അർണബുമാരുടെ അർമാദത്തിൽ ഉന്മാദവിവശരായ വിഡ്ഢികളുടെ രാജ്യമായി നാം മാറിയതെങ്ങനെ?
text_fieldsദേശസ്നേഹത്തിെൻറ അൾത്താരയിലിരുന്ന് അഗ്നിയും ഗന്ധകവും വർഷിച്ചുകൊണ്ടേയിരിക്കും അവർ. ധാർമിക രോഷംകൊണ്ട് രാജ്യത്തെ 'നിയമലംഘകർക്കെതിരെ' വിറകൊള്ളും, ശ്വാസം മുട്ടിക്കും. ടെലിവിഷനിലെ നല്ലപിള്ളയായി സ്യൂട്ടും കോട്ടും അണിഞ്ഞായിരിക്കും എപ്പോഴും കാണാനാവുക.പിന്നെയും ദേശസ്നേഹത്തിെൻറ അൾത്താരയിൽ അഗ്നിയും ഗന്ധകവും അവർ വർഷിക്കും. ഭാരത മാതാവിനെതിരെ ചുറ്റുംനിന്ന് ഒരിക്കലെങ്കിലും നോട്ടപ്പിഴ വന്നേക്കാമെന്ന ചിന്തയിലാകും അപ്പോൾ അവർ വിറകൊള്ളുക, കടിച്ചുകുടയുക. പക്ഷേ, വെള്ളയുടുത്താകും അവരെപ്പോഴും. ഒന്നിനു പിറകെ ഒന്നായെത്തുന്ന തെരഞ്ഞെടുപ്പുകളിൽ പ്രചാരവേലകളിൽ തകൃതിയായിരിക്കും.ഇരുവരുമിപ്പോൾ പഴയ കഥയിലെ രാജാവിനെ പോലെ നഗ്നരാണ്- വിവസ്ത്രമാക്കിയതാകട്ടെ, അകത്തുതന്നെയുള്ള ഒരാളും.
തെൻറ പേരിലുള്ള വാട്സാപ്പ് ചാറ്റുകൾ ഇതുവരെയും അയാൾ നിഷേധിച്ചിട്ടില്ല.കൊട്ടാര വിദൂഷകർ പുറത്തുവിട്ട നഗ്നതയുടെ ചിത്രങ്ങൾ ഒട്ടും സുന്ദരമേയല്ല. ചോരയൂറ്റിക്കുടിക്കുന്ന, നിഗൂഢമായ ഉപജാപങ്ങളിൽ അഭിരമിക്കുന്ന, രാജ്യസുരക്ഷക്കായി യാത്രക്കിടെ സൈനികർ അറുകൊല ചെയ്യപ്പെട്ടത് കടുത്ത നിന്ദയോടെ കാണുന്ന ഒരു പറ്റത്തെയാണ് അവ ചുരുൾ നിവർത്തുന്നത്.അതിലേറെ ഭീകരമായി തോന്നുന്നത്, ഈ രക്തസാക്ഷ്യങ്ങളെ പോലും പ്രഫഷനൽ നേട്ടങ്ങൾക്കും, വാക്കുകൊണ്ടുള്ള അർമാദങ്ങൾക്കുമായി ചൂഷണം ചെയ്യാനുള്ള അത്യൂൽസാഹം കാണുേമ്പാഴാണ്.''ഈ ആക്രമണവും ഭ്രാന്തമായ നേട്ടമാണ് നമുക്ക്''- ഗോസ്വാമിയുടെ ഒരു സംഭാഷണ ശകലം ഇങ്ങനെ. ദിവസവും സമയവും തിട്ടപ്പെടുത്തിയാൽ 40 സി.ആർ.പി.എഫ് ജവാന്മാരുടെ ജീവൻ ചിതറിത്തെറിച്ച പുൽവാമ ആക്രമണമാണ് സൂചനയെന്ന് വ്യക്തം.വല്ലാതെ നൊന്തും വികാരപരവശനായും ടെലിവിഷൻ ചാനലിൽ തന്നെ കാണിച്ച ഗോസ്വാമിയിൽനിന്ന് തീർത്തും ഭിന്നമാണ് രക്തദാഹിയായ, മരണം ആഘോഷിക്കുന്ന ഇയാളുടെ ഈ ആർപ്പുവിളി. ഗോസ്വാമി മാത്രമല്ല, സ്വന്തം ദേശീയവാദികളും ആദർശ ഗുരുക്കളും അണികളെ തെറ്റിദ്ധരിപ്പിച്ചതും ആദ്യത്തെയായിരുന്നു. കിതച്ചും കൈകൾ ചേർത്തുകൊട്ടിയും കണ്ണീരൊഴുക്കിയും അവർ മുറിവേറ്റ രാജ്യത്തിനായി വികാരം െകാണ്ടു.തെരഞ്ഞെടുപ്പിനടുത്ത് പതിവായ ഭീകരാക്രമണങ്ങളിൽഉത്തരവാദിത്വവും സുതാര്യതയും തേടിയവരെ സ്റ്റുഡിയോയിലെ വാടകക്കൊലയാളികൾ അരിഞ്ഞുതുണ്ടമാക്കും.
