വെള്ളഭീകരതയുടെ പ്രത്യയശാസ്ത്രം
text_fieldsന്യൂസിലൻഡിലെ അൽ നൂർ പള്ളിയിൽ പ്രാർഥനാനിരതരായ ഇസ്ലാം വിശ്വാസികളെ കൂട്ടക്കൊ ല ചെയ്ത സംഭവത്തോട് ന്യൂസിലൻഡ് സർക്കാറും പ്രധാനമന്ത്രിയും പൊതുസമൂഹവും സ്വീകരി ച്ച ശക്തമായ രാഷ്ട്രീയ നിലപാട് പരക്കെ ചർച്ചചെയ്യപ്പെടുന്നുണ്ട്. ന്യൂസിലൻഡിലെ വെ ള്ളക്കാരെൻറ ഔദാര്യം എന്നതിനേക്കാള്‍ അതിെൻറ കാരണം അന്വേഷിക്കേണ്ടത് അവിടെ ഉരുത് തിരിഞ്ഞു വന്നിട്ടുള്ള വംശബന്ധങ്ങളുടെ ചരിത്രത്തിലാണ്. ന്യൂസിലൻഡ് വംശീയ വിദ്വേഷം ത ൊട്ടുതീണ്ടാത്ത ഭൂമിയിലെ പറുദീസയാണ് എന്ന് കരുതുന്നതിൽ അർഥമില്ല. അങ്ങനെ ആയിരുന ്നെങ്കിൽ ഒരുപക്ഷേ ഈ സംഭവം തന്നെ ഉണ്ടാവുമായിരുന്നില്ലല്ലോ. എന്നാൽ, അവിടത്തെ സ്വത്വ രാഷ്ട്രീയ ബലാബലം തികച്ചും വ്യത്യസ്തമാണ്. അതിനുള്ള കാരണം അവിടത്തെ ജനസംഖ്യയിൽ ഇ പ്പോള്‍ ന്യൂനപക്ഷമായ ഏതാണ്ട് 15 ശതമാനത്തോളം വരുന്ന മവോറികള്‍ എന്ന തദ്ദേശീയ സമൂഹം ന ടത്തിയിട്ടുള്ള ധീരമായ ചെറുത്തുനിൽപ്പുകളാണ്.
ഞാന്‍ ആദ്യമായി സന്ദർശിച്ച വിദേശ രാജ്യങ്ങളിൽ ഒന്ന് ന്യൂസിലൻഡ് ആയിരുന്നു. വളരെ വർഷങ്ങൾക്കുമുമ്പായിരുന്നു അത്. അ വിടത്തെ രാഷ്ട്രീയം വെള്ളക്കാർക്ക് ഭൂരിപക്ഷമുള്ള മറ്റു സ്ഥലങ്ങളിൽനിന്ന് വ്യത്യസ്തമായിരുന്നു എന്ന് അന്നുതന്നെ ബോധ്യപ്പെട്ടതാണ്. അതിെൻറ കാരണം ചരിത്രപരമായി അവിടത്തെ തദ്ദേശീയ ജനതയായ മവോറികള്‍ നടത്തിയിട്ടുള്ള സാംസ്കാരിക സ്വത്വ-രാഷ്ട്രീയ സമരങ്ങളുടെ ഊർജവും ഊഷ്മാവുമാണ് വംശബന്ധങ്ങളെ പുനർനിർവചിക്കുന്നതിലേക്ക് നയിച്ചത് എന്നതാണ്. 17ാം നൂറ്റാണ്ടിലെ കൊളോണിയൽ അധിനിവേശത്തിനുമുമ്പുതന്നെ വളരെ വിപുലവും പ്രതീകസമ്പന്നവുമായ ഒരു മത-സാമൂഹിക ജീവിതക്രമം രൂപപ്പെടുത്തുകയും അതിെൻറ അടിസ്ഥാനത്തിലുള്ള ജീവിതമൂല്യങ്ങളിൽ വിശ്വസിക്കുകയും ചെയ്തിരുന്ന ഒരു ജനതയായിരുന്നു മവോറികള്‍.
