Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightമേ​വാ​ത്തി​ൽ തീ...

മേ​വാ​ത്തി​ൽ തീ ​കൊ​ളു​ത്തി​യ​താ​രാ​ണ് ?

text_fields
bookmark_border
മേ​വാ​ത്തി​ൽ തീ ​കൊ​ളു​ത്തി​യ​താ​രാ​ണ് ?
cancel
camera_alt

അനധികൃതമെന്നാരോപിച്ച് ബുൾഡോസ് ചെയ്ത വ്യാപാരസ്ഥാപനത്തിന് മുന്നിൽ പൊട്ടിക്കരയുന്ന നവാബ് ശൈഖ് –പി.ടി.ഐ

രാജ്യത്തെ അതി പിന്നാക്ക മേഖലയായ നൂഹ് ജില്ലയിൽ ഈയിടെ നടമാടിയ കലാപവും തുടർനടപടികളും ആസൂത്രിതമായ ഒരു സ്റ്റേജ് മാനേജ്ഡ് ഷോ ആയിരുന്നുവെന്നും, അനാവശ്യമായ ഒരു ഘോഷയാത്രയാണ് കുഴപ്പങ്ങൾക്ക്വ ഴിവെച്ചതെന്നും ചൂണ്ടിക്കാട്ടുന്നു, തലസ്ഥാനത്തെ മുതിർന്ന മാധ്യമപ്രവർത്തകനായ ലേഖകൻ.

നാഷ​ന​ൽ ആ​ർ​ക്കൈ​വ്സ് ഓ​ഫ് ഇ​ന്ത്യ ഡ​യ​റ​ക്ട​ർ ജ​ന​റൽ, ജാ​മി​അ മി​ല്ലിയ്യ ഇ​സ്‍ലാ​മിയ്യ വൈ​സ്ചാ​ൻ​സ​ല​ർ, ഇ​ന്ത്യ​ൻ ച​​രി​ത്ര കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ എന്നീ നിലകളിൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന യ​ശഃ​ശ​രീ​ര​നാ​യ പ്ര​ഫ. മു​ഷീ​റു​ൽ ഹ​സ​ൻ ‘ഇ​ന്ത്യ​ൻ എ​ക്സ്​​പ്ര​സ്’ പ​ത്ര​ത്തി​ൽ കോ​ള​മെ​ഴു​തി​യി​രു​ന്നു. അ​ൽ​പം അ​ക്കാ​ദ​മി​ക​മെ​ങ്കി​ലും ഏ​റെ ആ​ക​ർ​ഷ​ക​മാ​യി​രു​ന്ന ആ ​കോ​ളം എ​നി​ക്ക് വ​ള​രെ ഇ​ഷ്ട​മാ​യി​രു​ന്നു. ഒ​രു ത​വ​ണ അ​ദ്ദേ​ഹ​മെ​ഴു​തി​യ​ത് ഹ​രി​യാ​ന​യി​ലെ മേ​വാ​ത്തി​ൽ ന​ട​ത്തി​യ സ​ന്ദ​ർ​ശ​നവും അ​വി​ടെ​ക്ക​ണ്ട കാ​ഴ്ച​കളുമാ​യി​രു​ന്നു. അ​താ​യി​രു​ന്നു ആ ​പ്ര​ദേ​ശ​ത്തെ സം​സ്കാ​ര​ത്തെ​ക്കു​റി​ച്ച് എ​നി​ക്കു കി​ട്ടി​യ ആ​ദ്യ കാ​ഴ്ച.

മേവുക​ൾ എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന മേ​വാ​ത്തി​ലെ മു​സ്‍ലിം​ക​ളുടെ സ​മ്മി​ശ്ര സം​സ്കാ​ര​ത്തെ​ക്കു​റി​ച്ചാ​ണ് അ​ദ്ദേ​ഹം എ​ഴു​തി​യി​രു​ന്ന​ത്. പ​ണ്ട് ഹ​രി​യാ​ന, രാ​ജ​സ്ഥാ​ൻ, ഉ​ത്ത​ർ​പ്ര​ദേ​ശ് എ​ന്നി​വ​യു​ടെ ഭാ​ഗ​ങ്ങ​ൾ ചേ​ർ​ന്ന മു​സ്‍ലിം ഭൂ​രി​പ​ക്ഷ പ്ര​ദേ​ശ​മാ​യി​രു​ന്നു ഇ​ത്. ഈ ​നാ​ടി​െൻറ മു​ക്കു​മൂ​ല​ക​ളി​ലൂ​ടെ​യാ​ണ് പ​തി​നാ​റാം നൂ​റ്റാ​ണ്ടി​ൽ സ​ന്ത് മീ​രാ​ഭാ​യ് കൃ​ഷ്ണ സ്തു​തി​ക​ൾ പാ​ടി​ന​ട​ന്ന​ത്. സൂ​ഫി​വ​ര്യ​ന്മാ​രി​ൽ ആ​കൃ​ഷ്ട​രാ​യാ​ണ് ഈ ​മേ​ഖ​ല​യി​ലെ വ​ലി​യൊ​രു ശ​ത​മാ​നം ആ​ളു​ക​ൾ ഇ​സ്‍ലാം ആ​ശ്ലേ​ഷി​ച്ച​ത്. വി​ശ്വാ​സം മാ​റി​യ​പ്പോ​ഴും അ​വ​ർ ത​ന​തു സം​സ്കൃ​തി കൈ​യൊ​ഴി​ഞ്ഞി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ അ​വ​രി​പ്പോ​ഴും ഹി​ന്ദു നാ​മ​ങ്ങ​ൾ തു​ട​രു​ന്ന​തി​ലും അ​തി​ശ​യ​മി​ല്ല.

