Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightകേന്ദ്രം...

കേന്ദ്രം കശ്​മീരികളോട്​ സംസാരിക്കാത്തതെന്താണ്​?

text_fields
bookmark_border
tharigamai-23
cancel

ഭൂമിയിൽ ഒരു സ്വർഗമുണ്ടെങ്കിൽ അത് കശ്മീരാണെന്ന് പണ്ട് മുഗൾ ചക്രവർത്തി ജഹാംഗീർ പറഞ്ഞത് ഇതുവരെ ആരും മാറ്റിപ്പറ യാത്തതുകൊണ്ട്കൂടിയാണ് ശൈത്യം ഉറഞ്ഞുകൂടിയ സമയത്തും ഞങ്ങൾ അബൂദബിയിൽനിന്ന് ശ്രീനഗറിൽ എത്തിയത്. കശ്മീരിലെ സമുന ്നത രാഷ്​ട്രീയ നേതാവും കുൽഗാം നിയോജകമണ്ഡലത്തിലെ സി.പി.എം എം.എൽ.എയുമായ മുഹമ്മദ് യൂസുഫ് തരിഗാമിയുമായുള്ള കൂടിക് കാഴ്ച ഏറെ താൽപര്യത്തോടെയാണ് കാത്തിരുന്നത്. അശാന്തിക്കും സംഘർഷങ്ങൾക്കും ​കുപ്രസിദ്ധിയാർജിച്ച കുൽഗാം നിയോജക മണ്ഡലത്തിൽനിന്ന്​ 1996 മുതൽ 2002, 2008, 2014 വർഷങ്ങളിൽ തുടർച്ചയായി തരിഗാമി ജയിച്ചുകയറി. സി.പി.എമ്മി​​​​െൻറ മുൻ സംസ്ഥാന സെക ്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമാണ്​ ഈ നേതാവ്. അദ്ദേഹവുമായുള്ള സംഭാഷണത്തി​​​​െൻറ പ്രസക്ത ഭാഗങ്ങൾ (പുൽവാമ ഭ ീകരാക്രമണത്തിന്​ മുമ്പാണ്​ അദ്ദേഹത്തെ കണ്ടത്​. പുൽവാമയുമായി ബന്ധപ്പെട്ട അദ്ദേഹത്തി​​​​െൻറ പ്രതികരണങ്ങൾ പിന ്നീട്​ ടെലിഫോൺ സംഭാഷണത്തിലൂടെ തയാറാക്കിയതാണ്​).

പുൽവാമ ഭീകരാക്രമണം കശ്​മീരിലെ സ്​ഥിതി കൂടുതൽ വഷളാക്ക ിയിരിക്കുകയാണ്​. എന്താവും ഇനി സംഭവിക്കുക?

പുൽവാമ ഭീകരാക്രമണം അത്യന്തം അപലപനീയമാണ്. ഹിംസയല്ല കശ് ​മീർ പ്രശ്നം പരിഹരിക്കാനുള്ള മാർഗം എന്ന്​ വീണ്ടും ഒാർമപ്പെടുത്തുന്നു ഇൗ സംഭവം. കൊലപാതകങ്ങൾക്ക്​ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരിക്കലും സാധിക്കില്ല. മൂന്നു വർഷം മുമ്പ്​ കേന്ദ്ര സർക്കാർ സംഭാഷണത്തിലൂടെ എല്ലാ കക്ഷികളെയും ഉൾപ് പെടുത്തി രാഷ്​ട്രീയ പരിഹാരത്തിന്​ വേദി ഒരുക്കുമെന്ന് വാഗ്​ദാനം ചെയ്തിരുന്നു. അത്​ എത്രയും വേഗം തന്നെ പാലിക ്കണം. രക്തസാക്ഷികളായ ജവാന്മാരുടെ കുടുംബത്തോട് അനുശോചനം അറിയിക്കുന്നതോടൊപ്പംതന്നെ ഇത്തരം ഹീനകൃത്യങ്ങൾ നിർത് താൻ എല്ലാവരും തയാറാകണമെന്ന്​ അഭ്യർഥിക്കുകയാണ്​.

