Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightജോലിയും രോഗ കാരണങ്ങളും

ജോലിയും രോഗ കാരണങ്ങളും

text_fields
bookmark_border
ജോലിയും രോഗ കാരണങ്ങളും
cancel

തൊഴിലിടങ്ങളിലെ  സുരക്ഷിതത്വത്തെയും ആരോഗ്യത്തെയും കുറിച്ച് അവബോധം ജനിപ്പിക്കുന്നതിനുള്ള ദിനമായാണ് ഏപ്രിൽ28 ആചരിക്കുന്നത്. 2018ലെ ഈ ദിനത്തിൻറെ ആഗോള പ്രചരണ ആശയങ്ങളിൽ പ്രഥമമായത് യുവാക്കളായ തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും മെച്ചപ്പെടുത്തുകയും തൊഴിൽ അപകടമുക്തമാക്കുക എന്നതുമാണ്. 15 വയസ്സ്  മുതൽ 24 വയസ്സ് വരെപ്രായമുള്ള യുവതീയുവാക്കളെയാണ് അന്തർദേശീയരംഗങ്ങളിൽ തൊഴിൽചെയ്യുന്ന ചെറുപ്പക്കാർഎന്ന് വിവക്ഷിക്കുന്നത്. ഇവരിൽ മാരകമല്ലാത്ത തൊഴിൽ സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ 25 വയസ്സിനുമേൽ പ്രായമുള്ളവരേക്കാൾ കൂടുതലായികാണപ്പെടുന്നു എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

രാഷ്ട്ര വികസനത്തോടൊപ്പം നമ്മുടെ തൊഴിൽസാധ്യതകളും വളരെയേറെ വർധിച്ചിരിക്കുന്നു. ഓരോതൊഴിൽ മേഖലയിലും ജോലിചെയ്യുന്നവർക്ക് ഉണ്ടാകാൻ സാധ്യതയുള്ള പ്രത്യേക ആരോഗ്യപ്രശ്നങ്ങളും ഇതോടൊപ്പം ഉടലെടുക്കുന്നു. ഈപ്രശ്നങ്ങൾ അപകടകാരികളല്ലാത്ത പേശിവേദനകൾ മുതൽ മാരകരോഗങ്ങളും മരണകാരണമായ അപകടങ്ങൾവരെ വ്യത്യസ്തരൂപത്തിലും ഭാവത്തിലും കണ്ടുവരുന്നു.


1.മയോഫേഷ്യൽപെയിൻ അഥവാ മാംസപേശികൾ, അവക്കിടയിലുള്ള ഫേഷ്യ (fascia) എന്നിവയിൽ നിന്നുണ്ടാകുന്ന വേദന. വളരെയധികം പേരിൽ കാണാറുള്ള ഗുരുതരമല്ലാത്ത ഒരു അവസ്ഥ ആണെങ്കിലും ശരിയായ രോഗനിർണ്ണയം, ചികിത്സ, പ്രതിരോധം എന്നിവയുടെ കുറവ് മൂലം ദീർഘനാൾനില നിൽക്കാൻ ഇടവരാറുണ്ട്. ഉദാഹരണത്തിന്, ഇന്നത്തെ യുവതലമുറ ഭൂരിഭാഗവും കമ്പ്യൂട്ടർ, ലാപ്ടോപ് അല്ലെങ്കിൽ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ നിരന്തരം ഉപയോഗിക്കുന്ന ജോലികളിൽ ഏർപ്പെടുമ്പോൾ കഴുത്തുവേദന ഒരുസാധാരണ രോഗമായിമാറുന്നു. പലപ്പോഴും ശരിയല്ലാത്ത ശാരീരികനില അഥവാ പോസ്ച്ചർ കൊണ്ട്മാത്രം ഉണ്ടാകാവുന്ന മാംസപേശികളിലെ പിരിമുറുക്കമാകാം ഇതിന്കാരണം.  ഈ അവസ്ഥ തിരുത്തിയില്ലെങ്കിൽ പിന്നീട് ക്രോണിക് പെയിൻ ആകാനുള്ള സാധ്യത ഏറെയാണ്. ഇതേകാരണം കൊണ്ട് തന്നെ നടുവിനും, കൈകാലുകൾക്കും ചിലർക്ക് നെഞ്ചിൽപോലും മയോഫേഷ്യൽ വേദനകൾ ഉണ്ടാകാറുണ്ട്. മാനസിക പിരിമുറുക്കവും ഒരുപരിധി വരെ ഇതിന് കാരണമാകുകയോ അല്ലെങ്കിൽ വേദന വർധിപ്പിക്കുകയോ ചെയ്യാറുണ്ട്.

