വോളി പ്രേമികളെ, ബഷീർ നിങ്ങളെ കാത്തിരിക്കുന്നു
text_fieldsവടകര: കോവിഡ് പ്രതിസന്ധിക്കിടയിലും വോളിബാളിനെ നെഞ്ചോടു ചേര്‍ത്ത് സംസ്ഥാന വോളിബാൾ അസോസിയേഷന് അംഗം ബഷീര്‍ പട്ടാര.
കളിക്കളങ്ങൾ വീണ്ടെടുക്കാനും കളിക്കാന്‍ മനസ്സുള്ള പുതിയ തലമുറയുണ്ടെങ്കില്‍ ഒപ്പം നില്ക്കാനുമുണ്ടെന്നാണ് ബഷീര്‍ പട്ടാര പറയുന്നത്. കോവിഡ് കാലത്ത് ആരോഗ്യമാണ് സമ്പത്ത് എന്ന നിലയില്‍ കായികരംഗത്ത് പ്രാധാന്യം നല്‍കണമെന്നാണ് അദ്ദേഹത്തിെൻറ അഭിപ്രായം.
അതുകൊണ്ട് നിരവധി കായികക്ഷമത ക്യാമ്പുകള്‍ നടത്തിക്കഴിഞ്ഞു. പുറങ്കരയില്‍ നിരവധി ചെറുപ്പക്കാരെ വോളിബാൾ ആവേശത്തിലേക്ക് നയിച്ചശേഷം വടകര റെയില്‍വേ സ്റ്റേഷന് പരിസരത്തെ കാടുമൂടിയ സ്ഥലത്ത് ഏറെക്കാലത്തെ ഇടവേളക്കുശേഷം വോളിബാൾ ആവേശത്തിന് തിരികൊളുത്തിയിരിക്കുകയാണ് പട്ടാരയും സുഹൃത്തുക്കളും.
വടകര റെയിൽവേ പൊലീസ് ഇന്‍സ്പെക്ടറായ സുനില്‍ കുമാറിെൻറ ഇടപെടലിനെ തുടര്‍ന്നാണ് വോളിബാള്‍ താരങ്ങളുടെയും സംഘാടകരുടെ നേതൃത്വത്തില്‍ വോളിബാള്‍ മൈതാനം ഒരുങ്ങിയത്. പഴയകാലത്ത് വടകര മേഖലയിലെ കളിക്കാരുടെ പ്രധാന ഇടമായിരുന്നു റെയില്‍വേ ഗ്രൗണ്ട്.
പിന്നീട് റെയില്‍വേ മതില്‍കെട്ടി തിരിച്ച ശേഷം ഇവിടം കാടുമൂടി. ഈ സ്ഥലമാണിപ്പോള്‍ കളിക്കളമായി വീണ്ടെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.