വസ്തുതകൾ അറിയാൻ ക്ഷമ കാണിക്കണം
text_fieldsലോകമെമ്പാടുമുള്ള സുഹൃത്തുക്കൾ, അഭ്യുദയകാംക്ഷികൾ, എന്നെ പിന്തുണക്കുന്നവർ തുടങ്ങി എല്ലാവരുമായുള്ള ബന്ധം കാത്തുസൂക്ഷിക്കാൻ വർഷങ്ങൾക്കു ശേഷം സോഷ്യൽ മീഡിയയിൽ ഞാൻ സജീവമായി. തുടക്കത്തിൽ ഫേസ്ബുക് മാത്രമായിരുന്നെങ്കിൽ ഇപ്പോൾ ട്വിറ്റർ, ഇൻസ്റ്റഗ്രാം, സ്നാപ്ചാറ്റ് എല്ലാമുണ്ട്. ഇതിലൂടെ എന്‍റെ അഭിപ്രായങ്ങൾ, പ്രോഗ്രാം ഷെഡ്യൂൾ, ഒഴിവുസമയ വിനോദ ചിത്രങ്ങൾ ഷെയർ ചെയ്യാൻ സാധിക്കുന്നു. ചില സന്ദർഭങ്ങളിൽ ഇത് തിരിച്ചടിക്കുമെന്നത് ശരിയാണ്.
എന്നാൽ, ഉദ്ദേശ്യ ശുദ്ധിയുണ്ടെങ്കിൽ, ആരുടേയും വികാരത്തെ വ്രണപ്പെടുത്തുന്നില്ലെങ്കിൽ ഡിജിറ്റൽ പ്ലാറ്റ്ഫോം നിങ്ങൾക്ക് നൽകുന്നത് നല്ലൊരു അവസരമാണ്. അതുപോലെത്തന്നെയാണ് മാധ്യമങ്ങളും; തങ്ങൾ പുറത്തു വിടുന്നത് യഥാർഥ വസ്തുതകൾ തന്നെയാണെന്ന് ഉറപ്പു വരുത്താനുള്ള ബാധ്യത അവർക്കുമുണ്ട്. അത് പക്ഷപാതപരവും വളച്ചൊടിക്കപ്പെടാത്തതുമായിരിക്കണം. എന്നാൽ, ആകർഷകവുമാകണം.
ഓൺലൈൻ മീഡിയ ഇന്ന് നമ്മുടെ ജീവിതത്തിൽ വലിയൊരു പങ്കുവഹിക്കുന്നുണ്ട്. ഓരോ നിമിഷത്തിലും വിവിധ ലോകവാർത്തകൾ നമ്മുടെ കൈത്തുമ്പിൽ വന്നു നിറയുന്നു. അതിനോട് പ്രതികരിക്കുന്നതിനു മുമ്പ് അവ അടിസ്ഥാന രഹിതമല്ലെന്ന് ഉറപ്പു വരുത്താനുള്ള ബാധ്യത നമ്മുടേതാണ്. ഒരു വാർത്ത വന്നാൽ അത് അപ്പടി വിശ്വസിക്കുന്നതിനു പകരം ഞാൻ സ്ഥിരമായി ചെയ്യാറുള്ളത്, അതേകുറിച്ച് സമയമെടുത്തു തന്നെ പഠിക്കും. വിദഗ്ധരുടെ അഭിപ്രായങ്ങൾ അറിയും. എന്നിട്ടേ ആവശ്യമെങ്കിൽ പ്രതികരിക്കൂ.
വസ്തുതകൾ അറിയാനും കാണിക്കാനും മാധ്യമങ്ങൾ ക്ഷമ കാണിക്കണം. നിങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് യഥാർഥ വസ്തുതകളും സംഭവങ്ങളുമാണെങ്കിൽ, റിപ്പോർട്ട് ചെയ്യുന്നിടത്ത് ഒന്നാമതായില്ലെങ്കിലും നിങ്ങൾക്ക് മതിപ്പ് ലഭിക്കും; നിങ്ങൾ വിജയിക്കും.
-ഇർഫാൻ പഠാൻ (മുൻ ക്രിക്കറ്റ് താരം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.