തമാശയാകണമെന്നില്ല, പുൽവാമ കൂട്ടക്കുരുതിക്ക് മൂന്ന് മണിക്കൂർ കഴിഞ്ഞ് ഗോസ്വാമിയുടെതായി നാം കണ്ട ആഘോഷവും അതേ ദിവസം സർക്കാറിെൻറ ആയുധസജ്ജമായ ഭാവവും തമ്മിൽ ചേർച്ച തോന്നി. സ്ഫോടനത്തിെൻറ തൊട്ടുചേർന്ന നിമിഷങ്ങളിൽ, ഒന്നുമറിയാത്തതു കൊണ്ടുംകൂടിയാകണം, പ്രധാനമന്ത്രി മോദി കോർബറ്റ് റിസർവ് വനത്തിൽ ഷൂട്ടിങ്ങ് തിരക്കിലായിരുന്നു. ഭീകരമായ ഒരു ദുരന്തം കഴിഞ്ഞയുടൻ രാഷ്ട്രീയ ഗോദയിൽ മാത്രമല്ല, പ്രചാരണ തലത്തിലും വാക്കുകളിലൊതുങ്ങാത്ത അരങ്ങ് ഒരുങ്ങുകയായിരുന്നു.ചോർന്ന ചാറ്റുകളിൽ ഗണ്യമായ എന്തെങ്കിലും പുറത്തുവന്നാലും ഇല്ലെങ്കിലും സൂപർ ദേശസ്നേഹികളുടെ പൂച്ച് പുറത്തുചാടിയിരിക്കുന്നു.സ്റ്റേറ്റുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ, കളിനടത്തികൊണ്ടിരിക്കുന്നവരെല്ലാം ഇതുവരെയും കാണിച്ചതൊന്നും മാറ്റാതെ ഭ്രാന്തമായി രംഗത്തുസജീവമായുണ്ടാകും- ഇത്തവണ പക്ഷേ, മിക്ക രാഷ്ട്രീയ കക്ഷികളും മൗനത്തിലാണ്, ദേശീയ സുരക്ഷയെന്ന വിശുദ്ധ പശുവാകണം അവരെ മൗനത്തിെൻറ വാത്മീകങ്ങളിൽ ഒളിപ്പിക്കുന്നത്്.െപാതുമേഖലയിൽ വെളിപാടായി എത്തി 24 മണിക്കൂറായിട്ടും നിഷേധക്കുറിപ്പിറങ്ങാത്ത ഈ ചാറ്റുകൾ പക്ഷേ, അനുപേക്ഷ്യമായ ചില ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.