മോദിസർക്കാറി​​​​െൻറ കശ്​മീർ നയത്തി​​​​െൻറ പരാജയമാ ണ് പുൽവാമ സംഭവമെന്ന്​ പറയാമോ​?
അ​േതക്കുറിച്ച്​ തീർച്ചപ്പെടാൻ സമയമായിട്ടില്ല. കശ്‌മീരി​​​​െൻറ ചരിത്രത ്തിലെ വലിയ ഭീകരാക്രമണമാണ്​ നടന്നത്. അസംതൃപ്തരായ അവഗണിക്കപ്പെട്ട കശ്​മീർ ജനതക്ക്​ ഇതുകൊണ്ട്​ ഒരുതരത്തിലുള്ള ഗുണവും ഉണ്ടാകാൻ പോകുന്നില്ല. ഹിംസ ഒരു ഉപകരണമാക്കുന്ന രീതി തിരസ്കരിക്കപ്പെടണം. 2014 ൽ മോദിസർക്കാർ അധികാരത്തിലേറിയശേഷം കശ്‌മീരി​​​​െൻറ സ്ഥിതി വളരെ മോശമായി. കശ്‌മീർ പ്രശ്നത്തിനുള്ള രാഷ്​ട്രീയപരിഹാരം വാഗ്ദാനം ചെയ്തിരുന്നു. പ​േക്ഷ, അതുണ്ടായില്ല. യഥാർഥ സാഹചര്യങ്ങളെ മറന്ന്​ തികച്ചും സൈനികമായി കാര്യങ്ങളെ നേരിട്ടു. കാര്യങ്ങൾ കൈവിട്ടുപോകുന്ന തരത്തിലുള്ള നയങ്ങളാണ് നടപ്പാക്കിയത്.

tharigami2

വീണ്ടും ഒരു സർജിക്കൽ സ്ട്രൈക്ക് ഉണ്ടാവുമെന്ന് കരുതുന്നുണ്ടോ?
നോക്കൂ, കഴിഞ്ഞതവണ നടത്തിയ സർജിക്കൽ സ്‌ട്രൈക്കിനെ വളരെയധികം രാഷ്​ട്രീയവത്കരിച്ചു. ഒരിക്കലും അങ്ങനെ ഉണ്ടാവാൻ പാടില്ലാത്തതാണ്. ഇനി അത് ആവർത്തിക്കുകയാണെങ്കിൽ ഇപ്പോഴത്തെ സാഹചര്യത്തിനുള്ള ഫലപ്രദമായ പ്രതികരണം ആകുമോയെന്നതിൽ സംശയമുണ്ട്​. പ​േക്ഷ ഒരു രാഷ്​ട്രീയ പരിഹാരത്തിന്​ കേന്ദ്രം മുന്നോട്ടുവരുകയാണെങ്കിൽ അത് നല്ല സമീപനമാകും. ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചുവരുന്ന ഈ സമയത്ത്​ എല്ലാവരുമായി തുറന്ന ചർച്ചക്ക് മുതിരുകയും ഒപ്പം ഫലപ്രദമായി ഈ വയലൻസിനെ നേരിടുകയും ചെയ്യേണ്ടതാണ്‌.

കശ്​മീരിലെ സാധാരണ ജനങ്ങളെ ഇതെങ്ങനെയാണ്​ ബാധിക്കുന്നത്​?
അവർ ഇപ്പോൾതന്നെ ദുരിതത്തിലാണ്. അവരുടെ കഷ്​ടതകൾ ഇനി കൂടുകയേ ഉള്ളൂ. ഇപ്പോൾത്തന്നെ ജമ്മുവിലുള്ള ചിലർ ഈ സാഹചര്യത്തെ ന്യൂനപക്ഷങ്ങൾക്കെതിരായ ധ്രുവീകരണത്തിന്​ ഉപയോഗപ്പെടുത്തിത്തുടങ്ങി. രാജ്യത്തി​​​​െൻറ പല ഭാഗങ്ങളിലും കശ്​മീരികൾക്കെതിരെ ആക്രമണങ്ങളും നടന്നു. അത് വളരെ നിർഭാഗ്യകരമാണ്. പ​േക്ഷ എനിക്ക് ജമ്മുവിലെ ജനതയെ വിശ്വാസമുണ്ട്. അവർ പ്രശ്നത്തെ സ്വന്തം രാഷ്​ട്രീയ ലാഭത്തിനുപയോഗിക്കുന്നവരുടെ തനിനിറം മനസ്സിലാക്കാൻ പക്വതയുള്ളവരാണ്.
നിരവധി കശ്മീരികളോട് ഞങ്ങൾ സംസാരിക്കുകയുണ്ടായി. ഇന്ത്യക്കാരനോ
പാകിസ്താനിയോ അല്ല, കശ്മീരി മാത്രമാണ്​ തങ്ങൾ എന്നാണ്​ അവർ പറയുന്നത്​.

