ലിംഗനീതിയും രാഷ്ട്രീയ ധാർമികതയും
text_fields1990ൽ സ്ത്രീ സംഘടനകളുടെ ഒരു ദേശീയ സമ്മേളനം കോഴിക്കോട്ട് ചേരുകയുണ്ടായി. രാഷ്ട്രീയ പാർട്ടികളുടെ ഭാഗമായ വന ിതാ സംഘടനകൾ പെങ്കടുക്കുകയോ പെങ്കടുപ്പിക്കുകയോ ചെയ്യാതെ, സ്വതന്ത്ര സംഘടനകളുടെ സമ്മേളനമായിരുന്നു അത്. ആൺ കോയ്മക്കും പുരുഷാധിപത്യത്തിനും എതിരായ നിലപാടാണ് സ്വതന്ത്ര സ്ത്രീ സംഘടനകൾ പുലർത്തിയിരുന്നത്. ആൺകോയ്മ യും പുരുഷാധിപത്യവും വാഴുന്ന രാഷ്ട്രീയ പാർട്ടികളുടെ ഭാഗമായി നിൽക്കുന്ന സ്ത്രീ സംഘടനകൾക്ക് അതിനെതിെര നില പാടെടുക്കാൻ കഴിയില്ലെന്ന വസ്തുതയാണ് അവരെ പെങ്കടുപ്പിക്കാതൊരു പരിപാടിക്ക് കാരണം.
അവിടെനിന്ന് ഇപ്പ ോൾ; വനിതാമതിലിൽ എത്തിനിൽക്കുേമ്പാൾ ശരിക്കും ആശങ്കയുണ്ട്. െഫമിനിസം എന്നത് ഒത്തുതീർപ്പിെൻറയും അധികാര വ്യവസ്ഥയുടെയും ഭാഗമാകുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നിലനിൽക്കുന്ന പുരുഷാധികാര വ്യവസ്ഥയെ ചോദ്യ ംചെയ്യുന്നതാവണം ഫെമിനിസം.
പുരുഷാധികാരം ചോദ്യം ചെയ്യുകയെന്നാൽ അത് ദലിതുകൾക്കും ആദിവാസികൾക്കും ന്യൂനപക ്ഷങ്ങൾക്കുമുള്ള അവകാശത്തിനു വേണ്ടിയുള്ള പോരാട്ടംകൂടിയാണ്. കോർപറേറ്റുകളോട് കൂട്ടുകൂടി ആദിവാസികളുടെ ഭൂമി പിടിച്ചെടുക്കുന്ന ബ്രാഹ്മണിക്കൽ പുരുഷാധികാര വ്യവസ്ഥയോടുള്ള കലഹമാവണം ഫെമിനിസം. എന്നാൽ, ഇന്നത്തെ ഫെമിനിസം നാഗരികവും ബ്രാഹ്മണിക്കൽ മൂല്യങ്ങൾ ഉൾക്കൊള്ളുന്നതുമാണ്. ശരീരത്തിെൻറയും ലൈംഗികതയുടെയും സ്വാതന്ത്ര്യത്തിലേക്ക്; അത് ചെറിയ കാര്യമല്ലെങ്കിലും, അതിലേക്ക് മാത്രമായി ചുരുങ്ങുകയും സവർണ പുരുഷാധിപത്യത്തെ ചോദ്യം ചെയ്യാൻ ത്രാണിയില്ലാതിരിക്കുകയും ചെയ്യുന്ന ഫെമിനിസംകൊണ്ട് സ്ത്രീക്കെന്നല്ല ആർക്കുമില്ല ഗുണം.
രാഷ്ട്രീയ പാർട്ടികളുടെ ഭാഗമായ വനിത സംഘടനകളുടെ പ്രധാന ഗതികേട് അവർ ആ പാർട്ടികളിൽ നിലനിൽക്കുന്ന ആൺകോയ്മയെ അംഗീകരിക്കണം എന്നതാണ്. ഭരണഘടന നൽകിയ സ്വാതന്ത്ര്യം പോലും അനുഭവിക്കാതെ പുരുഷാധിപത്യത്തിന് കീഴ്പ്പെട്ടുള്ള അവരുടെ പ്രവർത്തനംകൊണ്ട് നിലനിൽക്കുന്ന വ്യവസ്ഥിതി തകർക്കാനാവില്ല. സ്ത്രീ-പുരുഷ ബന്ധങ്ങളിൽ, അതുവഴി കുടുംബ ബന്ധത്തിൽ, അതിൽനിന്ന് സമൂഹ ബന്ധത്തിൽ ജനാധിപത്യവത്കരണം വേണമെന്നാണ് സ്വതന്ത്ര സ്ത്രീ സംഘടനകൾ വാദിക്കുന്നത്. അതല്ലാതെ പലരും ആക്ഷേപിക്കുന്നതുപോലെ സ്ത്രീ ആധിപത്യം വേണമെന്നല്ല.
