പി.സി ജോർജിന്റെ മുസ്‍ലിം വന്ധ്യതാ മരുന്നു മുതൽ ദയാവധത്തിനുള്ള അനുമതി അപേക്ഷ വരെ; മെയ്-ജൂൺ മാസങ്ങളിൽ നടന്നത്
text_fieldsമെയ്
മർദനം, അധിക്ഷേപം എന്നിവയുടെ മാസമായിരുന്നു മെയ്. വിദ്വേഷ പ്രചാരകരുടെ എണ്ണം കൂടിവന്നു.
മെയ് ഒന്ന്:
കർണാടകയിൽ ഹിന്ദു ധർമ്മ പരിഷത്ത് സംഘടിപ്പിച്ച ഒരു പരിപാടിയിൽ മുതിർന്ന രാഷ്ട്രീയ നേതാവ് പി.സി ജോർജ് ഇങ്ങനെ പറഞ്ഞു, "മുസ്‍ലിം സമുദായത്തിന് ജനസംഖ്യ വർദ്ധിപ്പിക്കാനും ഇന്ത്യയെ മുസ്‍ലിം രാജ്യമാക്കാനും വേണ്ടി മുസ്‍ലിം വ്യാപാരികൾ ബോധപൂർവം വന്ധ്യതാ മരുന്നുകൾ മറ്റുള്ളവരുടെ പാനീയങ്ങളിൽ കലർത്തുന്നു”.
മെയ് ആറ്:
ഈദുൽ ഫിത്വറിന് ഒരു ദിവസം കഴിഞ്ഞ്, കാൺപൂരിൽ അധികാരികൾ ഒരു മുസ്‍ലിം പള്ളി ഉൾപ്പെടെയുള്ള ഇസ്ലാമിക് സ്കൂൾ തകർത്തു. മദ്രസാ ഭരണസമിതിക്ക് മുൻകൂർ അറിയിപ്പ് നൽകാതെയാണ് പൊളിക്കൽ നടത്തിയത്.
മെയ് ഏഴ്:
ഗുജറാത്തിലെ ഗോസബറിൽ നിന്നുള്ള 600 മുസ്‍ലിംൾ ദയാവധത്തിന് അനുമതി തേടി അഹമ്മദാബാദ് ഹൈകോടതിയിൽ അപേക്ഷ നൽകി. ഗോസബറിലോ നവി ബന്ദർ തുറമുഖത്തിലോ ബോട്ടുകൾ നങ്കൂരമിടാൻ ബന്ധപ്പെട്ട വകുപ്പ് അധികൃതർ തങ്ങളെ അനുവദിക്കുന്നില്ലെന്നും 2016 മുതൽ തങ്ങളെ ഉപദ്രവിക്കുന്നുണ്ടെന്നും അതിനാൽ ജീവിതം അവസാനിപ്പിക്കാൻ അവർ ആഗ്രഹിക്കുന്നുവെന്നും കോടതിയിൽ സമർപ്പിച്ച ഹരജിയിൽ പറയുന്നു. അധികൃതർ ഒരു തരത്തിലും ജീവിക്കാൻ അനുവദിക്കാത്തതിനാൽ ദയാവധം അനുവദിക്കണമെന്നായിരുന്നു ആവശ്യം.
മെയ് എട്ട്:
ശിവമോഗയിൽ വ്യക്തിപരമായ പ്രശ്നം വർഗീയമായി. സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള ആൾക്കൂട്ടം അഞ്ചിലധികം മുസ്‍ലിം വീടുകളും വാഹനങ്ങളും തകർത്തു. കൂടാതെ, ഇന്ദിരാനഗറിൽ മുസ്‍ലിം ദമ്പതികൾ ആക്രമിക്കപ്പെട്ടു.
മെയ് ഒമ്പത്:
ബിഹാർ ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി) എം.എൽ.എ ഹരിഭൂഷൺ താക്കൂർ ബച്ചൗൾ മുസ്‍ലിംകളെ ചുട്ടെരിക്കാൻ അണികളോട് ആഹ്വാനം ചെയ്തു.
മാധ്യമങ്ങളോട് സംസാരിച്ച ഠാക്കൂർ, "ദസറ ഉത്സവത്തിൽ ഹിന്ദുക്കൾ രാവണന്റെ പ്രതിമ കത്തിക്കുന്നത് പോലെ മുസ്‍ലിംകളെയും കത്തിച്ചുകളയണം" എന്ന് ആക്രോശിച്ചു.
