വെർച്വലായി പുരസ്കാര വിതരണം: ജിൻസി ഫിലിപ് ധ്യാൻചന്ദ് പുരസ്കാരം ഏറ്റുവാങ്ങി
text_fieldsന്യൂഡൽഹി: കോവിഡിൽ പ്രോട്ടോകോളുകളെല്ലാം തകിടംമറിഞ്ഞപ്പോൾ അപൂർവ അനുഭവമായി വെർച്വൽ പ്ലാറ്റ്ഫോമിലെ അവാർഡ് വിതരണം. ദേശീയ കായിക ദിനത്തിൽ കായിക ആചാര്യന്മാർക്കും താരങ്ങൾക്കും രാജ്യത്തിെൻറ ആദരമായി ദ്രോണാചാര്യ, ഖേൽരത്ന, അർജുന പുരസ്കാര വിതരണമായിരുന്നു വേദി. പ്രസിഡൻറ് രാംനാഥ് കോവിന്ദ് രാഷ്ട്രപതി ഭവനിലും കായിക മന്ത്രി കിരൺ റിജിജു വിഗ്യാൻ ഭവനിലും അവാർഡ് ജേതാക്കൾ രാജ്യത്തെ വിവിധ നഗരങ്ങളിലെ സായ് സെൻററുകളിൽ ഒരുക്കിയ വേദിയിലും നിന്നു.
ഖേൽരത്ന ജേതാവ് രോഹിത് ശർമയും അർജുന ജേതാവ് ഇശാന്ത് ശർമയും വിദേശത്തായതിനാൽ പെങ്കടുത്തില്ല. കോവിഡ് പോസിറ്റിവായ വിനേഷ് ഫോഗട്ട് (ഖേൽരത്ന), സാത്വിക്സായ് രാജ് റെഡ്ഢി (അർജുന) എന്നിവർക്കും പെങ്കടുക്കാനായില്ല. ഖേൽരത്ന ജേതാക്കളായ മണിക ബത്ര പുണെയിലും പാരാലിമ്പിക് ചാമ്പ്യൻ മാരിയപ്പൻ തങ്കവേലു, ഹോക്കി ക്യാപ്റ്റൻ റാണി രാംപാൽ എന്നിവർ ബംഗളൂരുവിലും നിന്ന് ആദരം ഏറ്റുവാങ്ങി. ഖേൽരത്നക്ക് 25 ലക്ഷവും അർജുനക്കും ദ്രോണാചാര്യക്കും 15 ലക്ഷവുമാണ് സമ്മാനത്തുക. പട്ടികയിലുള്ള ഏക മലയാളിയായ ഒളിമ്പ്യൻ ജിൻസി ഫിലിപ് സമഗ്ര സംഭാവനക്കുള്ള ധ്യാൻചന്ദ് പുരസ്കരം ഏറ്റുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.