90കളിൽ അങ്ങനെ പറഞ്ഞവരെ ഇടതുപക്ഷം അടക്കമുള്ളവർ പാശ്ചാത്യ ഫെമിനിസ്റ്റുകളെന്നും ഇറക്കുമതി ഫെമിനിസ്റ്റുകളെന്നും ആക്ഷേപിച്ചു. തൊഴിലാളി പക്ഷമെന്ന് പറയുന്ന ഇടതുപക്ഷം എല്ലാ കാര്യങ്ങളും വർഗ പരിഗണനയിലാണ് വിലയിരുത്തുന്നത്. എന്നാൽ, സാമ്പത്തികത്തിൽ ഉൗന്നിയ വർഗപരമായ പ്രശ്നങ്ങൾ മാത്രമല്ല, വർഗേതരമായ പ്രശ്നങ്ങൾകൂടി സ്ത്രീകൾക്കുണ്ട്. മാർക്സിസം വികസിക്കണമെന്നും എണ്ണത്തിൽ പകുതി വരുന്ന സ്ത്രീകളെ അഭിസംബോധന ചെയ്യാതെ എങ്ങനെ യഥാർഥ പ്രശ്നങ്ങൾ പരിഹരിക്കുമെന്നുമുള്ള ചോദ്യങ്ങളെ സമീപകാലത്ത് ഇടതുപക്ഷം ചെറിയ തോതിൽ അനുകൂലിക്കുന്നുണ്ട്. അതുകൊണ്ടാണ് ലിംഗനീതി എന്ന പദം അവർ അധികമായി ഉപയോഗിക്കുന്നത്.
അപ്പോഴും യഥാർഥ പ്രശ്നങ്ങളെ സമീപിക്കാൻ തയാറാകുന്നില്ലെന്ന വസ്തുത കാണാതിരിക്കാനാവില്ല.
നവോത്ഥാന കാലം മുതൽ ഇന്നേവരെ ലിംഗനീതി നടപ്പായിട്ടില്ല. അതിെൻറ പ്രധാന കാരണം കുടുംബത്തിലും സമൂഹത്തിലും നിലനിൽക്കുന്ന ആൺകോയ്മതന്നെ. നവോത്ഥാനത്തിൽപോലും അത്തരമൊരു ധാർമികത ഉണർന്നില്ല. നീതി ലഭ്യമാക്കുന്ന പുതിയ സ്ത്രീ-പുരുഷ ബന്ധം പുരുഷാധിപത്യ വ്യവസ്ഥിതിയിൽ നടക്കില്ല.
സ്ത്രീകൾ ആക്രമിക്കപ്പെടുന്ന സംഭവങ്ങളിൽ പലപ്പോഴും ഒറ്റപ്പെടുത്തുന്നത് സ്ത്രീകളെത്തന്നെയാണ്. ബിഷപ്പിെൻറ കാര്യമായാലും എം.എൽ.എയുടെ കാര്യമായാലും കുറ്റവാളിയായ പുരുഷൻ സംരക്ഷിക്കപ്പെടുകയും സ്ത്രീ ആക്രമിക്കപ്പെടുകയും ചെയ്യുന്നു. സിനിമാരംഗത്ത് ഡബ്ല്യു.സി.സി എന്ന പെൺകൂട്ടായ്മ രൂപപ്പെട്ടതിെൻറ പേരിൽ അതിലുൾപ്പെട്ടവർ എത്ര വേദനജനകമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് നമ്മൾ കാണുന്നുണ്ട്.
ഇടതുപക്ഷം അടക്കമുള്ളവർ മനസ്സിലാക്കേണ്ടത്, ലിംഗസമത്വമല്ല ലിംഗനീതി എന്ന കാര്യമാണ്. ലിംഗസമത്വം നിയമത്തിൽ ഉൾപ്പെടുത്താം. എന്നാൽ, ലിംഗനീതി എന്നത് വലിയൊരു ആശയവും രാഷ്ട്രീയ കാര്യവുമാണ്. അതിൽ വിട്ടുവീഴ്ചയും ഒത്തുതീർപ്പുമില്ല. അതിന് കുടുംബം മുതൽ സമൂഹംവരെ പാകപ്പെടണം. അതൊന്നും ഏറ്റെടുക്കാൻ ഒരു രാഷ്ട്രീയ പാർട്ടിക്കും കഴിയില്ല.
േലാക്സഭ തെരഞ്ഞെടുപ്പിെൻറ കാലമാണ്. സ്ഥാനാർഥി നിർണയത്തിൽ വേണ്ടത്ര സ്ത്രീകളെ പരിഗണിക്കാത്തതിന് രാഷ്ട്രീയ പാർട്ടികൾ പറയുന്ന ന്യായം മാനദണ്ഡം വിജയ സാധ്യത മാത്രമാണെന്നാണ്. വിജയ സാധ്യതയിലേക്ക് സ്ത്രീകളെ വളർത്താൻ എന്തുകൊണ്ട് രാഷ്ട്രീയ പാർട്ടികൾക്ക് കഴിയുന്നില്ല? സ്ത്രീക്ക് മത്സരിക്കാൻ സംവരണ സീറ്റ് മാത്രമാണ് ഉള്ളതെങ്കിൽ പിന്നെ രാഷ്ട്രീയ പാർട്ടികളുടെ ധാർമികത എന്താണ്? കാലാവധി കഴിയുന്ന ലോക്സഭയിലെ വനിതാ പ്രാതിനിധ്യം എത്രയാണ്? നിയമസഭകളിലും പാർലമെൻറിലും വനിതകൾക്ക് നിശ്ചിത ശതമാനം പ്രാതിനിധ്യം ഉറപ്പാക്കാനുള്ള വനിതാ സംവരണ ബില്ലിെൻറ ഗതി എന്താണ്? അതുകൊണ്ട് സ്ത്രീകളോട് പറയാനുള്ളത്, ലിംഗനീതി എന്നത് വെറുമൊരു വാക്കാക്കാൻ നിങ്ങളെങ്കിലും അനുവദിക്കരുത്. അധികാരം എന്നും ആൺകോയ്മയിൽ അധിഷ്ഠിതമാണ്; അത് കുടുംബത്തിലായാലും സമൂഹത്തിലായാലും. സ്വതന്ത്രമായ നിലനിൽപിന് സ്വതന്ത്ര രാഷ്ട്രീയ നിലപാടുതന്നെയാണ് സ്ത്രീകൾക്ക് നല്ലത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.