Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയിൽ പെട്രോൾ വില...

യു.എ.ഇയിൽ പെട്രോൾ വില കൂടി, ഡീസൽ കുറഞ്ഞു

text_fields
bookmark_border
fuel filling
cancel

ദുബൈ: മേയ്​ മാസത്തിലെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചപ്പോൾ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച്​ നേരിയ വർധനവ്​. മേയ്​ ഒന്നുമുതൽ സൂപ്പർ 98പെട്രോൾ ലിറ്ററിന്​ 3.16 ദിർഹമാണ്​ നിരക്ക്​.

ഏപ്രിലിൽ ഇത്​ 3.01 ദിർഹമായിരുന്നു നിരക്ക്​. സ്​പെഷ്യ 95 പെട്രോളിന്​ 3.05 ദിർഹമാണ്​ പുതിയ നിരക്ക്​. കഴിഞ്ഞ മാസം ഇത്​ 2.90 ദിർഹമായിരുന്നു.

ഏപ്രിലിൽ 2.82 ദിർഹമായിരുന്ന ഇ-പ്ലസ്​ 91 പെട്രോളിന്​ 2.97 ദിർഹമായാണ്​ നിരക്ക്​ വർധിച്ചത്​. എന്നാൽ ഡീസലിന്​ വിലയിൽ കുറവാണ്​ ഇത്തവണ രേഖപ്പെടുത്തിയത്​.

കഴിഞ്ഞ മാസം 3.03 ദിർഹമായിരുന്ന ഡീസലിന്​ മേയിൽ 2.91 ദിർഹമാണ്​ നിരക്ക്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petrol priceUAE
News Summary - Petrol price increased in UAE
Next Story