അതുകൊണ്ടുതന്നെ അധിനിവേശക്കാരും മവോറികളും തമ്മിലുള്ള ആദ്യകാലബന്ധങ്ങള് സംഘർഷഭരിതമായിരുന്നില്ല. മറിച്ച്, സഹകരണാത്മകമായിരുന്നു. എന്നാൽ, ക്രമേണ യൂറോപ്യന്‍ അധിനിവേശകർ അവരുടെ തനിനിറം പുറത്തുകാണിക്കാന്‍ തുടങ്ങിയതോടെ മവോറികൾ ചെറുത്തുനിൽപ്പിെൻറ മാർഗത്തിലേക്ക് നീങ്ങുകയായിരുന്നു.1840ലെ മവോറി-ബ്രിട്ടീഷ് ഉഭയബന്ധങ്ങളെ നിർവചിച്ച വൈറ്റാങ്ങി കരാർ (The Treaty of Waitangi) കേവലമായ ഒരു കീഴടങ്ങൽ ആയിരുന്നില്ല. അതിെൻറ അടിസ്ഥാനത്തിൽ പിൽക്കാലത്തും നൈതികമായ ഉയിർത്തെഴുന്നേൽപുകള് സാധ്യമായിട്ടുണ്ട് മവോറികൾക്ക് എന്നത് അവിതർക്കിതമാണ്. അതുകൊണ്ടാണ് മവോറിഭാഷയും സംസ്കാരവും സംരക്ഷിക്കപ്പെട്ടത്.
ആ പോരാട്ടവീര്യമാണ് 1947ൽ ഭരണഘടനാപരമായി തദ്ദേശീയരെ വിശേഷിപ്പിക്കാന്‍ ‘നേറ്റീവ് ’ എന്ന പദത്തിന് പകരം മവോറി എന്ന പദം തന്നെ ഉപയോഗിക്കണം എന്ന നിഷ്കർഷ ഉണ്ടാക്കിയത്. മാത്രമല്ല, പിന്നീട് സ്വത്വപരമായ നിരവധി ആവശ്യങ്ങള്‍ ഈ ന്യൂനപക്ഷ മവോറി ജനവിഭാഗം നിരന്തരമായ സമരങ്ങളിലൂടെ അവിടെ നേടിയെടുത്തിട്ടുണ്ട്. ഞാന്‍ സന്ദർശിക്കുന്ന സമയത്ത് ഒാക്ലൻഡ് സർവകലാശാലയിലെ ഔദ്യോഗിക സ്വാഗതം പോലും മവോറി രീതിയിൽ ആയിരുന്നു. മവോറി ഭാഷയിലും ഇംഗ്ലീഷിലും പ്രധാന പ്രസംഗങ്ങള്‍ ഉണ്ടായി.
ഈ ഒരു രാഷ്ട്രീയ-ചരിത്ര പശ്ചാത്തലമാണ് കൂട്ടക്കൊലയുടെ സന്ദർഭത്തിൽ ന്യൂസിലൻഡിലെ പ്രതികരണങ്ങളെ വ്യത്യസ്തമാക്കിയത്. അതുകൊണ്ടുതന്നെയാണ് ഇത്തരമൊരു അപലപനീയ സംഭവം ഉണ്ടായത് ന്യൂസിലൻഡിൽ ആണെന്നത് കൂടുതൽ ഞെട്ടിപ്പിക്കുന്നതാവുന്നത്. ന്യൂസിലൻഡിലെ ഔദ്യോഗിക പ്രതികരണങ്ങളെക്കാള്‍ നാം ശ്രദ്ധിക്കേണ്ടത് ഇത്രയും ന്യൂനപക്ഷ ജാഗ്രതയുള്ള ഒരു സ്ഥലത്തുപോലും കൊക്കേഷ്യന്‍ വംശീയ ദുർബോധം അങ്ങേയറ്റം ഹീനമായ രീതിയിൽ വളർന്നു മുറ്റിയിരിക്കുന്നു എന്നുള്ളതാണ്. ന്യൂസ് ലൻഡിലെ കൂട്ടക്കൊല ഒരു ഒറ്റപ്പെട്ട സംഭവമല്ല. 2011ൽ നോർവേയിലെ കൂട്ടക്കൊല ഓർമയുള്ളതുകൊണ്ട് മാത്രമല്ല ഇങ്ങനെ പറയുന്നത്. ആഗോളതലത്തിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്നതും ഇന്നും തുടർന്നുപോരുന്നതുമായ യൂറോപ്യന്‍ വംശീയതയുടെ ഭാഗമാണ് ഇത്തരം ഭീകരവാദ ആക്രമണങ്ങള്‍.