നാ​ടോ​ടി​പ്പാ​ട്ടു​ക​ളും പാ​ട്ടു​കാ​രും മേ​വാ​ത്തി​​ൽ വ്യാ​പ​ക​മാ​യു​ണ്ട്. രാ​മാ​യ​ണ​ത്തി​ന്റെ​യും മ​ഹാ​ഭാ​ര​ത​ത്തി​ന്റെ​യും പ്രാ​ദേ​ശി​ക വ്യാ​ഖ്യാ​ന​ങ്ങ​ൾ പാ​ടു​ന്ന മു​സ്‍ലിം ഗാ​യ​ക​രെ ഇ​വി​ടെ കാ​ണാം. രാ​ജ​സ്ഥാ​നി​ലെ ആ​ൽ​വ​റി​ൽ​നി​ന്നു​ള്ള ഒ​രു മേവ്​ മുസ്​ലിമിനെ ഒ​രി​ക്ക​ൽ കാ​ണാ​നി​ട​യാ​യി. ഗാ​യ​ക​നാ​യ പി​താ​വ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യി​ൽ നി​ന്ന് പു​ര​സ്കാ​രം വാ​ങ്ങു​ന്ന ചി​ത്ര​ങ്ങ​ൾ അ​ദ്ദേ​ഹം എ​നി​ക്ക് കാ​ണി​ച്ചു ത​ന്നു. ഹി​ന്ദു-മു​സ്‍ലിം മ​ത​ങ്ങ​ളി​ലെ മൗ​ലി​ക​വാ​ദി​ക​ൾ നി​രു​ത്സാ​ഹ​പ്പെ​ടു​ത്തു​ന്ന​തി​ന്റെ ഫ​ല​മാ​യി ഇ​വി​ട​ത്തെ പാ​ട്ടു​പാ​ര​മ്പ​ര്യം പ​ട്ട​ട​യി​ലേ​ക്ക് നീ​ങ്ങു​ന്ന അ​വ​സ്ഥ​യി​ലാ​ണ്.

1947ൽ ​രാ​ജ്യം വി​ഭ​ജി​ക്ക​പ്പെ​ട്ട​പ്പോ​ൾ ഈ ​മേ​ഖ​ല​യി​ൽ​നി​ന്ന് നന്നേ കുറച്ചു പേരാ​ണ് പാ​കി​സ്താ​നി​ലേ​ക്ക് ചേ​ക്കേ​റി​യ​ത്. ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും മ​ഹാ​ത്മ​ഗാ​ന്ധി​യും ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വും ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ വി​ശ്വ​സി​ച്ച് ഇ​ന്ത്യ​യി​ൽ ത​ന്നെ തു​ടർ​ന്നു.

1857ലെ ​ഒ​ന്നാം സ്വാ​ത​ന്ത്ര്യ​പ്പോ​രാ​ട്ട​ക്കാ​ല​ത്ത് നൂ​റു​ക​ണ​ക്കി​ന് മേവുക​ളാ​ണ് നാ​ടി​നു​വേ​ണ്ടി ജീ​വ​ൻ ന​ൽ​കി​യ​ത്. സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ൽ മേവു​ക​ൾ വ​ലി​യ രീ​തി​യി​ൽ പ​ങ്കു​വ​ഹി​ച്ചു. ബ്രി​ട്ടീ​ഷു​കാ​ർ​ക്ക് ദ​യാ​ഹ​ര​ജി ന​ൽ​കി സ​വ​ർ​ക്ക​ർ മോ​ച​നം നേ​ടി​യ അ​തേ അ​ന്ത​മാ​നി​ലെ സെ​ല്ലു​ലാ​ർ ജ​യി​ലി​ൽ മ​രി​ച്ച​വ​രു​ടെ പ​ട്ടി​ക​യി​ലും അ​വ​രി​ൽ ചി​ല​രു​ടെ പേ​രു​ക​ളു​ണ്ട്.

സം​സ്ഥാ​ന​ങ്ങ​ൾ പു​നഃ​സം​ഘ​ടി​പ്പി​ച്ച​പ്പോ​ൾ മേ​വാ​ത്തി​ന്റെ ഒ​രു ഭാ​ഗം രാ​ജ​സ്ഥാ​നിലായി. പ​ഞ്ചാ​ബ് വി​ഭ​ജി​ച്ച് ഹ​രി​യാ​ന രൂ​പ​വ​ത്ക​രി​ച്ച​പ്പോ​ൾ, മേവു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും ഹ​രി​യാനക്കാരാ​യി. ഹി​ന്ദി​യി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യ ഒ​രു ഗ്രാ​മ്യ​ഭാ​ഷ​യി​ലാ​ണ് അ​വ​ർ സം​സാ​രി​ക്കു​ന്ന​ത്. ഹ​രി​യാ​ന​യി​ലെ ഗു​രു​ഗ്രാ​മി​ൽ നി​ന്ന് 50 കി​ലോ​മീ​റ്റ​റി​ൽ താ​ഴെ​യേ ദൂ​ര​മു​ള്ളൂ സം​സ്ഥാ​ന​ത്തെ ഏ​ക മു​സ്‍ലിം ഭൂ​രി​പ​ക്ഷ മേ​ഖ​ല​യാ​യ മേ​വാ​ത്തി​ന്റെ ആ​സ്ഥാ​ന​മാ​യ നൂ​ഹി​ലേ​ക്ക്.

