ഉത്തേജക മരുന്ന്; ആദ്യത്തെ ഇന്ത്യൻ എൻ.ബി.എ താരം സത്നം സിങ്ങിന് രണ്ട് വർഷത്തേക്ക് വിലക്ക്
text_fieldsന്യൂയോർക്: എൻ.ബി.എ ഡ്രാഫ്റ്റിൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരനായി ചരിത്രം സൃഷ്ടിച്ച ബാസ്‌കറ്റ്ബോൾ താരം സത്നം സിങ് ഭാമരക്ക് രണ്ടു വർഷത്തേക്ക് വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയിൽ പിടിക്കപ്പെട്ടതോടെയാണ് എൻ.ബി.എയുടെ വിലക്ക്. ദേശീയ ആൻറി-ഡോപ്പിങ് ഏജൻസിയുടെ (NADA) ആൻറി ഡോപ്പിങ് ഡിസിപ്ലിനറി പാനലാണ് താരത്തിനെതിരെ നടപടി സ്വീകരിച്ചത്.
പരിശോധനയിൽ നിരോധിത ഉത്തേജക മരുന്നായ ഹിജ്നമൈൻ ബീറ്റ -2 അഗോണിസ്റ്റ് (Higenamine Beta-2-Agonist) പോസിറ്റീവായതിന് പിന്നാലെയായിരുന്നു നീക്കം. 2017ൽ സ്പോർട്സ് മേഖലയിൽ ഹിജ്നമൈൻ ആഗോളതലത്തിൽ നിരോധിക്കപ്പെട്ടതായി വേൾഡ് ആൻറി-ഡോപിങ് ഏജൻസി പ്രഖ്യാപിച്ചിരുന്നു.
സെൻറർ പൊസിഷനിൽ കളിക്കുന്ന സത്നാം 2015ലായിരുന്നു എൻ.ബി.എ സമ്മർ ലീഗിനായി ഡല്ലാസ് മാവെറിക്സിൽ ചേർന്നത്. 2015 ഒക്ടോബർ 31ന് മാവെറിക്സിെൻറ ജി-ലീഗ് അഫിലിയേറ്റായ ടെക്സാസ് ലെജൻഡ്സ് താരത്തെ സ്വന്തമാക്കുകയായിരുന്നു. 2015-16 ജി ലീഗ് സീസണിെൻറ ഒാപണിങ് നൈറ്റിൽ ഓസ്റ്റിൻ സ്പർസിനെതിരായ ടീമിെൻറ സീസൺ ഓപ്പണറിലാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. 10 മിനിറ്റ് കളിച്ച താരം നാല് പോയിൻറും മൂന്ന് റീബൗണ്ടുകളും ഒരു അസിസ്റ്റും നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.