Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightസ്​ത്രീ (പീഡക)...

സ്​ത്രീ (പീഡക) സൗഹൃദരാജ്യം?

text_fields
bookmark_border
women friendly
cancel
2022 മേയ്​ മാസമാണ്​ കള്ളപ്പണം വെളുപ്പിക്കൽ കേസ്​ ചുമത്തി എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റ്​ ജെയിനിനെ അറസ്​റ്റു ചെയ്​തത് .​ കേസിൽ വിധി​ വന്നിട്ടില്ല, അന്വേഷണം നടക്കുന്നതേയുള്ളൂ. തിഹാറിലെ ഈ ജയിൽ കാലയളവിൽ ഇത്​ രണ്ടാം തവണയാണ്​ അദ്ദേഹം ഇത്തരത്തിൽ കുഴഞ്ഞുവീഴുന്നത്​

അതിഭയാനകമായ ലൈംഗിക ചൂഷണങ്ങൾക്കും പീഡനത്തിനും ഇരയായാൽ പോലും നമ്മുടെ രാജ്യത്തെ സ്​ത്രീകൾ ഔദ്യോഗികമായി പരാതി നൽകാൻ മുന്നോട്ടുവരാത്തത്​ എന്തുകൊണ്ടാണ്​ എന്നത്​ ഇപ്പോൾ കുറച്ചുകൂടി വ്യക്തമായിരിക്കുന്നു. കുറ്റവാളി ഏതെങ്കിലും ​‘പ്രമുഖ​നോ’ ഭരണവർഗത്തിന്റെ ഭാഗമോ ആണെന്നുവരുകിൽ കാര്യങ്ങൾ സ്വാഭാവികമായും കൂടുതൽ സങ്കീർണമാവുകയും ചെയ്യും.

തങ്ങളെ ലൈംഗിക ചൂഷണത്തിനിരയാക്കി എന്നാരോപിച്ച്​ റെസ്​ലിങ്​ ഫെഡറേഷൻ ഓഫ്​ ഇന്ത്യ മേധാവി ബ്രിജ് ​ഭൂഷൺ ശരൺ സിങ്ങിനെതിരെ വനിത ഗുസ്​തി താരങ്ങൾ നടത്തിവരുന്ന ​പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ്​ ഞാനിത്​ കുറിക്കുന്നത്​ എന്ന്​ മനസ്സിലായിക്കാണു​മല്ലോ. നാലഞ്ച്​​ ദിവസമല്ല, ആഴ്​ചകളോ മാസങ്ങളോ ആയി അവർ ഇക്കാര്യം ഉന്നയിച്ച്​ പരാതിയും പ്രതിഷേധവുമായി മുന്നോട്ടുവന്നിട്ട്​.​

ഇരകൾക്ക്​ നീതി ഉറപ്പാക്കുന്നതിനു പകരം രാഷ്​ട്രീയം കടത്തിവിട്ട്​ കേസിനെ കുഴച്ചുമറിക്കുന്നതാണ്​ നമുക്ക്​ കാണാനാവുന്നത്​. പരാതിക്കാരികൾ അന്താരാഷ്​ട്ര ഗോദകളിൽ ഇന്ത്യക്കു​വേണ്ടി മെഡലുകൾ നേടിയ അതിപ്രശസ്ത താരങ്ങളാണ്​. അവർക്ക്​ ഈ ഗതിയാണെങ്കിൽ അത്തരം വിശേഷണങ്ങളോ പ്രശസ്​തിയോ ഇല്ലാത്ത, സാധാരണയിൽ സാധാരണക്കാരികളായ ഇന്ത്യൻ പൗരിമാരുടെ കാര്യം എന്താണെന്ന്​ ആർക്കുമൊന്ന്​ സങ്കൽപിക്കാവുന്നതല്ലേയുള്ളൂ.