ലോകചരിത്രത്തിൽ യൂറോപ്യന്‍ വംശീയതയുടെ പിറവി മധ്യകാലാനന്തര പ്രതിഭാസമാണ്. കുരിശുയുദ്ധങ്ങളുടെ കാലത്തുപോലും കടുത്ത മതവിഭാഗീയതയല്ലാതെ വംശീയതയുടെ ഘട്ടത്തിലേക്ക് യൂറോപ്പ് പ്രവേശിച്ചിരുന്നില്ല എന്നാണു മാർക്സിസ്റ്റ് സാമ്പത്തിക വിദഗ്ധൻ സമീർ അമീന് പറയുന്നത്. എന്നാൽ, കൊളോണിയൽ അധിനിവേശങ്ങളുടെ കാലമായപ്പോഴേക്ക് കുരിശുയുദ്ധങ്ങളുടെ ആത്യന്തികമായ വ്യർഥതയും പരാജയങ്ങളും കൂടി സ്വന്തം ആധിപത്യ പ്രത്യയശാസ്ത്രത്തിനുള്ളിലേക്ക് തിരുകിക്കയറ്റിയാണ് യൂറോപ്പ് സ്വയം പുനർനിർമിക്കാന്‍ തുടങ്ങുന്നത്. യൂറോപ്പിെൻറ ഈ സ്വയം രൂപവത്കരണ പ്രക്രിയ സാധ്യമായത് രണ്ടു വ്യത്യസ്ത സ്വത്വനിർമിതികളിലൂടെയാണ്. ഒന്ന് അപരത്വങ്ങളെ അടയാളപ്പെടുത്തുകയും നിർവചിക്കുകയും ചെയ്യുക എന്ന പ്രക്രിയ. രണ്ട്, അതിെൻറ അടിസ്ഥാനത്തിൽ സ്വന്തം സ്വത്വത്തെ പുനർനിർവചിക്കുക എന്ന അനുബന്ധ പ്രക്രിയ. ആ സാംസ്കാരിക നിർമിതികളെ പോസ്റ്റ് കൊളോണിയൽ കാലഘട്ടത്തിൽ പലരീതിയിൽ പുതുക്കിക്കൊണ്ടാണ് കൊക്കേഷ്യന്‍ വംശീയത ആഗോളതലത്തിൽ പുലർന്നുപോരുന്നത്.
അതിനു സഹായകമായ ഒരു നിലപാടായിരുന്നു 1990കളിൽ സാമുവൽ ഹണ്ടിങ്ടണ്‍ മുന്നോട്ടുെവച്ചത്. സോവിയറ്റ് യൂനിയെൻറ യും ആഗോള കമ്യൂണിസത്തിെൻറയും പതനത്തോടെ ശീതസമരം അവസാനിക്കുകയും അതിെൻറ അടിസ്ഥാനത്തിലുള്ള ആഗോള അമേരിക്കന്‍ ഇടപെടലുകൾക്ക് സാധൂകരണം നഷ്ടപ്പെടുകയും ചെയ്തപ്പോള്‍ അവർക്ക് മറ്റൊരു ആഗോളഭീഷണി കണ്ടുപിടിക്കേണ്ടത് ആവശ്യമായിവന്നു. ആ വിടവ് നികത്തിക്കൊടുക്കുകയാണ് തെൻറ സംസ്കാരങ്ങള്‍ തമ്മിലുള്ള സംഘർഷം എന്ന തീസീസിലൂടെ സാമുവൽ ഹണ്ടിങ്ടണ്‍ നിർവഹിച്ചത്. സോവിയറ്റ് യൂനിയന്‍ അസ്തമിച്ചതോടെ ലോകസംഘർഷം പ്രത്യയശാസ്ത്രപരമല്ലാത്തതായി, അത് സംസ്കാരങ്ങള്‍ തമ്മിലുള്ളതായി.
ഇന്ത്യന്‍ സംസ്കാരം, ചൈനീസ് സംസ്കാരം അങ്ങനെ സംസ്കാരങ്ങള്‍ പലതുണ്ടെങ്കിലും സാമുവൽ ഹണ്ടിങ്ടണിെൻറ അഭിപ്രായത്തിൽ ആഗോള സംഘർഷങ്ങളിലെ മുഖ്യവൈരുധ്യം ഇസ്ലാമും യൂറോ-അമേരിക്കന്‍ സംസ്കാരവും തമ്മിലുള്ളതാണ്. ഈ കണ്ടുപിടിത്തവുമായി ബന്ധപ്പെട്ടാണ് അന്നുവരെ രാഷ്ട്രീയ വ്യവഹാരത്തിെൻറ ഭാഗമല്ലാതിരുന്ന ഇസ്ലാമിക ഭീകരവാദം എന്ന ആശയം ചർച്ചകളിലേക്ക് കടന്നുവരുന്നത്. അക്കാലത്ത് ഇസ്ലാമിക ഭീകരവാദം എന്നു പേരുവിളിക്കാവുന്ന എന്തെങ്കിലും ഉണ്ടായിരുന്നതു കൊണ്ടല്ല മറിച്ച്, അങ്ങനെയൊരു പൊതുശത്രുവിെൻറ നിഴൽമറ സൃഷ്ടിക്കാതെ അമേരിക്കന്‍ സാമ്രാജ്യത്വ ഭീകരവാദത്തിനു സ്വയം സാധൂകരിക്കാന്‍ കഴിയുമായിരുന്നില്ല എന്നതുകൊണ്ടാണ്. അന്ന് സാമുവൽ ഹണ്ടിങ്ടണ്‍ തുറന്നുവിട്ട കൊക്കേഷ്യന്‍ വംശീയവെറികളുടെ ഭൂതങ്ങളാണ് ലോകത്തെമ്പാടും ഇപ്പോള്‍ മുസ്ലിം സമൂഹങ്ങളെ വേട്ടയാടുന്നത്.
