Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightരാഷ്​ട്രീയ ഗോദയിൽ...

രാഷ്​ട്രീയ ഗോദയിൽ നിന്നും വി​ജേ​ന്ദ​ർ സിങ്​ വീ​ണ്ടും ബോക്​സിങ്​ റി​ങ്ങി​ലേ​ക്ക്​

text_fields
bookmark_border
vijendar singh
cancel

ന്യൂ​ഡ​ൽ​ഹി: ഒ​രു​വ​ർ​ഷ​ത്തി​ലേ​റെ നീ​ണ്ട ഇ​ട​വേ​ള​ക്കു ശേ​ഷം വി​ജേ​ന്ദ​ർ സി​ങ്​ വീ​ണ്ടും ഇ​ടി​ക്കൂ​ട്ടി​ലെ​ത്തു​ന്നു. 2019 ന​വം​ബ​റി​ൽ ചാ​ൾ​സ്​ അ​ഡാ​മു​വി​നെ​തി​രെ ദു​ബൈ​യി​ൽ ഗ്ലൗ ​അ​ണി​ഞ്ഞ ശേ​ഷം കോ​വി​ഡ്​ ലോ​ക്​​ഡൗ​ണി​ൽ ക​രി​യ​ർ മു​ട​ങ്ങി​യ വി​ജേ​ന്ദ​ർ മാ​ർ​ച്ച്​ 19ന്​ ​റ​ഷ്യ​ക്കാ​ര​ൻ ആ​ർ​തി​ഷ്​ ലോ​പ്​​സാ​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ലൂ​ടെ വീ​ണ്ടും റി​ങ്ങി​ലി​റ​ങ്ങും.

ഗോ​വ​ൻ തീ​ര​ത്ത്​ ന​ങ്കൂ​ര​മി​ട്ട ആ​ഡം​ബ​ര നൗ​ക​യാ​യ മ​ജെ​സ്​​റ്റി​ക്​ പ്രൈ​ഡ്​ കാ​സി​നോ ഷി​പ്പി​‍െൻറ മേ​ൽ​ത്ത​ട്ടാ​ണ്​ വീ​റു​റ്റ പോ​രാ​ട്ട​ത്തി​‍െൻറ വേ​ദി. 26കാ​ര​നാ​യ ലോ​സ​ൻ ഇ​തു​വ​രെ ആ​റ്​ പ്രൊ​ഫ​ഷ​ന​ൽ പോ​രാ​ട്ട​ങ്ങ​ൾ​ക്കി​റ​ങ്ങി​യ​പ്പോ​ൾ​ നാ​ലു മ​ത്സ​ര​ങ്ങ​ളി​ലാ​ണ്​ ജ​യി​ച്ച​ത്. 2020 ഡി​സം​ബ​റി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​‍െൻറ അ​വ​സാ​ന മ​ത്സ​രം. അ​മേ​ച്വ​ർ ബോ​ക്​​സി​ങ്ങി​ൽ​നി​ന്നും പ്രൊ​ഫ​ഷ​ന​ൽ റി​ങ്ങി​ലെ​ത്തി​യ വി​ജേ​ന്ദ​ർ 12 മ​ത്സ​ര​വും ജ​യി​ച്ചാ​ണ്​ മു​ന്നേ​റു​ന്ന​ത്. 76 കി​ലോ സൂ​പ്പ​ർ മി​ഡ്​​ൽ വെ​യ്​​റ്റി​ലാ​ണ്​ 19ലെ ​മ​ത്സ​രം.

2008 ബീജിങ്​ ഒളിമ്പിക്​സിലും 2009 ലോകചാമ്പ്യൻഷിപ്പിലും വെങ്കലമെഡൽ ജേതാവായിരുന്നു വിജേന്ദർ. 75കിലോഗ്രാം വിഭാഗത്തിൽ ലോകത്തിലെ മുൻ ഒന്നാംനമ്പർ താരം കൂടിയായ വിജേന്ദർ പിന്നീട്​ പ്രൊഫഷനൽ ബോക്​സിങിലേക്ക്​ തിരിയുകയായിരുന്നു.

2019ലെ ലോക്​സഭ തെരഞ്ഞെടുപ്പിൽ സൗത്ത് ​ഡൽഹിയിൽ നിന്നും കോൺഗ്രസ്​ സ്ഥാനാർഥിയായ മത്സരിച്ച വിജേന്ദർ പരാജയം രുചിച്ചിരുന്നു. എങ്കിലും രാഷ്​ട്രീയ ഗോദയിൽ നിന്നും വിജേന്ദർ പിന്മാറിയിട്ടില്ല. രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ്​ നേതാക്കളുമായും മികച്ച ബന്ധം സൂക്ഷിക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vijender SinghBoxing
News Summary - Vijender Singh buoyant ahead of return to ring
Next Story