'അഴിമതിയിൽ റെക്കോഡ് ഭേദിച്ചവർക്ക് യു.ഡി.എഫിനെ ജയിക്കാനാവില്ല'
text_fields'അഴിമതിക്കെതിരെ ഒരു വോട്ട്' എന്നു പറഞ്ഞാൽ എൽ.ഡി.എഫിനെതിരെ ഒരു വോട്ട് എന്നാണ് ജനങ്ങൾ കണക്കാക്കുക. യു.ഡി.എഫിനെതിരെ ഉയർത്തിയ ആേരാപണങ്ങൾ ശരിയെന്ന് തെളിയിക്കേണ്ടിയിരിക്കുന്നു. ബാർകോഴ ഇടതുപക്ഷം എത്ര തവണയെടുത്തു. അവർ അതിന് വല്ല ഗൗരവവും കാണുന്നുണ്ടോ? അഴിമതിക്കാരെന്നു പറഞ്ഞവരെയൊക്കെ ന്യായീകരിക്കുന്ന ഗതികേടിലാണിപ്പോൾ എൽ.ഡി.എഫ്.
യു.ഡി.എഫ് ഇൗ തെരഞ്ഞെടുപ്പിൽ മുന്നോട്ടുവെക്കുന്ന മുദ്രാവാക്യം എന്താണ്?
അഴിമതി നിറഞ്ഞ ദുർഭരണമാണ് എൽ.ഡി.എഫിേൻറതെന്ന് വ്യക്തമായിരിക്കുന്നു. ഇടതുഭരണം മുമ്പും കേരളം കണ്ടിട്ടുണ്ട്. എന്നാൽ, ഇത്ര നിയന്ത്രണംവിട്ട അഴിമതി അവരിൽനിന്നാരും പ്രതീക്ഷിച്ചില്ല. നയതന്ത്ര ചാനൽ വഴി നിരവധിതവണ സ്വർണക്കടത്ത്, ലഹരി, ഡോളർ കടത്ത് എന്നിങ്ങനെ ഒരു അധോലോകത്തിെൻറ പ്രവർത്തനങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
അഴിമതികൊണ്ട് ഞെട്ടിച്ച ഇൗ ഇടതുഭരണത്തിനു പകരം ബി.ജെ.പിയല്ല. ഒരു കാലത്തും ആയിക്കൂടാ. ബദൽ െഎക്യജനാധിപത്യ മുന്നണിയാണ്. ഇൗ ഇരുമ്പുമറ ഭരണത്തേക്കാൾ ജനാധിപത്യപരവും സുതാര്യവുമായ ഞങ്ങളുടെ ഭരണമാണ് ജനം ആഗ്രഹിക്കുന്നത്. മികച്ച ക്രൈസിസ് മാനേജ്മെൻറ്, െഡവലപ്മെൻറ്, സാമൂഹിക പരിഷ്കരണം, ധനാഗമനമാർഗങ്ങൾ -ഇതിലൊക്കെ യു.ഡി.എഫിന് വ്യക്തമായ നയപരിപാടികളുണ്ട്. അത് ഞങ്ങൾ മാനിഫെസ്റ്റോ ആയി സമർപ്പിക്കും.
'അഴിമതിക്കെതിരെ ഒരു വോട്ട്' എന്ന മുദ്രാവാക്യവുമായി മുന്നിട്ടിറങ്ങിയ സന്ദർഭത്തിൽ യു.ഡി.എഫിനെതിരെ ഉയർന്ന അഴിമതിയാരോപണങ്ങൾ തിരിച്ചടിയായില്ലേ?
'അഴിമതിക്കെതിരെ ഒരു വോട്ട്' എന്നു പറഞ്ഞാൽ എൽ.ഡി.എഫിനെതിരെ ഒരു വോട്ട് എന്നാണ് ജനങ്ങൾ കണക്കാക്കുക. യു.ഡി.എഫിനെതിരെ ഉയർത്തിയ ആേരാപണങ്ങൾ ശരിയെന്ന് തെളിയിക്കേണ്ടിയിരിക്കുന്നു. ബാർകോഴ ഇടതുപക്ഷം എത്ര തവണയെടുത്തു.
അവർ അതിന് വല്ല ഗൗരവവും കാണുന്നുണ്ടോ? അഴിമതിക്കാരെന്നു പറഞ്ഞവരെയൊക്കെ ന്യായീകരിക്കുന്ന ഗതികേടിലാണിപ്പോൾ എൽ.ഡി.എഫ്. അതിൽനിന്ന് കുറച്ചാളുകളെ പെറുക്കിയെടുത്ത്, പ്രതിപക്ഷനേതാവിനെതിരെ ചെയ്തപോലെ ആേരാപണമുന്നയിക്കുന്നത് എങ്ങുമെത്തില്ല. തങ്ങൾക്കെതിരെ ആരോപണം കനത്തപ്പോൾ പകരം പറയുകയാണെന്നേ ജനങ്ങൾ കരുതുന്നുള്ളൂ.