അത്രയേറെ അസംതൃപ്തരാണോ ഇൗ ജനത?
ഈ ചോദ്യത്തിന് ഉത്തരമായി എനിക്ക് പറയാനുള്ളത് മൂന്നു കാര്യങ്ങളാണ്. കശ്മീരിൽ വർഷങ്ങളായി നിലനിൽക്കുന്ന അശാന്തി ഇപ്പോഴും തുടർന്നുകൊണ്ടേയിരിക്കുന്നു. പൊലീസിനും പട്ടാളത്തിനും പെല്ലറ്റ്ഗൺ ഉപയോഗിക്കാൻ നൽകിയ അനുവാദം അവർ അതിക്രൂരമായി ദുരുപയോഗപ്പെടുത്തുകയാണ്​. പെല്ലറ്റ്ഗൺ ആക്രമണങ്ങൾ വിദ്യാർഥികൾക്കും സാധാരണ പൗരസമൂഹത്തിനുമെതിരെ ധാരാളം ഉണ്ടായി. 300ഓളം ആളുകൾ കൊല്ലപ്പെടുകയും 6000ത്തിലേറെ പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. കുഞ്ഞുങ്ങളടക്കം നിരവധി പേർക്ക് കാഴ്ച നഷ്​ടപ്പെട്ടു. ഇതിനു​പുറമെ, ബി.ജെ.പിക്കാരുടെ ‘ലവ് ജിഹാദ്​’ ആരോപിച്ചുള്ള വേട്ട. കശ്​മീരിലും അത്​ നിർബാധം തുടരുന്നുണ്ട്. ഇതൊക്കെ യുവകശ്മീരികളെ ആകുലപ്പെടുത്തുകയും രോഷാകുലരാക്കുകയും ചെയ്യുന്നു. മറ്റൊരു കാരണമായി പറയാനുള്ളത്, 2014ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ പി.ഡി.പി വാഗ്ദാനം ചെയ്തത് ഭരണത്തിൽ പങ്കുപറ്റാൻ ബി.ജെ.പിയെ ഒരു കാരണവശാലും അനുവദിക്കുകയില്ല എന്നതായിരുന്നു. പക്ഷേ, ബി.ജെ.പിയുടെ വിനാശകരമായ നയങ്ങളും ന്യൂനപക്ഷവിരുദ്ധ സമീപനങ്ങളും പാടെ മറന്ന്​ പി.ഡി.പി അവരുമായി അവിശുദ്ധ ബന്ധമുണ്ടാക്കി.

tharigami-43

കശ്മീർ ജനതയുടെ മനസ്സുകാണാതെ, മാറ്റിനിർത്തേണ്ടവരെ കൂടെ കൂട്ടുകയെന്ന മ്ലേച്ഛ രാഷ്​ട്രീയക്കളി പി.ഡി.പി നടത്തിയത് കശ്മീരികളുടെ അമർഷം കൂട്ടുകയുണ്ടായി. എങ്കിലും കശ്മീരിലെ അശാന്തിക്ക്‌ പ്രധാനകാരണമായി എനിക്ക് പറയാനുള്ളത് സ്വാതന്ത്ര്യാനന്തര കാലംതൊട്ട്​ കശ്മീരിനോട് കേന്ദ്രസർക്കാറുകൾ തുടർച്ചയായി കാണിച്ചുവരുന്ന അവഗണനയാണ്. 1953ൽ ശൈഖ്​ അബ്‌ദുല്ലയെ നെഹ്‌റു ഗവൺ​െമൻറ്​ അറസ്​റ്റ്​ചെയ്തതു മുതലാണ്‌ കശ്മീരിൽ പ്രശ്നങ്ങൾ ആരംഭിക്കുന്നത്. 1990 മുതൽ മാറിവന്ന ഗവൺ​െമൻറുകൾ കശ്മീരിനെ കലാപഭൂമിയാക്കി. ആയിരങ്ങൾ കൊല്ലപ്പെട്ടു. വാഗ്ദാനങ്ങൾ വാരിക്കോരി നൽകി. പ​േക്ഷ, ഒന്നും നിറവേറ്റിയില്ല. ഇന്ത്യ ^പാക് വിഭജനം നടക്കുമ്പോൾ ഇരുരാജ്യങ്ങളും കശ്മീരിനുമേൽ അവകാശം ഉന്നയിച്ചു. മുസ്​ലിം ഭൂരിപക്ഷ പ്രദേശത്തെ ഹിന്ദു രാജാവായിരുന്ന ഹരിസിങ്​ കശ്മീരിനെ സ്വതന്ത്രരാജ്യമായി നിലനിർത്താൻ താൽപര്യപ്പെട്ടു. എന്നാൽ, ശൈഖ് അബ്‌ദുല്ലയെ പോലുള്ള ദീർഘദർശിക്ക്​ പാകിസ്താനോട് ചേരാൻ ഇഷ്​ടമുണ്ടായിരുന്നില്ല. ഇന്ത്യൻ യൂനിയനിൽ ചേരാനായിരുന്നു അദ്ദേഹത്തി​​​​െൻറ താൽപര്യം. പാകിസ്​താൻ കശ്മീരിനെ ആക്രമിച്ചപ്പോൾ കശ്മീരിലെ രാജാവ് ഇന്ത്യയോട് സൈനികസഹായം ആവശ്യപ്പെടുകയുണ്ടായി.

