ഹാമിൽട്ടൺ യുഗം തുടരുന്നു; ഫോർമുല വണിൽ ഏഴാം കിരീടവുമായി ഷൂമാക്കറിനൊപ്പം
text_fieldsഇസ്താംബൂൾ: ഫോർമുല വണിൽ റെക്കോഡ് നേട്ടത്തിലേക്ക് കാർ ഓടിച്ച് കയറ്റി ലൂയിസ് ഹാമിൽട്ടൺ. ടർക്കിഷ് ഗ്രാൻപ്രിയിൽ ജേതാവായതോടെയാണ് മെഴ്സിഡസിെൻറ ബ്രിട്ടീഷ് താരം മൈക്കൽ ഷൂമാക്കറിെൻറ ഏഴ് ഡ്രൈവേഴ്സ് കിരീടമെന്ന റെക്കോഡിനൊപ്പമെത്തിയത്.
സീസണിൽ മൂന്ന് ഗ്രാൻപ്രികൾ ശേഷിക്കേയാണ് കിരീടവിജയം. ആറാമനായി തുടങ്ങിയ ഹാമിൽട്ടൺ ഇൗർപ്പം തങ്ങിയ കാലവസ്ഥയിൽ തെൻറ ക്ലാസ് തെളിയിച്ചാണ് 94ാം കരിയർ വിജയം സ്വന്തമാക്കിയത്.
2008 ലായിരുന്നു ആദ്യ കിരീട വിജയം. 2014, 2015, 2017, 2018, 2019 വര്‍ഷങ്ങളിലായിരുന്നു ശേഷിക്കുന്ന വിജയങ്ങൾ. 1994, 1995, 2000, 2001, 2002, 2003, 2004 വര്‍ഷങ്ങളിലായിരുന്നു ജർമൻ താരമായ ഷുമാക്കര്‍ കിരീടം സ്വന്തമാക്കിയത്.
ഏറ്റവും കൂടുതൽ വിജയങ്ങൾ (94), പോൾ പൊസിഷനുകൾ (97), ഏറ്റവും കൂടുതൽ പോഡിയം ഫിനിഷുകൾ (163) തുടങ്ങി നിരവധി റെക്കോഡുകളാണ് ഹാമിൽട്ടെൻറ പേരിലുള്ളത്. അടുത്തിടെ പോർചുഗീസ് ഗ്രാൻപ്രീയിലാണ് ഷൂമാക്കറുടെ പേരിലുണ്ടായിരുന്ന 91 വിജയങ്ങളുടെ റെക്കോഡ് താരം പഴങ്കഥയാക്കിയത്. 53 വിജയങ്ങളുമായി സെബാസ്റ്റ്യൻ വെറ്റലാണ് ഇരുവരുടെയും പിന്നിലുള്ളത്.
ഇസ്താംബൂളിൽ വിജയിച്ചതോടെ തൊട്ടടുത്ത എതിരാളിയായ സഹതാരം വാൽട്ടേരി ബോട്ടാസിനെ (85 പോയൻറ്) ബഹുദൂരം പിന്നിലാക്കിയാണ് ഹാമിൽട്ടൺ കിരീടമുറപ്പിച്ചത്.
തുർക്കിയിൽ ബോട്ടാസിന് 14ാം സ്ഥാനമാണ് ലഭിച്ചത്. സീസണിലെ 14 റേസിൽ 10ഉം സ്വന്തം പേരിലാക്കിയാണ് ഹാമിൽട്ടെൻറ അവിശ്വസിനീയ കുതിപ്പ്. ബഹ്റൈൻ, അബൂദബി ഗ്രാൻപ്രീകളാണ് ഇനി വരാനിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.