ഖമറുദ്ദീൻ എം.എൽ.എ ഒാണററി ചെയർമാനായ ഒരു ബിസിനസ് പരാജയപ്പെട്ടത് പർവതീകരിക്കുകയാണ്. പാലാരിവട്ടം പാലത്തിെൻറ കാര്യത്തിൽ മന്ത്രി ഉത്തരവാദിയാണോ അല്ലേ എന്നു തെളിയിച്ചിട്ടുവേണം. അഞ്ചുകൊല്ലം മുമ്പ് ഇതൊക്കെ പറഞ്ഞു നടന്നാണല്ലോ അവർ വോട്ടു നേടിയത്. അങ്ങെന അധികാരത്തിലേറിയ ശേഷം അവർ ചെയ്ത കാര്യങ്ങളാണ് ഇൗ തെരഞ്ഞെടുപ്പിൽ ചർച്ചയാവുക.
ഒരു തകർപ്പൻ ജയസാധ്യത പ്രതീക്ഷിച്ചിരിക്കെ വന്ന അഴിമതിയാരോപണങ്ങൾ യു.ഡി.എഫിനെ ആശയക്കുഴപ്പത്തിലാക്കിയില്ലേ? വിജിലൻസിനെ കാണിച്ച് ഇനിയും ഭീഷണികൾ ബാക്കിയാണ്.
വിചാരണയില്ലാതെ വിധിയെഴുതി കടുത്ത നടപടി സ്വീകരിക്കുകയാണ് ഇൗ ഗവൺമെൻറ്. ആരോപണമുന്നയിക്കുന്നു. അന്വേഷണം പോലുമില്ലാതെ വേഗം അറസ്റ്റിലേക്കും നടപടികളിലേക്കും കടക്കുന്നു. യു.ഡി.എഫ് എം.എൽ.എമാരെ പറ്റി കേട്ട അതേ ആരോപണങ്ങളിൽ പെട്ട മന്ത്രിമാരും എം.എൽ.എമാരും അപ്പുറത്തില്ലേ? അവരെ ആരെയും അറസ്റ്റു ചെയ്തില്ലല്ലോ.
ബി.ജെ.പിയെ കുറ്റംപറയുന്നവർ സ്വന്തം കൈയിലുള്ള അധികാരം ദുർവിനിയോഗം ചെയ്ത് യു.ഡി.എഫിനെ ഒതുക്കാൻ ശ്രമിക്കുകയാണ്. വിചാരണപോലും കൂടാതെ റിമാൻഡ് ചെയ്ത് തടവിലിടുക. ഖമറുദ്ദീൻ കേസിൽ ഇനിയും ഒരുപാട് പ്രതികളെ കിട്ടാനുണ്ടെന്നും അതിനാൽ, ജാമ്യം കൊടുക്കരുതെന്നും കോടതിയിൽ പറയുന്നു. എന്നാൽ, ബാക്കി പ്രതികളെ അറസ്റ്റു ചെയ്യുന്നില്ല.
എം.സി. ഖമറുദ്ദീൻ, ഇബ്രാഹീം കുഞ്ഞ്, കെ.എം. ഷാജി...മുസ്ലിംലീഗിനെ പ്രത്യേകം ഉന്നമിടുകയാണോ?
മുസ്ലിംലീഗിനെ പ്രത്യേകം ടാർഗറ്റ് ചെയ്യുന്നുണ്ട്. ലീഗിനെ ഒതുക്കുകയെന്ന അജണ്ട എല്ലാക്കാലത്തും എൽ.ഡി.എഫിനുണ്ട്. കെ.എം. ഷാജിയുടെ വീട് അളന്നുനോക്കി, വരുമാനത്തിെൻറ കണക്കു നോക്കി. എന്നിട്ടും വിജിലൻസിന് കേസ് കണ്ടെത്താൻ കഴിഞ്ഞില്ല. പക്ഷേ, അത് കേന്ദ്ര ഏജൻസിക്ക് റഫർ ചെയ്തു. വിജിലൻസ് ഒഴിവാക്കിയ ഇഷ്യൂ പിന്നെയും പരാതി എഴുതിവാങ്ങി എഫ്.െഎ.ആർ ഇടുകയാണ്. അപ്പോൾ ഒതുക്കാനുള്ള ശ്രമമാണെന്നു വ്യക്തം.
