Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2020 6:10 PM IST Updated On
date_range 16 Dec 2020 6:10 PM ISTപ്രതിപക്ഷമില്ലാതെ ആന്തൂര്‍, കല്ല്യാശ്ശേരി, പിണറായി
text_fieldsbookmark_border
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയെൻറ നാടായ പിണറായി ഗ്രാമപഞ്ചായത്തില്‍ സി.പി.എമ്മിന് പ്രതിപക്ഷമില്ല. ഗ്രാമപഞ്ചായത്തിലെ 19ല്‍ 19ം എല്‍.ഡി എഫ് തൂത്തുവാരി. പല വാര്‍ഡുകളിലും യു.ഡി.എഫിനെ പിന്തള്ളി ബി.ജെ.പിയാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. പിണറായിയെ കൂടാതെ ആന്തൂര്‍ മുൻസിപാലിറ്റി, കല്ല്യാശ്ശേരി, തുടങ്ങിയ കണ്ണൂരിലെ അഞ്ചോളം തദ്ദേശ സ്ഥാപനങ്ങളില്‍ എല്‍ ഡി എഫ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
കണ്ണൂർ ആന്തൂർ നഗരസഭയിലെ 28 സീറ്റുകളിലാണ് എതിരില്ലാതെ എൽ.ഡി.എഫ്. സംസ്ഥാനത്ത് പ്രതിപക്ഷമില്ലാത്ത ഏക നഗരസഭയും ആന്തൂരിലേതാണ്. തളിപ്പറമ്പ് നഗരസഭയിൽ നിന്ന് വേർപെടുത്തി രൂപീകരിച്ച ആന്തൂറിൽ മോറാഴ വില്ലേജും ഉൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story