2.തൊഴിൽ സംബന്ധമായ അസ്ഥികളെ ബാധിക്കുന്ന അവസ്ഥകൾ പൊതുവെ കുറവാണെങ്കിൽ കൂടി എല്ലുകളുടെ ബലക്കുറവ്, തേയ്മാനം, സ്ട്രെസ്ഫ്രാക്ച്ചർ (stress fracture) എന്നിവ കഠിനഅധ്വാനമുള്ളവരിലും (പട്ടാളക്കാർ), വിറ്റമിൻ ഡിയുടെ കുറവ് ഉള്ളവരിലും ഉണ്ടാകാം.

3 . സന്ധിരോഗങ്ങളും പലപ്പോഴും തൊഴിൽ സംബന്ധമായി കാണാറുണ്ട്. പ്രത്യേകിച്ച് തുടർച്ചയായ ആവർത്തനമോ തെറ്റായദിശകളിലുള്ള ചലനമോ ഉണ്ടാകുന്ന ജോലികളിൽ. ഈയവസരങ്ങളിൽ സന്ധികൾക്കുള്ളിലെ കാർട്ടിലേജിനോ, സന്ധികൾക്കു ബലംനൽകുന്ന ലിഗമെന്റുകൾക്കോ ക്ഷതമേൽക്കാനും അവയുടെ പ്രവർത്തനക്ഷമത നശിക്കുന്നത് മൂലം പിന്നീട് പേശികളെയും അസ്ഥികളെയും ബാധിക്കുകയും ചെയ്യുന്നു. സന്ധി, അസ്ഥി, പേശിഎന്നിവക്കിടയിലുള്ള ബഴ്സകളിലും (bursa) ഇൻഫ്ളമേഷൻ ഉണ്ടാകാറുണ്ട്.


4 . നട്ടെല്ലിൽ കാർട്ടിലേജിനുപകരം കശേരുക്കൾക്ക് ഇടയിലുള്ള ഇന്റെർവെർട്ടി ബ്രൽഡിസ്കുകൾ (intervertebral discs) ആണ്ഷോക്ക് അബ്സോർപ്ഷൻ ചെയ്യുന്നത്. തെറ്റായ രീതിയിൽ ഭാരം ഉയർത്തുക, പെട്ടെന്ന് നടുവെട്ടുക.വീഴുക എന്നീ അവസ്ഥകളിലെല്ലാം ഡിഡിസ്ക്കിന്റെ പുറംപാളിയിൽ മുറിവുണ്ടാകാനും അത്മൂലം ഉൾഭാഗത്തുള്ള കട്ടികുറഞ്ഞഭാഗം പുറത്തേക്ക് തള്ളിവരാനും സാധ്യതയുണ്ട്. ഇതാണ് സർവസാധാരണയായി പ്രതിപാദിക്കാറുള്ള ഡിസ്ക്പ്രൊലാപ്സ് (prolapse). നട്ടെല്ലിലെ  ലിഗമെന്റുകൾക്കൊപ്പം തന്നെ കോർ (core) മസിലിന്റെ അല്ലെങ്കിൽ ഉദരഭാഗത്തുള്ള പേശികളുടെ ബലവും ശരിയായ പോസ്ച്ചറും ഡിസ്ക്ബൾജ്, പ്രൊലാപ്സ്സ് എന്നിവ തടയാനും ചികിത്സിക്കാനും സഹായിക്കുന്നു.

5.മേൽപ്പറഞ്ഞവ കൂടാതെ നട്ടെല്ലിൽനിന്ന് പുറത്തുവരുന്ന നാഡികളിൽ ഡിസ്കിൽ നിന്നോ തേയ്മാനംസംഭവിച്ച എല്ലുകളിൽ നിന്നോ സമ്മർദ്ദംവരുന്നത് മൂലവും പല തൊഴിൽ സംബന്ധരോഗങ്ങളും ഉണ്ടാകാം.

6.  നാഡികളെ  ബാധിക്കുന്ന  തൊഴിൽ സംബന്ധമായ മറ്റൊരു  അവസ്ഥ എൻട്രാപ്പ്മ​​​െൻറ്ന്യൂറോപ്പതികൾ (entrapment neuropathy) ആണ്. ഇടുങ്ങിയസ്ഥലത്തുകൂടികടന്നുപോകുന്നനാഡികളിൽ ഉണ്ടാകുന്ന സമ്മർദ്ദമാണ്ഇതിനുകാരണം.


7. കുമുലേറ്റീവ്ട്രോമഡിസോർഡേഴ്സ്  (cumulative trauma disorders) എന്നറിയപ്പെടുന്ന നിരന്തരമായ ശരീരഭാഗത്തിന്റെ  ചലനവും ആവർത്തനവും മൂലമുണ്ടാകുന്ന രോഗങ്ങൾ പലതൊഴിൽ രംഗത്തുള്ളവരിലും കാണാറുണ്ട്. ടെന്നീസ്എൽബോ (tennis elbow), ഗോൾഫേർസ്എൽബോ (golfers's elbow), ട്രിഗർഫിംഗർ  (trigger finger), ഉപ്പൂറ്റിവേദന (plantar fascitis) മുതലായവഉദാഹരണങ്ങളാണ്.