പാലാരിവട്ടം അഴിമതിക്കു പിന്നിൽ ഇബ്രാഹീംകുഞ്ഞല്ല, കുഞ്ഞാലിക്കുട്ടിയാണ് എന്നും സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായവരിലൊരാൾ മുൻമന്ത്രിയുടെ ബന്ധുവാണ് എന്നുമൊക്കെ ആരോപണമുയർന്നു?
സ്വർണക്കടത്തു കേസിലെ പ്രതിയെ എെൻറ ബന്ധുവാണെന്നു സ്ഥാപിക്കാൻ തുടക്കത്തിൽ ശ്രമിച്ചുനോക്കി. ഇബ്രാഹീംകുഞ്ഞ്, ഖമറുദ്ദീൻ വിഷയങ്ങളിൽ രാഷ്ട്രീയബന്ധമെങ്കിലും പറയാമെന്നു വെക്കുക.
എന്നാൽ, സ്വർണക്കടത്തുകേസ് പ്രതിയും ഞാനും തമ്മിൽ എന്ത്? ഒരേ പ്രദേശം എന്നതോ അതോ, ഒരേ സമുദായം എന്നതോ? എന്നേക്കാൾ അടുത്ത ബന്ധുക്കൾ അയാൾക്ക് സി.പി.എമ്മിലാണുള്ളത്. വിശദമായ അന്വേഷണം നടന്നപ്പോൾ എന്തായി? കണ്ണികളോരോന്നും വെളിപ്പെട്ടപ്പോൾ എല്ലാം അവർതന്നെ.
ഇൗ ആരോപണങ്ങളെ മുസ്ലിംലീഗ് എങ്ങനെയാണ് നേരിടുക?
രാഷ്ട്രീയപ്രേരിതമായ ഇതൊക്കെ രാഷ്ട്രീയമായിത്തന്നെ നേരിടും. അതിനു ഞങ്ങളുടെ കൈയിൽ തെളിവുകളുണ്ട്. സ്വർണക്കടത്തിൽ എന്തൊക്കെ പറഞ്ഞുനോക്കി. ഒടുവിൽ എന്തായി? അസത്യമായതിനാൽ അവരുടെ ആരോപണങ്ങളൊന്നും തെളിയിക്കാനാവില്ല.
സംവരണസംരക്ഷണ പ്രക്ഷോഭങ്ങളിൽ ഒരുകാലത്ത് സജീവമായി രംഗത്തുണ്ടായിരുന്ന മുസ്ലിംലീഗ് മുന്നാക്കസംവരണം എന്ന സംവരണ അട്ടിമറിയുമായി എൽ.ഡി.എഫ് വന്നപ്പോൾ എതിർക്കുന്നതിൽ പഴയപടി സജീവമായില്ല എന്നു വിമർശനമുണ്ട്?
മുന്നാക്കസംവരണം ഇടതുമുന്നണിയുടെ കെണിയാണ്. മുന്നാക്കക്കാരോട് വല്ല പ്രതിബദ്ധതയുമുണ്ടായിരുന്നെങ്കിൽ എന്തിന് തെരഞ്ഞെടുപ്പു വരെ കാത്തിരുന്നു? തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പുതിയ വിവാദമുണ്ടാക്കി അഴിമതിയാരോപണങ്ങളിൽനിന്നു ശ്രദ്ധ തിരിച്ചുവിടാൻ ഒരു ആയുധമെടുത്തിട്ട് ജനങ്ങളെ പരസ്പരം തല്ലിക്കാനാണ് നോക്കിയത്.
സംവരണത്തിൽ മുസ്ലിംലീഗിന് വിട്ടുവീഴ്ചയില്ലാത്ത നിലപാടുണ്ട്. ഇൗ സംവരണബിൽ വന്നപ്പോൾ ആ നിലപാടനുസരിച്ച് ഞങ്ങൾ വോട്ടുചെയ്തിട്ടുണ്ട്, യു.ഡി.എഫിലാണെങ്കിലും ഞങ്ങൾ സ്വന്തം നിലപാടിൽ ഉറച്ചുനിന്നു. സംവരണനയത്തിൽ വ്യത്യാസമോ സംവരണമുന്നണിയുമായി വിയോജിപ്പോ ഒന്നും ഉണ്ടായിട്ടില്ല. പക്ഷേ, ഇലക്ഷൻ പ്രഖ്യാപിച്ച ശേഷം എൽ.ഡി.എഫ് ഒരുക്കിയ കെണി മനസ്സിലാക്കിയതിനാൽ അതിനു നിന്നുകൊടുക്കില്ല.