മെയ് 13:
പശുക്കളെ കടത്തിയെന്നാരോപിച്ച് മൂന്ന് മുസ്ലീം കന്നുകാലി കച്ചവടക്കാരെ ഗാസിയാബാദ് പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി. പൊലീസ് ഇവരെ പിന്തുടർന്ന് വെടിവെച്ചുകൊന്നതായാണ് റിപ്പോർട്ട്.
മേയ് 17:
ഉത്തർപ്രദേശിലെ കസ്ബ ഇച്ചൗലിയിലെ മുസ്‍ലിം ഭൂരിപക്ഷ പ്രദേശത്ത് ഒരു കൂട്ടം ഹിന്ദുത്വ സംഘടനകൾ റാലി നടത്തി. വിദ്വേഷ മുദ്രാവാക്യങ്ങൾ മഴക്കി.
മെയ് 18:
പശ്ചിമ ബംഗാളിലെ മാൾഡയിൽ കോട്വാലി മസ്ജിദ് ഇമാം ആക്രമിക്കപ്പെടുകയും ക്രൂരമായി പരിക്കേൽക്കുകയും ചെയ്തു. ലോക്കൽ പൊലീസ് അക്രമിയെ അറസ്റ്റ് ചെയ്തു.
മെയ് 19:
നർമ്മദാ നദിയിൽ കുളിക്കാൻ പോയ മുസ്‍ലിം യുവാവിനെ നദിയിൽ തുപ്പിയെന്ന് ആരോപിച്ച് ഒരു സംഘം ഹിന്ദുത്വവാദികൾ ചോദ്യം ചെയ്തു.
മെയ് 20:
മുസ്‍ലിമാണെന്ന് സംശയിച്ച് വയോധികനായ ഭൻവർലാൽ ജെയിനിനെ മർദിക്കുന്ന വീഡിയോ അദ്ദേഹത്തിന്റെ മരണശേഷം വൈറലായി. മധ്യപ്രദേശിലെ നീമച്ചിലാണ് സംഭവം. തന്റെ പേര് മൊഹമ്മദാണോ എന്ന് ചോദിച്ചാണ് മർദിച്ചത്. ബി.ജെ.പിയുടെ മുൻ സൗൺസലറുടെ ഭർത്താവാണ് ഇദ്ദേഹത്തെ മർദിച്ചുകൊലപ്പെടുത്തിയത്.
മെയ് 23:
അസമിലെ മുസ്ലീം മത്സ്യ വിൽപനക്കാരനായ ഷഫീഖുൽ ഇസ്‍ലാം പൊലീസ് കസ്റ്റഡിയിൽ മരിച്ചു. ഇസ്‌ലാമിന്റെ വിയോഗത്തിൽ പ്രതിഷേധിച്ച് ഒരു സംഘം പൊലീസ് സ്‌റ്റേഷന് തീയിട്ടു. ഇരയുടേതുൾപ്പെടെ പലരുടെയും വീടുകൾ ബുൾഡോസർ ഉപയോഗിച്ച് ഭരണകൂടം തകർത്തു. ഇരയുടെ ഭാര്യ ഉൾപ്പെടെ അഞ്ചുപേർക്കെതിരെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ)യു.എ.പി.എ നിയമപ്രകാരം കേസെടുത്തു.
മെയ് 24:
കുത്തബ് മിനാർ സമുച്ചയത്തിൽ നിലവിലുള്ള പള്ളി വഖഫ് ബോർഡിന്റെ കീഴിലാണ് വരുന്നത്. അതിൽ 46 വർഷത്തിലേറെയായി പ്രാർത്ഥനകൾ നടക്കുന്നു. എന്നിരുന്നാലും, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ മെയ് അവസാന വാരത്തിൽ അവിടെ പ്രാർത്ഥന നിരോധിച്ചു.
മെയ് 26:
കർണാടകയിലെ മംഗലാപുരം സർവകലാശാലയിൽ മുസ്‍ലിം വിദ്യാർഥിനികൾ ഹിജാബ് ധരിക്കുന്നതിൽ പ്രതിഷേധിച്ച് അമുസ്‍ലിം വിദ്യാർഥികൾ ധർണ നടത്തി.