നെ​ഹ്‌​റു സ്ഥാ​പി​ച്ച ആ​സൂ​ത്ര​ണ ക​മീ​ഷ​ന് പ​ക​ര​മാ​യി നി​ല​വി​ൽ വ​ന്ന നി​തി ആ​യോ​ഗി​ന്റെ രേ​ഖ​ക​ൾ പ്ര​കാ​രം രാ​ജ്യ​ത്ത് ഏ​റ്റ​വു​മ​ധി​കം ‘ഉ​യ​ർ​ച്ച ആ​ഗ്ര​ഹി​ക്കു​ന്ന’ ജി​ല്ല​യാ​ണ് നൂ​ഹ്. തെ​റ്റി​ദ്ധ​രി​ക്ക​രു​ത്, രാ​ജ്യ​ത്തെ ഏ​റ്റ​വും പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന ജി​ല്ല എ​ന്നാ​ണ് ഇ​തു​കൊ​ണ്ട​ർ​ഥ​മാ​ക്കു​ന്ന​ത്.

വി​ദ്യാ​ഭ്യാ​സം, വ​രു​മാ​നം, സാ​ക്ഷ​ര​ത, സ്ത്രീ​ശാ​ക്തീ​ക​ര​ണം, മാ​തൃ-​ശി​ശു​മ​ര​ണ നി​ര​ക്ക് എ​ന്നി​ങ്ങ​നെ സ​ക​ല മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്ര​കാ​ര​വും പി​ന്നാ​ക്കം. ആ​സൂ​ത്ര​ണ ക​മീ​ഷ​ന്റെ അ​സ​സ്‌​മെ​ന്റ് ആ​ൻ​ഡ് മോ​ണി​റ്റ​റി​ങ് അ​തോ​റി​റ്റി അം​ഗ​മെ​ന്ന നി​ല​യി​ൽ ജി​ല്ല​യു​ടെ അ​വ​സ്ഥ​യെ​ക്കു​റി​ച്ച് ഒ​രു റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കാ​ൻ എ​നി​ക്ക് അ​വ​സ​ര​മു​ണ്ടാ​യി. നൂ​ഹി​ന്റെ വി​ക​സ​ന​ത്തി​നാ​യി വ​ക​യി​രു​ത്തി​യ പ​ണം മു​ഴു​വ​ൻ ജി​ല്ല ആ​സ്ഥാ​ന​ത്തെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് വി​നി​യോ​ഗി​ച്ച​തി​നാ​ൽ അ​തൊ​ന്നും ത​ന്നെ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​യി​ല്ലെ​ന്ന് ഞ​ങ്ങ​ൾ ക​ണ്ടെ​ത്തി. ഉ​ദാ​ഹ​ര​ണ​ത്തി​ന്, വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി പ്ര​ത്യേ​ക ഫ​ണ്ട് അ​നു​വ​ദി​ച്ചു​വെ​ന്നി​രി​ക്ക​ട്ടെ, അ​ധി​കാ​രി​ക​ൾ അ​ത് നൂ​ഹി​ൽ നി​ന്ന് ഏ​താ​നും കി​ലോ​മീ​റ്റ​റു​ക​ൾ അ​ക​ലെ​യാ​യി ഒ​രു സ്കൂ​ൾ നി​ർ​മി​ക്കു​ന്ന​തി​ന് ചെ​ല​വ​ഴി​ക്കും. ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് ഇ​തു​കൊ​ണ്ട് ഒ​രു പ്ര​യോ​ജ​ന​വും ല​ഭി​ക്കി​ല്ല. അ​തു​കൊ​ണ്ടാ​ണ് വ​ള​ർ​ച്ച​യു​ടെ എ​ല്ലാ സൂ​ചി​ക​ക​ളി​ലും ഈ ​നാ​ട് പി​ന്നാ​ക്ക​മാ​യി പോ​കു​ന്ന​ത്.

ആ​ൺ-​പെ​ൺ അ​നു​പാ​തം ഏ​റ്റ​വും മോ​ശ​മാ​യ സം​സ്ഥാ​ന​മാ​ണ് ഹ​രി​യാ​ന. എ​ന്നി​രു​ന്നാ​ലും, നൂ​ഹ് ജി​ല്ല​യി​ൽ ആ​ൺ-​പെ​ൺ അ​നു​പാ​തം ഏ​താ​ണ്ട് 50:50 ആ​ണ്. മു​സ്‍ലിം​ക​ൾ പെ​ൺ​ഭ്രൂ​ണ​ഹ​ത്യ ന​ട​ത്താ​റി​ല്ല എ​ന്ന​തു​ത​ന്നെ കാ​ര​ണം. കൃ​ഷി​യും മൃ​ഗ​സം​ര​ക്ഷ​ണ​വു​മാ​ണ് ജ​ന​ങ്ങ​ളു​ടെ പ്ര​ധാ​ന ആ​ശ്ര​യം. ആ​ളു​ക​ൾ​ക്കി​ട​യി​ൽ പ​ഠി​ക്കാ​നു​ള്ള ആ​ഗ്ര​ഹം ഉ​ണ്ടെ​ങ്കി​ലും സാ​ക്ഷ​ര​താ നി​ല​വാ​രം താ​ഴ്ന്ന നി​ല​യി​ൽ തു​ട​രു​ന്നു. സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളു​ടെ അ​വ​സ്ഥ അ​തി പ​രി​താ​പ​ക​ര​മാ​ണ്. സാ​ധാ​ര​ണ​ക്കാ​ർ​ക്ക് താ​ങ്ങാ​നാ​വാ​ത്ത ഭീ​മ​മാ​യ ഫീ​സാ​ണ് സ്വ​കാ​ര്യ സ്‌​കൂ​ളു​ക​ൾ ഈ​ടാ​ക്കു​ന്ന​ത്. ആ​രോ​ഗ്യ പ​രി​ര​ക്ഷാ മേ​ഖ​ല​യി​ലെ അ​വ​സ്ഥ​യും തൃ​പ്തി​ക​ര​മ​ല്ല. പ്ര​ദേ​ശ​ത്തു​കൂ​ടി ക​ട​ന്നു​പോ​കു​ന്ന അ​രാ​വ​ലി മ​ല​നി​ര​ക​ൾ അ​ന​ധി​കൃ​ത ഖ​ന​ന​ത്തി​ലൂ​ടെ തൂ​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഹ​രി​യാ​ന​യി​ലെ ബി.​ജെ.​പി സ​ർ​ക്കാ​ർ ഇ​ത്ത​രം ക്വാ​റി​ക​ളെ വ​ലി​യൊ​ര​ള​വു വ​രെ നി​യ​ന്ത്രി​ച്ചു​വെ​ങ്കി​ലും അ​ത് മ​റ്റൊ​രു വ​ലി​യ പ്ര​ശ്‌​നം സൃ​ഷ്ടി​ച്ചു. ക്വാ​റി​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന നി​ര​വ​ധി പേ​ർ​ക്ക് തൊ​ഴി​ലി​ല്ലാ​തെ​യാ​യി. അ​വ​ർ​ക്ക് മ​റ്റു ജോ​ലി​ക​ളൊ​ന്നും കി​ട്ടാ​തെ​യു​മാ​യി.