സ്വന്തം നാടി​​​​െൻറ രക്ഷക്കായി മുന്നോട്ടുവരാൻ കശ്മീരികളോട് ശൈഖ്​ അബ്​ദുല്ല ആവശ്യപ്പെട്ടു. തുടർന്ന് ചില നിബന്ധനകളോടെ കശ്മീർ ഇന്ത്യയുടെ ഭാഗമായി. നോക്കൂ; പ്രതിരോധം, വാർത്താവിനിമയം, വിദേശകാര്യം എന്നീ മേഖലകളിലൊഴിച്ചു ബാക്കി എല്ലാ കാര്യത്തിലും കശ്മീരിന് സ്വയംഭരണാവകാശം ഉണ്ടായിരിക്കുമെന്ന് അന്ന് സമ്മതിക്കുകയും ഭരണഘടനയിൽ എഴുതിച്ചേർക്കുകയും ചെയ്തതാണ്. ഭരണഘടന എഴുതപ്പെട്ട സമയത്ത്​ കശ്മീരി​​​​െൻറ അസാധാരണ സാഹചര്യങ്ങളും നിബന്ധനകളും ആർട്ടിക്കിൾ 370മൊക്കെ ഏറെ ചർച്ച ചെയ്തതാണ്. പ​േക്ഷ, പിന്നീട് കശ്മീരിനെ ഇന്ത്യൻ യൂനിയ​​​​െൻറ ഭാഗമാക്കാൻ പ്രവർത്തിച്ച ശൈഖ് അബ്‌ദുല്ലയെ തന്നെ തുറുങ്കിലടച്ചപ്പോൾ മുതൽ കശ്മീരികളോടുള്ള അനീതി കേന്ദ്രസർക്കാറുകൾ തുടങ്ങി. നിയമസഭകൾ തുടരെ പിരിച്ചുവിടപ്പെട്ടു. തെരഞ്ഞെടുപ്പുകൾ പേരിനു മാത്രമായിത്തുടങ്ങി. 1952നുശേഷം 1977ലാണ് ആദ്യമായി ഒരു യഥാർഥ ​െതരഞ്ഞെടുപ്പ് കശ്മീരിൽ നടന്നത്. ഞാൻ പറയുന്നത് ജനാധിപത്യപരമായ രീതിയിൽ ഭരണം നടത്താൻ അവർ കശ്മീരിനെ അനുവദിച്ചില്ല എന്നാണ്. നോക്കൂ, ഒരേ സമയം കേരളത്തിലെ ഇ.എം.എസ് മന്ത്രിസഭയെയും ശൈഖ് അബ്‌ദുല്ലയുടെ മന്ത്രിസഭയെയും നെഹ്​റു സർക്കാർ പിരിച്ചുവിട്ടു.