മെയ് 27:
ഭാരതീയ ജനതാ പാർട്ടിയുടെ (ബി.ജെ.പി) മുൻ വക്താവ് നൂപൂർ ശർമ്മ പ്രവാചകൻ മുഹമ്മദ് നബിയെ നിന്ദ്യമായ രീതിയിൽ അധിക്ഷേപിച്ചു. ഇത് രാജ്യത്ത് വൻ കോളിളക്കം സൃഷ്ടിച്ചു. ഒരു തയ്യൽക്കാരൻ കഴുത്തറുത്ത് കൊല്ലപ്പെട്ടു.
മെയ് 30:
ഹിജാബ് ധരിച്ച 13 വിദ്യാർഥികൾ ക്ലാസുകളിൽ പങ്കെടുക്കാനുള്ള അനുമതിയുമായി ബന്ധപ്പെട്ട് മംഗലാപുരം ജില്ലാ കലക്ടറുമായി ചർച്ച നടത്തി. ക്ലാസുകളിൽ ഇരിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വിദ്യാർഥികൾ സർവകലാശാല അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.
മെയ് 31:
ബുർഖ ധരിച്ചും മദ്യപിച്ചും പുരുഷന്മാർ അപരിഷ്‌കൃതമായ രീതിയിൽ നൃത്തം ചെയ്യുന്നതായി വീഡിയോ ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടു. ബജ്‌റംഗ്ദൾ നേതാവ് ഹരീഷ് പൊയ്യയ്യയും അവർക്കൊപ്പം നൃത്തം ചെയ്യുന്നതായി കാണാം.
മധ്യപ്രദേശിലെ ഖർഗോണിലെ അക്രമത്തെത്തുടർന്ന് ജുവനൈൽ കറക്ഷണൽ ഹോമിൽ തങ്ങളെ പാർപ്പിക്കുമ്പോൾ കസ്റ്റഡി അക്രമത്തിന് വിധേയരായതായി രണ്ട് മുസ്ലീം കുട്ടികൾ പറഞ്ഞു.
അലിഗഡിലെ ഒരു കോളജ് പ്രഫസർ കോളജ് ഗ്രൗണ്ടിൽ നമസ്കരിക്കുന്നതിന്റെ വീഡിയോ വൈറലായി. വീഡിയോ വൈറലായതിനെത്തുടർന്ന് ഇദ്ദേഹത്തെ നിർബന്ധിത അവധിയിൽ അയച്ചു. തീവ്ര ഹിന്ദു വലതുപക്ഷ നേതാക്കൾ അദ്ദേഹത്തിനെതിരെ നടപടി ആവശ്യപ്പെട്ടു. പ്രഫസർ എസ്. ആർ ഖാലിദിനെ ഒരു മാസത്തെ നിർബന്ധിത അവധിയിൽ അയച്ചു.
ജൂൺ
പ്രവാചക നിന്ദ നടത്തിയ ബി.ജെ.പി വക്താവ് നൂപുർ ശർമ്മയുടെ വിവാദത്തിനപ്പുറം ജൂണിലും രാജ്യത്ത് മുസ്‌ലിംകൾക്കെതിരായ അതിക്രമങ്ങളുടെ പട്ടിക നീളുന്നത് കാണാം.
അഗ്‌നിപഥ് പ്രതിഷേധങ്ങളും മഹാരാഷ്ട്രയിലെ രാഷ്ട്രീയ അസ്ഥിരതയും ജൂൺ മാസത്തിൽ പ്രധാന വാർത്തകളിൽ ഇടം നേടിയതോടെ മുസ്ലീങ്ങൾക്കെതിരായ അതിക്രമങ്ങളുടെ ശ്രദ്ധ തെറ്റി. നൂപുർ ശർമ്മയുടെ തർക്കവും പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ അവർ നടത്തിയ പ്രസ്താവനകൾക്കുള്ള രോഷവും ഒഴികെ, മറ്റ് വിദ്വേഷ-കുറ്റകൃത്യങ്ങൾ എല്ലാം അവഗണിക്കപ്പെട്ടു.