നേ​ര​ത്തേ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ബീ​ഫ് ബി​രി​യാ​ണി വി​റ്റ് ജീ​വി​തം ക​ഴി​ച്ചു​കൂ​ട്ടി​യി​രു​ന്നു. സൈ​ക്കി​ളി​ൽ കൊ​ണ്ടു​ന​ട​ന്ന് പ്ലേ​​റ്റൊ​ന്നി​ന് 20-30 രൂ​പ​ക്ക് ബി​രി​യാ​ണി വി​ൽ​ക്കു​ന്ന ക​ച്ച​വ​ട​ക്കാ​രെ മേ​ഖ​ല​യി​ലു​ട​നീ​ളം കാ​ണാ​മാ​യി​രു​ന്നു. ബി.​ജെ.​പി സ​ർ​ക്കാ​ർ നി​ല​വി​ൽ​വ​ന്ന ശേ​ഷം സ്വീ​ക​രി​ച്ച ആ​ദ്യ ന​ട​പ​ടി​ക​ളി​ലൊ​ന്ന് ഇ​ത്ത​രം ബി​രി​യാ​ണി വി​ൽ​പ​ന നി​ർ​ത്ത​ലാ​ക്കു​ക​യാ​യി​രു​ന്നു. നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ​ക്ക് ജോ​ലി​യി​ല്ലാ​തെ​യാ​യി; ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ​ക്ക് താ​ങ്ങാ​വു​ന്ന വി​ല​യി​ലു​ള്ള ഭ​ക്ഷ​ണം ല​ഭി​ക്കാ​തെ​യാ​യി. ക​റ​വ​യ​റ്റ പ​ശു​ക്ക​ളെ വി​ൽ​ക്കാ​നോ അ​റു​ക്കാ​നോ ക​ഴി​യാ​തെ വ​ന്ന​തോ​ടെ ക്ഷീ​ര​മേ​ഖ​ല​യി​ൽ ജോ​ലി​ചെ​യ്യു​ന്ന​വ​ർ​ക്ക് പ​ശു​വ​ള​ർ​ത്ത​ലും നി​ർ​ത്തേ​ണ്ടി​വ​ന്നു. രാ​ജ്യ​ത്തെ ഏ​റ്റ​വും ക​ടു​ത്ത ഗോ​വ​ധ വി​രു​ദ്ധ നി​യ​മ​മു​ള്ള​ത് ഹ​രി​യാ​ന​യി​ലാ​ണ്. ന​ര​ഹ​ത്യ​ക്ക് ല​ഭി​ക്കു​ന്ന​തി​നേ​ക്കാ​ൾ വ​ലി​യ ജ​യി​ൽ​ശി​ക്ഷ​യാ​ണ് ഗോ​വ​ധ​ത്തി​ന് കി​ട്ടു​ക. ജി​ല്ല​യി​ൽ​നി​ന്ന് പ​ശു​ക്ക​ൾ ഏ​റ​ക്കു​റെ അ​പ്ര​ത്യ​ക്ഷ​മാ​യി​രി​ക്കു​ന്നു. മു​സ്‍ലിം​ക​ൾ​ക്ക് അ​വ​യെ കൊ​ണ്ടു​ന​ട​ക്കാ​ൻ ത​ന്നെ പേ​ടി​യാ​ണി​പ്പോ​ൾ.

പ്ര​ഫ. മു​ഷീ​റു​ൽ ഹ​സ്സ​ൻ,ബിനോയ് വിശ്വം

നൂ​ഹി​നോ​ട് തൊ​ട്ടു​​ചേ​ർ​ന്ന് കി​ട​ക്കു​ന്ന ഗു​രു​ഗ്രാം ജി​ല്ല​യി​ൽ നൂ​റു​ക​ണ​ക്കി​ന് ബ​ഹു​രാ​ഷ്ട്ര ക​മ്പ​നി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ത്യാ​ധു​നി​ക ബ​ഹു​നി​ല കെ​ട്ടി​ട​ങ്ങ​ൾ സ്ഥി​തി​ചെ​യ്യു​ന്നു. നാ​ലു​പാ​ടു നി​ന്നും അ​തി​വേ​ഗം വി​ക​സി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഗു​രു​ഗ്രാം അ​ധി​കം വൈ​കാ​തെ നൂ​ഹി​നെ സ്പ​ർ​ശി​ക്കും. ഗു​രു​ഗ്രാ​മി​ലും നൂ​ഹി​ലും സം​ഘ്പ​രി​വാ​ർ പ്ര​വ​ർ​ത്ത​ക​ർ മു​സ്‍ലിം​ക​ളു​ടെ ജീ​വി​തം ദു​രി​ത​പൂ​ർ​ണ​മാ​ക്കു​ന്നു​ണ്ട്. വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ പൊ​തു​സ്ഥ​ല​ത്ത് ന​മ​സ്ക​രി​ക്കു​ന്ന​തി​നെ അ​വ​ർ ത​ട​യു​ന്നു. സം​ഘ​ടി​ത ന​മ​സ്കാ​ര​ത്തി​നാ​യി അ​നു​വ​ദി​ക്ക​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ​പോ​ലും വി​ല​ക്കേ​ർ​പ്പെ​ടു​ത്തു​ന്നു. പ്രാ​ർ​ഥ​ന​ക്കാ​യി എ​ത്തു​ന്ന മു​സ്‍ലിം​ക​ളെ പൊ​ലീ​സി​ന്റെ പി​ന്തു​ണ​യോ​ടെ അ​വ​ർ ആ​ട്ടി​യോ​ടി​ക്കു​ന്നു. അ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നു പി​ന്നി​ലെ ഉ​ദ്ദേ​ശ്യം വ്യ​ക്ത​മാ​ണ്. മു​സ്‌​ലിം മ​ന​സ്സു​ക​ളി​ൽ മ​നോ​വി​ഭ്രാ​ന്തി സൃ​ഷ്ടി​ക്കാ​ൻ അ​വ​ർ ആ​ഗ്ര​ഹി​ക്കു​ന്നു.

