Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightകുടുംബവുമായും...

കുടുംബവുമായും കോച്ചുമായും ഒരു പ്രശ്​നവുമില്ല; അഛ​െൻറ വാദം തള്ളി പി.വി സിന്ധു

text_fields
bookmark_border
കുടുംബവുമായും കോച്ചുമായും ഒരു പ്രശ്​നവുമില്ല; അഛ​െൻറ വാദം തള്ളി പി.വി സിന്ധു
cancel

ഹൈദരാബാദ്​: കുടുംബവുമായും കോച്ച്​ ഗോപിചന്ദുമായും പ്രശന്​ങ്ങളിലെന്ന്​ ബാഡ്​മിൻറൺ താരം പി.വി സിന്ധു. പ്രീ ഒളിംപിക്​ നാഷണൽ ക്യാമ്പ്​ വിട്ട്​ അപ്രതീക്ഷിതമായി ബ്രിട്ടണിലേക്ക്​ പോയതിന്​ പിന്നാലെയാണ്​ സിന്ധുവി​െൻറ പ്രതികരണം. ഇൻസ്​റ്റഗ്രാമിലൂടെയായിരുന്നു താരത്തി​െൻറ പ്രതികരണം.

കോച്ചും മുൻ ബാഡ്​മിൻറൺ താരവുമായ പുല്ലേല ഗോപിചന്ദുമായി യാതൊരു പ്രശ്​നവുമില്ലെന്നും മാതാപിതാക്കളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും സിന്ധു വ്യക്തമാക്കി. കുടുംബവുമായി പ്രശ്​നമില്ലെന്നും നാഷണൽ ക്യാമ്പിൽ ശരിയായ പരിശീലനം ലഭിക്കാത്തതിനാലാണ്​ ലണ്ടനിലേക്ക്​ പോയത്​ എന്നും സിന്ധുവി​െൻറ പിതാവ്​ പി.വി രമണ പറഞ്ഞിരുന്നു. 2018 ഏഷ്യൻ ഗെയിംസിന്​ ശേഷം കോച്ച്​ഗോപിചന്ദ്​ പരിശീലനത്തിൽ താൽപര്യം കാണിക്കുന്നില്ലെന്നും അനുയോജ്യമായ പങ്കാളിയെ പരിശീലത്തിന്​ കിട്ടുന്നില്ലെന്നും പിതാവ്​ പി.ടി.ഐയോട്​ പ്രതികരിച്ചിരുന്നു.

സിന്ധു കോച്ച്​ ഗോപിചന്ദിനൊപ്പം

എന്നാൽ പിതാവി​െൻറ വാദത്തോട്​ പ്രതികരിക്കാനില്ല എന്നായിരുന്നു ഗോപിചന്ദി​െൻറ പ്രതികരണം. എ​ട്ടോ പത്തോ ആഴ്​ച ലണ്ടനിൽ തങ്ങുമെന്നും ശേഷം ടൂർണമെൻറുകൾക്ക്​ മുമ്പായി ട്രെയിനിങ്ങിന്​ എത്തുമെന്നും സിന്ദു പറഞ്ഞതായും ഗോപിചന്ദ്​ പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian badmintonPV Sindhu
Next Story