ചേർത്തലയിലെ തോൽവി; സ്ഥാനാർഥിനിർണയം പിഴച്ചെന്ന് യൂത്ത് കോൺഗ്രസ്
text_fieldsചേര്‍ത്തല: നഗരസഭയിൽ യു.ഡി.എഫിനുണ്ടായ കനത്ത തോല്‍വിക്ക് കാരണം സ്ഥാനാർഥി നിർണയത്തിലെ പിഴവെന്ന് യൂത്ത് കോൺഗ്രസ് ജില്ല നേതൃത്വം.
യുവാക്കൾക്ക് വേണ്ടത്ര പ്രാതിനിധ്യം നൽകാതിരുന്നതാണ് പിഴവിന് കാരണമെന്നും ഇതുസംബന്ധിച്ച് കെ.പി.സി.സിക്ക് പരാതി നൽകിയെന്നും ജില്ല ജനറല്‍ സെക്രട്ടറി കെ.ആര്. രൂപേഷ് പറഞ്ഞു.
യുവാക്കളെ വെട്ടിനിരത്താന്‍ ഗ്രൂപ് വ്യത്യാസമില്ലാതെ നേതാക്കള്‍ ഒറ്റക്കെട്ടായി പ്രവർത്തിച്ചു. പല മേഖലയിലും തുടര്‍ച്ചയായി മത്സരിച്ചവരെയാണ് വീണ്ടും മത്സരരംഗത്ത് ഇറക്കിയത്.
മുൻ നഗരസഭ അധ്യക്ഷരായ പി. ഉണ്ണികൃഷ്ണൻ, ജയലക്ഷ്മി അനിൽകുമാർ എന്നിവർ മത്സരിച്ചിരുന്നു. പന്ത്രണ്ടാം വാർഡിൽ മത്സരിച്ച ഉണ്ണികൃഷ്ൺ വിജയിച്ചെങ്കിലും പത്താം വാർഡിൽ ജയലക്ഷ്മി അനിൽകുമാർ ബി.ജെ.പി സ്ഥാനാർഥിയോട് തോൽക്കുകയും വാർഡിൽ മൂന്നാം സ്ഥാനത്താകുകയും ചെയ്തു. നേതാക്കള്‍ മത്സരത്തിനിറങ്ങിയതോടെ വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികള്‍ സ്വന്തം നിലയിലാണ് മത്സരിക്കേണ്ടിവന്നതെന്ന വിമര്‍ശനവും പരാതിയിലുണ്ട്. ചേര്‍ത്തല ബ്ലോക്ക് പരിധിയില്‍ എല്ലായിടങ്ങളിലും കോണ്‍ഗ്രസ് പരാജയപ്പെട്ടു. വയലാര്‍ ബ്ലോക്കില്‍ പട്ടണക്കാട് തിരികെപ്പിടിച്ചതും കടക്കരപ്പള്ളിയില്‍ ഒപ്പമെത്തിയതുമാണ് ആകെ ആശ്വാസം.
ഗ്രൂപ്പിസവും വ്യക്തിതാല്പര്യവുമാണ് തോല്‍വിക്ക് കാരണമെന്നും ആരോപണമുണ്ട്. എല്‍.ഡി.എഫും എന്‍.ഡി.എയും പാര്ട്ടിസന്നാഹങ്ങള് കൃത്യമായി ഉപയോഗിച്ചപ്പോള്‍ അതിനോട് പിടിച്ചുനില്ക്കാന് യു.ഡി.എഫ് സ്ഥാനാർഥികൾക്ക് കഴിയാത്ത സ്ഥിതിയുണ്ടായി.
ഇതുകാട്ടി സ്ഥാനാര്‍ഥികളും പരാതിയുമായി രംഗത്തുവന്നിട്ടുണ്ട്. ഡി.സി.സി പ്രസിഡൻറ് എം. ലിജു, യു.ഡി.എഫ് ചെയർമാൻ സി.കെ. ഷാജി മോഹൻ തുടങ്ങിയ നേതാക്കൾക്ക് കോവിഡ് ബാധിച്ചതിനാൽ പ്രവർത്തനങ്ങളിൽ നേതൃത്വം നൽകാനും ഏകോപിപ്പിക്കാനും ആളില്ലാതെവന്നതും പരാജയത്തിന് കാരണമായിട്ടുണ്ട്.
നഗരപരിധിയിൽ വാർഡ്തല യോഗവും കൺവെൻഷനും അധിക സ്ഥലത്തും നടന്നില്ല. നെടുമ്പ്രക്കാട് കേന്ദ്രീകരിച്ച് കെ.സി. വേണുഗോപാൽ പങ്കെടുത്ത സമ്മേളനം മാത്രമാണ് എടുത്തുപറയാനായി നടന്നത്.
2019ല്‍ നടന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ ചേര്‍ത്തല നിയോജക മണ്ഡലത്തില്‍ പതിനാറായിരത്തിനുമേൽ വോട്ടിെൻറ മുന്‍തൂക്കം എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചപ്പോള്‍ കെ.പി.സി.സി പ്രത്യേക അന്വേഷണ കമീഷനെ നിയോഗിക്കുകയും മണ്ഡലം പരിധിയിലെ രണ്ട് ബ്ലോക്ക് പ്രസിഡൻറുമാരെ നീക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.