കേരളത്തിൽ പ​േക്ഷ, ജനാധിപത്യ രീതിയിലൂടെ അവർ തിരിച്ചുവന്നു. കശ്മീരിൽ അത് സാധിച്ചില്ല. അയൽരാജ്യത്തുനിന്നുള്ള അവകാശവാദങ്ങളും തീവ്രവാദികളുടെ നുഴഞ്ഞുകയറ്റവും ഭീകരപ്രവർത്തനങ്ങളും രാജ്യത്തിനകത്ത്​ കേന്ദ്രസർക്കാർ നടത്തുന്ന ജനാധിപത്യ ധ്വംസനങ്ങളും വാഗ്‌ദാനലംഘനങ്ങളും കശ്മീരികളുടെ പ്രശ്‌നത്തെ കൂടുതൽ വഷളാക്കി. അഴിമതിയും സ്വജനപക്ഷപാതവും ദുർഭരണവും കഴിഞ്ഞ പി.ഡി.പി-ബി.ജെ.പി ഭരണത്തിൽ മൂർധന്യത്തിലെത്തി. കശ്മീരികളെ ദുരിതപർവത്തിലേറ്റിയതായിരുന്നു കഴിഞ്ഞ മൂന്നു വർഷ ഭരണം. കേന്ദ്രസർക്കാറിൽനിന്ന് തങ്ങൾക്കു നീതി ലഭിക്കുകയില്ല എന്നുമാത്രമല്ല തങ്ങൾക്കു നീതിനിഷേധം മാത്രമേ കിട്ടുകയുള്ളൂ എന്ന തോന്നലിലേക്ക്​ അവർ എത്തിച്ചേർന്നു. അതുമൂലം അസംതൃപ്തരായ കശ്മീരി ജനതയെയാണ്‌ നിങ്ങൾ ഇവിടെ കാണുന്നത്.

pulwama-attack-23

ആർട്ടിക്കിൾ 370 നെകുറിച്ച് ഏറെ ചർച്ച നടക്കുന്ന സമയമാണല്ലോ. അത് ഇല്ലാതായി എന്ന് കരുതുക. എന്തായിരിക്കും
സംഭവിക്കുക?

ഞാൻ തുറന്നുപറയട്ടെ, ഇപ്പോൾ തന്നെ ആർട്ടിക്കിൾ 370ൽ അവർ വെള്ളം ചേർത്ത് നേർപ്പിച്ചുകഴിഞ്ഞു. അതിപ്പോൾ പൊള്ളയായ, ആഴവും സ്വത്വവും നഷ്​ടപ്പെട്ട ഒന്നായി മാറിയിരിക്കുന്നു. ആർട്ടിക്കിൾ 370 എന്ന അവശേഷിച്ച ആ ദുർബല ചരടാണ്‌ കശ്മീരിനെ ഇന്ത്യൻ യൂനിയനോട് ചേർത്തുനിർത്തിയിരിക്കുന്നത്​. ബി.ജെ.പി പ്രചരിപ്പിക്കുന്നതുപോലെ താൽക്കാലിക സംവിധാനമായല്ല ആർട്ടിക്കിൾ 370 എഴുതപ്പെട്ടത്. മറിച്ച്​ ഭരണഘടനയുടെ പ്രധാന ഭാഗമായിട്ടാണ്. ആർട്ടിക്കിൾ ഒന്ന്​ പ്രവർത്തിക്കണമെങ്കിൽ ആർട്ടിക്കിൾ 370 ഉണ്ടായിരിക്കണം. നിബന്ധനകളോടെ ഇന്ത്യൻ യൂനിയനിൽ ചേർന്നത് കശ്മീർ മാത്രമാണ്. അത് മാറ്റി എഴുതാവുന്നതല്ല. അത് പൂർണമായും നീക്കംചെയ്താൽ രാജ്യത്തി​​​​െൻറ ഐക്യത്തിന് ഭീഷണിയുണ്ടാകും. രാജ്യതാൽപര്യം മുൻനിർത്തിയാവണം എല്ലാവരും പ്രവർത്തിക്കേണ്ടത്. ചരിത്രത്തെ വളച്ചൊടിച്ചല്ല പ്രശ്നപരിഹാരം ഉണ്ടാക്കേണ്ടത്. അത് പ്രശ്നത്തെ കൂടുതൽ വഷളാക്കുക​േയ ഉള്ളൂ. ആർട്ടിക്കിൾ 370 സംരക്ഷിക്കപ്പെടണം. കശ്മീരിലെ ജനങ്ങളിൽനിന്ന്​ അപഹരിച്ചതൊക്കെ തിരികെ നൽകണം. വാഗ്‌ദാനങ്ങൾ പാലിച്ച്​ ജനാധിപത്യ മാർഗങ്ങൾ പിന്തുടർന്നില്ലെങ്കിൽ ഭവിഷ്യത്ത്​ പ്രവചിക്കാനാവില്ല.

