ആസ്ട്രേലിയൻ ഓപൺ: കണക്കുതീർക്കാനാകാതെ ബ്രാഡി; ഒസാക്കയ്ക്ക് നാലാം ഗ്രാൻറ്സ്ലാം കിരീടം
text_fieldsമെൽബൺ: കഴിഞ്ഞ യു.എസ് ഓപൺ സെമിയിൽ തോൽപിച്ചതിനു പകരംവീട്ടാനാണ് അമേരിക്കക്കാരി െജന്നിഫർ ബ്രാഡി റാക്കറ്റുമായി കോർട്ടിലെത്തിയത്. എന്നാൽ, 22കാരി നവോമി ഒസാക തോൽക്കാൻ തയാറായില്ല. ആസ്ട്രേലിയൻ ഓപൺ വനിത സിംഗ്ൾസ് ഫൈനലിൽ കന്നി ഗ്രാൻഡ്സ്ലാം സ്വപ്നംകണ്ടിറങ്ങിയ ജെന്നിഫർ ബ്രാഡിയെ തോൽപിച്ച് ജപ്പാെൻറ നവോമി ഒസാക കിരീടം ചൂടി.
രണ്ടു സെറ്റ് മാത്രം നീണ്ട മത്സരത്തിൽ 6-4, 6-3 സ്കോറിന് അനായാസമായാണ് ഒസാക ജെന്നിഫറിനെ ഒരിക്കൽകൂടി അതിജയിച്ചത്. ഇതു രണ്ടാം തവണയാണ് ഒസാക ആസ്ട്രേലിയൻ ഓപൺ കിരീടം ചൂടുന്നത്. 23 വയസ്സ് മാത്രം പിന്നിടുേമ്പാൾ, നാല് ഗ്രാൻഡ്സ്ലാം കിരീടം ചൂടിയ ഈ ജപ്പാൻകാരി വനിത ടെന്നിസിലെ അട്ടിമറിക്കപ്പെടാനാവാത്ത പോരാളിയായി മാറുകയാണ്.
നവോമിയുടെ കരുത്തിനു മുന്നില്‍ തെൻറ ആദ്യ ഗ്രാന്‍ഡ് സ്ലാം ഫൈനലിനിറങ്ങിയ ജെന്നിഫറിന് പൂർണമായി അടിതെറ്റുകയായിരുന്നു. ഒരു മണിക്കൂറും 17 മിനിറ്റും മാത്രം നീണ്ട പോരാട്ടത്തിനൊടുവിലാണ് നവോമി വിജയം കൈപ്പിടിയിലാക്കിയത്. ഇതോടെ, ഗ്രാന്‍ഡ്സ്ലാം ഫൈനലുകളില്‍ 100 ശതമാനം വിജയമെന്ന നേട്ടവും നവോമി നിലനിര്‍ത്തി.
ഇതിനു മുമ്പ് കളിച്ച 2018, 2020 വര്‍ഷങ്ങളിലെ യു.എസ് ഓപണിലും 2019ലെ ആസ്ട്രേലിയന്‍ ഓപണിലും നവോമിക്കായിരുന്നു കിരീടം. മോണിക്ക സെലസിനുശേഷം കരിയറിലെ ആദ്യ നാല് മേജര്‍ ഫൈനലുകളും വിജയിക്കുന്ന ആദ്യ വനിത താരമെന്ന നേട്ടവും ഇതോടെ നവോമിയുടെ പേരിലായി.
മിക്സ്ഡ് ഡബ്ൾസിൽ രാജീവ്-–ക്രെസികോവ സഖ്യം
മെൽബൺ: മിക്സ്ഡ് ഡബ്ൾസിൽ കിരീടം ചൂടി അമേരിക്കൻ-ചെക്ക്റിപ്പബ്ലിക്കൻ സഖ്യം രാജീവ് റാം-ബാർബോറ ക്രസികോവ സഖ്യം. ഫൈനൽ പോരാട്ടത്തിൽ മാത്യു ഈഡൻ-സാമാൻത സ്റ്റൊസർ സഖ്യത്തെ തോൽപിച്ചാണ് കിരീടം ചൂടിയത്. സ്കോർ: 6-1, 6-4. ബംഗളൂരുവിൽനിന്ന് അമേരിക്കയിലേക്കു കുടിയേറിയ രാഘവ്-സുഷ്മ റാം ദമ്പതികളുടെ മകനാണ് രാജീവ്. കഴിഞ്ഞ വർഷം ഡബ്ൾസിലും രാഘവിെൻറ സഖ്യം കിരീടം ചൂടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.