ജൂൺ ഒന്ന്:
അലിഗഡ് യൂനിവേഴ്സിറ്റിക്ക് കീഴിലുള്ള കോളജിലെ പുൽത്തകിടിയിൽ അധ്യാപകൻ നമസ്കരിക്കുന്നതിന്റെ വീഡിയോ വൈറലായി. തുടർന്ന് കോളജ് പ്രഫസറെ നിർബന്ധിത അവധിയിൽ അയച്ചു. ഇയാൾക്കെതിരെ നടപടിയെടുക്കണമെന്ന് തീവ്ര ഹിന്ദു വലതുപക്ഷ യുവാക്കൾ ആവശ്യപ്പെട്ടു. ശ്രീ വാർഷ്‌ണി കോളജിലാണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. തുടർന്ന് പ്രഫസർ എസ്. ആർ ഖാലിദിനെ ഒരു മാസത്തെ നിർബന്ധിത അവധിയിൽ അയച്ചു.
ഹിന്ദുത്വ പുരോഹിതനായ സ്വാമി ജിതേന്ദ്രാനന്ദ് സരസ്വതിയുടേതായി ഒരു വിദ്വേഷ പ്രസ്താവനയും ഈ ദിവസം പുറത്തുവന്നു. ‘‘ദേശവിരുദ്ധ ശിശുവിനെ വഹിക്കുന്ന ദേശവിരുദ്ധ സ്ത്രീയുടെ ഗർഭപാത്രം കീറുന്ന തരത്തിൽ ഉച്ചത്തിലുള്ള മുദ്രാവാക്യങ്ങൾ ഉയർത്തുക’’ -സ്വാമി പറഞ്ഞു.
ജൂൺ രണ്ട്: നൂപുർ ശർമ്മക്ക് ശേഷം മറ്റൊരു ബി.ജെ.പി നേതാവ് നവീൻ ജിൻഡാൽ പ്രവാചകൻ മുഹമ്മദ് നബിയെ പരസ്യമായി അപമാനിച്ച് രംഗത്തെത്തി.
ജൂൺ മൂന്ന്: കാമ്പസിൽ ഹിജാബ് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കർണാടകയിലെ ഉപ്പിനങ്ങാടിയിലെ കോളജിൽ ഹിന്ദുത്വ വിദ്യാർഥികൾ പ്രതിഷേധിച്ചു.
തീവ്ര വലതുപക്ഷ ഹിന്ദു സംഘടനകളായ വിശ്വഹിന്ദു പരിഷത്തും (വി.എച്ച്.പി) ബജ്റംഗ്ദളും കർണാടകയിലെ മംഗലാപുരത്തും ബെൽത്തങ്ങാടിയിലെ ഗണേശ ക്ഷേത്രത്തിലും മുസ്‍ലിം ഓട്ടോ, ടാക്സി ഡ്രൈവർമാരെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു.
ജൂൺ നാല്: ഉത്തർപ്രദേശിലെ ഖാർഗുപൂർ ഡിംഗൂർ ഗ്രാമത്തിൽ ഭിക്ഷ യാചിച്ചെത്തിയ ഒരു കൂട്ടം സൂഫി ഫക്കീർമാരെ ഹിന്ദുത്വ തീവ്രവാദികൾ ആക്രമിച്ചു. ഇവരെകൊണ്ട് ‘ജയ് ശ്രീറാം’ എന്ന് വിളിപ്പിക്കുന്ന വീഡിയോയും അക്രമകാരികൾ പ്രദർശിപ്പിച്ചു. തീവ്രവാദികൾ എന്ന് കരുതിയാണ് പിടികൂടിയത് എന്നായിരുന്നു ഹിന്ദുത്വവാദികളുടെ പ്രതികരണം.
ജൂൺ അഞ്ച്: ഈ ദിവസം ഞെട്ടിക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഈ വീഡിയോയിൽ കാൺപൂരിലെ നടപ്പാതയിൽ വസ്ത്രങ്ങൾ വിൽക്കുന്ന പ്രായമായ മുസ്‍ലിം മനുഷ്യനോട് സ്ഥലം ഒഴിയാൻ ഒരാൾ ആവശ്യപ്പെടുന്നത് കാണാം. ഹിന്ദു ഏകോപന സമിതിയുടെ യുവമോർച്ച പ്രസിഡൻറ് തുഷാർ ശുക്ല എന്നയാളാണ് ഇയാളെ ആക്രമിക്കുന്നത്.