നരേന്ദ്ര മോദി സർക്കാറിലെ ഉന്നത വൃത്തങ്ങളിൽ ചിലർക്കു മാത്രം സ്വകാര്യമായി അറിയുന്ന സൈനിക നീക്കം പോലുള്ള അതിരഹസ്യ വിവരങ്ങൾ വരെ ചിലർക്ക് ചോർന്നുപോകുന്നു.മോദി സർക്കാർ എടുത്ത വലിയ തീരുമാനങ്ങൾ ഗോസ്വാമി അറിയുന്നുവെന്നതിന് ആറു മാസത്തിനിടെ മാത്രം രണ്ടു തെളിവുകളാണ് നമുക്കു മുമ്പിലുള്ളത്- ബലാക്കോട്ടിലെ മിന്നലാക്രമണവും 370ാം വകുപ്പിൽ വെള്ളം ചേർത്ത് ജമ്മു കശ്മീരിെൻറ പ്രത്യേക പദവിയും സംസ്ഥാന പദവിയും എടുത്തു കളഞ്ഞതും.പാകിസ്താനെതിരെ 'സുപ്രധാനമായ ചിലത് ഇത്തവണ സംഭവിക്കു'മെന്ന് ദാസ് ഗുപ്തയോട് സോദ്ദേശ്യപരമായി ഗോസ്വാമി പറയുേമ്പാൾ മുൻ 'ബാർക്' സി.ഇ.ഒക്ക് അതിെൻറ സൂചനകൾ ചുഴിഞ്ഞെടുക്കാൻ പണിപ്പെടേണ്ടിവരുന്നില്ല.'വലിയ മനുഷ്യന് ഈ സീസണിൽ ഏറെ നല്ലതാണിത്. അതോടെ തെരഞ്ഞെടുപ്പ് അദ്ദേഹം തൂത്തുവാരും''. ഹെവിവെയ്റ്റ് വ്യക്തിത്വത്തെ പേരുപറയാതെ ദാസ്ഗുപ്ത പ്രതികരിക്കുന്നു.മൂന്നു മാസം തികയുംമുന്നേ, മൃഗീയ ഭൂരിപക്ഷത്തോടെ മോദി അധികാരം തിരിച്ചുപിടിക്കുന്നു. പുൽവാമ ആക്രമണവും ബലാകോട്ട് മിന്നലാക്രമണവും പരമാവധി ബി.ജെ.പി ഉപയോഗപ്പെടുത്തി. മൊത്തം വിഷയവും തെരഞ്ഞെടുപ്പിന് പാകമായി മാറ്റിയെഴുതുകയും ചെയ്തു.
ബലാകോട്ട് ആക്രമണം ശരിക്കും പദ്ധതിയിട്ടത് സൈനിക ലക്ഷ്യത്തോടെയല്ലെന്നാണ് ഗോസ്വാമിയുടെ ചാറ്റുകൾ സൂചിപ്പിക്കുന്നത്. പകരം ഒരു ദേശീയ വിനോദം മാത്രമായിരുന്നു.''പാക് വിഷയത്തിൽ ജനം ആനന്ദതുന്ദിലരാകുംവിധം ആക്രമണം തന്നെ നടത്താനാകുമെന്ന് സർക്കാറിന് ആത്മവിശ്വാസമുണ്ട്''- ഗോസ്വാമിയുടെ മറ്റൊരു സന്ദേശമിതാണ്. ''യഥാർഥ വാക്കുകൾ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്'' എന്നും അതിലുണ്ട്. എന്നുവെച്ചാൽ, ഒരു അനൗദ്യോഗിക ചാറ്റിലെ വെറുംവാക്കല്ല, സർക്കാർ യഥാർഥത്തിൽ അതുതന്നെ ഉദ്ദേശിച്ചു എന്നുവ്യക്തം.മാസങ്ങൾ കഴിഞ്ഞ്, ഗോസ്വാമി അവകാശപ്പെടുന്നു, ''പുതിയ വാർത്തകൾ ബ്രേക് ചെയ്യുന്നതിൽ നാം പ്ലാറ്റിനം മാനദണ്ഡങ്ങൾ തന്നെ നിശ്ചയിച്ചിരിക്കുന്നു', അതിനാൽ ഈ സ്റ്റോറി നമ്മുടെത് മാത്രമാണ്''. ആഗസ്റ്റ് രണ്ടിന് ''കേന്ദ്ര സർക്കാർ ജമ്മുവിനെ വേറെ സംസ്ഥാനമാക്കിയും കശ്മീരിനെയും ലഡാക്കിനെയും കേന്ദ്ര ഭരണപ്രദേശമാക്കിയും തീരുമാനമെടുക്കുന്നു'വെന്ന് ദാസ്ഗുപ്ത അദ്ദേഹത്തിന് വാർത്ത ഫ്ലാഷ് അയച്ചപ്പോഴുള്ള മറുപടി.ഒരാഴ്ചക്കകം പ്രഖ്യാപനമുണ്ടാകുമെന്ന് വാർത്ത കുറിപ്പ് പ്രഖ്യാപിച്ചു. ഉത്തരവിന് രണ്ടു ദിനം മുമ്പ് മേഖലയിൽ കർഫ്യൂ നടപ്പാക്കുമെന്നും 370, 35 എ വകുപ്പുകൾ സ്വാഭാവികമായും എടുത്തുകളയുമെന്നും കൂടി അതിലുണ്ടായിരുന്നു.
