തെറ്റും ശരിയും വിലയിരുത്തണം
text_fieldsവ്യാജ വാർത്തകൾ സമൂഹത്തിൽ ഒരു കാട്ടു തീ പോലെ പടരുന്നത് നിത്യകാഴ്ച്ച ആണ് -പ്രത്യേകിച്ചും ഓൺലൈൻ, സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ. എല്ലാ രീതിയിലും മാധ്യമങ്ങൾക്ക് സമൂഹത്തിൽ, പ്രത്യേകിച്ചും കേരളത്തിൽ ഒരു മുഖ്യ പങ്കുണ്ട്. തെറ്റും ശരിയും വേർതിരിച്ചു വസ്തുനിഷ്ഠമായ വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ മാധ്യമങ്ങൾ കർമ നിരതരുമാണ്.
ഇന്നത്തെ കാലയളവിൽ, വാർത്തകളുടെ വസ്തുതകൾ പരിശോധിച്ചു മാത്രം വാർത്തകൾ ഷെയർ ചെയുക, പ്രത്യേകിച്ചു ഓൺലൈൻ മാധ്യമങ്ങൾ - അത് പോലെ ഓരോ ആൾക്കാരും രണ്ടാമതൊന്നു ചിന്തിച്ചു നിജസ്ഥിതി ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ ഓൺലൈൻ മാധ്യമങ്ങൾ വാർത്തകൾ നൽകാവൂ.
അത് പോലെ അതു ഷെയർ ചെയ്യുന്നവരും. ഉത്തരവാദിത്തമുള്ള ഒരു ജനതയായി നമ്മൾ വളരണം-അതു വായിച്ചു വളരുക തന്നെ വേണം - പക്ഷെ തെറ്റും ശരിയും വിലയിരുത്തുകയും വേണം.
-ഷാജി (ചെയർമാൻ-മാനേജിങ് ഡയറക്ടർ, മൈജി ഡിജിറ്റൽ സ്റ്റോർ നെറ്റ് വർക്ക്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.