തെരഞ്ഞെടുപ്പിൽ തോറ്റതിന് സ്ഥാനാർഥി കെ.എം.സി.സി നേതാവിെൻറ ഫോൺ ചോർത്തി പ്രചരിപ്പിച്ചതായി പരാതി
text_fieldsതിരൂർ: തെരഞ്ഞെടുപ്പിൽ തോറ്റതിെൻറ പേരിൽ ലീഗ് സ്ഥാനാർഥി കെ.എം.സി.സി നേതാവിെൻറ ഫോൺ ചോർത്തി പ്രചരിപ്പിച്ചതായി പരാതി.
പരാതിയെ തുടർന്ന് ലീഗ് സ്ഥാനാർഥിയായിരുന്ന നഗരസഭ മുൻ കൗൺസിലർക്കെതിരെ തിരൂർ പൊലീസ് കേസെടുത്തു. തിരൂർ നഗരസഭയിലെ അഞ്ചാം വാർഡിൽ മതസരിച്ച് പരാജയപ്പെട്ട യൂത്ത് ലീഗ് നേതാവ് മിസ്ഹാബിനെതിരെയാണ് കെ.എം.സി.സി അബൂദബി ഘടകം പ്രസിഡൻറായ പൂക്കയിൽ കൊളങ്ങരകത്ത് അസ്കർ പരാതി നൽകിയത്.
വീട്ടുനികുതി അടവാക്കുന്നതിനായി അസ്കർ പൂക്കയിലെ ജനസേവന കേന്ദ്രത്തിൽ പോയപ്പോൾ മൊബൈൽ ഫോൺ ക്യൂ.ആർ കോഡ് സ്കാൻ ചെയ്തിരുന്നു. ഇതിനിടെ ഫോണിലെ വാട്സ് ആപ് സന്ദേശങ്ങളും വീട്ടുകാരുടെ ഫോട്ടോകളും ചില ലീഗ് ഗ്രൂപ്പുകളിലേക്ക് പ്രചരിച്ചതോടെയാണ് ഫോൺ ചോർത്തിയതാണെന്ന് വ്യക്തമായത്. ഇതിന് പിന്നിൽ ജനസേവനകേന്ദ്രത്തിലെ നിത്യസന്ദർശകനായ മിസ്ഹാബിന് പങ്കുണ്ടെന്ന് കാണിച്ചാണ് അസ്കർ തിരൂർ പൊലീസിൽ പരാതി നൽകിയത്.
പരാതിയെ തുടർന്ന് ജനസേവനകേന്ദ്രത്തിൽ തിരൂർ സി.ഐ ടി.പി. ഫർഷാദിെൻറ നേതൃത്വത്തിൽ പരിശോധന നടത്തി. മിസ്ഹാബിനെതിരെ ഐ.ടി നിയമപ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.