിച്ചാണ് ബ്രിട്ടൻ ബ്രക്സിറ്റിന് തലവെച്ചുകൊടുക്കുന്നത്.
ഒറ്റ യൂറോപിനെ പിടിക്കാൻ ഒറ്റ ഇംഗ് ലണ്ട്
പരസ്പരം പോരടിച്ച് യൂറോപ് തരിപ്പണമായിപ്പോയ രണ്ടാം ലോക യുദ്ധം കഴിഞ്ഞ് അഞ്ചുവർഷത്തെ ചർച്ചകൾക്കൊടുവിലാണ് ഭൂഖണ്ഡത്തിന് വിനഷ്ടമായ പ്രതാപം തിരിച്ചുപിടിക്കാൻ ജർമനിയും ഫ്രാൻസും മുൻൈകയെടുത്ത് യൂറോപ്യൻ യൂനിയൻ 1950ൽ നിലവിൽ വരുന്നത്. ജർമനി, ഇറ്റലി, ഫ്രാൻസ്, നെതർലൻഡ്സ്, ബെൽജിയം, ലക്സംബർഗ് എന്നിവയയായിരുന്നു തുടക്കത്തിലെ അംഗങ്ങൾ. ആദ്യമായി വികസിപ്പിച്ച 1973ൽ തന്നെ ബ്രിട്ടൻ അംഗമായി. പലവട്ടം വികസിച്ച ഇ.യു അംഗസംഖ്യ നിലവിൽ 28ൽ നിൽക്കുന്നു.
പൊതു നാണയം (19 അംഗങ്ങൾ ഇത് ഉപയോഗിക്കുന്നു), യൂറോപ്യൻ പാർലമെൻറ് എന്നിവയാണ് ഏകീകരിക്കുന്ന പ്രധാന ശക്തികൾ. എവിടെയും സഞ്ചരിക്കാനും പ്രത്യേക നികുതിയില്ലാതെ എവിടെയും വ്യാപാരം നടത്താനും കുടിയേറാനുമുൾപെടെ അംഗരാജ്യങ്ങളിലുള്ളവർക്ക് സൗകര്യമുണ്ട്.
വിശാല യൂറോപിെൻറ ഭാഗമായി ബ്രിട്ടൻ നിൽക്കരുതെന്ന് ശഠിക്കുന്ന ഒരു വിഭാഗം കാലങ്ങളായി രാജ്യത്തുണ്ടെങ്കിലും കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പ് കാലത്ത് കൺസർവേറ്റീവ് നേതാവും അന്നത്തെ പ്രധാനമന്ത്രിയുമായിരുന്ന ഡേവിഡ് കാമറണാണ് യൂറോപ്യൻ യൂനിയനിൽനിന്ന് ബ്രിട്ടൻ വിട്ടുപോരുന്നുതിെൻറ ഒറ്റപ്പദമായ ‘ബ്രക്സിറ്റ്’ എന്ന ആശയം അവതരിപ്പിക്കുന്നത്.
ഒറ്റ യൂറോപെന്ന സങ്കൽപത്തെ ചോദ്യം ചെയ്ത് രംഗത്തുണ്ടായിരുന്ന നൈജൽ ഫറജിെൻറ യു.കെ ഇൻഡിപെൻഡൻറ്സ് പാർട്ടി (യു.കെ.ഐ.പി)യെ ചെറുക്കുകയായിരുന്നു ലക്ഷ്യം. ജനം പിന്തുണക്കില്ലെന്ന ഉറപ്പിൽ നടത്തിയ ബ്രക്സിറ്റ് ഹിത പരിശോധനയിൽ പക്ഷേ, 52 ശതമാനം വോട്ട് ലഭിച്ചത് അനുകൂലമായി. എല്ലാം കൈവിട്ടുപോയ കാമറൺ ഉടൻ അധികാരം വിട്ടു. ബ്രക്സിറ്റിെൻറ ആരോരുമറിയാത്ത ശിൽപിയായ െനെജൽ ഫറജും ദൗത്യം പൂർത്തിയായെന്നു പറഞ്ഞ് രാജിനൽകി.
