ഫെഡറേഷൻ കപ്പ് അത്ലറ്റിക്സ്: അവിനാഷിന് ദേശീയ റെക്കോഡ്
text_fieldsപട്യാല: ഫെഡറേഷൻ കപ്പ് അത്ലറ്റിക്സിന്റെ മൂന്നാം ദിനത്തിൽ പുതിയ ദേശീയ റെക്കോഡ് കുറിച്ച് അവിനാഷ് സാബ്ലെ. 3000 മീറ്റർസ്റ്റീപ്ൾ ചേസിൽ 8:20.20 മിനിറ്റിൽ ഫിനിഷ് ചെയ്താണ് അവിനാഷ് സ്വന്തം പേരിലെ റെക്കോഡ് മാറ്റിയെഴുതിയത്. ഈ ഇനത്തിൽ താരം നേരേത്തതന്നെ ഒളിമ്പിക്സ് യോഗ്യത നേടിയിരുന്നു. തെൻറ പരിശീലകൻ നികോളായ് സ്നെസരേവിെൻറ മരണത്തിനു പിന്നാലെയാണ് അവിനാഷിെൻറ മികച്ച പ്രകടനം.
ജാവലിൻത്രോയിൽ 87.80 മീറ്റർ എറിഞ്ഞ് നീരജ് ചോപ്ര പുതിയ മീറ്റ് റെക്കോഡ് കുറിച്ചു. 12 ദിവസം മുമ്പ് ഇന്ത്യൻ ഗ്രാൻഡ്പ്രീയിൽ നീരജ് 88.07 മീറ്റർ എറിഞ്ഞ് ദേശീയ റെക്കോഡ് കുറിച്ചിരുന്നു. ഷോട്ട്പുട്ടിൽ തജീന്ദർപാൽ സിങ് 20.58 മീറ്റർ എറിഞ്ഞ് ഒന്നാമതെത്തി. എന്നാൽ, ഒളിമ്പിക്സ് മാർക്ക് മറികടക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.