സെറീനയെ വീഴ്ത്തി ഒസാക ആസ്ട്രേലിയൻ ഓപൺ ഫൈനലിൽ
text_fields
മെൽബൺ: 24ാം ഗ്രാൻറ്സ്ലാം കിരീടമെന്ന ചരിത്രത്തിലേക്ക് റാക്കറ്റ് പായിക്കാമെന്ന യു.എസ് താരം സെറീന വില്യംസിെൻറ മോഹങ്ങൾക്ക് വീണ്ടും തിരിച്ചടി നൽകി കംഗാരു മണ്ണിലെ മെൽബൺ പാർക്ക്. ആസ്ട്രേലിയൻ ഓപൺ വനിതകളുടെ സെമിയിൽ തുടർച്ചയായ സെറ്റുകളിൽ ജപ്പാൻ താരം നവോമി ഒസാകയാണ് സെറീനയെ വീഴ്ത്തി നാലാം ഗ്രാൻറ്സ്ലാം ഫൈനൽ ഉറപ്പിച്ചത്. സ്കോർ 6-3, 6-4.
കളിയുടെ തുടക്കം ആധിപത്യവുമായി സെറീനക്കൊപ്പം നിന്നെങ്കിലും പതിയെ കളിപിടിച്ച ഒസാക്ക തുടർച്ചയായി പോയിൻറുകൾ വാരിക്കൂട്ടി അമേരിക്കൻ സ്വപ്നങ്ങൾ തച്ചുടക്കുകയായിരുന്നു. ഇത്തവണയും അൺഫോഴ്സ്ഡ് തെറ്റുകൾ നിരന്തരം വാരിക്കൂട്ടിയ സെറീന 12 വിന്നറുകൾ മാത്രമാണ് പായിച്ചത്. കരോലൈന മുക്കോവ- ജെന്നിഫർ ബ്രാഡി മത്സര വിജയികളാണ് കലാശപ്പോരിൽ ഒസാകയുടെ എതിരാളി.
2018 യു.എസ് ഓപൺ സെമിയുടെ തനിയാവർത്തനമായായിരുന്നു സെറീന- ഒസാക്ക പോരാട്ടം. ആരോരുമറിയാത്ത കൗമാരക്കാരിയായി എത്തി അന്ന് സെറീനയെ മുട്ടുകുത്തിച്ച അതേ ആവേശം വർഷങ്ങൾ കഴിഞ്ഞ് വ്യാഴാഴ്ചയും കോർട്ടിൽ പ്രകടിപ്പിച്ച താരം വരുംനാളുകളിൽ വനിത ടെന്നിസിലെ ഭാഗ്യനക്ഷത്രമാകുമെന്ന സൂചനയാണ് നൽകുന്നത്.
പുരുഷ സെമിയിൽ നൊവാക് ദ്യോകോവിച്ച് കരറ്റ്സേവിനെ നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.