ആഴ്ചകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ എത്തിയ തെരേസ മേയ് തുടക്കത്തിൽ പ്രതീക്ഷയോടെയായിരുന്നുവെങ്കിലും സ്വന്തം പാർട്ടിയുടെ അടുപ്പിൽ പോലും ബ്രക്സിറ്റ് വേവുന്നില്ലെന്ന വലിയ സത്യം തിരിച്ചറിഞ്ഞതോടെ ഉറച്ച തീരുമാനങ്ങളെടുക്കുന്നതിൽ പരാജയമായി. ബ്രക്സിറ്റ് ചർച്ചകൾക്ക് മേയ് തെരഞ്ഞെടുത്ത പ്രതിനിധിയായ ഒളിവർ റോബിൻസണും സമ്പൂർണ തോൽവിയായി.
2017 മാർച്ച് 29ന് ഇ.യുവിന് ബ്രിട്ടൻ സമർപ്പിച്ച 50ാം വകുപ്പ് വ്യവസ്ഥകൾ പ്രകാരം കഴിഞ്ഞ മാർച്ച് അവസാനത്തോടെ ഇംഗ്ലണ്ട് ഇ.യു വിട്ടുപോകാനുള്ള ആദ്യ അവധിയായിരുന്നു. തൽക്കാലം സമയം ഒക്ടോബർ 31 വരെ നീട്ടിയെടുത്തിട്ടുണ്ട്. അതും നടക്കുമെന്ന് ഒരു ഉറപ്പുമില്ല.
സർവത്ര വെല്ലുവിളികൾ
മൂന്നു വഴികളാണ് നിലവിൽ ബ്രിട്ടനു മുന്നിലുള്ളത്.
1. നേരത്തെ ഇ.യുവുമായി ചേർന്ന് തെരേസ മേയ് രൂപം നൽകിയ കരാർ പാലിച്ച് ബ്രക്സിറ്റ് നടപ്പാക്കുക. അതുപക്ഷേ, പാർലമെൻറിൽ സ്വന്തം പാർട്ടിക്കാർ പോലും അംഗീകരിക്കുമെന്ന് തോന്നുന്നില്ല.
2. കരാറൊന്നുമില്ലാതെ ഇ.യുവിൽനിന്ന് വിട്ടുപോരുക. അതുപക്ഷേ, ബ്രിട്ടന് ആത്മഹത്യാപരമാകും. ഉഭയകക്ഷി നിയമങ്ങൾ യൂറോപ്യൻ യൂനിയെൻറ മാത്രം തീരുമാനങ്ങൾക്ക് പുറത്താകുേമ്പാൾ വ്യാപാരം, ചരക്കുകടത്ത് ഉൾപ്പെടെ വിഷയങ്ങളിൽ ബ്രിട്ടൻ പെട്ടുപോകുമെന്ന് മാത്രമല്ല, ചുരുങ്ങിയത് 9000 കോടി പൗണ്ടിെൻറ അധിക ബാധ്യതയെങ്കിലും വരികയും ചെയ്യും. തുറമുഖങ്ങൾ അടച്ചിടുന്നതും വിമാന സർവീസുകൾ നിർത്തിവെക്കുന്നതും ഭക്ഷ്യ വസ്തുക്കൾ മുടങ്ങുന്നതും പോലുള്ള അത്യന്തം അപകടകരമായ സ്ഥിതി വിശേഷം ബ്രിട്ടന് ചിന്തിക്കാനാകില്ല. അതിനാൽ, കരാറില്ലാത്ത ബ്രക്സിറ്റ് എന്ന വിഷയം തന്നെ മിണ്ടിപ്പോകരുതെന്ന് പ്രതിപക്ഷമായ ലേബർ പാർട്ടി തെരേസ മേയ്ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
3. ബ്രക്സിറ്റിൽ ഇനിയൊരിക്കൽ കൂടി ഹിതപരിശോധന നടത്തുക. നിലവിലെ ജനമനസ്സ് വായിച്ചാൽ 2016ൽ കാണിച്ച വങ്കത്തത്തിന് അവർ പ്രായശ്ചിത്തം ചെയ്യുന്നതാകും വീണ്ടുമൊരു ബ്രക്സിറ്റിെൻറ ഫലമെന്ന് സർവേകൾ പറയുന്നു. ബ്രക്സിറ്റ് വേണ്ടെന്നു വെക്കാൻ ബ്രിട്ടന് അധികാരമുണ്ടെന്ന് യൂറോപ്യൻ കോടതി അടുത്തിടെ വിധിച്ചതാണ്.