8. റൈറ്റേഴ്സ്ക്രാംപ് (writers cramp) പോലുള്ള ഫോക്കൽഡിസ്റ്റോണിയകൾ (focal dystonia) തലച്ചോറിൽ നിന്നുള്ള നാഡീവ്യൂഹത്തിന്റെ ഏകോപനത്തിലുള്ള അപാകതകൾ മൂലമാകാം ഉണ്ടാകുന്നത്. 

തൊഴിൽ സംബന്ധമായ അസുഖമുള്ളവർ അതിൻറെ യഥാർത്ഥകാരണം വിദഗ്ദ്ധപരിശോധനയിലൂടെ അറിയാൻശ്രമിക്കുന്നതാണ് ഉത്തമം. കൺസ്ട്രക്ഷൻതൊഴിലാളികൾ, കർഷകർ, ഓഫീസ്ജോലിക്കാർ, സെയിൽസ്എക്സിക്യൂട്ടീവുകൾഎന്നിവർമാത്രമല്ല, കലാരംഗങ്ങളിലുംപ്രവർത്തിക്കുന്നയുവജനങ്ങൾഏറെയാണിപ്പോൾ. കായികരംഗത്തെ രോഗങ്ങൾ അവരുടെ പെർഫോമൻസിനെത്തന്നെ ബാധിക്കുമെന്നതിനാൽ സ്പോർട്സ്മ മെഡിസിൻ ഒരുപ്രത്യേകവിഭാഗംതന്നെയാണ്. പി.എം.ആർ വിഭാഗത്തിൽ ചികിത്സിക്കാവുന്ന തൊഴിൽസംബന്ധ രോഗങ്ങളെപ്പറ്റിമാത്രമാണ് ഈലേഖനത്തിൽ പ്രതിപാദിച്ചിട്ടുള്ളത്. കണ്ണ്, ചെവി,ശ്വാസകോശം മുതലായ മറ്റവയവങ്ങളെ ബാധിക്കുന്ന അവസ്ഥകളും പ്രത്യേക പരിഗണന അർഹിക്കുന്നവയാണ്.


ഓരോ അവസ്ഥയുടെയും ചികിത്സാ രീതികൾ നിങ്ങളുടെ വ്യത്യസ്തമായ ജോലികളെയും അത് ജനിപ്പിക്കുന്ന ആരോഗ്യപ്രശ്നത്തെയും ആശ്രയിച്ചിരിക്കുന്നു. ശരിയായ രോഗ കാരണത്തിന് അനുസൃതമായ മരുന്നുകൾ, ജോലിയിലെ ക്രമീകരണങ്ങൾ, വ്യായാമമുറകൾ, സ്പ്ളിന്റുകൾ എന്നിവയുടെ ശരിയായ ഉപയോഗം വേണ്ടിവന്നേക്കാം. റെസ്റ്റ് അല്ലെങ്കിൽ പൂർണമായ വിശ്രമം ഒരു പ്രതിവിധിഅല്ല.

ഹൃസ്വ കാലത്തേക്ക് വേണ്ടിവന്നാലും ചിട്ടയായരീതിയിൽ ജോലിതുടരാനുള്ള ശ്രമമാണ് റീഹാബിലിറ്റേഷനിലൂടെ ലക്ഷ്യമിടുന്നത്. ചില രോഗങ്ങൾക്ക് സന്ധികളിലോ ബഴ്സയിലോ ചെയ്യാവുന്ന ഇഞ്ചക്ഷനുകൾ ദ്രുതഗതിയിൽ രോഗത്തെ പിടിച്ചു നിർത്താൻ വളരെഗുണം ചെയ്യാറുണ്ട്.  പലപ്പോഴും ജോലിസ്ഥലത്തെ ലഘുവായക്രമീകരണ മാർഗ്ഗങ്ങളിലൂടെയോ (ഇരിക്കുന്നകസേരയുടെ ആകൃതി, കമ്പ്യൂട്ടർ സ്ക്രീനിന്റെ ഉയരം, ചെരുപ്പിൻറെ നിലവാരം മുതലായവ) അല്ലെങ്കിൽ വ്യായാമങ്ങളിലൂടെയോ പ്രതിരോധം സാധ്യമാകാറുണ്ട്. ഓരോ വ്യക്തിയും അവരവരുടെ തൊഴിലിനെ ആശ്രയിച്ചാണ് തങ്ങളുടെ രോഗകാരണം തിരിച്ചറിഞ്ഞു അതിനെ സ്വയം പ്രതിരോധിക്കേണ്ടത്. ഈസ്വയം പ്രതിരോധം എങ്ങനെ, എന്തിന്, എന്ന് കാണിച്ചുതരികയാണ് ഫിസിയാട്രിസ്റ്റ് ചെയ്യുന്നത്.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opiniondiseasemalayalam newsshift workhealth safety
News Summary - work and disease- openforum
Next Story