നൂ​ഹി​ൽ മു​സ്‍ലിം​ക​ളെ ആ​ൾ​ക്കൂ​ട്ട​ക്കൊ​ല​ക്കി​ര​യാ​ക്കി​യ സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. നി​യ​മം കൈ​യി​ലെ​ടു​ക്കു​ന്ന​വ​രു​ടെ സ്ഥാ​നം ജ​യി​ലി​ലാ​ണെ​ങ്കി​ലും ഇ​വ​ർ മു​സ്‍ലിം​ക​ളെ പാ​ഠം​പ​ഠി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി പു​റ​ത്ത് സ്വൈ​ര​വി​ഹാ​രം ന​ട​ത്തു​ക​യാ​ണ്. ഇ​ത്ത​ര​ത്തി​ൽ ജ​യി​ലി​ൽ കി​ട​ക്കേ​ണ്ട, കൈ​ക​ളി​ൽ ര​ക്തം​പു​ര​ണ്ട, പ്ര​ദേ​ശ​ത്ത് ശ​ല്യ​മാ​യ ഒ​രു കു​പ്ര​സി​ദ്ധ ക​ഥാ​പാ​ത്രം ഈ​യി​ടെ ഹി​ന്ദു​ത്വ സം​ഘ​ങ്ങ​ൾ ന​ട​ത്തി​യ മ​ത​ഘോ​ഷ​യാ​ത്ര​യി​ൽ പ​ങ്കു​ചേ​രു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ പ​ര​ന്നി​രു​ന്നു. മു​സ്‍ലിം സ​മു​ദാ​യ​ത്തി​ലെ എ​ടു​ത്തു​ചാ​ട്ട​ക്കാ​ർ​ക്കി​ട​യി​ൽ ഇ​തു വ​ലി​യ പ്ര​കോ​പ​നം സൃ​ഷ്ടി​ച്ചു. ജൂ​ലൈ 31 ന് ​ഘോ​ഷ​യാ​ത്ര ന​ട​ത്താ​ൻ പൊ​ലീ​സ് അ​നു​മ​തി ന​ൽ​കി. ര​ണ്ടു വ​ർ​ഷം മു​മ്പ് ആ​രം​ഭി​ച്ച ഒ​രു ആ​ചാ​ര​മാ​ണി​ത്. ഘോ​ഷ​യാ​ത്ര​ക്ക് മ​ത​പ​ര​മാ​യ പ​ശ്ചാ​ത്ത​ല​മൊ​ന്നു​മി​ല്ല. 15-നും 25-​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള മൂ​വാ​യി​ര​ത്തോ​ളം ചെ​റു​പ്പ​ക്കാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. അ​വ​രി​ൽ പ​ല​രു​ടെ​യും കൈ​ക​ളി​ൽ ലാ​ത്തി​ക​ളും മു​ട്ട​ൻ​വ​ടി​ക​ളി​ൽ കെ​ട്ടി​യ കാ​വി​ക്കൊ​ടി​ക​ളും ആ​യു​ധ​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു. ചി​ല​രു​ടെ കൈ​ക​ളി​ൽ തോ​ക്കു​ക​ളും. മു​സ്‌​ലിം​ക​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന ഇ​ട​ങ്ങ​ളി​ലൂ​ടെ 40 കി​ലോ​മീ​റ്റ​റോ​ളം അ​വ​ർ​ക്ക് സ​ഞ്ച​രി​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. അ​ത്ത​രം ഘോ​ഷ​യാ​ത്ര​ക​ൾ​ക്ക് വി​ല​ക്കി​ല്ല. ര​ണ്ടു പേ​രെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന ആ​രോ​പ​ണം നേ​രി​ടു​ന്ന മോ​നു മ​നേ​സ​ർ ഘോ​ഷ​യാ​ത്ര​യി​ൽ പ​ങ്കു​ചേ​രു​മെ​ന്ന അ​ഭ്യൂ​ഹ​മാ​ണ് ആ​ശ​ങ്ക​യു​ണ്ടാ​ക്കി​യ​ത്.

