നെഗറ്റീവ് വേണ്ട; എല്ലാം പോസിറ്റീവ്
text_fieldsജനങ്ങൾ വായിച്ചേ മതിയാവൂ എന്ന വാശിയിൽ നെഗറ്റീവ് രീതിയിൽ ഒരു വാർത്തയെ സമീപിക്കാതിരിക്കുക. ഉദാഹരണം നെഗറ്റീവ് അടിക്കുറിപ്പുകൾ, തലക്കെട്ടുകൾ എന്നി നൽകാതിരിക്കുക. പത്രം അല്ലെങ്കിൽ മാധ്യമങ്ങൾ എന്നു പറയുന്നത് സ്വന്തം മുഖം കണ്ണാടിയിൽ കാണുന്നപോലെ തന്നെ രാവിലെ നോക്കുക ഇൗ മാധ്യമങ്ങളെയായിരിക്കും. ഒാൺലൈൻ ആണെങ്കിലും അങ്ങനെതന്നെ.
നെഗറ്റീവ് മാത്രം നൽകാതിരിക്കുക. സാധാരണ രീതിയിലുള്ള അല്ലെങ്കിൽ നല്ല ക്യാപ്ഷനുകൾ നൽകിയാൽ വായിക്കാൻ ഒത്തിരിപേരുണ്ടാകും. മാധ്യമങ്ങൾ അത്തരത്തിൽ ഇടപെടുന്നതും നന്നായിരിക്കും. ഒരു പത്രം അല്ലെങ്കിൽ ഒാൺലൈൻ തുറക്കുേമ്പാൾ തന്നെ ആരും നെഗറ്റീവ് വാർത്തകൾ വായിക്കാൻ ഇഷ്ടപ്പെടുന്നില്ല. ദിവസവും നമ്മൾ ഒരാളെ കാണുന്നു. അവർ എന്നും നെഗറ്റീവ് ചിന്തകൾ മാത്രമേ പങ്കുവെക്കൂ. പക്ഷേ സ്ഥിരം ഇതാകുേമ്പാൾ അറിവ് ആണ് നൽകുന്നതെങ്കിൽ കൂടി അറിയാതെ ആ വ്യക്തിയിൽ നിന്ന് അകന്നു പോകും.
നേരെ മറിച്ച് പോസിറ്റിവിറ്റി ആണെങ്കിൽ കൂടുതൽ അടുക്കും. ഇത്തരത്തിൽ നെഗറ്റീവ് വാർത്തകൾ കൂടുന്നതു കൊണ്ടാകാം നല്ല വാർത്തകൾക്കായി ചാനലുകളും പത്രങ്ങളും സമയവും സ്ഥലവും നീക്കിവെക്കുന്നത്. നമുക്കുചുറ്റിലും നല്ല വാർത്തകൾ ധാരാളമുണ്ട്. നല്ല വാർത്തയും നെഗറ്റീവായി കൊടുക്കാതിരിക്കാൻ ശ്രമിക്കണം. ഒരു മാധ്യമത്തിനോട് ഒരു വിശ്വാസമുണ്ട്.
അത് തലക്കെട്ടിലൂടെ നശിപ്പിക്കരുത്. ജനങ്ങൾ വിവരമില്ലാത്തവരല്ല. അവരെ ഒരിക്കൽ പറ്റിക്കാൻ കഴിയും എന്നാൽ, അടുത്ത തവണ വായിക്കാതെ പോകും. അത്തരത്തിൽ ജനങ്ങളെ പറ്റിക്കാൻ ശ്രമിക്കാതെ വിശ്വാസ്യതയോട് കൂടി പ്രവർത്തിക്കാൻ കഴിയണം. 'മാധ്യമ'ത്തിെൻറ പുതിയ തുടക്കത്തിന് എല്ലാവിധ ആശംസകളും.
-ജയസൂര്യ (ചലച്ചിത്ര താരം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.