വയസ്സ് ഏഴ്, ഉയർത്തുന്നത് 80 കിലോ!; വൈറലായി കൊച്ചുപെൺകുട്ടി VIDEO
text_fieldsദിവസം ജിമ്മിൽ പോകാൻ മടിയുള്ളവർക്കും വെയ്റ്റ് ലിഫ്റ്റിങ് നടത്തിയാൽ നടുവുളുക്കുമെന്ന് കരുതുന്നവർക്കും ഇതാ ഈ പെൺകുട്ടിയെ മാതൃകയാക്കാം. പേര് റോറി വാൻലുൽഫ്റ്റ്. അമേരിക്കയിലെ ഈ ഏഴുവയസ്സുകാരി 80 കിലോ ഗ്രാം വരെ ഉയർത്തും!.
അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ ദേശീയ ചാമ്പ്യൻ കൂടിയാണ് ഈ കൊച്ചുമിടുക്കി. അഞ്ച് വയസ്സിന് ശേഷം ആരംഭിച്ച കടുത്ത പരിശീലനത്തിലൂടെയാണ് അമ്പരപ്പിക്കുന്ന കരുത്ത് റോറി നേടിയെടുത്തത്. ജിംനാസ്റ്റിക്കിൽ പരിശീലനം തുടങ്ങിയ റോറി പിന്നീട് വെയ്റ്റ് ലിഫ്റ്റിങ്ങിലേക്ക് ചുവടുമാറ്റുകയായിരുന്നു.
റോറിക്ക് ഡെഡ് ലിഫ്റ്റിൽ 80 കിലോഗ്രാമും സ്നാച്ചിൽ 32 കിലോ ഗ്രാമും ക്ലീൻ ആൻഡ് ജെർകിൽ 42 കിലോയും സ്ക്വാറ്റിൽ 61 കിലോ ഗ്രാമും ഉയർത്താൻ കഴിയും. ഇൻസ്റ്റഗ്രാമിൽ വിഡിയോ പോസ്റ്റ് ചെയ്യുന്ന ഈ കൊച്ചുമിടുക്കി ലോകമാകെ ശ്രദ്ധ നേടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.