സാ​ധാ​ര​ണ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്ത​ര​മൊ​രു ഘോ​ഷ​യാ​ത്ര​ക്ക് പൊ​ലീ​സ് അ​നു​മ​തി ന​ൽ​കി​ക്കൂ​ടാ. അ​ന്ന് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി അ​വ​ധി​യി​ലാ​യി​രു​ന്നു എ​ന്ന​താ​ണ് കൗ​തു​ക​ക​ര​മാ​യ കാ​ര്യം. എ​ന്തു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം അ​വ​ധി​യി​ൽ പോ​യ​തെ​ന്ന​തി​ന് വ്യ​ത്യ​സ്ത ആ​ഖ്യാ​ന​ങ്ങ​ളു​ണ്ട്. ഘോ​ഷ​യാ​ത്ര​ക്ക് അ​നു​മ​തി ന​ൽ​കു​ന്ന​തി​ന് അ​ദ്ദേ​ഹം എ​തി​രാ​യി​രു​ന്നു​വെ​ന്നാ​ണ് ഒ​രു വി​വ​രം, എ​ന്നാ​ൽ, അ​ധി​കാ​ര​ബ​ല​ത്തി​ൽ അ​ത് മ​റി​ക​ട​ക്ക​പ്പെ​ട്ടു​വെ​ന്നും. അ​യ​ൽ​ജി​ല്ല​യി​ലെ എ​സ്.​പി​ക്കാ​ണ് സ​ർ​ക്കാ​ർ ചു​മ​ത​ല ന​ൽ​കി​യ​ത്. നൂ​ഹി​ന​ടു​ത്ത ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് ഘോ​ഷ​യാ​ത്ര ആ​രം​ഭി​ച്ച​പ്പോ​ഴും സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് അ​ദ്ദേ​ഹം കാ​ര്യ​മാ​യൊ​ന്നും ചെ​യ്തി​ല്ല. സം​ഘാ​ട​ക​രി​ലൊ​രാ​ളു​ടെ പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സം​ഗം കേ​ട്ട് ത​ല​തെ​റി​ച്ച ക​ക്ഷി​ക​ൾ തെ​രു​വി​ലി​റ​ങ്ങി മു​ദ്രാ​വാ​ക്യ​ങ്ങ​ൾ വി​ളി​ക്കാ​ൻ തു​ട​ങ്ങി.

ഇ​രു സ​മു​ദാ​യ​ത്തി​ലെ​യും സ​മൂ​ഹ​മാ​ധ്യ​മ പോ​രാ​ളി​ക​ൾ ഏ​റ്റു​മു​ട്ട​ലി​ന് സ​ർ​വ​സ​ജ്ജ​രാ​യി​രു​ന്നു. പ്ര​തീ​ക്ഷി​ച്ച​തു​പോ​ലെ​ത്ത​ന്നെ ഏ​ക​ദേ​ശം 500-600 മു​സ്‍ലിം യു​വാ​ക്ക​ളു​ടെ സം​ഘം ഘോ​ഷ​യാ​ത്ര ത​ട​യാ​ൻ ശ്ര​മി​ച്ച​തോ​ടെ അ​ക്ര​മം പൊ​ട്ടി​പ്പു​റ​പ്പെ​ട്ടു. ഒ​രു സം​ഘ​ർ​ഷാ​വ​സ്ഥ​യെ നേ​രി​ടാ​നു​ള്ള ത​യാ​റെ​ടു​പ്പി​ല​ല്ലാ​യി​രു​ന്ന പൊ​ലീ​സ് തെ​രു​വു​ക​ൾ ക​ലാ​പ​കാ​രി​ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്ത് സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ഓ​ടി​പ്പോ​യി. ത​ങ്ങ​ളെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ളെ തി​ര​യു​ക​യാ​യി​രു​ന്നു മു​സ്‌​ലിം​ക​ൾ. അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന വാ​ഹ​ന​ങ്ങ​ളി​ലൊ​ന്നി​ൽ അ​യാ​ൾ ഒ​ളി​ച്ചി​രി​ക്കു​ന്നു​ണ്ട് എ​ന്ന ധാ​ര​ണ​യി​ലാ​ണ് ചി​ല വാ​ഹ​ന​ങ്ങ​ൾ​ക്ക് തീ​വെ​ച്ച​തെ​ന്നാ​ണ് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് വ​സ്തു​താ​ന്വേ​ഷ​ണം ന​ട​ത്തി​യ ഒ​രു ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. അ​ത് ശ​രി​യാ​യാ​ലും തെ​റ്റാ​യാ​ലും അ​ഞ്ചു ​മ​നു​ഷ്യ​ർ കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന​ത് യാ​ഥാ​ർ​ഥ്യ​മാ​ണ്. ക​ലാ​പം സം​ഘ​ടി​ത​വും ആ​സൂ​ത്രി​ത​വു​മാ​യി​രു​ന്നു​വെ​ന്ന് ആ​ദ്യം പ​റ​ഞ്ഞ​ത് സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​നി​ൽ വി​ജ് ആ​ണ്. ഒ​രു പ​ക്ഷേ, അ​ദ്ദേ​ഹം മു​സ്‌​ലിം​ക​ളെ ഉ​ന്നം​വെ​ച്ചാ​വും ഇ​തു പ​റ​ഞ്ഞ​തെ​ങ്കി​ലും അ​നാ​വ​ശ്യ​മാ​യ ഒ​രു ഘോ​ഷ​യാ​ത്ര​യാ​ണ് സ​ക​ല കു​ഴ​പ്പ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​യ​ത്. വി​ദ്വേ​ഷ​ത്തി​ന്റെ അ​തി​രു​വി​ട്ട പ്ര​ക​ട​ന​മാ​യി​രു​ന്നു അ​തെ​ന്ന് ഘോ​ഷ​യാ​ത്ര​യു​ടെ വി​ഡി​യോ​ക​ളി​ൽ നി​ന്ന് ബോ​ധ്യ​മാ​വും.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ലീ​സ് ഫ​യ​ൽ ചെ​യ്ത എ​ഫ്‌.​ഐ.​ആ​റു​ക​ളെ​ല്ലാം മു​സ്‌​ലിം​ക​ളെ ല​ക്ഷ്യം ​െവ​ച്ചു​ള്ള​താ​ണെ​ന്ന് ജ​ൻ​ഹ​സ്താ​ക്ഷേ​പ് ക​മ്മി​റ്റി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു, പ്ര​കോ​പ​നം സൃ​ഷ്ടി​ച്ച​വ​ർ അ​തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തു. മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ ലാ​ൽ ഖ​ട്ട​റി​ന്റെ പ്ര​സ്താ​വ​ന​ക​ൾ എ​രി​തീ​യി​ൽ എ​ണ്ണ പ​ക​രാ​നേ ഉ​പ​ക​രി​ച്ചു​ള്ളൂ.