കശ്മീരിലുണ്ടാകുന്ന എല്ലാ അസ്ഥിരതക്കും രാഷ്​ട്രീയ ഭേദമ​െന്യ എല്ലാവരും വിരൽ ചൂണ്ടുന്നത് പാകിസ്താ​​​​െൻറ നേർക്കാണ്. ഇതിൽ എത്രത്തോളം സത്യമുണ്ട്?
മുസ്​ലിം ഭൂരിപക്ഷ പ്രവിശ്യ ആയതിനാൽ കശ്മീർ പാകിസ്താ​​​​െൻറ ഭാഗമാക്കണമെന്ന്​ അവർ ഇപ്പോഴും കരുതുന്നുണ്ട്. അവിടെനിന്നുള്ള ആക്രമണങ്ങളും ഞങ്ങൾക്ക് സഹിക്കേണ്ടി വരുന്നു. അതിർത്തിയിൽ പ്രശ്നങ്ങളുണ്ട്. പ​േക്ഷ ഞാൻ നേര​േത്ത സൂചിപ്പിച്ചപോലെ കശ്മീർ ഇന്ത്യൻ യൂനിയനിൽ ചേരാനുണ്ടായ പ്രത്യേക സാഹചര്യങ്ങളിൽ എഴുതപ്പെട്ട നിബന്ധനകളുടെ ലംഘനമാണ് പ്രധാന പ്രശ്നം. മാറിമാറി വന്ന കേന്ദ്രസർക്കാറുകൾ ഇവയൊന്നും പാലിക്കാതെവരുകയും കശ്മീരി ജനതയുടെ അവകാശങ്ങൾ നിഷേധിക്കുകയുമാണ് ചെയ്യുന്നത്. മോദിസർക്കാറി​​​െൻറ കാലത്ത്​ അത് ഏറ്റവും മോശമായി തുടരുന്നു. അസംതൃപ്​ത ജനതയുടെ പ്രശ്നങ്ങൾക്ക് ജനാധിപത്യപരമായ പ്രക്രിയയിലൂടെ പരിഹാരം കാണുന്നതിനുപകരം എല്ലാറ്റിനും പാകിസ്താനാണ് ഉത്തരവാദിയെന്ന് പറയുന്നത് ഞാൻ അംഗീകരിക്കില്ല. ബി.ജെ.പിക്ക്​ വോട്ടുബാങ്കിലാണ് ഉത്കണ്ഠ, കശ്മീരികളുടെ പ്രശ്നങ്ങളിലല്ല.

ചർച്ചകൾക്ക്​ കേന്ദ്രം ഒട്ടും താൽപര്യം കാണിക്കുന്നില്ലല്ലോ?

