ഏഴര പതിറ്റാണ്ട് കാലവും ചൂണ്ടു വിരലിൽ മഷിപുരട്ടി; 96കാരി അയിഷ ബാവയുടെ വോട്ട് ഇത്തവണയും മുടങ്ങിയില്ല
text_fieldsചെങ്ങമനാട്: 96കാരിയായ അയിഷ ബാവയുടെ വോട്ട് ഇത്തവണയും മുടങ്ങിയില്ല. ഏഴര പതിറ്റാണ്ടായി വോട്ട് മുടക്കാത്ത ചെങ്ങമനാട് നാലാം വാര്‍ഡ് പനയക്കടവ് കരിയമ്പിള്ളി വീട്ടില്‍ പരേതനായ ബാവയുടെ ഭാര്യ അയിഷയാണ് വാര്‍ധക്യസഹജമായ അവശതകള്‍ക്കിടയിലും ഇത്തവണയും വോട്ട് രേഖപ്പെടുത്തിയത്.
ചെങ്ങമനാട് ഗവ:ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ബൂത്തില്‍ ഉച്ചക്ക് ശേഷം പേരക്കിടാങ്ങളായ അന്‍വര്‍ സാദത്ത്, ഷാജി, സദ്റുദ്ദീന്‍ എന്നിവരോടൊപ്പമത്തെിയാണ് വോട്ട് ചെയ്തത്. പോളിങ്ബൂത്തിലേക്കത്തെുന്ന സ്കൂള്‍ ഗ്രൗണ്ടില്‍ പ്രവേശിക്കാന്‍ നടകള്‍ ഇറങ്ങി നടക്കേണ്ടി വന്നു.
ബൂത്തിലത്തെിയപ്പോഴേക്കും അവശയായെങ്കിലും അതെല്ലാം സഹിച്ചു. അവശരോഗികള്‍ക്ക് ബൂത്തിലത്തൊന്‍ വീല്‍ചെയറോ, മറ്റ് സംവിധാനങ്ങളോ ഏര്‍പ്പെടുത്തിയിരുന്നില്ല. കോവിഡ് പശ്ചാതലത്തില്‍ പോളിങ് മന്ദഗതിയിലായിരിക്കുമെന്നും അതിനാല്‍ ഇത്തവണ വോട്ട് ചെയ്യുക പ്രയാസമായിരിക്കുമെന്നും അറിയിച്ചു. എന്നാല്‍ നടന്ന് അവശയാകേണ്ടി വന്നാലും നാളിതുവരെ മുടക്കാത്ത വോട്ട് ചെയ്യണമെന്ന നിര്‍ബന്ധത്തിലായിരുന്നു അയിഷ.
അതോടെയാണ് പേരക്കുട്ടികള്‍ക്കൊപ്പം നടന്ന് ബൂത്തിലത്തെി അയിഷ ജനാധിപത്യ അവകാശം ഒരിക്കല്‍കൂടി രേഖപ്പെടുത്തിയത്. വോട്ട് ചെയ്തില്ലെങ്കില്‍ അത് നിരാശയാകുമായിരുന്നുവെന്നും അല്‍പ്പം ബുദ്ധിമുട്ടിയെങ്കിലും അഭിമാനവും സന്തോഷവുമായി എന്നായിരുന്നു അയിഷ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.