ജൂ​ലൈ 31 ന്റെ ​അ​ക്ര​മ​ങ്ങ​ളെ തു​ട​ർ​ന്ന് ന​ട​ന്ന കാ​ര്യ​ങ്ങ​ൾ ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു. ത​ങ്ങ​ളു​ടെ വീ​ഴ്ച മു​സ്‍ലിം​ക​ളു​ടെ ത​ല​യി​ലി​ട്ട് നി​ക​ത്താ​ൻ ശ്ര​മി​ച്ച പൊ​ലീ​സ് അ​വ​രു​ടെ കെ​ട്ടി​ട​ങ്ങ​ളും സ്ഥാ​പ​ന​ങ്ങ​ളും ഇ​ടി​ച്ചു​നി​ര​ത്താ​ൻ ബു​ൾ​ഡോ​സ​ർ പ്ര​യോ​ഗി​ച്ചു. ആ ​കെ​ട്ടി​ട​ങ്ങ​ൾ സ​ർ​ക്കാ​ർ ഭൂ​മി​യി​ലാ​ണെ​ന്നും അ​ന​ധി​കൃ​ത​മാ​ണെ​ന്നും മ​റ്റു​മു​ള്ള ന്യാ​യ​ങ്ങ​ളാ​ണ് ഉ​ന്ന​യി​ക്ക​പ്പെ​ട്ട​ത്. അ​ന​ധി​കൃ​ത​മാ​ണെ​ങ്കി​ൽ​​പോ​ലും അ​വ പൊ​ളി​ക്കാ​ൻ പൊ​ലീ​സി​ന് അ​ധി​കാ​ര​​മി​ല്ല. ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് നേ​രെ ബു​ൾ​ഡോ​സ​ർ ഇ​ടി​ച്ചു​ക​യ​റ്റു​ന്ന​തി​ന് യു.​പി​യി​ലെ ത​ന്റെ തു​ണ​ക്കാ​ര​ന്റെ മാ​തൃ​ക പി​ൻ​പ​റ്റു​ക​യാ​യി​രു​ന്നു ഖ​ട്ട​ർ.

ക​ലാ​പ​ബാ​ധി​ത പ്ര​ദേ​ശം സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ എ​ന്റെ സു​ഹൃ​ത്തും രാ​ജ്യ​സ​ഭാം​ഗ​വു​മാ​യ ബി​നോ​യ് വി​ശ്വ​വും മ​റ്റു നേ​താ​ക്ക​ളും വ​ഴി​യി​ൽ ത​ട​യ​പ്പെ​ട്ടു. എ​ന്നാ​ലോ വ​ർ​ഗീ​യ ചി​ന്താ​ഗ​തി​ക്കാ​രാ​യ ക്രി​മി​ന​ലു​ക​ൾ ന​ടു​റോ​ഡി​ലി​റ​ങ്ങി പേ​ശി​ബ​ലം കാ​ണി​ക്കു​ന്ന​തി​ൽ പൊ​ലീ​സി​ന് ഒ​രു പ്ര​ശ്ന​വു​മി​ല്ല​താ​നും. പ​ൽ​വ​ൽ, ഗു​രു​ഗ്രാം തു​ട​ങ്ങി​യ സ​മീ​പ ജി​ല്ല​ക​ളി​ലേ​ക്കും ഫ​രീ​ദാ​ബാ​ദി​നോ​ട് അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശി​ന്റെ ചി​ല ഭാ​ഗ​ങ്ങ​ളി​ലേ​ക്കും അ​ക്ര​മം വ്യാ​പി​ച്ചി​രു​ന്നു. തു​ട​ർ ദി​വ​സ​ങ്ങ​ളി​ൽ ക്ര​മ​സ​മാ​ധാ​ന​പാ​ല​ന​ത്തി​ന്റെ പേ​രി​ൽ അ​ഞ്ഞൂ​റോ​ളം വീ​ടു​ക​ളും കെ​ട്ടി​ട​ങ്ങ​ളു​മാ​ണ് ഇ​ടി​ച്ചു നി​ര​ത്തി​യ​ത്. നി​യ​മ​പ​ര​മാ​യ അ​നു​മ​തി​യി​ല്ലാ​തെ​യാ​യി​രു​ന്നു ഈ ​ബു​ൾ​ഡോ​സ​ർ പ്ര​യോ​ഗ​ങ്ങ​ൾ.

വം​ശീ​യ ഉ​ന്മൂ​ല​ന​ത്തി​നാ​ണോ പൊ​ലീ​സ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് ചോ​ദി​ച്ച് പ​ഞ്ചാ​ബ്-​ഹ​രി​യാ​ന ഹൈ​കോ​ട​തി ഇ​ട​പെ​ട്ട് ത​ട​ഞ്ഞി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ബു​ൾ​ഡോ​സി​ങ് പി​ന്നെ​യും തു​ട​രു​മാ​യി​രു​ന്നു. അ​തി​നി​ടെ, മു​സ്‍ലിം ക​ച്ച​വ​ട​ക്കാ​ർ ത​ങ്ങ​ളു​ടെ ഗ്രാ​മ​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​ഞ്ഞ് തീ​ട്ടൂ​ര​മി​റ​ക്കി​യി​രി​ക്കു​ക​യാ​ണ് ചി​ല ഗ്രാ​മ​മു​ഖ്യ​ന്മാ​ർ.