നമ്മൾ ജീവിക്കുന്നത് നിരന്തര സംഘർഷങ്ങളുടെയും ഭീകരവാദത്തി​​​​െൻറയും കാലഘട്ടത്തിലാണ്. നോക്കൂ, അയർലൻഡിൽ സംഘർഷങ്ങളുടെ കാലമാണ്. പ​േക്ഷ, പ്രശ്‌നപരിഹാരത്തിന് അവർ പട്ടാളത്തെ ആശ്രയിക്കുന്നില്ല. പകരം വിഘടനവാദികളോട് സംഭാഷണം നടത്തുന്നു. അതാണ് വേണ്ടത്. ആയുധങ്ങളിലൂടെയും അടിച്ചമർത്തലുകളിലൂടെയും ഒന്നും പരിഹരിക്കാനാവില്ല. സംഭാഷണങ്ങൾക്കു തുറക്കാവുന്ന വാതിലുകളേ ഉള്ളൂ. ലാഹോർ സന്ദർശനം നടത്തിയ പ്രധാനമന്ത്രിയാണ് നമുക്കുള്ളത്. പ​േക്ഷ, സംഭാഷണങ്ങൾക്കു മുന്നിൽ വാതിൽ കൊട്ടിയടച്ച പ്രധാനമന്ത്രിയായി അദ്ദേഹം പിന്നീട്​ മാറി. മോദി ഇതിന്​ ജനങ്ങളോട് മറുപടി പറയാൻ ബാധ്യസ്ഥനാണ്. ലാഹോറിൽ ബസിലാണ് വാജ്‌പേയി പോയത്. എന്നിട്ടും കാർഗിൽ സംഭവിച്ചു. അതിനർഥം പരസ്പരമുള്ള ചർച്ചകളും സംഭാഷണങ്ങളും അവസാനിപ്പിക്കുക എന്നല്ല. സംവദിക്കുക എന്നത് ദൗർബല്യമല്ല, അതൊരു ശക്തിയാണ്. ഇതേ സമീപനം തന്നെയാണ് ജമ്മു-കശ്മീരിലെ ജനങ്ങളോടും മോദി കാണിക്കുന്നത്. മോദിക്ക് നാഗാലാൻഡിലെ വിഘടനവാദികളോട് സംസാരിക്കാം, ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലെ പ്രശ്‌നക്കാരോട് സംസാരിക്കാം, പ​േക്ഷ, കശ്മീരിലെ അസംതൃപ്തരായ ജനതയോട് സംസാരിക്കാൻ തയാറല്ല. കശ്മീരിലെ ജനങ്ങളെ തീവ്രവാദികളായി കാണാതിരിക്കൂ. അവരോട്​ സംവദിക്കൂ, ജനാധിപത്യപരമായി പ്രശ്നങ്ങളെ നേരിടൂ.

pulwama-attack-45

കശ്മീരിൽ എന്തുകൊണ്ടാണ് വിദ്യാർഥി സംഘടനകൾ ശക്​തമല്ലാത്തത്​?
വിദ്യാർഥികൾക്ക് സമൂഹത്തിൽ നടക്കുന്ന ക്രൂരതകൾക്കും അന്യായങ്ങൾക്കും എതിരെ ശബ്​ദമുയർത്തുന്നതിൽ വലിയ പങ്കുവഹിക്കാനാകും. കേരളത്തിലെ യുവജനത അതിനുദാഹരണമാണല്ലോ. പ​േക്ഷ, ദൗർഭാഗ്യവശാൽ കശ്മീരിലെ ഭരണാധികാരികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂനിയനുകൾ സംഘടിപ്പിക്കാൻ അനുമതി നൽകിയില്ല. ഇത് യുവത്വത്തി​​​​െൻറ വായ മൂടിക്കെട്ടുന്നതിനു തുല്യമാണ്. അവരെ വിശ്വാസത്തിലെടുക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം.
തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നു.
ബി.ജെ.പിക്കെതിരായുള്ള പ്രതിപക്ഷ സഖ്യത്തി​​​​െൻറ സാധ്യത എന്താണ്?
പ്രതിപക്ഷസഖ്യം ഇപ്പോൾതന്നെ രൂപപ്പെട്ടുവരുകയാണല്ലോ? ഒരു പ്രധാനമന്ത്രിസ്ഥാനാർഥിയെ ചൂണ്ടിക്കാട്ടേണ്ട ആവശ്യം ഇല്ല. ജനാധിപത്യഇന്ത്യയുടെ അഖണ്ഡത സംരക്ഷിക്കപ്പെടണമെന്നതാണ്​ മുഖ്യ ആവശ്യം. സി.പി.എം അടക്കമുള്ള വിവിധ ദേശീയ, പ്രാദേശിക പാർട്ടികളാണ് സഖ്യത്തിലുള്ളത്. ഞങ്ങളെ ഒന്നിപ്പിക്കുന്ന പ്രധാനഘടകം മതേതര ഇന്ത്യയെ ഭിന്നിപ്പിക്കുന്ന ജാതിരാഷ്​​ട്രീയത്തിനെതിരായ പോരാട്ടമാണ്. അമിത്ഷായുടെ ടൈം ടെസ്​റ്റ്​ ഫോർമുലയായ ജാതിധ്രുവീകരണത്തെ ഇല്ലാതാക്കേണ്ടത് ജനാധിപത്യ പാർട്ടികളുടെ കടമയാണ്.
l

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmir issuekerala newsMohammed Yousuf Tarigamimalayalam news
News Summary - Why Centre Didnt Talk to Kashmiri
Next Story