ഉപതെരഞ്ഞെടുപ്പിലും രക്ഷയില്ല, ബി.ജെ.പി സ്ഥാനാർഥിയായ ഗുസ്തി താരം യോഗേശ്വർ ദത്തിനെ മലർത്തിയടിച്ച് കോൺഗ്രസ്
text_fieldsന്യൂഡൽഹി: ബി.ജെ.പിക്കായി അങ്കത്തട്ടിലിറങ്ങിയ മുൻ ഗുസ്തിതാരം യോഗേശ്വർ ദത്തിന് തോൽവി. ഹരിയാനയിലെ ബറോഡ മണ്ഡലത്തിൽ മത്സരിക്കാനിറങ്ങിയ യോഗേശ്വർ കോൺഗ്രസ് സ്ഥാനാർഥി ഇന്ദുരാജിനോട് 12000ത്തിലേറെ വോട്ടുകൾക്ക് പിന്നിലാണ്. കഴിഞ്ഞ നിയമ സഭതെരഞ്ഞെടുപ്പിൽ ഇതേമണ്ഡലത്തിൽ 4000ത്തിലേറെ വോട്ടിന് പരാജയപ്പെട്ട യോഗേശ്വറിന് ഇക്കുറി ബി.ജെ.പി വീണ്ടും അവസരം നൽകുകയായിരുന്നു.
ലണ്ടൻ ഒളിംപിക്സിൽ ഇന്ത്യക്കായി 60 കിലോഗ്രാം ഫ്രീസ്റ്റൈൽ റസ്ലിങ്ങിൽ യോഗേശ്വർ വെങ്കലമെഡൽ നേടിയിട്ടുണ്ട്. 2010,2014 കോമൺവെൽത് ഗെയിംസിൽ സ്വർണമെഡൽനേടിയ യോഗേശ്വർ 2014 ഇഞ്ചിയോൺ ഏഷ്യൻഗെയിംസിലും സ്വർണ മെഡൽ നേടി.
2019 സെപ്റ്റംബറിലാണ് യോഗേശ്വർ ബി.ജെ.പിയിൽ ചേർന്നത്. സിറ്റിങ് എം.എൽ.എ കോൺഗ്രസിൻെറ ശ്രീ കൃഷ്ണൻ ഹൂഡ അന്തരിച്ചതിനെത്തുടർന്നാണ് ബറോഡയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.