സ​മാ​ന്ത​ര സാ​യു​ധ സേ​ന​യു​ടെ സ​ക​ല ല​ക്ഷ​ണ​ങ്ങ​ളു​മൊ​ത്ത ഒ​രു സം​ഘ​ട​ന​യി​ലൂ​ടെ വ​ള​ർ​ന്നു വ​ന്ന ഖ​ട്ട​ർ സ​ർ​ക്കാ​ർ പ​ക്ഷ​പാ​ത ര​ഹി​ത​മാ​യി നി​ല​കൊ​ള്ളു​മെ​ന്ന് സൂ​ചി​പ്പി​ക്കു​ന്ന ഒ​രു വാ​ക്കു പോ​ലും പ​റ​ഞ്ഞി​ല്ല. ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ അ​ഭ​യാ​ർ​ഥി സ​ഹാ​യ സം​വി​ധാ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി അ​വി​ടെ താ​മ​സി​ക്കു​ന്ന ഒ​രു കൂ​ട്ടം റോ​ഹി​ങ്ക്യ​ക​ൾ ആ​ക്ര​മി​ക്ക​പ്പെ​ട്ടു, അ​വ​രു​ടെ വ​സ്തു​വ​ക​ക​ളെ​ല്ലാം ന​ശി​പ്പി​ക്ക​പ്പെ​ട്ടു. ഐ​ക്യ​രാ​ഷ്ട്ര സ​ഭ ന​ൽ​കി​യ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ള്ള മ​നു​ഷ്യ​രാ​ണ​വ​ർ എ​ന്ന ചി​ന്ത​പോ​​ലും പൊ​ലീ​സി​നെ അ​ലോ​സ​ര​പ്പെ​ടു​ത്തി​യി​ല്ല.

മേവ്​ ക​ർ​ഷ​ക​രു​ടെ നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​യ സ​ഫ​ർ മേ​വാ​തി യ​ദു​വ​ൻ​ഷി ഒ​ന്നാം സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ന് നാ​നൂ​റി​ല​ധി​കം ര​ക്ത​സാ​ക്ഷി​ക​ളെ സം​ഭാ​വ​ന ചെ​യ്ത പ​ൽ​വ​ൽ ജി​ല്ല​യി​ലെ രൂ​പ്ര​ക ഗ്രാ​മ​ത്തെ​ക്കു​റി​ച്ച് സ​ന്ദ​ർ​ശ​ക സം​ഘ​ങ്ങ​ൾ​ക്ക് വി​വ​രി​ച്ചു ന​ൽ​കു​ന്നു. ഒ​ന്നാം സ്വാ​ത​ന്ത്ര്യ​സ​മ​രം സം​ബ​ന്ധി​ച്ച് മം​ഗ​ൾ പാ​ണ്ഡെ​യെ മാ​ത്രം കേ​ന്ദ്രീ​ക​രി​ച്ച് നി​ർ​മി​ക്കു​ന്ന ഹി​ന്ദു​ത്വ ആ​ഖ്യാ​ന​ത്തി​ന്​ യോ​ജി​ക്കു​ന്ന​ത​ല്ല ഇ​ത്ത​രം ക​ഥ​ക​ൾ. അ​ക്ര​മ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഒ​രാ​ൾ ഹോം​ഗാ​ർ​ഡ് നീ​ര​ജ് ഖാ​നാ​ണ്. പ​ത്ര​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന്റെ ആ​ദ്യ​പേ​രു മാ​ത്രം പ​രാ​മ​ർ​ശി​ച്ചു. മേ​വാ​ത്തി സം​സ്‌​കാ​ര​ത്തി​ന്റെ മു​ൻ​നി​ര​ക്കാ​ര​നാ​യ അ​ദ്ദേ​ഹ​ത്തി​ന്റെ ക​സി​ന്റെ പേ​ര് സു​ഖ്ദേ​വ് എ​ന്നാ​ണ്, ഭാ​ര്യ​യു​ടെ പേ​ര് വ​ക്കീ​ല, ഒ​മ്പ​തു​വ​യ​സ്സു​ള്ള മ​ക​ളു​ടെ പേ​ര് നി​തി​ക എ​ന്നാ​ണ്. അ​ത്ത​രം പേ​രു​ക​ളി​ൽ പൊ​രു​ത്ത​ക്കേ​ടൊ​ന്നു​മി​ല്ല. എ​ന്നി​ട്ടും, അ​വ​ർ അ​പ​രി​ഷ്‌​കൃ​ത​രാ​യി മു​ദ്ര​കു​ത്ത​പ്പെ​ടു​ന്നു, വി​ദ്വേ​ഷ​ത്തി​ന്റെ ഉ​ന്ന​ങ്ങ​ളാ​യി മാ​റു​ന്നു. ജൂ​ലൈ 31 മു​ത​ൽ അ​ഞ്ചു ദി​വ​സം നൂ​ഹും സ​മീ​പ ജി​ല്ല​ക​ളും സാ​ക്ഷ്യം​വ​ഹി​ച്ച സ്റ്റേ​ജ് മാ​നേ​ജ്‌​മെ​ന്റ് ഷോ​യു​ടെ നി​ഗൂ​ഢ​ത​ക​ൾ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ മാ​ത്ര​മേ അ​നാ​വ​ര​ണം ചെ​യ്യാ​നാ​വൂ. ആ​രാ​ണ് അ​തി​ന് ക​ള​മൊ​രു​ക്കു​ക?

ajphilip@gmail.com

(ക​ട​പ്പാ​ട്: www.indiancurrents.org)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MewathNational Archives of India
News Summary - Who lit the fire in Mewath?
Next Story