ആഗസ്റ്റ് അഞ്ചിനാണ് അമിത് ഷാ സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുന്ന ബിൽ സഭയിൽ അവതരിപ്പിച്ചത്. 370, 35 എ വകുപ്പുകൾ അസാധുവാക്കി. മേഖലയിൽ കർഫ്യൂ പ്രഖ്യാപിച്ചു. സൈനിക സാന്നിധ്യം വർധിപ്പിക്കുകയും ചെയ്തു.ടി.ആർ.പി കുംഭകോണ കേസിൽ മുംബൈ പൊലീസ് കുറ്റപത്രത്തിൽ ചേർത്ത, ചോർന്ന ചാറ്റുകൾ വൈറലായിട്ടും രാഷ്ട്രീയക്കാരിലേറെയും അത് ഒന്നുമല്ലെന്ന് പ്രഖ്യാപിച്ചു. മുതിർന്ന കോൺഗ്രസ് നേതാവും ഛത്തീസ്ഗഢ് മന്ത്രിയുമായ ടി.എസ് സിങ് ദിയോ ഉൾപെടെ ചിലർ മാത്രമായിരുന്നു പരസ്യമായി ഇതിനെതിരെ പ്രതികരിച്ചത്.''ബലാകോട്ട് മിന്നലാക്രമണവുമായി ബന്ധപ്പെട്ട സൈനിക രഹസ്യങ്ങളും തന്ത്രങ്ങളും കേന്ദ്ര സർക്കാറിലെ മുതിർന്ന വല്ലവരും സ്വകാര്യ മേഖലയിലെ വലിയ തമ്പുരാന്മാർക്ക് മറിച്ചുനൽകിയതാണെങ്കിൽ ഭീകരമായ സുരക്ഷാ വീഴ്ചയാണ്. പ്രതികൾക്കെതിരെ അന്വേഷണം നടക്കണം. കുറ്റവിചാരണയും വേണം. അതിരഹസ്യമുള്ള സൈനിക വിവരങ്ങൾ ചോർത്തുന്നത് രാജ്യദ്രോഹമാണ്. മാധ്യമ പ്രവർത്തകനെന്ന് സ്വയം കരുതുന്ന ഒരാൾ ഈ അതിരഹസ്യ വിവരത്തെ കുറിച്ച് എല്ലാം അറിയുകയും അത് മറ്റുള്ളവർക്ക് കൈമാറുകയുമായിരുന്നു. ഇവർക്ക് ദേശസുരക്ഷ ഇവർക്ക് പ്രശ്നമേയല്ലെന്ന് ഇത് തുറന്നുകാട്ടുന്നു. ഭീകരാക്രമണങ്ങളെ ഇവർ പ്രചാരണായുധങ്ങളായി മാറ്റുകയാണ്''- ദിയോ ട്വിറ്ററിൽ കുറിച്ചു.
ബി.ജെ.പിയുമായി വഴിപിരിഞ്ഞ മുൻ വിദേശകാര്യ മന്ത്രി യശ്വന്ത് സിൻഹയുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു: ''ദേശീയ സുരക്ഷയിലെ ഗുരുതര വീഴ്ച തുറന്നുകാട്ടുന്നതാണ് അർണബ് വാട്സാപ് ചാറ്റുകളെന്ന പ്രശാന്ത് ഭൂഷണിെൻറ വാക്കുകളോട് ഞാൻ പൂർണമായി യോജിക്കുന്നു. നിഷ്പക്ഷ സംവിധാനം ഉപയോഗിച്ച് കേസ് അന്വേഷിക്കണം. സർക്കാറും ഈ വിഷയത്തിൽ കുറ്റവാളികളാണ്''- മുതിർന്ന അഭിഭാഷകൻ ഭൂഷണായിരുന്നു ഈ ചോർന്നുകിട്ടിയ ചാറ്റുകൾ ട്വീറ്റ് ചെയ്തത്.സിനിമ സംവിധായകൻ ഹൻസൽ മേത്തയെ ഏറെ വേദനിപ്പിച്ചത്,'രക്തസാക്ഷികളായ സൈനികരെ വെച്ച് അർമാദിക്കുകയും എന്നിട്ട് ദേശീയവാദിയെന്ന് സ്വയം വിളിക്കുകയുമായിരുന്നു'.ഗോസ്വാമിയെയും, പ്രസ് ഇൻഫോർമേഷൻ മീഡിയയിലെ മീഡിയ ആൻറ് കമ്യുണിക്കേഷൻ പ്രിൻസിപ്പൽ ഡയറക്ടർ ജനറലെയും പ്രതികരണത്തിനായി ബന്ധപ്പെടാൻ ശ്രമം നടത്തിയിരുന്നു. അത് ലഭിക്കുന്ന മുറക്ക് പ്രസിദ്ധീകരിക്കും.
