ഗ്രാൻപ്രീയിൽ പരിശീലനം തുടങ്ങാനൊരുങ്ങി ഷുമാക്കറിൻെറ മകൻ
text_fieldsബെർലിൻ: സ്വപ്നം പിറകിലോടുന്ന അതിവേഗത്തിെൻറ ട്രാക്കിൽ ലോകത്തെ വിസ്മയിപ്പിച്ച ഗ്രാൻപ്രീ ഇതിഹാസം മൈക്കൽ ഷുമാക്കറിനെ പിന്തുടർന്ന് മകൻ മിക് ഷുമാക്കർ എത്തുന്നു. വെള്ളിയാഴ്ച ആരംഭിക്കുന്ന മ്യൂഗലോ ടസ്കാൻ ഗ്രാൻപ്രീയിൽ മിക് ആദ്യമായി ഫോർമുല വൺ പരിശീലനം ആരംഭിക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. ഫോർമുല രണ്ടിൽ ഇതിനകം പ്രതിഭ തെളിയിച്ച താരത്തിൽ കണ്ണുവെച്ച് മുൻനിര കാറോട്ട ടീമുകൾ രംഗത്തുണ്ട്.
ഒരു ടീമും സ്ഥിരീകരിച്ചിട്ടില്ലാത്തതിനാൽ ഏതു ടീമിൽ ഇറങ്ങുമെന്നാണ് ലോകം കാത്തിരിക്കുന്നത്. പിതാവ് ദീർഘകാലം വളയംപിടിച്ച ഫെറാരിയിൽ പക്ഷേ, വെള്ളിയാഴ്ച പരിശീലനത്തിനിറങ്ങാൻ മിക്കിന് അവസരമുണ്ടാകില്ല. നേരേത്ത രണ്ടു പേരെ നിശ്ചയിച്ച സാഹചര്യത്തിലാണിത്. എഫ് രണ്ട് ചാമ്പ്യൻഷിപ്പിൽ ഇപ്പോഴും ഇലോട്ടിന് ആറു പോയൻറ് പിറകിലുള്ള താരം ഉടൻ ഇറങ്ങില്ലെന്ന റിപ്പോർട്ടുകളുമുണ്ട്. കാറോട്ടത്തിെൻറ ട്രാക്കിലെത്തി അതിവേഗം വലിയ നേട്ടങ്ങൾ തൊട്ട 21കാരൻ അടുത്തിടെ മോൻസ ഫോർമുല രണ്ട് റാലിയിൽ വിജയിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് അടുത്ത വർഷങ്ങളിൽ മിക് ഫോർമുല വണ്ണിലേക്ക് ചുവടുമാറ്റാൻ സാധ്യത പ്രവചിക്കപ്പെടുന്നത്. ഹാസ്, ആൽഫ റോമിയോ എന്നിവരിലൊരാൾക്കു പകരം ഫെറാരിയിൽതന്നെ വൈകാതെ മിക് ഉണ്ടാകുമെന്ന് കണക്കുകൂട്ടുന്നവരേറെ. അതേസമയം, ഇറ്റലിയിലെ മോൻസയിൽ 1000ാമത് ഗ്രാൻപ്രീയിൽ പങ്കെടുക്കുന്ന ഫെറാരിക്കായി 2004ൽ പിതാവ് കിരീടം ചൂടിയ കാറിൽ മിക് ഞായറാഴ്ച പ്രദർശന ഓട്ടം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.