ജൂൺ ആറ്: കർണാടകയിലെ ബിദാർ ജില്ലയിൽ ലോകത്തിലെ ആദ്യത്തെ പാർലമെന്റ് "അനുഭവ മണ്ഡപ" ഇടിച്ചുനിരത്തി പീർപാഷ ദർഗ പണിതതായി വീരശൈവ-ലിംഗായത്ത് ദർശകർ ആരോപിച്ചു. ഇവർ ദർഗക്കെതിരെ രംഗത്തെത്തി.
ജൂൺ 12: ജാർഖണ്ഡിലെ റാഞ്ചിയിൽ രണ്ട് മുസ്‍ലിം യുവാക്കളെ ഒരു കൂട്ടം ആളുകൾ തടഞ്ഞുവെച്ച് ‘ജയ് ശ്രീറാം’ എന്ന് വിളിപ്പിച്ചു.
ജൂൺ 13: ഹരിദ്വാറിലെ രണ്ട് വലിയ ബിസിനസുകൾ മയക്കുമരുന്നും വേശ്യാവൃത്തിയുമാണെന്ന് ഹിന്ദുത്വ പുരോഹിതൻ യതി നരസിംഹാനന്ദ് അവകാശപ്പെട്ടു. ഈ രണ്ട് ബിസിനസുകളും ഹിന്ദുക്കളെ ചൂഷണം ചെയ്യാൻ മുസ്‍ലിംകളുടെ നിയന്ത്രണത്തിലാണെന്നും അയാൾ കൂട്ടിച്ചേർത്തു.
ജൂൺ 14: പോപ്‌കോൺ ഉണ്ടാക്കുന്നതിന് മുമ്പ് എണ്ണയിൽ തുപ്പിയെന്നാരോപിച്ച് ബംഗളൂരുവിലെ ലാൽബാഗിൽ ഒരു മുസ്‍ലിം പോപ്‌കോൺ വിൽപ്പനക്കാരനെ ജനക്കൂട്ടം മർദ്ദിച്ചു.
നവാസ് പാഷ എന്നയാളാണ് ആക്രമണത്തിന് ഇരയായത്. പാഷ പത്തുവർഷത്തോളമായി ലാൽബാഗിൽ പോപ്‌കോൺ വിൽക്കുന്നു. ജൂൺ 11ന് ജോലിക്ക് തയ്യാറെടുക്കുന്നതിനിടെ, അതുവഴി പോയ ഒരു സംഘം ആളുകൾ ഓയിൽ പാക്കറ്റ് തുറക്കാനും പോപ്‌കോൺ തയ്യാറാക്കാനും ആവശ്യപ്പെട്ടു. പാഷ ഓയിൽ പാക്കറ്റ് കടിച്ചുപൊട്ടിച്ചു. തുടർന്ന് എണ്ണയിൽ തുപ്പുകയായിരുന്നെന്ന് ആരോപിച്ച് ജനക്കൂട്ടം ബഹളം സൃഷ്ടിക്കുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു.
ജൂൺ 15: പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ചുള്ള അശ്ലീല പരാമർശങ്ങൾക്കൊപ്പം, പുറത്താക്കപ്പെട്ട ബി.ജെ.പി വക്താവ് നൂപുർ ശർമ്മയെ പിന്തുണച്ച് ബിഹാറിലെ അറായിൽ ഹിന്ദുത്വ സംഘടനകൾ ഒത്തുകൂടി പ്രതിഷേധിച്ചു.
ജൂൺ 18: മുസ്‌ലിംകൾക്കെതിരെ ആക്ഷേപകരമായ പോസ്റ്റുകൾ വാട്‌സാപ്പിൽ ഷെയർ ചെയ്തതിന് ബിഹാർ അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ മുതിർന്ന ഉദ്യോഗസ്ഥനും തെരഞ്ഞെടുപ്പ് വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയുമായ അലോക് കുമാറിനെ അറസ്റ്റ് ചെയ്തു.
ജൂൺ 26: സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിൽ ഒരു വീഡിയോ പ്രത്യക്ഷപ്പെട്ടു. അല്ലാഹുവിനെ അപമാനിച്ച് സംസാരിക്കാൻ ഒരാൾ ചെറിയ കുഞ്ഞുങ്ങളെ നിർബന്ധിക്കുന്നതായിരുന്നു വീഡിയോ.
-തുടരും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.