പ്രത്യക്ഷ സമരപരിപാടികളിൽനിന്നു മുസ്ലിംലീഗ് വിട്ടുനിൽക്കുകയോ സമരത്തിനു മുന്നിട്ടിറങ്ങുന്ന പോഷകഘടകങ്ങളെ തണുപ്പിക്കുകേയാ ചെയ്യുന്നു?
അങ്ങനെയൊന്നുമില്ല. സമരരംഗത്തും ഞങ്ങൾ സജീവമാണ്. കോവിഡ് കാലത്ത് പ്രവാസികൾക്കു പ്രതിസന്ധി വന്നപ്പോൾ ഏതു കക്ഷിയേയും കവച്ചുവെച്ചു മുന്നിലെത്തി ലക്ഷ്യം കാണുന്നതുവരെ ഞങ്ങൾ സമരം ചെയ്തു. സർക്കാർ ഇക്കാര്യത്തിൽ അലംഭാവം പുലർത്തുമെന്നു കണ്ടപ്പോൾ ഞങ്ങൾ സന്നദ്ധപ്രവർത്തനത്തിനിറങ്ങി.
ലീഗ് ഒരുകാലത്തും നിശ്ശബ്ദമായിരുന്നിട്ടില്ല. പോഷകസംഘടനകളായ യൂത്ത് ലീഗ്, എം.എസ്.എഫ്, കെ.എം.സി.സി -ഇവരൊക്കെ വിവിധ വിഷയങ്ങളിൽ പ്രത്യക്ഷപ്രക്ഷോഭവുമായി രംഗത്തുണ്ട്. യു.ഡി.എഫിൽ ഏതു വിഷയത്തിലും പ്രക്ഷോഭത്തിനു മുന്നിലുണ്ട് ലീഗ്. അതുകൊണ്ടാണ് ഞങ്ങളെ ടാർഗറ്റ് ചെയ്യുന്നതും.
സന്നദ്ധസേവനത്തിന് സംഘടനകൾ വേറെയുമുണ്ട്. ലീഗിൽനിന്ന് പ്രതീക്ഷിക്കുന്നത് രാഷ്ട്രീയ ഇടപെടലാണ്. സന്നദ്ധപ്രവർത്തനത്തിന് മുൻതൂക്കം നൽകി രാഷ്ട്രീയ ഇടപെടലിൽ മുസ്ലിംലീഗ് പിന്നാക്കം പോകുന്നുണ്ടോ?
സി.പി.എം പരാജയപ്പെട്ടതും ഞങ്ങൾ വിജയിച്ചതും അവിടെയാണ്. സംഘടനശക്തികൊണ്ട് കുറെയൊക്കെ സന്നദ്ധപ്രവർത്തനം അവർക്ക് നടത്താമല്ലോ. അതൊന്നും ചെയ്തില്ല. മുദ്രാവാക്യത്തിൽ മാത്രം കാര്യമില്ല, നമ്മൾ കഷ്ടത്തിലാവുകയേയുള്ളൂ എന്നു ജനം മാറിച്ചിന്തിച്ചതാണ് ബംഗാളിൽ അവരുടെ തകർച്ചക്കു കാരണം. കേരളത്തിലും ആ തകർച്ച സംഭവിച്ചുകൊണ്ടിരിക്കുന്നു.
എന്നാൽ, ഞങ്ങൾ ജനജീവിതത്തിൽ നേരിട്ടുള്ള ഇടപെടൽ രാഷ്ട്രീയപ്രവർത്തനത്തിെൻറ ഭാഗമാക്കി. ഭരണം കിട്ടിയാൽ അതുകൊണ്ട് കുറെ വികസനം കൊണ്ടുവരും. ഉദാഹരണത്തിന്, മലപ്പുറം ജില്ല ഇന്ന് പഴയപടിയാണോ? ലീഗിെൻറ ശക്തികേന്ദ്രങ്ങൾ, ഇടതുപക്ഷത്തിെൻറ ശക്തികേന്ദ്രങ്ങളേക്കാൾ വികസിതമാണ്.
കണ്ണൂരിെൻറ അകത്തേക്ക് പാർട്ടിഗ്രാമങ്ങൾ എന്നൊക്കെ പറയുന്നിടങ്ങളിലേക്കു ചെന്നുനോക്കൂ, വികസനകാര്യത്തിൽ തീരെ ശ്രദ്ധ ലഭിക്കാത്ത ഭാഗങ്ങളാണ്. ഭരണമില്ലാത്ത കാലത്ത് സംഘടനസംവിധാനം ഉപയോഗിച്ച് ഞങ്ങൾ ജനങ്ങളെ സേവിക്കുന്നു. ബൈത്തുറഹ്മ ഭവനപദ്ധതി പോലെ പലതും ചെയ്യുന്നു.