എന്നാൽ, കരാർ ഉണ്ടെങ്കിലും ഇല്ലെങ്കിലും ബ്രക്സിറ്റ് നടപ്പാക്കുമെന്നാണ് തെരേസ മേയ്യുടെ പിൻഗാമിയായി പരിഗണിക്കപ്പെടുന്ന ബോറിസ് ജോൺസൺ നൽകുന്ന വാഗ്ദാനം.
ബ്രക്സിറ്റിലെ ലാഭ, നഷ്ടക്കണക്കുകൾ
ബ്രക്സിറ്റിനെ അനുകൂലിക്കുന്നവർക്കും എതിർക്കുന്നവർക്കും വാദമുഖങ്ങൾക്ക് കുറവില്ല. യൂറോപ്യൻ യൂനിയെൻറ ഭാഗമായതിെൻറ പേരിൽ അടക്കേണ്ടിവരുന്ന വാർഷിക തുകയാണ് ഒന്നാമത്തെ വിഷയം. 1310 കോടി പൗണ്ട് ഇ.യു ഫണ്ടായി നൽകുന്ന ബ്രിട്ടന് പക്ഷേ, 450 കോടി പൗണ്ടാണ് തിരികെ ലഭിക്കുന്നത്- അതായത്, ജർമനി കഴിഞ്ഞാൽ ഇ.യുവിന് ഏറ്റവും കൂടുതൽ ഫണ്ടൊഴുക്കുന്ന രാജ്യം. വിട്ടുപോന്നാൽ പിന്നെ ഇത് നൽകേണ്ടിവരില്ലല്ലോയെന്നാണ് വാദമെങ്കിലും വ്യാപാര നഷ്ടവും തൊഴിൽ നഷ്ടവും പിന്നെ പുതുതായി നിലവിൽവരുന്ന അതിർത്തികൾ ഉണ്ടാക്കുന്ന പ്രയാസങ്ങളും പരിഗണിച്ചാൽ ഇതു നൽകൽ തന്നെയല്ലേ ബ്രിട്ടന് ലാഭം എന്നു കണക്കുകൾ പറയുന്നു.
വ്യാപാര രംഗത്തെ ഇളവുകളാണ് രണ്ടാമത്തെ വിഷയം. നിലവിൽ 28 അംഗ രാജ്യങ്ങൾക്കിടയിലെ വ്യാപാരത്തിന് ബ്രിട്ടൻ അധിക നികുതി നൽകുന്നില്ല. സാമ്പത്തിക സേവനങ്ങളും സൗജന്യമാണ്. ഇത് രണ്ടും രാജ്യത്തിന് നൽകുന്ന മേൽൈക്ക ഇല്ലാതാകുന്നത് സ്വാഭാവികമായും രാജ്യാന്തര തലത്തിൽ ബ്രിട്ടെൻറ പദവികൾക്ക് കോട്ടം തട്ടിച്ചേക്കും.
യൂറോപിെൻറ കവാടമായാണ് ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടൻ പരിഗണിക്കപ്പെടുന്നത്. എണ്ണമറ്റ യൂറോപ്യൻ കമ്പനികളുടെ ആസ്ഥാനം നിലകൊള്ളുന്നതും ഇവിടെ. അവയിലേറെയും കൂടുമാറും. താവളം മാറ്റും. അതും ബ്രിട്ടന് തിരിച്ചടിയാകും. നിസാൻ, ജാഗ്വാർ ഉൾപെടെ സ്ഥാപനങ്ങൾ ഇതിനകം നടപടികൾക്ക് തുടക്കമിട്ടുകഴിഞ്ഞു.