ഒന്നുകിൽ, അവരുടെ ആരോപണങ്ങളെയും പരാതികളെയും നിസ്സാരവത്​കരിച്ചും പുച്ഛിച്ചും അവഗണിക്കും, അതല്ലെങ്കിൽ അവരെ ഭയപ്പെടുത്തി ഒതുക്കി നിശ്ശബ്​ദമാക്കും. എവിടെപ്പോയി നമ്മുടെ വനിത മന്ത്രിമാരും ​പാർലമെൻറംഗങ്ങളും? വനിത ശാക്തീകരണത്തെയും സ്​ത്രീ സുരക്ഷയെയും പറ്റി കേട്ട അതിഗംഭീര പ്രസംഗങ്ങൾക്ക്​ എന്തു സംഭവിച്ചു? മുഴക്കിയ മുദ്രാവാക്യങ്ങളുടെ ഗതിയെന്തായി?

ജയിലിൽ കഴിയുന്നവരും മനുഷ്യരാണ്​

കഴിഞ്ഞ മേയ്​ 25ന്​ ആംആദ്​മി പാർട്ടി നേതാവും ഡൽഹി മുൻമന്ത്രിയുമായ സത്യേന്ദർ ജെയിൻ തിഹാർ ജയിലിലെ കുളിമുറിയിൽ തലകറങ്ങി കുഴഞ്ഞുവീണുവെന്ന വാർത്ത കണ്ടു. 2022 മേയ്​ മാസമാണ്​ കള്ളപ്പണം വെളുപ്പിക്കൽ കേസ്​ ചുമത്തി എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റ്​ ജെയിനിനെ അറസ്​റ്റു ചെയ്​തത്​.​ കേസിൽ വിധി​ വന്നിട്ടില്ല, അന്വേഷണം നടക്കുന്നതേയുള്ളൂ. തിഹാറിലെ ഈ ജയിൽ കാലയളവിൽ ഇത്​ രണ്ടാം തവണയാണ്​ അദ്ദേഹം ഇത്തരത്തിൽ കുഴഞ്ഞുവീഴുന്നത്​.

ഇത്​ ഒരുപാട്​ അടിസ്​ഥാന ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്​. തിഹാർ ജയിലി​ന്റെ കാര്യം മാത്രമല്ല ഞാൻ ഉദ്ദേശിച്ചത്​. രാജ്യത്തുടനീളമുള്ള ജയിലുകളിലെ ഇപ്പോഴത്തെ അവസ്​ഥയെന്താണ്​? വ്യവസ്ഥകൾ എന്തൊക്കെയാണ്?​? ഇപ്പോൾ കുഴഞ്ഞു വീണത്​ ഒരു ​ സുപ്രധാന നേതാവും മുൻമന്ത്രിയുമൊക്കെ ആയതുകൊണ്ട്​ നമ്മളത്​ വാർത്തയായി വായിച്ചറിഞ്ഞു.

സാധാരണക്കാരായ ജയിൽ അന്തേവാസികൾ ഇതല്ല, ഇതിനപ്പുറമുള്ള പ്രശ്​നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നാൽപോലും നമ്മളറിയുമോ? ജയിലിൽ കിടക്കുന്നവരുടെ മാനസിക-ശാരീരിക ആരോഗ്യവും ക്ഷേമവും ഉറപ്പാക്കാൻ എന്തെങ്കിലും കാര്യക്ഷമമായ നടപടികൾ പാലിക്കപ്പെടുന്നുണ്ടോ? ആ മനുഷ്യർ സെല്ലുകളിൽ കിടന്ന്​ അലറിക്കരഞ്ഞാൽപോലും ഉയർന്ന മതിൽക്കെട്ടുകൾക്കിപ്പുറത്തേക്ക്​ ആ കരച്ചിലും വേദനകളുമൊന്നും ഒരാളും അറിയുകയില്ല.

ജയിലുകളിൽ അടക്കപ്പെട്ടിരിക്കുന്ന ആളുകളിൽ വലിയ ശതമാനവും വിചാരണത്തടവുകാരാണ്​. അതായത്​, സാ​ങ്കേതികമായി നിരപരാധികളാണ്​. അഥവാ അവർ അപരാധികളാണെന്ന്​ കോടതികൾ വിധിച്ചാൽപോലും മനുഷ്യർ എന്ന നിലയിൽ നിർബന്ധമായും ലഭിച്ചിരിക്കേണ്ട അടിസ്​ഥാന അവകാശങ്ങൾ നിഷേധിക്കാൻ ഒരു ന്യായവുമില്ല.

ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട്​ ജയിലിൽ കഴിയുന്ന ആളുകളിൽ പലരും ശക്തരായ രാഷ്​ട്രീയ മാഫിയകളുടെ നിയന്ത്രണത്തിലുള്ള വെറും കാലാളുകൾ മാത്രമാണ്​ എന്നതുകൂടി ഓർക്കുക.

ഒരു ഭരണകൂടം അവിടത്തെ സ്​ത്രീകളെയും കുട്ടികളെയും യുവജനങ്ങളെയും പരിചരിക്കുന്നതിൽ നിന്ന്​ മാത്രമല്ല, അവിടത്തെ തടവറകളുടെ അവസ്​ഥ പരിശോധിക്കുന്നതിൽ നിന്നും രാജ്യത്തി​ന്റെ വികസനത്തി​ന്റെ ക്ഷേമത്തി​ന്റെയും തോത് അളക്കാനാവും. നമ്മുടെ നാട്ടിൽ നടക്കുന്നതെന്താണ്​? സ്​ത്രീകളും കുട്ടികളും വേട്ടയാടപ്പെടുന്നു, അവർക്ക്​ നീതിയില്ല.

അക്രമികളും ബലാത്സംഗികളും അശിക്ഷിതരായി അർമാദം പൂണ്ട്​ നടക്കുന്നു, കൊലപാതകികളും വിദ്വേഷപ്രസംഗകരും കൊലവിളികളുമായി നിയമത്തെയും ജനങ്ങളെയും വെല്ലുവിളിക്കുന്നു.​ അവർക്ക്​ അറസ്​റ്റില്ല, തടവറകളെപ്പേടിക്കേണ്ടതില്ല... ജയിലിനുള്ളിൽ തടവിൽ കഴിയുന്ന ജനങ്ങളുടെ മാത്രമല്ല പുറംലോകത്ത്​ ജീവിക്കുന്ന ജനങ്ങളുടെ അവസ്​ഥയും അനുദിനം അതിപരിതാപകരമായി മാറിക്കൊണ്ടിരിക്കുകയാണീ രാജ്യത്ത്​.

അഭയമില്ലാത്ത മനുഷ്യർ

സ്​ത്രീകൾ, തടവറകളിൽ കഴിയുന്നവർ എന്നിവരെക്കുറിച്ച്​ പറഞ്ഞു, വാദിക്കാനും നീതി നൽകാനും ആരുമില്ലാത്ത മറ്റൊരു സമൂഹത്തെക്കുറിച്ചു കൂടിപ്പറഞ്ഞ്​ ഈ കുറിപ്പിന്​ വിരാമമിടാം. അഭയാർഥികളെപ്പറ്റി. അവരുടെ എണ്ണവും ദുരിതവും എണ്ണമറ്റ രീതിയിൽ പെരുകിക്കൊണ്ടിരിക്കു​േമ്പാഴും നമ്മളാരും അവിടേക്ക്​ കണ്ണുപായിക്കുന്നില്ല, അവരുടെ രോദനങ്ങൾക്ക്​ ചെവികൊടുക്കുന്നില്ല.

സർക്കാറുകൾ നിയമങ്ങൾ കർശനമാക്കുകയും സന്നദ്ധസംഘടനകളുടെ സ്രോതസ്സുകൾ ചുരുങ്ങിവരുകയും ചെയ്യുന്നതോടെ അഭയം തേടുന്ന മനുഷ്യരുടെ അവസ്​ഥ കടുത്ത വെല്ലുവിളികൾ നിറഞ്ഞതായി മാറുകയാണ്​. ജനിച്ച, വളർന്ന, ജീവിച്ച മണ്ണിൽ നിന്ന്​ അജ്​ഞാതമായ ദേശങ്ങളിലേക്ക്​ അഭയം തേടിപ്പോകേണ്ടി വരുന്ന മനുഷ്യരും അവരുടെ വേദനകളും വാക്കുകൾ കൊണ്ട്​ വരക്കാവുന്നതിൽ അപ്പുറമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indiawomenwomen friendly
News Summary - Women friendly country
Next Story