വർഗീയധ്രുവീകരണത്തിന് യു.ഡി.എഫും മുസ്ലിംലീഗും ശ്രമിക്കുന്നു എന്നാണ് എൽ.ഡി.എഫിെൻറ ആരോപണം.
ഇൗ ആരോപണം ഉന്നയിക്കുന്നവർ പഴയ പൊന്നാനി പരീക്ഷണം ഒാർക്കണം. ഇ.ടി. മുഹമ്മദ് ബഷീറിനെ തോൽപിക്കാൻ അന്നു എല്ലാ മുസ്ലിംപാർട്ടികളെയും കൂടെ കൂട്ടി, അവരിൽനിന്നൊരാളെ സ്ഥാനാർഥിയാക്കി.
ബാബരി മസ്ജിദ് ദുരന്തശേഷം ലീഗ് അപ്രസക്തമായെന്നും മുസ്ലിംസംഘടനകൾ വേറെ വളർന്നുകഴിഞ്ഞെന്നും പറഞ്ഞ് ഒറ്റപ്പാലത്തും ഗുരുവായൂരുെമാക്കെ എന്തു കാമ്പയിനാ നടത്തിയത്! ഇന്നത്തെ എസ്.ഡി.പി.െഎ പോലുള്ള പാർട്ടികളാക്കെ അന്നത്തെ രാഷ്ട്രീയത്തിെൻറ ബൈപ്രോഡക്ടുകളാണ്. പിൽക്കാലത്ത് ഇൗ പാർട്ടികളെെയാക്കെ അവർതന്നെ ഉപയോഗിച്ചില്ലേ? ഇൗ തെരഞ്ഞെടുപ്പിലും അതുണ്ട്.
പ്രാദേശികമായി യു.ഡി.എഫിനു പുറത്തു വെൽഫെയർ പാർട്ടിയടക്കമുള്ള ചില രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക സംഘടനകളുമായി ധാരണ വന്നിരിക്കാം. അതേ ധാരണ മുമ്പ് അവരുമുണ്ടാക്കിയിട്ടുണ്ട്. ഗീബൽസിയൻ പ്രചാരണതന്ത്രം ഞങ്ങൾക്കെതിരെ പ്രയോഗിക്കുന്നുവെന്നു മാത്രം.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കുഞ്ഞൂഞ്ഞ്-കുഞ്ഞുമാണി -കുഞ്ഞാലിക്കുട്ടി എന്നു മതശക്തികളൊന്നിച്ചു എന്നായിരുന്നു ഇടതുപക്ഷ പ്രചാരണം. ഇത്തവണ അത് കുഞ്ഞാലിക്കുട്ടി-ഹസൻ-അമീർ എന്ന മുസ്ലിം ധ്രുവീകരണത്തിലേക്ക് ചുരുങ്ങിയിരിക്കുന്നു.
ആ പ്രയോഗം ബി.ജെ.പിയുടേതാണ്. അത് ഇടക്കിടെ സി.പി.എമ്മും ഇടതുപക്ഷവും കടമെടുക്കും. കാർഡുകൾ മാറിമാറി കളിക്കുകയാണവർ. ചിലപ്പോൾ മൈനോറിറ്റി കാർഡ്, ചിലപ്പോൾ മെജോറിറ്റി കാർഡ്. ഒാരോ കാലത്തേക്കും ഫിറ്റായത് സ്വീകരിക്കുന്ന പാഷാണം വർക്കിയുടെ ഇടപാട്. അതല്ലാതെ അതിന് ഒരു വിലയുമില്ല.
ഇത്തരം പ്രചാരവേലകളെ എങ്ങനെ മറികടക്കും?
അതൊന്നും ഏശാൻ പോകുന്നില്ല. ആദ്യ റൗണ്ടിൽ എല്ലാ ജില്ലകളിലേയും സ്ഥിതിഗതികൾ ഞങ്ങൾ വിലയിരുത്തി. മധ്യതിരുവിതാംകൂറിലൊക്കെ യു.ഡി.എഫ് മുന്നേറുന്നിടത്താണ് കാര്യങ്ങൾ. ഇൗ തന്ത്രങ്ങളൊന്നും അവിടെ ഫലിച്ചിട്ടില്ല. കേരള കോൺഗ്രസിെൻറ ഒരു കഷണത്തെ കിട്ടിയിട്ടും അവിടെ കാര്യമായൊന്നും നടന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.