സ്വന്തം േപരിൽ സംഘടിപ്പിച്ച ചെസ് ടൂർണമെൻറിൽ തുടർതോൽവികളോടെ ലോക ചാമ്പ്യൻ കാൾസൺ പുറത്ത്
text_fieldsമഡ്രിഡ്: വിശ്വനാഥൻ ആനന്ദ് ഉൾപെടെ ചെസിലെ താരരാജാക്കന്മാരെ അനായാസം മുട്ടുകുത്തിച്ച് ചെറുപ്രായത്തിൽ ലോകകിരീടം െനഞ്ചോടു ചേർത്ത നോർവീജിയൻ താരം മാഗ്നസ് കാൾസണ് എല്ലാം പിഴച്ചുതുടങ്ങിയോ? കോവിഡിൽ കുരുങ്ങി നിലച്ചതിനൊടുവിൽ സജീവമായ ഓൺലൈൻ ചതുരംഗക്കളത്തിൽ വലിയ വിജയം സ്വപ്നംകണ്ട ലോക ചാമ്പ്യൻ, സ്വന്തം പേരിലുള്ള മാഗ്നസ് കാൾസൺ ഇൻവിറ്റേഷൻ ടൂർണമെൻറിൽ നാലു തോൽവികളുമായി ഫൈനൽ കാണാതെ പുറത്ത്. 15 ലക്ഷം ഡോളർ സമ്മാനത്തുകയുള്ള ടൂർണമെൻറിന്റെ നിർണായക മത്സരത്തിൽ റഷ്യൻ ചാമ്പ്യൻ ഇയാൻ നെപോംനിയാച്ചിയോടാണ് പരാജയപ്പെട്ടത്. വെസ്ലി സോയെ പരാജയപ്പെടുത്തിയ അനീഷ് ഗിരിയാണ് നെപോംനിയാച്ചിയൂടെ എതിരാളി.
ആദ്യ രണ്ടു സ്ഥാനങ്ങളും പിടിക്കാൻ അവസരം നഷ്ടമായ കാൾസൺ ഇതോടെ മൂന്നാം സ്ഥാനത്തിനായി വെസ്ലി സോയുമായി ഏറ്റുമുട്ടും.
കാൾസന്റെ സ്വന്തം കമ്പനിയായ േപ്ല മാഗ്നസ് ഗ്രൂപ് സംഘടിപ്പിച്ചുവരുന്ന ടൂർണമെൻറിൽ കഴിഞ്ഞ തവണ കാൾസൺ തന്നെയായിരുന്നു ജേതാവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.