കൗതുകം അടങ്ങാതെ പാണാവള്ളി ഗ്രാമപഞ്ചായത്തിലേക്ക് ദമ്പതികൾ
text_fieldsപാണാവള്ളി: തെരഞ്ഞെടുപ്പ് ഫലം എത്തി ദിവസങ്ങൾ കഴിഞ്ഞിട്ടും ദമ്പതികളുടെ വിജയത്തിെൻറ കൗതുകം അടങ്ങുന്നില്ല.
പാണാവള്ളി ഗ്രാമപഞ്ചായത്തിലാണ് ഐക്യജനാധിപത്യ മുന്നണിയുടെ സ്ഥാനാർഥി ദമ്പതികൾ വിജയിച്ചത്. കോൺഗ്രസിനെ പ്രതിനിധാനംചെയ്താണ് രണ്ടുപേരും മത്സരരംഗത്ത് വന്നത്. രാജേഷ് പത്താം വാർഡിലും ഭാര്യ രജനി 11ാം വാർഡിലുമാണ് മത്സരിച്ചത്. രാജേഷിനെതിരെ കോൺഗ്രസിെൻറ റെബൽ സ്ഥാനാർഥിയും നിന്നിരുന്നു.
വിജയം പക്ഷേ ഇവരെ അനുഗ്രഹിച്ചു. ഭാര്യക്കും ഭർത്താവിനും ഇത്തവണയും സീറ്റ് കൊടുത്തത് ചില എതിർപ്പുകൾക്ക് ഇടയാക്കിയിരുന്നു. പക്ഷേ, ജനങ്ങളുടെ അംഗീകാരം തീരുമാനത്തിന് മാറ്റുകൂട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.