കുടിയേറ്റമാണ് മറ്റൊരു വിഷയം. നിലവിൽ 30 ലക്ഷം യൂറോപ്യൻ പൗരൻമാർ ഇന്ന് ബ്രിട്ടനിലുണ്ട്. 13 ലക്ഷം ബ്രിട്ടീഷുകാർ പുറത്തും. പ്രത്യേക വിസ രേഖകളില്ലാതെ സുഗമ യാത്ര സാധ്യമായിടത്ത് രണ്ടു വിഭാഗത്തിനും തടസ്സങ്ങൾ വരും. ഇത് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും സ്വാഭാവികം. കുടിയേറ്റ വിരുദ്ധ സമരം നയിക്കുന്ന കക്ഷികൾ ഈ വിഷയമാണ് ബ്രക്സിറ്റിെൻറ വലിയ നേട്ടമായി കണക്കാക്കുന്നതും.
യൂറോപ്യൻ പാർലമെൻറിെൻറ അധികാരങ്ങൾ രാജ്യത്തിെൻറ പരമാധികാരത്തെ കൊച്ചാക്കുന്നുവെന്ന ആരോപണങ്ങളും നേരത്തെ ഉയർന്നതാണ്. ഇരുവശത്തെയും ന്യായാന്യായങ്ങൾ എന്തൊക്കെയാണെങ്കിലും കഴിഞ്ഞ മൂന്നു വർഷത്തിനിടെ ബ്രിട്ടെൻറ സാമ്പത്തിക രംഗത്ത് വൻ ഇടിവുണ്ടായത് വരാനിരിക്കുന്നതിെൻറ സൂചനകളായി പരിഗണിക്കണം. വിട്ടുപോകുന്ന പക്ഷം, 5070 കോടി യൂറോ യൂറോപ്യൻ യൂനിയന് ബ്രിട്ടൻ നൽകേണ്ടിയും വരും.
രാഷ്ട്രീയ വങ്കത്തം
കൺസർവേറ്റീവുകളും മുഖ്യ പ്രതിപക്ഷമായ ലാബർ പാർട്ടിയും ബ്രക്സിറ്റ് വേണമെന്നതിൽ ഏകാഭിപ്രായക്കാരാണെങ്കിലും സംഭവിച്ചത് അബദ്ധമായെന്ന തിരിച്ചറിവ് നല്ലതാണെന്ന് ജനം കരുതുന്നു. ബോറിസ് ജോൺസണോ ലാബർ നേതാവ് ജെറമി കോർബിനോ വരും കാലയളവിൽ രാജ്യത്തെ ഒറ്റക്ക് വലിയ നേട്ടങ്ങളിലേക്ക് നടത്താനാകുമെന്ന് തോന്നുന്നില്ല. യൂറോപ്യൻ യൂനിയനിൽനിന്ന് വിട്ടുപോന്ന ബ്രിട്ടൻ യൂറോപിനെക്കാൾ അമേരിക്കയെ പ്രീതിപ്പെടുത്തുന്നുണ്ട്. ഒറ്റ യൂറോപ് എന്ന സങ്കൽപത്തെ ഭീഷണിയായി കണ്ടിരുന്ന ട്രംപ് തെരേസ മേയിയെ ബ്രക്സിറ്റിന് നിർബന്ധിക്കുന്നുണ്ടെങ്കിൽ താൽപര്യം വേറെയാണ്. കനഡയെ പോലെ സ്വതന്ത്രമായി നിന്ന് വൻ സാമ്പത്തിക ശക്തിയാകാമെന്നാണ് കണക്കുകൂട്ടലെങ്കിൽ സാമ്പത്തിക വിശകലനങ്ങൾ ബ്രിട്ടന് അനുകൂലമല്ലെന്നതും അറിയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.