2019 ഫെബ്രുവരി 14, 3.15pm- പുൽവാമ ഭീകരാക്രമണത്തിൽ 40 സി.ആർ.പി.എഫ് ജവാന്മാർ കൊല്ലപ്പെടുന്നു. ഇന്ത്യയിൽ പൊതു തെരഞ്ഞെടുപ്പിന് രണ്ടു മാസം മുമ്പായിരുന്നു സംഭവം
2019 ഫെബ്രുവരി 14, 4.19 pm- റിപ്പബ്ലിക് ടി.വി മാനേജിങ് ഡയറക്ടർ അർണബ് ഗോസ്വാമി ടി.വി റേറ്റിങ്സ് ഏജൻസി 'ബാർക്' മുൻ സി.ഇ.ഒ പാർഥോ ദാസ് ഗുപ്തക്ക്: 'സാർ, കശ്മീരിൽ ഈ വർഷത്തെ ഏറ്റവും വലിയ ഭീകരാക്രമണത്തിന് 20 മിനിറ്റ് മുമ്പ്....സ്ഥലത്ത് സാന്നിധ്യമുള്ള ഏക ചാനൽ''.2019 ഫെബ്രുവരി 14, 5.43 pm- ഗോസ്വാമിയുടെ സന്ദശം: ഈ ആക്രമണവും ഭ്രാന്തമായ നേട്ടമാണ് നമുക്ക്''
2019 ഫെബ്രുവരി 23, 10.31 pm- ഗോസ്വാമി ദാസ്ഗുപ്തക്ക്: ''വലിയ മറ്റൊന്നുകൂടി നടക്കും''
2019 ഫെബ്രുവരി 23, 10.31 pm- ദാസ് ഗുപ്തയുടെ മറുചോദ്യം- ''ദാവൂദ്?''
2019 ഫെബ്രുവരി 23, 10.31 pm- ഗോസ്വാമിയുടെ മറുപടി: ''അല്ല സാർ, പാകിസ്താൻ. കാര്യമാത്രമായി ചിലത് ഇത്തവണ ചെയ്തിരിക്കും''.
2019 ഫെബ്രുവരി 23, 10.40 pm- ദാസ്ഗുപ്തക്ക് ഗോസ്വാമി വക- സാധാരണ ആക്രമണത്തിലും വലുത്. അതേ സമയം, കാര്യമായി വലുത് ചിലത് കാശ്മീരിലും. ''പാക് വിഷയത്തിൽ ജനം ആനന്ദതുന്ദിലരാകുംവിധം ആക്രമണം തന്നെ നടത്താനാകുമെന്ന് സർക്കാർ ആത്മവിശ്വാസത്തിലാണ്. ഉപയോഗിച്ച വാക്കുകൾ കൃത്യം''.
ഫെബ്രുവരി 26, 2019, 3.45 am- ഇന്ത്യൻ യുദ്ധവിമാനം നിയന്ത്രണ രേഖ കടന്ന് ബലാകോട്ടിലെ ഭീകര ക്യാമ്പിൽ ബോംബിടുന്നു. നിരവധി ഭീകരർ കൊല്ലപ്പെട്ടെന്ന് കേന്ദ്രം. എന്നാൽ, മരങ്ങൾ മാത്രം നശിച്ചെന്ന ്പാകിസ്താനും.
telegraphindia.com പ്രസിദ്ധീകരിച്ച ലേഖനം, മൊഴിമാറ്റം: കെ.പി മൻസൂറലി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.