ഇന്ത്യൻ ഹോക്കി ടീം നായകൻ മൻപ്രീത് സിങ്ങിനടക്കം അഞ്ച് താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു
text_fieldsന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ മന്‍പ്രീത് സിങ്ങിനടക്കം അഞ്ച് താരങ്ങള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ബെംഗളൂരുവില്‍ ആരംഭിക്കാനിരുന്ന ദേശീയ ക്യാമ്പിനു മുമ്പ് നടത്തിയ പരിശോധനയിലാണ് താരങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചതെന്ന് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) അറിയിച്ചു. മന്‍പ്രീതിനെ കൂടാതെ ഡിഫന്‍ഡര്‍ സുരേന്ദര്‍ കുമാര്‍, ജസ്‌കരണ്‍ സിങ്, വരുണ്‍ കുമാര്‍, ഗോൾ കീപ്പർ ക്രിഷൻ ബഹാദൂർ പഥക് എന്നിവര്‍ക്കാണ് കോവിഡ് വൈറസ് ബാധയേറ്റത്.
രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് സായി ക്യാമ്പസില്‍ ക്വാറൻറീനില്‍ കഴിയുകയാണ്. സാഹചര്യം അനുയോജ്യമായ രീതിയിൽ സായ് കൈകാര്യം ചെയ്തതിൽ സന്തോഷമുണ്ട്. കായിക താരങ്ങൾക്ക് ടെസ്റ്റ് നിർബന്ധമാക്കിയത് മൂലം കൃത്യ സമയത്ത് തന്നെ പ്രശ്നം തിരിച്ചറിയാൻ കഴിഞ്ഞു. താൻ ആരോഗ്യവാനാണെന്നും എത്രയും പെട്ടന്ന് രോഗമുക്തനായി തിരിച്ചുവരുമെന്നും മന്‍പ്രീത് പ്രസ്താവനയിലൂടെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.