നോർവേയിൽ കൂട്ടക്കൊല നടത്തിയ വെള്ളഭീകരെൻറ മാനിഫെസ്റ്റോയിൽ പറയുന്ന കാര്യങ്ങളും ന്യൂസിലൻഡിൽ മുസ്ലിം കൂട്ടക്കൊല നടത്തിയ വെള്ളഭീകരെൻറ മാനിഫെസ്റ്റോയിൽ പറയുന്നതും ഏതാണ്ട് ഒരേ കാര്യങ്ങളാണ്. ഇവയാകട്ടെ ഉദ്ഭവിക്കുന്നത് സാമുവൽ ഹണ്ടിങ്ടണ്‍ രൂപവത്കരിച്ച പ്രത്യയശാസ്ത്രമൂശയിലാണ്. ആഗോളതലത്തിൽ മുസ്ലിം വിശ്വാസികളെ ആക്രമിക്കാന്‍ വെള്ളഭീകരരെ തുറന്നുവിടുകയാണ് ഹണ്ടിങ്ടണ്‍ ചെയ്തത് എന്നുപറഞ്ഞാൽ അതിശയോക്തിയാവില്ല. ന്യൂസിലൻഡ് സർക്കാർ നടത്തിയ ഔദ്യോഗിക പ്രതികരണങ്ങള്‍ ജനാധിപത്യപരമായിരുന്നു എന്നത് വസ്തുതയായിരിക്കുമ്പോള്‍ പോലും ഈ പശ്ചാത്തലയാഥാർഥ്യം വിസ്മരിക്കുന്നതിൽ അർഥമില്ല.
ഇത് വിസ്മരിക്കുന്നതുകൊണ്ടാണ് വളരെ വേഗം പാശ്ചാത്യമാധ്യമങ്ങള്‍ ഇതിെൻറ പിന്നിലെ വംശീയതയെ മൂടിെവക്കാന്‍ ശ്രമിച്ചുകൊണ്ട് കൊലയാളിയെ മാനസികരോഗിയും ഇൻറർനെറ്റ് അടിമയും ഒക്കെയായി ചിത്രീകരിക്കുന്നത്. ഇൻറർനെറ്റ് തമാശകളും ട്രോളുകളും അയാളുടെ മാനിഫെസ്റ്റോയിൽ ഉണ്ടായിരുന്നു എന്നതും അയാള്‍ ഒരു ഗെയിമിങ് യുട്യൂബ് ചാനൽ കാണാന്‍ എല്ലാവരെയും ക്ഷണിച്ചു എന്നതുമൊക്കെ കൂട്ടിെവച്ച് കൊലയുടെ ഉത്തരവാദിത്തം ഇൻറർനെറ്റിെൻറ തലയിൽ െവക്കാനുള്ള അപഹാസ്യമായ ശ്രമങ്ങള്‍ ഉണ്ടായി. ഈ കൊല യാദൃച്ഛിക സംഭവമല്ല.
നോർവേയിലെ കൊലയും അങ്ങനെ ആയിരുന്നില്ല. ഇസ്ലാമിനും കുടിയേറ്റത്തിനും എതിരെ യൂറോ-അമേരിക്കന്‍ വംശീയവിദ്വേഷം ആളിക്കത്തുന്നതിെൻറ പരിണതഫലങ്ങളാണ് ഈ കൂട്ടക്കൊലകള്‍. അതിെൻറ പ്രത്യയശാസ്ത്ര മൂലധനം അമേരിക്കന്‍ സാമ്രാജ്യത്വത്തിെൻറ ആശയ ഫാക്ടറികള്‍ സൃഷ്ടിച്ചവയാണ്.
കടുത്ത ഇസ്ലാം ഭീതിയുടെ രാഷ്ട്രീയം പ്രചരിപ്പിച്ചുകൊണ്ടും ഇസ്ലാം വിരുദ്ധതയിൽ ഊന്നിക്കൊണ്ടും അമേരിക്കയും യൂറോപ്പും നടത്തിയ പ്രചാരണങ്ങളിൽ സ്വാധീനിക്കപ്പെട്ട വെള്ളഭീകരസംഘങ്ങളുടെ ആക്രമണങ്ങളാണ് ഇപ്പോള്‍ നാം കാണുന്നത്. ഇത് മറച്ചുെവച്ചുകൊണ്ടുള്ള ഒരു ചർച്ചയും പ്രശ്നത്തിെൻറ വേരുകളിലേക്ക് ചെന്നെത്താന്‍ പര്യാപ്തമാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.